Widgets Magazine
26
Jan / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അറസ്റ്റിലായ ഗ്രീമയുടെ ഭര്‍ത്താവ് ഉണ്ണികൃഷ്ണന് ആൺസുഹൃത്തുക്കളോട് താൽപര്യം: പി.എച്ച്.ഡി നേട്ടത്തിന് പരീക്ഷയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി കുടുംബാംഗങ്ങളുമായി സംസാരിക്കാതിരിക്കുന്നതാണ് നല്ലതെന്ന് വിശ്വസിപ്പിച്ച് ബോധപൂര്‍വം ഉണ്ണികൃഷ്ണന്‍ അകലം പാലിച്ചു; കല്ല്യാണശേഷം ഒന്നിച്ച് കഴിഞ്ഞത് 54 ദിവസം: ആണുങ്ങൾക്കൊപ്പം യാത്ര പോകാനും സമയം പങ്കിടാനും വിദേശത്തയ്ക്ക്...


അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഇന്ത്യൻ സാന്നിധ്യം അറിയിച്ച ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ളയ്ക്ക് പരമോന്നത സൈനിക ബഹുമതിയായ അശോക ചക്ര, ക്യാപ്‌ടൻ പ്രശാന്ത് നായർക്ക് രണ്ടാമത്തെ പരമോന്നത പുരസ്കാരമായ കീർത്തിചക്ര


എഴുപത്തിയേഴാം റിപ്പബ്ലിക് ദിനാഘോഷത്തിൽ രാജ്യം... റിപ്പബ്ലിക് ദിന പരേഡ് ഡൽഹി കർത്തവ്യപഥിൽ ഇന്നു രാവിലെ 10.30ന് തുടങ്ങും.... രാഷ്‌ട്രപതി ദേശീയ പതാക ഉയർത്തും, കേരളത്തിന്റെ അടക്കം 30 നിശ്ചലദൃശ്യങ്ങൾ ഉൾപ്പെടെ പരേഡിൽ അണിനിരക്കും


സ്ഥിരമായി കന്യാസ്ത്രീകളടക്കമുള്ള വനിത ജീവനക്കാ‍ർക്ക് അശ്ലീല സന്ദേശങ്ങൾ: ഫോണിൽ നിർണായക തെളിവുകൾ കണ്ടെത്തി പോലീസ്; കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ പ്രതി ബാബു തോമസിനെ റിമാന്റ് ചെയ്തു...


കമലേശ്വരം ഇരട്ട ആത്മഹത്യ: ഉണ്ണികൃഷ്ണനെ പിന്തുണച്ച് ഒരു വിഭാഗം, ആരോപണങ്ങളുമായി ഗ്രീമയുടെ ബന്ധുക്കൾ....

തൈറോയ്ഡ് ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന തൈറോയ്ഡ് ഹോർമോണിന്റെ അളവ് ശരീരത്തിൽ കൂടിയാലും കുറഞ്ഞാലും അപകടം

17 JANUARY 2019 11:52 AM IST
മലയാളി വാര്‍ത്ത

More Stories...

സ്‌കൂള്‍ ഹെല്‍ത്ത് പ്രോഗ്രാം ആരംഭിക്കുന്നു: മന്ത്രി വീണാ ജോര്‍ജ്

പക്ഷിപ്പനി മനുഷ്യരില്‍ പകരാതിരിക്കാന്‍ ജാഗ്രത പാലിക്കണം: മന്ത്രി വീണാ ജോര്‍ജ്

വീണ്ടും ആശങ്കയായി അമീബിക് മസ്തിഷ്‌ക ജ്വരം... ഇടപ്പള്ളിയില്‍ താമസമാക്കിയ ലക്ഷദ്വീപ് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്

ഗര്‍ഭാശയഗള അര്‍ബുദ പ്രതിരോധത്തിന് പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് എച്ച്പിവി വാക്‌സിനേഷന്‍ നാളെ ആരംഭിക്കും... പദ്ധതിയുടെ ഉദ്ഘാടനം കൂത്തുപറമ്പ് താലൂക്കാശുപത്രിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

യൂറിക് ആസിഡ് ആണോ ? പെട്ടെന്ന് സുഖപ്പെടാന്‍ ചില പൊടിക്കൈകള്‍ ഇതാ; യൂറിക് ആസിഡിനെക്കുറിച്ചുള്ള കൃത്യമായ രോഗനിര്‍ണയത്തിന് ഡോക്ടറെ കാണേണ്ടതുണ്ട്; ഭക്ഷണ ക്രമത്തില്‍ ഉള്‍പ്പെടെ മാറ്റം വരുത്തി യൂറിക് ആസിഡിനെ പിടിച്ചുകെട്ടാം!!

