Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായിയെ സംരക്ഷിച്ചു കൊണ്ട് രംഗത്ത് വരുന്നത് കാണാൻ സാധിക്കുന്നു.. ഉറച്ച പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി ജയരാജൻ...


നടുക്കുന്ന രഹസ്യാന്വേഷണ കഥ..ചൈനീസ് അതിർത്തിക്കടുത്തുള്ള ദൗത്യം പാളിപ്പോയ നിമിഷങ്ങൾ ഓർത്തെടുത്ത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ..


അമ്മയുടെ ഫോൺ നമ്പർ ഗ്രൂപ്പിൽനിന്ന് എക്‌സിറ്റാക്കി പെൺകുട്ടി..ആത്മഹത്യയ്ക്ക് മുൻപ് ചെയ്തത്..ഇറങ്ങി പോയത് ഏറ്റവും അടുത്ത ബന്ധുവിന്റെ കൂടെ..


സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ.. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത..ജാഗ്രത നിർദ്ദേശം.. അതിതീവ്ര ന്യൂനമർദ്ദം..


വാഹനാപകടത്തിൽ പരിക്കേറ്റ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ സന്ദർശിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..ഇപ്പോഴും തിരിഞ്ഞു നോക്കാതെ വി ഡി..

നിരവധി രോഗങ്ങൾക്കുള്ള ഒറ്റമൂലി ..കീഴാർനെല്ലി

31 JANUARY 2019 02:34 PM IST
മലയാളി വാര്‍ത്ത

നാട്ടിൻപുറങ്ങളിൽ മാത്രമല്ല സര്‍വസാധാരണമായി ചുറ്റുവട്ടത്തു നിന്നു പറിച്ചെടുക്കാനാവുന്ന ഒരുപച്ചമരുന്നാണ് കീഴാര്‍നെല്ലി. ചെറിയ ചെടിയാണെങ്കിലും ഔഷധവീര്യത്തിന്റെ കാര്യത്തിൽ കീഴാർ നെല്ലി അത്ര ചെറുതല്ല.

മൂത്രത്തിലെ കല്ല്, മഞ്ഞപ്പിത്തം, പ്രമേഹം, മുടികൊഴിച്ചില്‍, തുടങ്ങി ജലദോഷം മുതൽ എയ്ഡ്സ് വൈറസ്സിനെവരെ പ്രതികൂലിക്കാൻ കഴിവുള്ളവനാണ് കീഴാർ നെല്ലി എന്ന ഈ കുഞ്ഞൻ ചെടി.

കിഡ്‌നിസ്റ്റോണ്‍- സ്‌റ്റോണ്‍ബ്രേക്കര്‍ എന്നാണ് ഇംഗ്ലീഷില്‍ കീഴാര്‍നെല്ലി അറിയപ്പെടുന്നത്. നമ്മുടെ നാട്ടിലും ചിലയിടങ്ങളില്‍ കല്ലുരുക്കി എന്നപേര് ഈ പച്ചമരുന്നിനുണ്ട്. നന്നായി വൃത്തിയാക്കിയ കീഴാര്‍നെല്ലി സമൂലം അരച്ച്‌ നീര് കുടിക്കുന്നത് നല്ലതാണ് കീഴാർനെല്ലി വൃത്തിയാക്കി ചവച്ചരച്ചു തിന്നുന്നതും ഗുണം ചെയ്യും . കീഴാര്‍നെല്ലിയുടെ നീര്, മൂത്രത്തിലെ കാല്‍സ്യത്തിന്റെ അളവിനെ കൂറച്ച്‌ മൂത്രത്തിൽ കല്ല് ഉണ്ടാകുന്നതു തടയും.വിദഗ്ധനായ ഒരാളുടെ മേല്‍നോട്ടത്തില്‍ വേണം ചികിത്സ നടത്തേണ്ടത്.

മഞ്ഞപ്പിത്തം- ജോണ്ടിസ് അഥവാ മഞ്ഞപ്പിത്തത്തിന്റെ ചികിത്‌സിക്കാനായി കീഴാര്‍നെല്ലി ഉപയോഗിക്കുന്നത് നാട്ടിന്‍പുറങ്ങളില്‍ സാധാരണമാണ്. കീഴാര്‍നെല്ലിയുടെ നീര് പാലിനൊപ്പം ചേര്‍ത്താണ് ഹെപ്പറ്റൈസിസ്-ബി ക്കുളള ചികിത‌സ നടത്തുന്നത്. കരളിനെ സംരക്ഷിക്കാന്‍ ഈ പച്ചമരുന്നിന് കഴിവുണ്ട്. ഹെപ്പറ്റൈസിസ് -എ, ലിവര്‍ സിറോസിസ്, ഹെപ്പറ്റൈസിസ്-ബി എന്നിവ മാറാനും കീഴാര്‍ നെല്ലി ഫലപ്രദമാണ്. എന്നാല്‍ സ്വയം ചികിത്‌സ നടത്താതെ കൃത്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശം ഇക്കാര്യത്തില്‍ തേടേണ്ടതാണ്.

