Widgets Magazine
03
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?


കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടി; മുത്തശ്ശനെ തല്ലിയ കലിപ്പ് തീർക്കാൻ തോർത്ത് കഴുത്തിൽ മുറുക്കി; മരണം ഉറപ്പാക്കാൻ കൈ പിടിച്ച് 'അമ്മ': എയ്ഞ്ചൽ‌ ഒരുമണിക്കൂറോളം സമയം ചെലവിട്ടത് സുഹൃത്തുക്കൾക്കൊപ്പം....


അല്‍ ഖായിദയുമായി ബന്ധമുള്ള ഭീകരര്‍..മൂന്ന് ഇന്ത്യക്കാരെ മാലിയില്‍ നിന്ന് തട്ടികൊണ്ട് പോയി...ജൂലൈ ഒന്നിനാണ് സംഭവമുണ്ടായത്. നടപടികൾ വേഗത്തിലാക്കി കേന്ദ്ര സർക്കാർ.. അക്രമികള്‍ ഫാക്ടറിയിലേക്ക് ഇരച്ചെത്തി..


രക്ഷാപ്രവർത്തനത്തിനുള്ള ശ്രമങ്ങൾ വേണ്ടരീതിയിൽ കൈകാര്യം ചെയ്തില്ല; കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ ബിന്ദു കുടുങ്ങിക്കിടന്നത് രണ്ടര മണിക്കൂർ: അബോധാവസ്ഥയിൽ പുറത്തെടുത്തതിന് പിന്നാലെ മരണം: ഭീകരത നിറഞ്ഞ നിമിഷത്തെക്കുറിച്ച് ദൃക്‌സാക്ഷികളുടെ വെളിപ്പെടുത്തൽ...


രാജ്ഭവനിലേക്ക് കുതിച്ചെത്തി DGP റവാഡ ചന്ദ്രശേഖർ..! ഗവർണർ-സർക്കാർ പോര് നിലനിൽക്കുന്നതിനിടയിലാണ് കൂടിക്കാഴ്ച...പൊലീസ് മേധാവിയായശേഷമുള്ള സൗഹൃദസന്ദർശനമായിരുന്നു...

അപ്പന്‍ഡിസൈറ്റിസ്; തക്ക സമയത്ത് ചികില്‍സിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാം

08 FEBRUARY 2019 12:03 PM IST
മലയാളി വാര്‍ത്ത

More Stories...

കടലിലൂടെ ഒഴുകി നടക്കുന്ന കണ്ടെയ്‌നറുകള്‍ വിചാരിച്ചതിലും വലിയ അപകടം ഭാവിയിലുണ്ടാക്കിയേക്കാം; മീനും കക്കയിറച്ചിയും മറ്റും ഭക്ഷിക്കുന്നതിൽ പ്രശ്നമോ..?

ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ ജാഗ്രത പുലര്‍ത്തണം, കേസ് വര്‍ധിക്കാന്‍ സാധ്യത: മന്ത്രി വീണാ ജോര്‍ജ്

ക്ഷയരോഗത്തെ തുടച്ചു നീക്കാന്‍ ഒരുമിച്ചുള്ള പ്രവര്‍ത്തനം അനിവാര്യം: മന്ത്രി വീണാ ജോര്‍ജ്...  ലോക ക്ഷയരോഗ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം

കോഴിക്കോട് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് യുവതി മരിച്ചു....

കാന്‍സറിനെതിരെ കേരളം ഒറ്റക്കെട്ടായി അണിചേരണം: മന്ത്രി വീണാ ജോര്‍ജ് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ക്യാമ്പയിന്‍: ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും

വൻകുടലിനോട് ചേര്‍ന്ന് ചെറുകുടലുമായി ചേരുന്നിടത്ത് ഒരു വിരലിന്‍റെ ആകൃതിയിൽ തൂങ്ങിക്കിടക്കുന്ന ഭാഗമാണ് അപ്പൻഡിക്സ്. വന്‍കുടലിന്റ്റെ ആദ്യഭാഗമായ സീക്കം (cecum) എന്ന ഭാഗത്താണ്‌ അപ്പൻഡിക്സ് കാണപ്പെടുന്നത് . ഇതിന് മൂന്നു മുതല്‍ പതിമൂന്ന് സെന്റീമീറ്റര്‍ വരെ നീളവും, പരമാവധി ആറ് മില്ലിമീറ്റര്‍ വ്യാസവും ആണ് ഉണ്ടാവുക.