തൈറോയ്ഡ് ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന തൈറോയ്ഡ് ഹോർമോണിന്റെ അളവിൽ വരുന്ന ഏറ്റക്കുറച്ചിലുകളാണ് രോഗാവസ്ഥയുണ്ടാക്കുന്നത്. ഈ ഹോർമോണിന്റെ അളവ് ശരീരരത്തിൽ കൂടിയാലും കുറഞ്ഞാലും അപകടമാണ്. തൈറോയ്ഡ് ഹോർമോണുകളുടെ അളവ് ശരീരത്തിൽ കുറയുന്ന അവസ്ഥയാണ് ഹൈപ്പോ തൈറോയ്ഡിസം. കൂടുന്ന അവസ്ഥയാണ് ഹൈപ്പർ തൈറോയ്ഡിസം. 100 പേരിൽ 60-65 പേർക്കും ഹൈപ്പോ തൈറോയ്ഡിസമാണുള്ളത്. 20-50 വയസിനിടയിൽ പ്രായമുള്ള സ്‌ത്രീകളിലാണ് ഹൈപ്പർതൈറോയിഡിസം ഏറ്റവും സാധാരണയായി കണ്ടു വരുന്നത്

പൊതുവെ സ്ത്രീകളിലാണ് തൈറോയ്ഡ് രോഗാവസ്ഥ പുരുഷൻമാരെ അപേക്ഷിച്ച് കൂടുതലായി കണ്ടുവരുന്നത് . തൈറോയ്‌ഡ് രോഗമെന്നാൽ ഗോയിറ്റർ അഥവാ തൊണ്ട മുഴയിൽ മാത്രം ഒതുങ്ങി നിൽക്കുന്നതാണെന്ന ഒരു ധാരണ പൊതുവേയുണ്ട്. എന്നാൽ തൈറോയ്ഡ് രോഗം വരുന്നതിന്റെ മുന്നറിയിപ്പായി പൊതുവെ കാണുന്ന ലക്ഷണങ്ങൾ ഇവയാണ്

സ്‌ത്രീകളിൽ ഓട്ടോ ഇമ്മ്യൂണിറ്റി മൂലമുള്ള രോഗങ്ങൾ പൊതുവെ കൂടുതലാണ്.ഏകദേശം 11-12 വയസ്സാകുമ്പോഴേക്കും പെൺകുട്ടികളിൽ തൈറോയ്‌ഡ് ഗ്രന്ഥി വലുതാകും. അർത്തവം കൃത്യമായി
വരുന്നതോടെ ഇത് സാധാരണ നിലയിലാകും. അതുകൊണ്ടുതന്നെ ആർത്തവ ക്രമക്കേടുകളോ അമിത രക്ത സ്രാവമോ, ഗൗരവമായി എടുക്കണം. ആർത്തവം വൈകുന്നതും നേരിയ രക്‌തസ്രാവവും തൈറോയ്ഡ് ലക്ഷണങ്ങളാകാറുണ്ട്.

.ശരീരത്തിന് അമിതമായി ക്ഷീണവും തളർച്ചയും അനുഭവപ്പെടുമ്പോൾ സ്വാഭാവികമെന്ന് കരുതി തള്ളിക്കളയരുത് . പലപ്പോഴും അമിത ക്ഷീണം തൈറോയ്ഡ് രോഗലക്ഷണമാകാം. പുരുഷൻമാരെ അപേക്ഷിച്ച് ഒൻപത് ഇരട്ടി വരെയാണു സ്ത്രീകൾക്കു തൈറോയ്ഡ് രോഗബാധയ്ക്കുള്ള സാധ്യത.
ആർത്തവ ക്രമക്കേട് , ഭാരവ്യതിയാനങ്ങൾ, കൊളസ്‌ട്രോൾ നിലയിലുണ്ടാകുന്ന ഏറ്റ കുറച്ചിലുകൾ തുടങ്ങി ഗർഭം അലസുന്നതിനും നവജാത ശിശുവിനു ശാരീരിക, മാനസിക വൈകല്യങ്ങളുണ്ടാകുന്നതുമെല്ലാം ചിലപ്പോൾ തൈറോയ്ഡ് ലക്ഷണങ്ങളാകാൻ സാധ്യതയുണ്ട്

