Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായിയെ സംരക്ഷിച്ചു കൊണ്ട് രംഗത്ത് വരുന്നത് കാണാൻ സാധിക്കുന്നു.. ഉറച്ച പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി ജയരാജൻ...


നടുക്കുന്ന രഹസ്യാന്വേഷണ കഥ..ചൈനീസ് അതിർത്തിക്കടുത്തുള്ള ദൗത്യം പാളിപ്പോയ നിമിഷങ്ങൾ ഓർത്തെടുത്ത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ..


അമ്മയുടെ ഫോൺ നമ്പർ ഗ്രൂപ്പിൽനിന്ന് എക്‌സിറ്റാക്കി പെൺകുട്ടി..ആത്മഹത്യയ്ക്ക് മുൻപ് ചെയ്തത്..ഇറങ്ങി പോയത് ഏറ്റവും അടുത്ത ബന്ധുവിന്റെ കൂടെ..


സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ.. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത..ജാഗ്രത നിർദ്ദേശം.. അതിതീവ്ര ന്യൂനമർദ്ദം..


വാഹനാപകടത്തിൽ പരിക്കേറ്റ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ സന്ദർശിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..ഇപ്പോഴും തിരിഞ്ഞു നോക്കാതെ വി ഡി..

കുഞ്ഞ് ഉറങ്ങാതിരിക്കാന്‍, കണ്ണീരോടെ ഉണര്‍ന്നിരിക്കുന്ന മാതാപിതാക്കള്‍

16 JANUARY 2019 04:26 PM IST
മലയാളി വാര്‍ത്ത

ഉറങ്ങിപ്പോയാല്‍ ജീവന്‍ തന്നെ നഷ്ടപ്പെടുന്ന അപൂര്‍വരോഗത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? അത്തരത്തിലൊന്നുണ്ട്. ഒന്നുറങ്ങിയാല്‍, കണ്ണൊന്നു തെറ്റിയാല്‍ ആറു മാസമായ മകന്‍ മരിക്കുമെന്ന ഭീതിയില്‍ ഉറക്കമില്ലാതെ കാവലിരിക്കുകയാണ് ഡല്‍ഹിയിലെ ഈ മാതാപിതാക്കള്‍.

ഡല്‍ഹി കര്‍വാള്‍ നഗറില്‍ നിന്നുള്ള ദമ്പതികളുടെ മകന്‍ യാഥാഥ് ദത്തിനെയാണ് അപൂര്‍വരോഗം ബാധിച്ചിരിക്കുന്നത്. ലോകത്താകെ ഇത്തരത്തിലുള്ള 1000 കേസുകള്‍ മത്രമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 'ഹൈപ്പോവെന്റിലേഷന്‍ സിന്‍ഡ്രോം' എന്ന പേരിലാണ് രോഗം അറിയപ്പെടുന്നത്.

സാധാരണയിലേതിനേക്കാള്‍ കൂടുതല്‍ ശ്വാസം എടുത്ത് രക്തത്തില്‍ ഓക്‌സിജന്റെ അളവ് കുറയുകയും കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് കൂടുകയും ചെയ്യുന്ന രോഗാവസ്ഥയാണിത്. ഇതുമൂലം ശ്വാസം മുട്ടല്‍ അനുഭവപ്പെടാം. ഇത് മരണത്തിലേക്കും നയിച്ചേക്കാം.

പിഞ്ചോമനക്കു വേണ്ടി തങ്ങള്‍ ഉറങ്ങാതെ കാവലിരിക്കുകയാണെന്ന് അമ്മ മീനാക്ഷി പറയുന്നു.നല്ല ഉറക്കത്തിലേക്ക് വഴുതിവീഴുന്നുവെന്നു തോന്നിയാല്‍ മകനെ ഇവര്‍ തട്ടിയുണര്‍ത്തും. ചികിത്സയിലൂടെ രോഗം ഭേദമാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് ഇവര്‍. 20 വര്‍ഷത്തെ സേവനത്തിനിടയില്‍ ഇത്തരത്തിലുള്ള 2 കേസുകള്‍ മാത്രമേ താന്‍ കണ്ടിട്ടുള്ളൂ എന്ന് യാഥാര്‍ത്ഥിനെ ചികിത്സിക്കുന്ന ഡോ. ഗംഗ റാം പറയുന്നു. കുഞ്ഞിന്റെ ശരീരത്തില്‍ ഡയഫ്രം പേസിങ്ങ് സിസ്റ്റം സ്ഥാപിക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. ഇത് ജീവിച്ചിരിക്കുന്നിടത്തോളം കാലം തുടരേണ്ടിവരും. എന്നാല്‍ ഈ ചികിത്സ ഇന്ത്യയില്‍ നിലവിലില്ല. അമേരിക്കയില്‍ പോയി ചികിത്സിക്കാനാണ് ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്നത്. അതിന് ചെലവേറുകയും ചെയ്യും.