അപ്പൻഡിക്സിനെ ബാധിക്കുന്ന അണുബാധയാണ് അപ്പൻഡിസൈറ്റിസ്. അപ്പന്‍ഡിസൈറ്റിസിന്റെ പ്രധാന ലക്ഷണം വയറു വേദനയാണ്. സാധാരണയായി പോക്കിളിന്റ്റെ ഭാഗത്തായി തുടങ്ങുന്ന വേദന പിന്നീട് വയറിന്റ്റെ താഴെ വലതുഭാഗത്തേക്ക് വ്യാപിക്കും.

പൊക്കിളിനോടു ചേര്‍ന്നുണ്ടാകുന്ന വേദനയാണ് ഒട്ടുമിക്ക ആളുകള്‍ക്കും ആദ്യം ഉണ്ടാകുന്നത്. ഇത് ക്രമേണ അടിവയറില്‍ നിന്ന് മുകളിലേക്ക് വ്യാപിക്കും. എന്നാല്‍ ഇത്തരത്തില്‍ ഉണ്ടാകുന്ന എല്ലാ വേദനയും അപ്പെന്‍ഡിസൈറ്റിന്റെ ആകണമെന്നില്ല. മണിക്കൂറുകള്‍ കഴിയുന്നതോടെ കടുത്തു വരുന്ന വേദനയെ സൂക്ഷിക്കണം. ഛർദ്ദി, വിശപ്പില്ലായ്‌മ എന്നിവ അനുഭവപ്പെടും. അടിവയറിൽ വലതുവശത്ത് താഴെയായി അമർത്തിയാൽ ശക്‌തിയായ വേദന ഉണ്ടാകും. ഇങ്ങനെ അമർത്തുമ്പോൾ വേദന മൂലം വയറിലെ മസിൽ മുറുകും.

ചെറിയതോതിലുള്ള പനിയാണ് സാധാരണ ഉണ്ടാകാറുണ്ട്. ശക്‌തിയായ പനി വളരെ അപൂർവമായേ ഉണ്ടാകൂ. ഇത് സൂചിപ്പിക്കുന്നത് അപ്പെൻഡിക്‌സിൽ പഴുപ്പ് ബാധിച്ചിട്ടുണ്ടെന്നാണ്. വെളുത്ത രക്‌താണുക്കളുടെ എണ്ണം കുറയുകയും ചെയ്യും. അസുഖത്തിന്റെ ആദ്യഘട്ടത്തിൽ മലബന്ധം അനുഭവപ്പെടാം. തീരെ ചെറിയ കുഞ്ഞുങ്ങൾ, വൃദ്ധർ, അമിതവണ്ണമുള്ളവർ എന്നിവരിൽ ശ്രദ്ധേയമായ ലക്ഷണങ്ങൾ ഉണ്ടാകണമെന്നില്ല.