മൈഗ്രേന്‍- വേരോട് പറിച്ചെടുത്ത കീഴാര്‍നെല്ലി നന്നായി വൃത്തിയാക്കിയതിനുശേഷം ചെറുകഷ്ണങ്ങളാക്കി മുറിക്കുക. ശൂദ്ധമായ എള്ളെണ്ണ ഒരു ഇരുമ്പ് ചട്ടിയിൽ ചൂടാക്കി അതിലേക്ക് ചെറുതാക്കി മുറിച്ചു വെച്ചിരിക്കുന്ന കീഴാര്‍നെല്ലി ഇട്ട് വറ്റിച്ചെടുക്കണം. ചാറ് എണ്ണയിലേക്കിറങ്ങാനായി ഒരു സ്പൂണു കൊണ്ട് നന്നായി പ്രസ് ചെയ്ത് വേണം ഇളക്കേണ്ടത്. ഈ എണ്ണ ഇളം ചൂടോടെ തലയോട്ടിയില്‍ തേച്ചുപിടിപ്പിച്ച്‌ അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളഞ്ഞാല്‍ മൈഗ്രേന്‍ ശമിക്കും. ഇത് സ്ഥിരമായി ചെയ്യുന്നത് നല്ല ഫലം ലഭിക്കാന്‍ സഹായകമാണ്.

പ്രമേഹം- കീഴാര്‍നെല്ലി വെട്ടിത്തിളപ്പിച്ച്‌ കഷായം വെച്ചുകുടിക്കുന്നത് പ്രമേഹം കുറയ്ക്കാന്‍ സഹായകമാണ്.ഇല വെറുതെ ചവച്ചു ത്തിന് നിന്നതും നല്ലതാണ്. കീഴാർനെല്ലി ഇളക്കി ഇളം പുളിയായതിനാൽ അരുചിയൊന്നും തോന്നില്ല.

അള്‍സറിനും മുറിവുകള്‍ക്കും കീഴാര്‍നെല്ലി അരച്ച്‌ പേസ്റ്റ് രൂപത്തിലാക്കി കഞ്ഞിവെളളത്തില്‍ചാലിച്ച്‌ പുരട്ടിയാല്‍ മതി.

പനി- കീഴാര്‍നെല്ലിയുടെ ഇല തിളപ്പിച്ചോ കഷായം വെച്ചോ കുടിക്കുന്നത് പനിമാറാന്‍ സഹായകമാണ്. രണ്ട് ടീസ്പൂണ്‍ വീതം ദിവസം മൂന്നുനേരം കഴിച്ചാല്‍ നല്ല ആശ്വാസം ലഭിക്കും.

വയറിളക്കം- കീഴാര്‍നെല്ലിയുടെ തളിരില കഷായം വെച്ച്‌ ദിവസം ഒരു ടിസ്പൂണ്‍ വീതം കുടിക്കുന്നത് വയറിളക്കം ശമിപ്പിക്കും.

അമിതരക്തസ്രാവം- ആര്‍ത്തവകാലത്തെ അമിതരക്തസ്രാവം പരിഹരിക്കാന്‍ നാല് ടേബിള്‍സ്പൂണ്‍ കീഴാര്‍നെല്ലി ജ്യൂസ് വെണ്ണചേര്‍ത്ത് രാവിലെയും രാത്രിയും കഴിച്ചാല്‍ മതിയാവും.കീഴാർനെല്ലി സമൂലം അരച്ചെടുത്ത് കാടി വെള്ളത്തിൽ കലക്കി കുടിക്കുന്നത് അമിത രക്തസ്രാവത്തിനും വേദനക്കും പരിഹാരമാണ്.

ത്വക്ക് രോഗങ്ങളെ അകറ്റുന്നു- പുഴുക്കടി, വളംകടി തുടങ്ങിയ ത്വക്ക് രോഗങ്ങളെ അകറ്റുന്നതിന് കീഴാർ നെല്ലിക്ക കഴിവുണ്ട്. . കീഴാര്‍നെല്ലിയുടെ ഇലയുടെ താഴെ ഭാഗത്തായി കാണുന്ന കായ്മണികള്‍ ഉണക്കിപ്പൊടിച്ച്‌ വെളളവും ചേര്‍ത്ത് അസുഖമുളള ഭാഗത്തു പുരട്ടിയാല്‍ രോഗശമനം ഉണ്ടാകും. ചൊറി, ചിരങ്ങ്, കരപ്പന്‍ എന്നിവ മാറാന്‍ കീഴാര്‍നെല്ലിനീര് ഉപ്പും ചേര്‍ത്ത് രോഗം ബാധിച്ച ഭാഗങ്ങളില്‍ പുരട്ടണം. കീഴാര്‍നെല്ലിയും മഞ്ഞളും ചേര്‍ത്തരച്ച്‌ പുരട്ടുന്നത് സോറിയായിസ് കുറയാന്‍ സഹായിക്കും. കുഷ്ഠരോഗ ചികിത്‌സയിൽ പോലും ഈ പച്ചമരുന്ന് ഉപയാഗിച്ചു വരുന്നു.