പെട്ടെന്ന് അമിതമായി തടിക്കുന്നതും കുറയുന്നതും തൈറോയിഡ് ഹോർമോൺ ലെവലിൽ വരുന്ന വ്യത്യാസത്തിന്റെ സൂചനയായേക്കാം . വയറിളക്കം, ഇറിറ്റബിൾ ബവൽ സിൻഡ്രോം എന്നിവ ഹൈപ്പർതൈറോയിഡിസവുമായി ബന്ധപ്പെട്ടിരിക്കുന്നു.. കൊളസ്‌ട്രോൾ ലെവൽ ഉയരുന്നത് ഹൈപ്പോതൈറോയിഡിസമാകാം. കൊളസ്‌ട്രോൾ ലെവൽ കുറയുന്നുണ്ടെങ്കിൽ അത് ഹൈപ്പർതൈറോയിഡിസത്തിന്റെ ലക്ഷണമാകാം.

അമിതമായ ഉറക്കം, അമിതവണ്ണം, അലസത, ശരീരഭാഗങ്ങളിൽ നീര്, കിതപ്പ്, ആർത്തവ ക്രമം തെറ്റുക,ആർത്തവ സമയത്തെ അമിത രക്തസ്രാവം, തണുപ്പു സഹിക്കാനുള്ള കഴിവില്ലായ്‌മ. ശബ്‌ദം പരുപരുത്തതാകുക. മുടി കൊഴിച്ചിൽ, കൺപോളകളിൽ നീര്, തൊലിയുടെ കട്ടികൂടുക, പേശികൾക്കും സന്ധികൾക്കും വേദന, ബലക്ഷയം...

തുടങ്ങിയവയാണു ഹൈപ്പോ തൈറോയ്ഡിസത്തിന്റെ പ്രധാന ലക്ഷണങ്ങൾ.
ഹൈപ്പോതൈറോയിഡിസം സർവ്വസാധാരണമാണ്. ഇതിനു തൈറോക്‌സിൻ ഗുളിക കഴിക്കുമ്പോൾ കുറേ കാര്യങ്ങൾ ശ്രദ്ധിക്കണം .സാധാരണ 100 ഗുളികകൾ അടങ്ങുന്ന കുപ്പിയിലാണ് ഇതു ലഭിക്കുന്നത്. മിക്ക ആളുകൾക്കും മൂന്നുമാസം കൊണ്ടേ ഗുളിക തീരൂ. രാവിലെ വെറുംവയറ്റിൽ ഗുളിക കഴിക്കണം. സോയ, പാൽ ഉൽപ്പന്നങ്ങൾ, ആഹാരം, കാത്സ്യം, അയൺ ഇവ അടങ്ങിയ മരുന്നുകൾ, ചില അസിഡിറ്റി മരുന്നുകൾ എന്നിവ ഒഴിവാക്കുന്നത്ആണ് മരുന്നിന്റെ ഗുണം പൂർണമായി ലഭിക്കാൻ നല്ലത്

തൈറോയ്‌ഡ് മരുന്നുകൾ ഗർഭകാലത്തും മുടങ്ങരുത്. ഹൈപ്പർതൈറോയിഡിസമുള്ളവരിൽ മരുന്നു മുടങ്ങിയാൽ ഗർഭമലസാം. ഹൈപ്പോതൈറോയിഡിസത്തിനുള്ള ഹോർമോൺ റീപ്ലേസ്‌മെന്റ് തെറപ്പിയും മറ്റും മുടങ്ങിയാൽ കുട്ടിയുടെ ബുദ്ധി വളർച്ച മുരടിച്ചു ക്രെട്ടിനിസംപോലുള്ള രോഗാവസ്‌ഥ ഉണ്ടാകാം