അപ്പന്‍ഡിക്‌സില്‍ നിന്നും വന്‍കുടലിലേക്കുള്ള കവാടത്തിന് ഏതെങ്കിലുമൊക്കെ കാരണത്താല്‍ ഒരു തടസ്സം നേരിടുമ്പോഴാണ് അപ്പന്‍ഡിസൈറ്റിസ് എന്ന രോഗാവസ്ഥ ഉണ്ടാകുന്നത്. മലം ഉറഞ്ഞ് ചെറിയ കല്ലുരൂപത്തിലാകുകയോ (Fecolith), വിരകള്‍, അണുബാധയാല്‍ വീങ്ങിയ കഴലകള്‍, വന്‍കുടലിലെ അപ്പന്‍ഡിക്‌സിനോട് ചേര്‍ന്നു കിടക്കുന്ന ഭാഗത്തുള്ള ട്യൂമറുകള്‍ എന്നിവയൊക്കെ ഈ തടസ്സം സൃഷ്ടിക്കാം. പുറത്തേക്കുള്ള ഒഴുക്ക് തടസ്സപ്പെട്ട അപ്പന്‍ഡിക്‌സിനുള്ളില്‍ മര്‍ദ്ദം ഉയരുകയും, ക്രമേണ അപ്പന്‍ഡിക്‌സിന്റ്റെ ഭിത്തിയിലേക്കുള്ള രക്തചംക്രമണം കുറഞ്ഞു വന്ന് ഉള്ളില്‍ ബാക്ടീരിയകള്‍ പെറ്റുപെരുകി പഴുപ്പാകുകയും ചെയ്യുന്നു. ചികിത്സയൊന്നും ചെയ്യാതെ ഈ അവസ്ഥ തുടര്‍ന്നാല്‍ അപ്പന്‍ഡിക്സ് പൊട്ടി ഈ പഴുപ്പ് വയറ്റിനകത്തേക്ക് ബാധിക്കുന്ന ഗുരുത്തരവസ്ഥയിലേക്ക് വരെ നീങ്ങാന്‍ സാധ്യതയുണ്ട്. തക്ക സമയത്ത് ചികില്‍സിച്ചില്ലെങ്കില്‍ ഇത് മരണത്തില്‍ വരെ കലാശിച്ചേക്കാം.

എന്തെങ്കിലും കട്ടിയുള്ള ആഹാരസാധനങ്ങൾ ഉദാഹരണത്തിന് നാരങ്ങയുടെ വിത്ത്, കടല, പയറുമണി, മറ്റു ധാന്യങ്ങൾ എന്നിങ്ങനെയുള്ള കട്ടിയുള്ള ഭക്ഷണ പദാർത്ഥങ്ങൾ അപ്പെൻഡിക്‌സിൽ തടയുന്നതിന്റെ ഫലമായി രോഗം വരാൻ സാധ്യതയുണ്ട്.

ചികിത്സ വൈകിയാൽ അപ്പെൻഡിക്‌സിൽ പഴുപ്പ് വരും. അത് ഒരു മുഴ പോലെ വീർത്തു വരികയും പിന്നെ പൊട്ടുകയും ചെയ്യും. ഇങ്ങനെ പൊട്ടിയാൽ അതിലെ പഴുപ്പ് മുഴുവൻ വയറിലെ പെരിറ്റോണിയൽ കാവിറ്റിയിലേയ്‌ക്കു വ്യാപിക്കും. അത്യന്തം ഗുരുതരമായ പെരിറ്റോണൈറ്റിസ് എന്ന ഈ അവസ്‌ഥ രോഗിയുടെ മരണത്തിനു തന്നെ കാരണമായേക്കാം .

അപ്പെന്റിസൈറ്റിസ് ആണെന്നു തിരിച്ചറിയാനുള്ള പരിശോധനകൾ ഇപ്പോൾ ആശുപത്രികളിൽ ഉണ്ട്. ഒന്നാമതായി അപ്പെന്റിസൈറ്റിസ് മൂർധന്യാവസ്‌ഥയിലെത്തിയാൽ ശരീരോഷ്‌മാവ് നന്നായി വർധിക്കും. വെളുത്ത രക്‌താണുക്കളുടെ എണ്ണവും കൂടും. രക്‌തപരിശോധനയിലൂടെ പസ്‌കോശങ്ങൾ അഥവാ ന്യൂട്രോഫില്ലുകളുടെ അളവ് കൂടുതലാണോ എന്നറിയാം. വെളുത്തരക്‌താണുക്കളുടെ എണ്ണം കൂടുതലായാലും അറിയാനാകും. മൂത്രപരിശോധന നടത്തണം. മൂത്രത്തിൽ അണുബാധ അഥവാ യൂറിനറി ഇൻഫക്ഷൻ ഉണ്ടോ എന്നറിയാനാണിത്. മൂത്രത്തിൽ അണുബാധ വന്നാലും അടിവയറിൽ ശക്‌തമായ വേദന വരും. സ്‌ത്രീകൾക്ക് അണ്ഡാശയം, ഫലോപ്യൻ ട്യൂബ് വീക്കവും ഇതേ പോലെ വേദനയുണ്ടാക്കും.

