Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

ക്ഷയരോഗം വരാതെ ശ്രദ്ധിക്കാം; ചികിത്സ സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യം

08 JANUARY 2019 10:45 AM IST
മലയാളി വാര്‍ത്ത

ക്ഷയരോഗം 2020-ഓടെ നിര്‍മാര്‍ജനം ചെയ്യുന്നതിന്റെ മുന്നോടിയായി ക്ഷയരോഗികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ നല്‍കുന്ന എല്ലാ സേവനവും പ്രമുഖ സ്വകാര്യ ആശുപത്രികള്‍ വഴിയും ലഭ്യമാക്കുന്നതിന് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളുടെ കണ്‍സോര്‍ഷ്യത്തിന് രൂപം നല്‍കിയിട്ടുണ്ട്.

സ്വകാര്യ ആശുപത്രിയില്‍ ടിബി ചികിത്സയ്ക്കുള്ള സൗജന്യ മരുന്നുകള്‍ സൂക്ഷിക്കാനും രോഗികള്‍ക്ക് ലഭ്യമാക്കാനും ക്ഷയരോഗം, മലമ്പനി, കുഷ്ഠരോഗം തുടങ്ങിയവ കണ്ടെത്തിയാല്‍ ഉടന്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ അറിയിക്കാനും ധാരണയായി. ഇത് ചികിത്സ കാര്യക്ഷമമാക്കുന്നതിനു പുറമേ രോഗ പ്രതിരോധ നടപടികള്‍ സ്വീകരിക്കാനും സഹായിക്കുമെന്ന് കോട്ടയം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ് പറഞ്ഞു.

എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യ ചികിത്സ ലഭ്യമാണ്. ചുമച്ച് കഫം തുപ്പുന്നവരെ കണ്ടെത്തി ചികിത്സിക്കുന്നത് രോഗവ്യാപനം തടയാന്‍ സഹായിക്കുന്നു എന്നതുകൊണ്ട് താല്‍ക്കാലികമായി ഇത് ഗുണം ചെയ്യുന്നുണ്ട്. അടിസ്ഥാനപ്രശ്‌നങ്ങളെ അവഗണിച്ചുകൊണ്ടുള്ള രോഗചികിത്സ പ്രശ്‌നത്തിനു പരിഹാരമാകില്ല.

രോഗത്തേക്കുറിച്ചുള്ള ശരിയായ അവബോധമാണ് ഉണ്ടാകേണ്ടത്. രോഗം നിര്‍മാര്‍ജനം ചെയ്യണമെങ്കില്‍ ചികിത്സ രോഗി പൂര്‍ണമായും നടപ്പാക്കണം. രോഗം സ്ഥിരീകരിച്ചാല്‍ കൂടെ താമസിക്കുന്നവര്‍ക്ക് രോഗം വരാന്‍ സാധ്യത കൂടുതലാണ്. കൂടുതല്‍ ആളുകള്‍ താമസിക്കുന്ന അടുത്തടുത്ത് വീടുകളുള്ള സ്ഥലത്തെ ക്ഷയരോഗ അണു മറ്റുള്ളവര്‍ക്ക് വരാന്‍ കൂടുതല്‍ സാധ്യതയുണ്ട്. എപ്പോഴും വീട് അടച്ചിടാതെ ജനലുകള്‍ എല്ലാം തുറന്ന് വായു സഞ്ചാരം ഉറപ്പു വരുത്തണം.  

ഏറ്റവും അത്യാവശ്യമായി നല്ല ശുചിത്വം വേണം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ടവ്വല്‍ ഉപയോഗിക്കുക. ഓരോ പ്രാവശ്യവും ചുമയ്ക്കുമ്പോള്‍ ടവ്വല്‍ ഉപയോഗിക്കുകയും അതു കഴിഞ്ഞു കൈ വൃത്തിയായി കഴുകി അണുവിമുക്തമാക്കുകയും വേണം.

വായുവിലൂടെ മറ്റുള്ളവര്‍ക്ക് പകരാതിരിക്കാന്‍ എല്ലാ മുന്‍കരുതലുകളും എടുക്കണം. ഓരോ രോഗിയുടെയും അണുവിന്റെ  ലോഡ് വ്യത്യസ്തമായിരിക്കും. നല്ല പോഷക ആഹാരങ്ങള്‍ കഴിക്കണം. ഡീപ്പ് ബ്രീത്തിംഗ് ഉള്‍പ്പെടെയുള്ള നല്ല വ്യായാമ മുറകള്‍ ചെയ്യണം.