ഹൈപ്പർതൈറോഡിസത്തിലും ഹൈപ്പോതൈറോയിഡിസത്തിലും ഗോയിറ്റർ കണ്ടേക്കാം. കൂടാതെ ഹോർമോൺ നിർമ്മാണ രാസപ്രക്രിയയിൽ ചില എൻസൈമുകളുടെ അഭാവം മൂലമുള്ള ബുദ്ധിമുട്ടുകൾ, അയഡിന്റെ അപര്യാപ്‌തത ഇതെല്ലാം ഗോയിറ്ററിനു കാരണമാകാം. അയഡിന്റെ അഭാവം മൂലമുള്ള ഗോയിറ്റർ പൊതുവെ മലമ്പ്രദേശങ്ങളിൽ കൂടുതലായും തീരപ്രദേശത്തു കുറവായും കാണുന്നു. (ഇന്ന് നമുക്ക് ലഭിക്കുന്ന ഉപ്പിലെല്ലാം അയഡിൻ നിശ്‌ചിത അളവിൽ ചേർത്തിരിക്കുന്നതിലാൽ അയഡിൻ അപര്യാപ്‌തത കുറവാണ്.)

ഹൈപ്പര്‍ തൈറോയ്ഡിസം ഉണ്ടാകുമ്പോള്‍ ശരീരത്തിന്റെ എല്ലാ അവയവങ്ങളും അധികമായി പ്രവര്‍ത്തിക്കുന്നു. ഹൃദയത്തിന്റെ അമിതമായ പ്രവര്‍ത്തനംമൂലം നെഞ്ചിടിപ്പും ശ്വാസംമുട്ടലും ഉണ്ടാകും. തലച്ചോറില്‍ തൈറോയ്ഡ് ഹോര്‍മോണിന്റെ അധികപ്രവര്‍ത്തനംമൂലം ഉറക്കക്കുറവ്, പേടി, വെപ്രാളം, വിറയല്‍ ,അതിവൈകാരികത മുതലായവ കാണാം. അമിതമായ വിശപ്പും, കൂടാതെ കൂടെയുള്ള മലവിസര്‍ജനവും ഈ ഹോര്‍മോണ്‍ ദഹന വ്യവസ്ഥയെ ബാധിക്കുന്നത് കൊണ്ടാണ്. കൂടാതെ സ്ത്രീകളില്‍ പ്രത്യുല്പാദന ശേഷി കുറയുകയും ചെയ്യുന്നു. ശരീരത്തിന്റെ തൂക്കം കുറയുന്നതും അമിതമായി വിയര്‍പ്പ് കാണുന്നതും രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്.

രോഗം കണ്ണുകളെ ബാധിക്കുമ്പോള്‍ ഉരുണ്ട കണ്ണുകളും, തള്ളിവരുന്ന കണ്ണുകളും വളരെ സാധാരണമാണ്. അതുകൊണ്ട് രോഗിയെ കാണുമ്പോള്‍ത്തന്നെ രോഗം ഡയഗ്നോസ് ചെയ്യാന്‍ സാധിക്കും.
അമിത വിശപ്പ്, നന്നായി ഭക്ഷണം കഴിച്ചിട്ടും ശരീരഭാരം കുറയുക, നെഞ്ചിടിപ്പ്, ശരീരത്തിനു ചൂട്, കൈകൾക്കു വിറയൽ, ഉത്‌കണ്‌ഠ. , സന്ധിവേദന, അമിത വിയർപ്പ്, ആർത്തവം ക്രമം തെറ്റൽ, ഉറക്കക്കുറവ് തുടങ്ങിയവയാണു ഹൈപ്പർ തൈറോയ്ഡിസത്തിന്റെ ലക്ഷണങ്ങൾ.

കാരണങ്ങൾ :-
ശാരീരികവും മാനസികവുമായ എന്തെങ്കിലുംതരത്തിലുള്ള പിരിമുറുക്കം hypothyroidism മായി ബന്ധപ്പെട്ടിട്ടുണ്ട് .നമ്മുടെ ശരീരത്തിലെ അമിതമായ അയഡിന്റെ അളവ് ,പാരമ്പര്യം ,അല്ലെങ്കിൽ മുമ്പ് കഴിച്ച ഏതെങ്കിലും മരുന്നുകൾ മുഖേനയും ഇത് വരാം .