അൾട്രാസൗണ്ട്, സി റ്റി സ്‌കാൻ പരിശോധനകളും ഫലപ്രദമാണ്. അപ്പെൻഡിക്‌സിൽ അണുബാധ തുടങ്ങുന്ന സമയത്തു തന്നെ ഇത് ചെയ്യുകയാണെങ്കിൽ രോഗം വളരെ പെട്ടെന്ന് നിർണയിക്കാനാകും

തുടക്കത്തിലാണെങ്കിൽ അപ്പെന്റിസൈറ്റിസ് മരുന്നുകൾ നൽകി ഭേദമാക്കാനാകും. ആന്റിബയോട്ടിക്കുകൾ, ഇൻട്രാവീനസ് ഫ്ലൂയിഡ്, വേദനയ്‌ക്കുള്ള മരുന്നുകൾ എന്നിവയാണ് സാധാരണയായി നൽകുന്നത്. വളരെ ലഘുവായ അവസ്‌ഥയിലാണെങ്കിൽ അപ്പെന്റിസൈറ്റിസ് തനിയെ മാറിപ്പോകാം. ബ്രോഡ് സ്‌പെക്‌ട്രം എന്ന ഗ്രൂപ്പിൽ പെട്ട ആന്റിബയോട്ടിക്കുകളാണ് സാധാരണ നൽകുന്നത്.

രോഗത്തിന്റെ ആരംഭത്തിൽ ആശുപത്രിയിലെത്തുന്ന രോഗിയ്‌ക്ക് 2 മുതൽ 3 ദിവസം വരെ ആഹാരം നൽകാതിരിക്കും. അങ്ങനെ കുടലിന് വിശ്രമം നൽകുന്നു. ഇതോടൊപ്പം മരുന്നും നൽകുകയാണു ചെയ്യുന്നത്. ഗുരുതരമല്ലാത്ത അപ്പെന്റിസൈറ്റിസുമായി വരുന്നവരിലാണിതു ചെയ്യുന്നത്. ഒരു തവണ മരുന്ന് കഴിച്ച് അപ്പെന്റിസൈറ്റിസ് മാറിയാലും അത് വീണ്ടും വരാൻ സാധ്യതയുണ്ട്. ചിലപ്പോൾ ശസ്‌ത്രക്രിയയും ആവശ്യമായി വന്നേക്കാം

സാധാരണഗതിയില്‍ ഒരു താക്കോല്‍ദ്വാര ശസ്ത്രക്രിയ വഴി ചെയ്യാവുന്ന ഒന്നാണ് അപ്പന്‍ഡിക്‌സ് നീക്കം ചെയ്യുന്ന ശസ്ത്രക്രിയ. ശസ്ത്രക്രിയക്ക് ശേഷം ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ ആശുപത്രി വിടാന്‍ സാധിക്കും. ശാരീരികാധ്വാനം ഇല്ലാത്ത ജോലികള്‍ ഒരാഴ്ചക്കകം തുടങ്ങാനും പറ്റും. എങ്കിലും ചില അവസരങ്ങളില്‍ സാമ്പ്രദായിക രീതിയിലുള്ള ശസ്ത്രക്രിയ വേണ്ടി വരും. വയറിന്റെ വലതു ഭാഗത് താഴെയായി ഒരു മുറിവുണ്ടാക്കിയോ, വയറ്റില്‍ പഴുപ്പ് ബാധിച്ച അവസ്ഥയില്‍, വയറു തുറന്നോ ആണ് ഇത് ചെയ്യുന്നത്.