തുറന്ന സ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജനം നടത്താതിരിക്കുക. ഒരാള്‍ ഉപയോഗിക്കുന്ന വസ്തുക്കളായ വസ്ത്രം, പാത്രം എന്നിവ ഉപയോഗിക്കാതിരിക്കുക.

സമീകൃതാഹാരം

സസ്യാഹാരം:
അരി, ഗോതന്പ്, മുത്താറി, ചോളം, ഓട്ട്‌സ്, പയര്‍, കടല, പരിപ്പ്, മുതിര, ഉഴുന്ന്, തൈര്, പച്ചക്കറികള്‍, പഴങ്ങള്‍,ശുദ്ധജലം

മാംസാഹാരം:
മത്സ്യം, മാംസം, മുട്ട (വറുത്തതും പൊരിച്ചതും ഒഴിവാക്കുക)

ആരോഗ്യ സംരക്ഷണത്തിന്;
സമീകൃതാഹാരം, ശുദ്ധജലം, വ്യക്തി ശുചിത്വം, സാനിറ്റേഷന്‍, മാലിന്യസംസ്‌കരണം, വ്യായാമം, നല്ല ശീലങ്ങള്‍, മിതഭക്ഷണം, പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കല്‍

നേരത്തെയും കൃത്യമായും രോഗനിര്‍ണയം നടത്തുന്നത് ക്ഷയ രോഗനിയന്ത്രണത്തില്‍ പ്രധാനമാണ്. കഫപരിശോധനയാണ് രോഗനിര്‍ണയത്തിന് പ്രധാനമായി ഉപയോഗിക്കുന്നത്. എക്‌സ്‌റേ പരിശോധനയും സഹായകമാകാറുണ്ട്. നിലവിലുള്ള പ്രധാന ടെസ്റ്റുകള്‍ കഫപരിശോധന അഥവാ സ്പൂട്ടം മൈക്രോസ്‌കോപ്പി, ന്യൂക്‌ളിക് ആസിഡ് ആംപ്‌ളിഫിക്കേഷന്‍ ടെസ്റ്റുകള്‍, കള്‍ച്ചര്‍ ടെസ്റ്റുകള്‍ എന്നിവയാണ്.

ശ്വാസകോശേതര ക്ഷയരോഗ നിര്‍ണയത്തിന് അതത് ഭാഗങ്ങളില്‍നിന്നുള്ള സാംപിളുകള്‍ ജീന്‍ എക്‌സ്പര്‍ട്ട് മുഖേനയും, ഹിസ്‌റ്റോപത്തോളജി പരിശോധന മുഖേനയും ഉപയോഗിക്കാവുന്നതാണ്. കൃത്യമായ രോഗനിര്‍ണയം, മേല്‍ത്തരം മരുന്നുകള്‍, മുടങ്ങാതെയുള്ള മരുന്നുവിതരണം, കൃത്യമായ മേല്‍നോട്ടം, കൃത്യമായ ഡാറ്റാ ശേഖരണം എന്നിവയാണ് അത്യാവശ്യമായി ചെയ്യേണ്ടത്.

അസുഖമുള്ളവരില്‍ 90 ശതമാനം പേരെയും കണ്ടെത്തുകയും, അവരിലെ 90 ശതമാനം പേരെയെങ്കിലും രോഗവിമുക്തമാക്കുകയും ചെയ്യുക എന്നതാണ്. പടിപടിയായി രോഗം കുറച്ചുകൊണ്ടുവന്ന് ലക്ഷ്യത്തില്‍ എത്താനാണ് ശ്രമിക്കുന്നത്. ഈ പദ്ധതിയില്‍ രോഗിയെ ഒരു വിശിഷ്ടവ്യക്തിയായാണ് പരിഗണിക്കുന്നത്. രോഗനിര്‍ണയവും ചികിത്സയും തികച്ചും സൗജന്യമാണ്.

ആറുമുതല്‍ എട്ടു മാസംവരെ നീളുന്ന ഇടവിട്ടുള്ള ദിവസങ്ങളിലുള്ള ഹ്രസ്വകാല ചികിത്സയാണ് ഈ പദ്ധതിപ്രകാരം രോഗികള്‍ക്ക് നല്‍കുന്നത്. ഇതുമുഖേന കഴിഞ്ഞ ഒന്നരദശകങ്ങളിലായി നല്ലൊരു പങ്ക് രോഗികളെ ചികിത്സിച്ച് രോഗവിമുക്തരാക്കാന്‍ സാധിച്ചിട്ടുണ്ട്.