പരിഹാരം :-
കൃത്രിമ നിറങ്ങളും രുചിക്കൂട്ടുകളും ചേർത്ത ഭക്ഷ്യ വസ്‌തുക്കൾ പൂർണമായും ഒഴിവാക്കാൻ ആയുർവേദം നിർദേശിക്കുന്നു. ഇലക്കറികളും പച്ചക്കറികളും ധാരാളം കഴിക്കുക. എരിവും പുളിയും കൂടുതലുള്ള ഭക്ഷണം ഒഴിവാക്കുക,

ഭക്ഷണം പാകം ചെയ്യുമ്പോൾ ധാന്യങ്ങൾ പൊടിയായി ഉപയോഗിക്കാതെ നുറുക്കി ഉപയോഗിക്കുക .മരച്ചീനി, കാബേജ്, കോളിഫ്ലവർ, ബ്രൊക്കോളി ഉരുളക്കിഴങ്ങ് ,മധുരക്കിഴങ്ങ് ,തണ്ണിമത്തൻ ,ഷമാം ,കരിക്ക്,ധാന്യങ്ങൾ മുളപ്പിച്ചത് ,അവക്കാഡോ,ബെറീസ് ,പ്ലം ,കൂൺ ,ക്യാരറ്റ് ,ഇവ ധാരാളം കഴിക്കുക .കൂടാതെ വൈറ്റമിൻ - സി;വൈറ്റമിൻ-ഡി( മത്തി,മീൻ ഗുളിക ,ട്യൂണ ,ലിവർ ); വൈറ്റമിൻ -എ (മാങ്ങ ,മത്തങ്ങ,ക്യാരറ്റ് );മെഗ്‌നീഷ്യം അടങ്ങിയ (ബദാം ,മീൻ ,അത്തിപ്പഴം ,അവക്കാഡോ ,ചീര ) എന്നീ ഭക്ഷണം ധാരാളം കഴിക്കുക .ഇത് നെഞ്ചിടിപ്പ് കുറക്കാൻ സഹായിക്കും .

പാചകത്തിന് വെളിച്ചെണ്ണ ,ഇന്തുപ്പ് ഉപയോഗിക്കുന്നതാണ് നല്ലത് .ചായ ,കാപ്പി ,ആൽക്കഹോൾ ,ചോക്ലേറ്റ്,തുടങ്ങിയവ ഒഴിവാക്കുക .മറ്റു ശാരീരിക പ്രശ്നങ്ങളില്ലെങ്കിൽ നിത്യേന വ്യായാമം ചെയ്യുക . അരമണിക്കൂറെങ്കിലും നടക്കുക ,നീന്തൽ ,യോഗ,ശ്വസന വ്യായാമങ്ങൾ ഇവ ചെയ്യുന്നത് നല്ലതാണ് .ഹോർമോൺ പ്രവർത്തനങ്ങളെക്കൂടി ബാധിക്കുമെന്നതിനാൽ മാനസിക സംഘർഷങ്ങളെ പടിക്കു പുറത്താക്കാം. ഇതിനും യോഗയും ധ്യാനവുമൊക്കെ സഹായിക്കും. .എട്ടു മണിക്കൂറെങ്കിലും ഉറങ്ങുക .

നീർമരുതിൻ തൊലി 10 ഗ്രാം,ഒരു കപ്പ് വെള്ളത്തിൽ ഇട്ടു തിളപ്പിച്ചു കാൽ ഗ്ലാസ്സ് ആക്കി ദിവസം ഒരു നേരം കഴിക്കുന്നത് നല്ലതാണ്