കരളിനെയും കണ്ണിനെയും സംരക്ഷിക്കുന്നു- ലിവറിനും കണ്ണിനും ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ മാറാന്‍ കീഴാര്‍നെല്ലി ഉണക്കിപ്പൊടിച്ചത് ഒരു ടിസ്പൂണ്‍ വീതം ചൂടുവെളളത്തില്‍ കലര്‍ത്തി രാവിലെ വെറും വയറ്റില്‍ കഴിക്കണം.

നല്ലൊരു ആന്റി ഓക്‌സിഡന്റായ കീഴാര്‍നെല്ലി ബ്രോങ്കൈറ്റിസ്, ആസ്മ, മലേറിയ, രക്തദൂഷ്യം, എക്കിള്‍ എന്നിവ മാറാനായി ഉപയോഗിച്ചു വരുന്നു. യുനാനി ചികിത്സയില്‍ കടുത്ത വയറിളക്കത്തിന് മരുന്നായി കീഴാര്‍നെല്ലി ഉപയോഗിക്കുന്നുണ്ട്.

പാമ്പുകടി മൂലം അമിതമായി രക്തം സ്രാവം ഉണ്ടാകുമ്പോൾ രക്തസ്രാവം നിര്‍ത്താന്‍ കീഴാര്‍നെല്ലി ഉപയോഗിക്കുന്നു. കരളിന്റെയും പ്ലീഹയുടെയും വീക്കം കുറക്കാന്‍ കീഴാര്‍നെല്ലിക്ക് കഴിവുണ്ട്. മുടി കൊഴിച്ചില്‍ മാറാനും മുടി തഴച്ചുവളരാനും കീഴാര്‍നെല്ലി എണ്ണ കാച്ചി പുരട്ടുന്നത് നല്ലതാണ്.
കീഴാർനെല്ലി സമൂലം അരച്ച് മോരിൽ കലക്കി കുടിക്കുന്നത് വയറ്റിൽ ഉണ്ടാകുന്ന ഒട്ടുമിക്ക രോഗങ്ങൾക്കും പരിഹാരമാണ്. കുടലിനെ ബാധിക്കുന്ന രോഗങ്ങൾ, വിര ശല്യം, ശരീരം നീര് വെക്കുക എന്നിവക്കെല്ലാം വളരെ ഗുണപ്രദമായ ഔഷധമാണ് കീഴാർ നെല്ലി

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയെ ഉന്നമിടുന്നത് സിപിഎമ്മിനെ തകർക്കാനെന്ന് പി ജയരാജൻ  (1 hour ago)

Ajit-Doval അന്ന് കരിയർ അവസാനിച്ചെന്ന് കരുതി  (1 hour ago)

KOLLAM കാരണം അന്വേഷിച്ച് പോലീസ്  (1 hour ago)

അതിതീവ്ര ന്യൂനമർദ്ദം..  (1 hour ago)

RAMESH CHENNITHALA കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടു  (1 hour ago)

എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.  (3 hours ago)

Anto-Augustine ആന്റോ അഗസ്റ്റിന്റെ വീട് അനധികൃതമായി നിർമിച്ചത്;  (3 hours ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​ത ക്രി​ക്ക​റ്റ്.... ഇ​ന്ത്യ​ക്ക് ഇന്ന് സെ​മി​ഫൈ​ന​ൽ പോ​രാ​ട്ടം  (5 hours ago)

മുഖ്യമന്ത്രി വിഡി സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തിൽ എടുത്ത സൈബർ കേസ്: അന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യഹർജിയിൽ പോലീസ് റിപ്പോർട്ട് 23 ന് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്   (6 hours ago)

ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല  (6 hours ago)

ശബരിമലയിൽ ഇന്നും അരവണയ്ക്ക് നിയന്ത്രണം. ഇന്നും ഒരാൾക്ക് ഒരു അരവണ മാത്രം.. പ്രസാദം കിട്ടാതെ നിരാശരായി ഒട്ടേറെ പേർ മലയിറങ്ങി, പ്രതിഷേധവുമായി ഭക്തർ  (6 hours ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (7 hours ago)

ചരിത്രപ്രസിദ്ധമായ ഓച്ചിറ 28-ാം ഓണാഘോഷത്തിന് മൂന്ന് താലൂക്കുകളിൽ അവധി അനുവദിച്ച് സംസ്ഥാന സർക്കാർ...  (7 hours ago)

18ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന 31 ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കിയില്ല കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം  (7 hours ago)

ശബരിമല തീർഥാടനകാലത്തെ റോഡ് ഗതാഗതം സുരക്ഷിതമാക്കാൻ 13.88 കോടി രൂപയുടെ പ്രത്യേക പദ്ധതികൾക്ക് കേരള റോഡ് സുരക്ഷ അതോറിറ്റി അംഗീകാരം...  (8 hours ago)

Malayali Vartha Recommends