Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ പുന:രാരംഭിക്കാനായി, അമേരിക്കയ്‌ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ വച്ച് ഇറാൻ..ട്രംപിന്റെ തീരുമാനം നിർണായകമാകും..


പിണറായിയെ സംരക്ഷിച്ചു കൊണ്ട് രംഗത്ത് വരുന്നത് കാണാൻ സാധിക്കുന്നു.. ഉറച്ച പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി ജയരാജൻ...


നടുക്കുന്ന രഹസ്യാന്വേഷണ കഥ..ചൈനീസ് അതിർത്തിക്കടുത്തുള്ള ദൗത്യം പാളിപ്പോയ നിമിഷങ്ങൾ ഓർത്തെടുത്ത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ..


അമ്മയുടെ ഫോൺ നമ്പർ ഗ്രൂപ്പിൽനിന്ന് എക്‌സിറ്റാക്കി പെൺകുട്ടി..ആത്മഹത്യയ്ക്ക് മുൻപ് ചെയ്തത്..ഇറങ്ങി പോയത് ഏറ്റവും അടുത്ത ബന്ധുവിന്റെ കൂടെ..


സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ.. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത..ജാഗ്രത നിർദ്ദേശം.. അതിതീവ്ര ന്യൂനമർദ്ദം..

ഇന്ന് ലോകത്തു ഏറ്റവും കൂടുതൽ ആളുകൾ മരിക്കുന്നത് ഹൃദയസംബന്ധമായ അസുഖം കാരണമാണ് . ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഹൃദ്രോഗികളുള്ള സംസ്ഥാനം കേരളവും .നെഞ്ചിന്റെ ഭാഗത്തുണ്ടാകുന്ന ഏതുതരം വേദനയും ഹാര്‍ട്ട്അറ്റാക്ക് ലക്ഷണമാണോയെന്ന ഭയം നമുക്കെല്ലാം ഉണ്ട് .അതേസമയം ഹാര്‍ട്ട്അറ്റാക്കിന്റെ നെഞ്ചുവേദനയെ, ഗ്യാസ്‌ട്രബിളായി കരുതി വേണ്ടത്ര ചികില്‍സ തേടാതെ, അസുഖം ഗുരുതരമാകുന്നവരും ഉണ്ട്.