ശരീരത്തിലെ മൂന്നിൽ രണ്ടു ഭാഗം അയഡിനും കാണപ്പെടുന്നത് തൈറോയ്‌ഡ് ഗ്രന്ഥിയിലാണ്. അയഡിന്റെ കുറവുണ്ടായാൽ തൈറോയ്‌ഡ് ഗ്രന്ഥിക്ക് ഹോർമോൺ ഉത്‌പാദിപ്പിക്കാനാകില്ല. ദിവസവും 150 മൈക്രോഗ്രാം അയഡിൻ നമുക്ക് ആവശ്യമാണ്. ഗർഭിണികൾക്കും പാലൂട്ടുന്നവർക്കും ദിവസവും 200 മൈക്രോഗ്രാം അയഡിൻ ആവശ്യമാണ്. അയഡിൻ സമൃദ്ധമായ മണ്ണിൽ വളരുന്ന പച്ചക്കറികൾ, അയഡിൻ അടങ്ങിയ വെള്ളം, അയഡിൻ ഉപ്പ് ഇവയിലൂടെ അയഡിൻ ലഭിക്കുന്നു. സസ്യഭുക്കുകളിലെ അയഡിന്റെ അഭാവം അയഡിൻ ഉപ്പുകൊണ്ടു പരിഹരിക്കാനാകും. അയഡിന്റെ ഏറ്റവും നല്ല ഉറവിടം കടൽ വിഭവങ്ങളാണ് . ആഴ്ചയിൽ മൂന്നു ദിവസമെങ്കിലും കടൽ വിഭവങ്ങൾ കഴിക്കുന്നവരിൽ അയഡിൻ കുറവ് ഉണ്ടാകുകയില്ല

കൊഞ്ച്, ചെമ്മീൻ, ഓയസ്‌റ്റർ, ഞണ്ട് എന്നിവയെ കൂടാതെ കാരറ്റ്, പഴങ്ങൾ, അണ്ടിപ്പരിപ്പുകൾ, സ്‌ട്രോബെറി, യോഗർട്ട്, അരി, പശുവിൻപാൽ ഇവയിലും അയഡിൻ ഉണ്ട്. തൈറോയ്‌ഡ് ഗ്രന്ഥിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട ഘടകമാണ് സിങ്ക്. ഗോതമ്പ്, ബാർലി, കടല, ആട്ടിറച്ചി, ഞണ്ട് എന്നിവ കഴിച്ചാൽ ആവശ്യത്തിന് സിങ്ക് ശരീരത്തിന് ലഭിക്കും.

പൊതുവെ ഗോയിറ്റർ ഉള്ളവരാണ് ആഹാരത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടത്. ചില ആഹാരപദാർഥങ്ങളും പച്ചക്കറികളും ഇവർ ഒഴിവാക്കണം. കപ്പ അഥവാ മരച്ചീനി, കാബേജ്, കോളിഫ്ലവർ, ബ്രൊക്കോളി എന്നിവയിൽ അയഡിന്റെ ശരീരത്തിലേക്കുള്ള ആഗിരണത്തെ തടസ്സപ്പെടുത്തുന്ന ഗോയിസ്‌ട്രോജനുകൾ എന്ന ചില സംയുക്‌തങ്ങൾ അടങ്ങിയിട്ടുണ്ട്. തയോസയനേറ്റ്, ഫീനോളുകൾ, ഫ്ലാറനോയിഡുകൾ എന്നിവയാണ് പ്രധാന ഗോയിട്രോജനുകൾ. കാബേജ്, കപ്പ, കോളിഫ്ലവർ എന്നിവ തുടരെ ഉപയോഗിക്കുമ്പോൾ ഈ ഗോയിട്രോജനുകൾ അയഡിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തും. തന്മൂലം തൈറോയ്‌ഡ് ഗ്രന്ഥി വലുതാകുന്നു. തൈറോയ്‌ഡ് പ്രശ്‌നങ്ങളില്ലാത്തവർക്ക് ഇവ കഴിക്കാം. എന്നാൽ തുടരെ ഉപയോഗിക്കരുത്. നന്നായി പാകം ചെയ്യുമ്പോൾ ഇവയുടെ പ്രശ്‌നങ്ങൾ കുറയുന്നതായും തെളിഞ്ഞിട്ടുണ്ട്.