സെന്‍ട്രല്‍ ഹൈപ്പോ വെന്റിലേഷന്‍ സിന്‍ഡ്രോം ഉറക്കത്തില്‍ ശ്വാസോച്ഛ്വാസം തടയപ്പെടുന്ന ശ്വാസകോശരോഗമാണ്. സി വി എസ്സ് ഒന്നുകില്‍ സഹജമായോ അല്ലെങ്കില്‍ പിന്നീട് ബാധിയ്ക്കപ്പെടുന്നതോ ആകാം. ഓണ്‍ഡൈന്റെ ശാപം എന്നും ഇത് അറിയപ്പെടുന്നു.

(ഓണ്‍ഡൈന്‍ , ഫ്രെഡ്രിക് ദേ ലാ മോട്ടെ ഫൊക്കെ എന്ന ഫ്രഞ്ച് എഴുത്തുകാരന്‍ എഴുതിയ ഒരു നാടോടിക്കഥയിലെ ഒരു ജലകന്യക ആയിരുന്നു. ജലകന്യകമാര്‍ ഏതെങ്കിലും പുരുഷനുമായി പ്രണയത്തിലായി അയാളുടെ കുഞ്ഞിനെ പ്രസവിയ്ക്കുകയാണെങ്കില്‍ നിത്യമായ യൗവനശക്തിയും നിത്യജീവനും നഷ്ടപ്പെട്ട് സാധാരണ സ്ത്രീകളെ പോലെ അവര്‍ക്കു വാര്‍ദ്ധക്യം ബാധിയ്ക്കുമെന്നാണ് സങ്കല്പം. എന്നിട്ടും ഒണ്ടൈന്‍ സുന്ദരനായ പെയ്മനെ കണ്ടുമുട്ടിയപ്പോള്‍ അവര്‍ സംസാരിക്കുകയും പ്രണയത്തിലാവുകയും ചെയ്തു. ബെര്‍ടാ എന്ന യുവകൂട്ടുകാരിയുമായുള്ള തന്റെ വിവാഹനിശ്ചയത്തെ മറികടന്നു, പെയ്മന്‍, ഒണ്ടൈനെ വിവാഹം ചെയ്തു. അവര്‍ വിവാഹച്ചടങ്ങുകള്‍ കൈമാറുമ്പോള്‍ പെയ്മന്‍ പ്രതികരിച്ചു: 'എന്റെ ഉണര്‍വ്വിന്റെ ഓരോ ശ്വാസ-നിശ്വാസവും നിന്നോടുള്ള എന്റെ സ്‌നേഹത്തിന്റേയും വിശ്വസ്തതയുടേയും വാഗ്ദത്തമാകുന്നു.'

തൊട്ടടുത്ത വര്‍ഷം ഓണ്ടിന്‍ അവരുടെ മകന് ജന്മം നല്‍കി. ആ നിമിഷം മുതല്‍, അവളുടെ സൗന്ദര്യം മങ്ങാന്‍ തുടങ്ങി, അവളുടെ ശരീരത്തെ പെട്ടെന്നു തന്നെ പ്രായത്തിന്റെ പ്രയാസങ്ങള്‍ ബാധിച്ചു. അവളുടെ സൗന്ദര്യം പ്രായത്തിന്റെ പക്വതയാര്‍ജ്ജിച്ചപ്പോള്‍ , പലേമന്റെ കണ്ണുകള്‍ ചെറുപ്പക്കാരികളായ യുവതികളിലേക്ക് തിരിഞ്ഞു. ഒരിക്കല്‍ പാമേന്റെ പരിചിതമായ കൂര്‍ക്കംവലി പിന്‍തുടര്‍ന്ന് തോട്ടത്തിലെത്തിയ ഓണ്ടിന്‍ കണ്ടത് അവളുടെ പ്രിയപ്പെട്ട പെയ്മന്‍ തന്റെ മുന്‍പ്രേമികയായ ബെര്‍റ്റയെ തന്റെ കൈകളാല്‍ ചുറ്റിപ്പിടിച്ച് കിടക്കുന്നതാണ്. ഈ മനുഷ്യന് വേണ്ടി അവളുടെ അനശ്വരതയെ ബലിയര്‍പ്പിച്ചതില്‍ അവളില്‍ രോഷവും ഖേദവും നിറഞ്ഞു.