ക്ഷയരോഗത്തിനു നല്‍കുന്ന ഒന്നാംനിര മരുന്നുകളെ (ഐ എന്‍ എച്ച്, ആര്‍ എം പി എന്നീ മരുന്നുകളെ) ചെറുക്കാന്‍ കെല്‍പ്പുള്ള രോഗാണുക്കളാണ് ബാധിച്ചിട്ടുള്ളതെങ്കില്‍, രണ്ടുവര്‍ഷം നീളുന്ന രണ്ടാംനിര മരുന്നുകള്‍ ഉപയോഗിച്ചുള്ള ചികിത്സയാണ് എംഡിആര്‍ ടിബിക്ക് (മള്‍ട്ടി ഡ്രഗ് റെസിസ്റ്റന്റ് ടിബി) നല്‍കുന്നത്. രണ്ടാംനിര മരുന്നുകളെ ചെറുക്കുന്ന ബാക്ടീരിയകളാണ് എക്‌സ്റ്റന്‍സീവ്ലി ഡ്രഗ് റെസിസ്റ്റന്റ് ടിബി അഥവാ എക്‌സ്ഡിആര്‍ ടിബി ഉണ്ടാക്കുന്നത്. ഇതിനുള്ള ചികിത്സയും സൗജന്യമായി ഗവണ്‍മെന്റ് തലത്തില്‍ ചെയ്തുവരുന്നുണ്ട്.

ആദ്യമായി ടിബി രോഗം വരുമ്പോള്‍ മുടക്കംകൂടാതെ മരുന്നുകഴിച്ചില്ലെങ്കില്‍ ഡ്രഗ് റെസിസ്റ്റന്റ് ടിബി വരാന്‍ സാധ്യത കൂടുതലാണ്. എച്ച്‌ഐവി രോഗബാധിതരിലെ ടിബി രോഗവും ടിബി നിയന്ത്രണത്തിനു വിഘാതമാകുന്നുണ്ട്. രോഗബാധിതരെ കൃത്യമായി ചികിത്സിച്ച് രോഗപ്പകര്‍ച്ച തടയുന്നതുവഴി മാത്രമെ ടിബി നിയന്ത്രിച്ചുകൊണ്ടുവരാന്‍ സാധിക്കുകയുള്ളു.

ഇടുക്കി, വയനാട് തുടങ്ങിയ ജില്ലകളില്‍ കൃത്യമായ ചികിത്സവഴി രോഗികളുടെ എണ്ണം ക്രമേണ കുറഞ്ഞുവരുന്നതായി കണ്ടുവരുന്നു. കൃത്യസമയത്തുള്ള രോഗനിര്‍ണയവും, കൃത്യമായ മരുന്നുകളും, കൃത്യമായ നിരീക്ഷണവും വഴി രോഗ സാന്ദ്രത കുറച്ചുകൊണ്ടുവരാം.

വായുവിലൂടെയാണ് രോഗം മറ്റുള്ളവരിലേക്ക് പകരുന്നത്. ക്ഷയരോഗം ഉള്ളയാള്‍ ചുമയ്ക്കുകയോ, തുമ്മുകയോ, സംസാരിക്കുകയോ ചെയ്യുമ്പോള്‍ രോഗാണുക്കള്‍ വായുവിലൂടെ അടുത്തുനില്‍ക്കുന്നയാളുടെ ശ്വാസകോശത്തില്‍ എത്തുന്നു. രോഗാണുക്കളുടെ സാന്നിധ്യം മാത്രം ഒരാളില്‍ രോഗമുണ്ടാക്കില്ല. ചില സന്ദര്‍ഭങ്ങളില്‍ രോഗാണു ബാധയേല്‍ക്കുന്ന ആളുടെ ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം ദുര്‍ബലമാകുകയും രോഗാണുക്കളെ ചെറുക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്യുമ്പോഴാണ് അയാള്‍ രോഗബാധിതനാകുന്നത്.

എച്ച്‌ഐവി രോഗബാധ, അനിയന്ത്രിതമായ പ്രമേഹം എന്നിവയുള്ളവരുടെ രോഗപ്രതിരോധ സംവിധാനം പ്രവര്‍ത്തിക്കാതിരിക്കുകയും ഇത്തരക്കാര്‍ എളുപ്പത്തില്‍ രോഗത്തിന് കീഴ്‌പ്പെടുകയും ചെയ്യുന്നു. രണ്ടാഴ്ചയില്‍ കൂടുതല്‍ നീണ്ടു നില്‍ക്കുന്ന ചുമയാണ് പ്രധാന ലക്ഷണം. ചിലരില്‍ ചുമച്ച് തുപ്പുമ്പോള്‍ രക്തവും കണ്ടേക്കാം. രാത്രികാലങ്ങളില്‍ വിട്ടുമാറാത്ത പനി, ശരീരം മെലിച്ചില്‍, ഭാരം കുറയല്‍, കടുത്ത ക്ഷീണം, വിശപ്പില്ലായ്മ എന്നിവയും രോഗലക്ഷണങ്ങളാണ്.