കടുക്, ചോളം, മധുരക്കിഴങ്ങ് എന്നിവയിലും ഗോയിട്രജനുകൾ ഉണ്ട് . കടുകിലെ തയോയൂറിയ എന്ന ഗോയിട്രോജനാണു വില്ലൻ. കടുകിന്റെ ഉപയോഗം പൊതുവെ കുറക്കുന്നത് നല്ലതാണ് . കപ്പ പതിവായി കഴിക്കുന്നവരിൽ ഗോയിറ്റർ സാധ്യത കൂടുതലാണെന്നു ചില പഠനങ്ങൾ പറയുന്നു. കപ്പയിലെ തയോസയനേറ്റ് എന്ന ഗോയിട്രോജനാണു പ്രശ്‌നകാരി.കപ്പയും മീനും ഒരുമിച്ചു കഴിക്കുന്നത് പരിഹാരമായേക്കും എന്നും പറയുന്നു .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അറസ്റ്റിലായ ഗ്രീമയുടെ ഭര്‍ത്താവ് ഉണ്ണികൃഷ്ണന് ആൺസുഹൃത്തുക്കളോട് താൽപര്യം: പി.എച്ച്.ഡി നേട്ടത്തിന് പരീക്ഷയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി കുടുംബാംഗങ്ങളുമായി സംസാരിക്കാതിരിക്കുന്നതാണ് നല്ലതെന്ന് വിശ്വസി  (11 minutes ago)

ആനയെഴുന്നള്ളത്തിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ...  (15 minutes ago)

കിഷ്ത്വാറിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ....  (27 minutes ago)

ഉണ്ണി കൃഷ്ണന് വേറെയും ഭർത്താവ്..? ഇഷ്ടം ആണുങ്ങളോട് 'ഗേ' എന്ന സത്യം ഗ്രീമ അറിഞ്ഞത് അന്ന് കമലേശ്വരത്ത് നടന്നത്..! തെളിവ്  (1 hour ago)

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ രാജേന്ദ്ര അർലേക്കർ ദേശീയ പതാക ഉയർത്തി  (1 hour ago)

മനുഷ്യജീവന് ഒരു പുഴുവിന്റെ വില പോലും നല്കാത്ത, അനുകമ്പയുടെയുടെ കണിക തരിമ്പും ഇല്ലാത്ത പിഴച്ചുപ്പോയ ഒരു വ്യവസ്ഥിതി ആണിവിടെ; കാശും പദവിയും ഇല്ലാത്ത സാധാരണക്കാരായ ആളുകളെ രണ്ടാം തരം പോയിട്ട് മനുഷ്യരായ  (1 hour ago)

  ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് മുൻ പ്രസിഡന്റ് ഇന്ദർജിത് സിങ് ബിന്ദ്ര അന്തരിച്ചു  (1 hour ago)

ഉണ്ണികൃഷ്ണന്റെ ഫോണിൽ തല കറങ്ങുന്ന കാഴ്ച; ഉണ്ണികൃഷ്ണന് ഗ്രീമയെക്കാളിഷ്ടം ആണുങ്ങളെ; ഗേ ആണെന്ന് മറച്ച് വച്ച് വിവാഹം? അന്താരാഷ്ട്ര തലത്തിൽ പല ആൺ ഗ്രൂപ്പുകളിലും ഇയാൾ സജീവം ; ആൺ സൃഹൃത്തുക്കളോടൊപ്പം സമയം ചില  (1 hour ago)

കണ്ണൂരിൽ റിപ്പബ്ലിക് ദിന പരിപാടിക്കിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞു വീണു....  (1 hour ago)

യുഎഇയിൽ നിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി ഒമാനിൽ മരിച്ചു  (1 hour ago)

കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം  (1 hour ago)

അമേരിക്കയിൽ അതിശൈത്യം  (2 hours ago)

പ്രത്യേക ട്രെയിനുകൾ അനുവദിച്ച് നോർത്ത് റെയിൽവേ  (2 hours ago)

ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ളയ്ക്ക് പരമോന്നത സൈനിക ബഹുമതിയായ അശോക ചക്ര, ക്യാപ്‌ടൻ പ്രശാന്ത് നായർക്ക് രണ്ടാമത്തെ പരമോന്നത പുരസ്കാരമായ കീർത്തിചക്ര  (2 hours ago)

തിരുവനന്തപുരം വിളപ്പില്‍ശാലയില്‍ യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തി...  (3 hours ago)

Malayali Vartha Recommends