തീരെ ചെറിയ കുഞ്ഞുങ്ങൾ, വൃദ്ധർ, അമിതവണ്ണമുള്ളവർ എന്നിവരിൽ ശ്രദ്ധേയമായ ലക്ഷണങ്ങൾ ഉണ്ടാകണമെന്നില്ല. മാത്രമല്ല, അപ്പെൻഡിക്‌സ് പലപ്പോഴും അസാധാരണനിലകളിൽ അതായത്, സീക്കത്തിനു പിറകിൽ അല്ലെങ്കിൽ കുറേക്കൂടി താഴെ എന്നിങ്ങനെ കാണാറുണ്ട്. ഈ അവസ്‌ഥയിലും ശ്രദ്ധേയലക്ഷണങ്ങൾ ഒന്നും കണ്ടെന്നു വരില്ല. അത് പോലെത്തന്നെ പ്രമേഹമുള്ളവരിലും രോഗലക്ഷണങ്ങൾ പ്രകടമാകാറില്ല. അതുകൊണ്ട് ഏതു തരത്തിലുള്ള വയറു വേദന വന്നാലും സ്വയം ചികിത്സക്ക് നിൽക്കാതെ വിദഗ്ധ ഉപദേശം തേടാൻ മടിക്കരുത്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെട്ടിടം പൂട്ടിയിട്ടെങ്കിലും രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ വീണ്ടും തുറന്നു കൊടുക്കേണ്ടി വന്നു  (21 minutes ago)

കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് സ്ത്രീ മരിച്ച സംഭവം: കേരളത്തിന് അപമാനമാണെന്ന് കെ സുധാകരന്‍  (35 minutes ago)

വിമാനത്തില്‍ സഹയാത്രക്കാരനെ ആക്രമിച്ച് ഇന്ത്യന്‍ യുവാവ്  (2 hours ago)

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആരോഗ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  (2 hours ago)

ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകരും മുസ്ലീം ലീഗ് പ്രവര്‍ത്തകരും  (3 hours ago)

അറസ്റ്റിലായി 19 ദിവസം ജയിലില്‍ കഴിഞ്ഞ പ്രതിക്ക് ജാമ്യം  (3 hours ago)

കോട്ടയം മെഡിക്കല്‍ കോളജിലെത്തിയിട്ടും അപകട സ്ഥലം സന്ദര്‍ശിക്കാതെ മുഖ്യമന്ത്രി മടങ്ങി  (4 hours ago)

നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യു  (4 hours ago)

രക്ഷാ പ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് ആരോഗ്യമന്ത്രി  (5 hours ago)

സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?  (6 hours ago)

​ഗവർണർ രാജേന്ദ്ര ആർലേക്കർക്കെതിരെ എസ്എഫ്ഐ പ്രതിഷേധം  (6 hours ago)

ഇതിനായി ബ്രിട്ടീഷ് നേവിയുടെ വലിയ വിമാനം എത്തിക്കും  (6 hours ago)

കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടി; മുത്തശ്ശനെ തല്ലിയ കലിപ്പ് തീർക്കാൻ തോർത്ത് കഴുത്തിൽ മുറുക്കി; മരണം ഉറപ്പാക്കാൻ കൈ പിടിച്ച് 'അമ്മ': എയ്ഞ്ചൽ‌ ഒരുമണിക്കൂറോളം സമയം ചെലവിട്ടത് സുഹൃത്തുക്കൾക്കൊപ്പം....  (6 hours ago)

INDIANS അൽ-ഖ്വയ്ദ ബന്ധമുള്ള ഭീകരർ  (6 hours ago)

ബിന്ദുവിന്റെ മരണത്തില്‍ പൊട്ടിക്കരഞ്ഞ് ഭര്‍ത്താവും മക്കളും  (6 hours ago)

Malayali Vartha Recommends