പൊതുവേ, നഖം, മുടി എന്നിവയൊഴികെ ശരീരത്തിലെ എല്ലാ അവയവങ്ങളെയും ഈ രോഗം ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരം ടിബിയില്‍ വളരെ സാധാരണം കഴുത്തിന്റെ ഭാഗമായ ലസികാ ഗ്രന്ഥികളില്‍ ഉണ്ടാവുന്ന ടിബിയാണ്. കഴുത്തിന്റെ ഒരു ഭാഗത്ത് കാണപ്പെടുന്ന മുഴകളാണു പ്രധാന ലക്ഷണം. തലച്ചോറ്, അസ്ഥി, കുടല്‍ തുടങ്ങി ശരീരത്തിന്റെ ഏത് ഭാഗത്തെയും രോഗം പിടികൂടാം. ഇത് താരതമ്യേന അപൂര്‍വമാണ്.

ചികിത്സയുടെ ആദ്യപടി രോഗ നിര്‍ണയമാണ്. ശ്വാസകോശ രോഗത്തിന്റെ കാര്യത്തില്‍ കഫ പരിശോധന നടത്തിയാണ് രോഗം സ്ഥിരീകരിക്കുന്നത്. രണ്ടാഴ്ചയില്‍ കൂടുതല്‍ കഫത്തോട് കൂടിയ ചുമ കാണുന്ന പക്ഷം ഉടന്‍ തന്നെ ഡോക്ടറെ സമീപിച്ചു കഫ പരിശോധന നടത്തണം. മിക്ക സര്‍ക്കാര്‍ ആശുപത്രികളിലും ഇതിന് സംവിധാനമുണ്ട്.

സാധാരണഗതിയില്‍ ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകള്‍ കൃത്യമായി നിശ്ചിത കാലയളവില്‍ കഴിക്കുകയാണെങ്കില്‍ രോഗം പൂര്‍ണമായി മാറ്റിയെടുക്കാവുന്നതാണ്. ചികിത്സ ആരംഭിക്കുന്നതോടെ തന്നെ രോഗം മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യത കുറയുന്നു. രോഗം പിടിപെട്ടയാള്‍ ചുമയ്ക്കുമ്പോള്‍ എപ്പോഴും വൃത്തിയുള്ള തുണിയോ ടവ്വലോ ഉപയോഗിച്ച് വായഭാഗം പൊത്തിപ്പിടിച്ചു വേണം ചുമയ്ക്കാന്‍.
ചുമയ്ക്കുമ്പോള്‍ പുറത്തുവരുന്ന കഫം മറ്റുള്ളവര്‍ക്ക് പകരാത്തരീതിയില്‍ കുഴിച്ചു മൂടുകയോ കത്തിച്ചുകളയുയോ ചെയ്യണം. ആരോഗ്യം കുറഞ്ഞവരുമായും കുട്ടികളുമായുമുള്ള സമ്പര്‍ക്കം പൂര്‍ണമായി ഒഴിവാക്കണം.

വൃത്തിയുള്ളതും ധാരാളം വായുകടക്കുന്നതുമായ സ്ഥലങ്ങളാണ് രോഗിക്ക് അനുയോജ്യം. വീട്ടിലുള്ള മറ്റംഗങ്ങള്‍ സംശയം തോന്നിയാല്‍ കഫ പരിശോധന നടത്തി ആവശ്യമെങ്കില്‍ ചികിത്സതേടണം. രോഗിക്ക് പ്രമേഹം ഉണ്ടെങ്കില്‍ പ്രമേഹ നിയന്ത്രണവും ചികിത്സയും ഗൗരവത്തോടെ കാണണമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സൗജന്യ മരുന്ന് ലഭ്യമല്ലാത്തപക്ഷം ചികിത്സാ ചെലവ് കൂടുതലായതിനാല്‍ ദീര്‍ഘകാല ചികിത്സക്ക് മുതിരാതെ പലരും ഇടയ്ക്കുവച്ച് മരുന്ന് ഉപേക്ഷിക്കുന്നതായി കാണുന്നുണ്ട്.