ഭര്‍ത്താവിനെ ഉണര്‍ത്തിയിട്ട് അവള്‍ പറഞ്ഞു, എന്റെ എല്ലാ ഉണര്‍വ്വുമായും ഞാന്‍ നിന്നോട് വിശ്വസ്തത പ്രകടിപ്പിക്കുമെന്ന് നിങ്ങള്‍ എനിക്ക് വാക്കു തന്നിരുന്നു. ഞാന്‍ ആ പ്രതിജ്ഞ അംഗീകരിക്കുകയും ചെയ്തു, ഇനി നീ അതു ചെയ്യുക, നീ ഉണര്‍ന്നിരിക്കുന്നിടത്തോളം മാത്രം നീ ശ്വസിക്കും, നീ ഉറങ്ങുകയാണെങ്കില്‍ ഉറക്കത്തില്‍ നിന്റെ ശ്വാസം നിലയ്ക്കും! മരിക്കുമെന്ന് ഭയന്നിട്ടാണോ, അവളോടുള്ള വിശ്വസ്തത തെളിയിക്കാനാണോ, എന്നറിയില്ല പാമന്‍ പിന്നെ ഉറങ്ങിയില്ല.)

2006-ല്‍ ലോകവ്യാപകമായി ഏകദേശം 200 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2008 വരെ, 1000 കേസുകളേ അറിയപ്പെട്ടിരുന്നുള്ളൂ. രോഗത്തിന്റെ കാഠിന്യം പുറത്തു പ്രത്യക്ഷമാകുന്നതിലെ വ്യത്യാസങ്ങള്‍ കൊണ്ടോ മെഡിക്കല്‍ മേഖലയില്‍ പര്യാപ്തമായ അവബോധം ഇല്ലാത്തതിനാലോ രോഗനിര്‍ണയം വൈകിയേക്കാം. രോഗലക്ഷണങ്ങള്‍ പ്രകടമാകാതെ രോഗാവസ്ഥ ഉള്ള കുടുംബാംഗങ്ങള്‍ ഉണ്ടാകാം. ഈ രോഗാവസ്ഥ ഉള്ളവരില്‍, ശ്വാസം നിലയ്ക്കുന്നത് ഉറക്കത്തില്‍ തന്നെയായിരിക്കും. എന്നാല്‍ അപൂര്‍വ്വമായി ഉറക്കമുണര്‍ന്നയുടനെ ശ്വാസം നിലയ്ക്കുന്ന കേസുകളുമുണ്ട്. ലിംഗവ്യത്യാസമില്ലാതെ ഇരുകൂട്ടരേയും ഈ രോഗം ബാധിക്കും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയെ ഉന്നമിടുന്നത് സിപിഎമ്മിനെ തകർക്കാനെന്ന് പി ജയരാജൻ  (1 hour ago)

Ajit-Doval അന്ന് കരിയർ അവസാനിച്ചെന്ന് കരുതി  (1 hour ago)

KOLLAM കാരണം അന്വേഷിച്ച് പോലീസ്  (1 hour ago)

അതിതീവ്ര ന്യൂനമർദ്ദം..  (1 hour ago)

RAMESH CHENNITHALA കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടു  (1 hour ago)

എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.  (3 hours ago)

Anto-Augustine ആന്റോ അഗസ്റ്റിന്റെ വീട് അനധികൃതമായി നിർമിച്ചത്;  (3 hours ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​ത ക്രി​ക്ക​റ്റ്.... ഇ​ന്ത്യ​ക്ക് ഇന്ന് സെ​മി​ഫൈ​ന​ൽ പോ​രാ​ട്ടം  (5 hours ago)

മുഖ്യമന്ത്രി വിഡി സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തിൽ എടുത്ത സൈബർ കേസ്: അന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യഹർജിയിൽ പോലീസ് റിപ്പോർട്ട് 23 ന് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്   (6 hours ago)

ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല  (6 hours ago)

ശബരിമലയിൽ ഇന്നും അരവണയ്ക്ക് നിയന്ത്രണം. ഇന്നും ഒരാൾക്ക് ഒരു അരവണ മാത്രം.. പ്രസാദം കിട്ടാതെ നിരാശരായി ഒട്ടേറെ പേർ മലയിറങ്ങി, പ്രതിഷേധവുമായി ഭക്തർ  (6 hours ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (7 hours ago)

ചരിത്രപ്രസിദ്ധമായ ഓച്ചിറ 28-ാം ഓണാഘോഷത്തിന് മൂന്ന് താലൂക്കുകളിൽ അവധി അനുവദിച്ച് സംസ്ഥാന സർക്കാർ...  (7 hours ago)

18ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന 31 ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കിയില്ല കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം  (7 hours ago)

ശബരിമല തീർഥാടനകാലത്തെ റോഡ് ഗതാഗതം സുരക്ഷിതമാക്കാൻ 13.88 കോടി രൂപയുടെ പ്രത്യേക പദ്ധതികൾക്ക് കേരള റോഡ് സുരക്ഷ അതോറിറ്റി അംഗീകാരം...  (8 hours ago)

Malayali Vartha Recommends