പുകവലി, മദ്യപാനം തുടങ്ങിയ ആരോഗ്യത്തിന് ഹാനികരമായ ശീലങ്ങള്‍ ഉപേക്ഷിക്കുകയും സമീകൃതാഹാരം, ശുചിത്വം, വ്യായാമം തുടങ്ങിയവയിലൂടെ രോഗപ്രതിരോധ ശേഷി നേടുകയുമാണ് രോഗം വരാതിരിക്കാനുള്ള പ്രധാനമാര്‍ഗം. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് എല്ലാ മൂന്നു സെക്കന്‍ഡിലും രണ്ടു പേര്‍ ക്ഷയം മൂലം മരണപ്പെടുന്നു.

ഭാരതത്തിലെ കണക്കനുസരിച്ച് ഒരു ദിവസം 600-ല്‍ കൂടുതല്‍ പേര്‍ മരണപ്പെടുന്നു. ഒരു വര്‍ഷം ആറു ലക്ഷത്തില്‍ കൂടുതല്‍ പേര്‍ ടിബി രോഗം കൊണ്ട് മരിക്കുന്നു. കേരളത്തില്‍ 20-ല്‍ കൂടുതല്‍ പേര്‍ ക്ഷയം കൊണ്ടു മാസവും മരിക്കുന്നു.രോഗം കൂടുതലായി കുടുംബം പരിപാലിക്കേണ്ട പ്രായക്കാരായ 15-നും 45-നും വയസിനിടയിലുള്ളവരിലാണ് കാണുന്നത്. സാമൂഹ്യമായി പിന്നോക്കം നില്‍ക്കുന്നവര്‍, പാവപ്പെട്ടവര്‍ എന്നിവരിലും ഇതു കൂടുതലായി കാണപ്പെടുന്നു.

കൂടുതല്‍ അംഗസംഖ്യയുള്ള വീടുകളില്‍ തിങ്ങി പാര്‍ക്കുകയും അടച്ചിട്ട വീടുകളില്‍ താമസിക്കുന്നവരിലും ഈ രോഗം വേഗം പിടിപെടുന്നു. ഇവിടെ ക്ഷയരോഗമുള്ളവര്‍ ചികിത്സയെടുക്കാതെ മറ്റുള്ളവര്‍ക്ക് രോഗം പടര്‍ത്തുന്നു. പ്രാഥമികമായി ഈ രോഗം കണ്ടുപിടിക്കുമ്പോള്‍ ശരിയായി ചികിത്സ നടത്തണം. ഇതു ചെയ്യാതെ വരുമ്പോള്‍ പലപ്പോഴും രോഗം മൂര്‍ച്ഛിക്കുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (5 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (5 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (6 hours ago)

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിലായി ഒമ്പത് ജില്ലകളിൽ മഴ:- ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത...  (6 hours ago)

ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...  (6 hours ago)

ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...  (6 hours ago)

സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...  (6 hours ago)

ബിജെപിയിൽ ചേരാനിരുന്നത് ഇ.പി?  (8 hours ago)

ചങ്കിടിപ്പോടെ മുന്നണികൾ...!  (8 hours ago)

കുറ്റിച്ചിറ സ്‌കൂളിലെ ബൂത്തില്‍ എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു...  (8 hours ago)

കണ്ണീര്‍ക്കാഴ്ചയായി... യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്റണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു...  (9 hours ago)

കൊടും ക്രൂരതയ്‌ക്കൊടുവില്‍....മക്കളെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചു, വിദേശത്ത് ജോലിയുള്ള യുവതി അടുത്ത ദിവസം മടങ്ങാനിരിക്കെ  (9 hours ago)

ട്രെയിനുകളിലെ ജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കായി പ്ലാറ്റ്ഫോമില്‍ ന്യായവിലയ്ക്ക് നല്ലഭക്ഷണം ഒരുക്കി റെയില്‍വേ...  (10 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്..... പവന് 320 രൂപയുടെ വര്‍ദ്ധനവ്  (10 hours ago)

സിനിമാ, സീരിയല്‍ താരം മേഴത്തൂര്‍ മോഹനകൃഷ്ണന്‍ അന്തരിച്ചു... 74 വയസായിരുന്നു, നാടക രംഗത്തുനിന്നാണ് മോഹനകൃഷ്ണന്‍ സിനിമയിലേക്ക് ചുവടുവെക്കുന്നത്  (10 hours ago)

Malayali Vartha Recommends