09 MARCH 2019 03:44 PM IST
മലയാളി വാര്‍ത്ത
ഇന്ന് ലോകത്തു ഏറ്റവും കൂടുതൽ ആളുകൾ മരിക്കുന്നത് ഹൃദയസംബന്ധമായ അസുഖം കാരണമാണ് . ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഹൃദ്രോഗികളുള്ള സംസ്ഥാനം കേരളവും .നെഞ്ചിന്റെ ഭാഗത്തുണ്ടാകുന്ന ഏതുതരം വേദനയും ഹാര്‍ട്ട്അറ്റാക്ക് ലക്ഷണമാണോയെന്ന ഭയം നമുക്കെല്ലാം ഉണ്ട് .അതേസമയം  ഹാര്‍ട്ട്അറ്റാക്കിന്റെ നെഞ്ചുവേദനയെ, ഗ്യാസ്‌ട്രബിളായി കരുതി വേണ്ടത്ര ചികില്‍സ തേടാതെ, അസുഖം ഗുരുതരമാകുന്നവരും ഉണ്ട്.    ഹൃദയം നെഞ്ചിന്റെ ഇടതുഭാഗത്താണെങ്കിലും, ഹാര്‍ട്ട്അറ്റാക്ക് വേദന അനുഭവപ്പെടുന്നത് നെഞ്ചിന്റെ മധ്യഭാഗത്തായിട്ട് ആയിരിക്കും. പലപ്പോഴും ഏറെ തെറ്റിദ്ധരിക്കപ്പെടുന്ന അവസ്ഥയാണിത്. വിദ്യാഭ്യാസമുള്ളവർ പോലും പലപ്പോഴും ഇക്കാര്യത്തിൽ അജ്ഞരാണ്. ഹൃദയം ഇടതു ഭാഗത്തായിരിക്കുന്നതിനാൽ ഹാർട്ടറ്റാക്ക് വേദനയും ഇടതു ഭാഗത്താണ് ഉണ്ടാവുക എന്ന് വിശ്വസിക്കുന്നവർ ഏറെയാണ് .   ഹാർട്ടറ്റാക്ക് വേദനയാണെങ്കിൽ  നെഞ്ചിന്റെ മധ്യഭാഗത്തായി വേദനയും ഒപ്പം ഒരു ഭാരമെടുത്തുവെച്ച ഫീലും അനുഭവപ്പെടും. അങ്ങനെ നെഞ്ചില്‍ അനുഭവപ്പെടുന്ന വേദന, മുകളിലേക്ക് പടര്‍ന്ന് തോളിലേക്കും ചിലപ്പോള്‍ താടിയെല്ലുകളിലേക്കും വ്യാപിക്കും. ചിലരില്‍ അത് ഇടതു കൈയിലും ഉള്ളംകൈയിലേക്കും പടരും. അങ്ങനെയെങ്കില്‍ ഇത് ഹൃദയാഘാതത്തിന്റെ ലക്ഷണമാകാനുള്ള സാധ്യത വളരെ കൂടുതലായിരിക്കും. എത്രയും പെട്ടെന്ന് വൈദ്യ സഹായം തേടേണ്ടത് ആത്യാവശ്യമാണ്    ഗ്യാസ്‌ട്രബിളിന്റെ ഭാഗമായി അനുഭവപ്പെടുന്ന വേദന ഒരു ഏമ്പക്കം വിട്ടാലോ, നെഞ്ചിന്റെ ഭാഗത്ത് ശക്തിയായി ഇടിച്ചാലോ മാറും. എന്നാല്‍ ഹാര്‍ട്ട്അറ്റാക്കിന്റെ വേദന, നെഞ്ചെരിച്ചില്‍പോലെ പത്തുമുതല്‍ അരമണിക്കൂര്‍ വരെ സ്ഥിരമായി അനുഭവപ്പെടും.    ചിലര്‍ക്ക് നെഞ്ചുവേദനയ്ക്ക് പകരം വയറ്റിലാണ് അസ്വസ്ഥത അനുഭവപ്പെടുക. ഹാർട്ട് അറ്റാക്ക്   ഗ്യാസ് എന്ന് തെറ്റിദ്ധരിക്കുന്നതിന് പ്രധാന  കാരണമിതാണ്. വേദന തിരിച്ചറിയാന്‍ ഒരു എളുപ്പവഴിയുണ്ട്. വേദന വരുന്ന ആള്‍ക്ക് കിടക്കുമ്പോഴാണ് കൂടുതല്‍ ആശ്വാസം തോന്നുന്നത് എങ്കില്‍ അത് ഗ്യാസ്ട്രബിളിന്റെ ലക്ഷണമാണ്. ഇരിക്കുമ്പോഴാണ് വേദനക്ക് ആശ്വാസം തോന്നുന്നതെങ്കില്‍ അത് ഹൃദയാഘാതമാകാന്‍ ഇടയുണ്ട്.   ചിലർക്ക്  നെഞ്ചുവേദനയോടൊപ്പം ഓക്കാനവും ഛര്‍ദിയും ഉണ്ടാകാറുണ്ട്. നന്നായി വിയര്‍ക്കുക, നെഞ്ചിടിപ്പ് കൂടുക, ശ്വാസംമുട്ടല്‍, വയറിളക്കം, തളര്‍ച്ച, തലകറക്കം തുടങ്ങിയ ലക്ഷണങ്ങളും ഹാർട്ടറ്റാക്കിന്റേതാകാം    അതുപോലെ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം രോഗി അബോധാവസ്ഥയിൽ ആണെങ്കിൽ  മുഖത്ത് തണുത്ത വെള്ളം യാതൊരു വശാലും തളിക്കരുത്. തണുത്ത വെള്ളം തളിക്കുമ്പോള്‍ രോഗിയുടെ ഹൃദയരക്തക്കുഴലു കള്‍ പെട്ടെന്ന് ചുരുങ്ങുവാനും, നെഞ്ചിടിപ്പിലും പ്രഷറിലും വ്യതിയാനങ്ങള്‍ ഉണ്ടാകുവാനും ഇടയാക്കിയേക്കാം . ഇത് ഹൃദയാഘാതം വന്ന രോഗിക്ക് നല്ലതല്ല.   ഹൃദയാഘാതം വന്ന ആദ്യ 6 മണിക്കൂറുകളില്‍ കുടിക്കുവാനും ഒന്നും കൊടുക്കാതിരിക്കുന്നതാണ് ഉത്തമം. ദാഹമുണ്ടെങ്കില്‍ ശുദ്ധജലം കുറച്ചുനല്‍കാം. ആഹാരപദാര്‍ത്ഥങ്ങളോ , പാനിയങ്ങളോ കഴിച്ചാല്‍ ദഹനക്കുറവും തുടര്‍ന്ന് ചര്‍ദ്ദിക്കുവാനുള്ള സാദ്ധ്യത കൂടുതലുള്ളതിനാലാണ് ഈ നിയന്ത്രണം.   എന്നാല്‍ ഈ ലക്ഷണങ്ങളൊന്നുമില്ലാതെ ഹൃദയാഘാതം വരാറുണ്ട്. ഒന്നോ രണ്ടോ ചെറിയ അറ്റാക്കുകള്‍ വന്നശേഷം വരുന്ന മേജര്‍ അറ്റാക്കിന് പ്രത്യേകിച്ച് ലക്ഷണങ്ങളൊന്നും ഉണ്ടാകാറില്ല. പ്രമേഹരോഗികളില്‍ വേദനയുടെ സെന്‍സേഷന്‍ അറിയാത്തതിനാല്‍, ഹാര്‍ട്ട്അറ്റാക്ക് ലക്ഷണങ്ങള്‍ കാണിക്കാറില്ല. അതുപോലെ പ്രായമായവരിലും കിടപ്പിലായിപ്പോകുന്ന രോഗികളിലും ഹൃദയാഘാതം ഒരു ലക്ഷണവും കാണിക്കില്ല.   ആസ്ത്‌മയോ ശ്വാസംമുട്ടലോ ഇല്ലാത്തവരില്‍ പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ടലും, ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടും ഹൃദയാഘാത ലക്ഷണമായി സംശയിക്കേണ്ടതാണ്.   അയമോദകം ചേര്‍ത്തു തിളപ്പിച്ച വെള്ളം ചെറുചൂടോടെ കുടിക്കുക ,ജാതിക്ക അരച്ച്‌ തേന്‍ചേര്‍ത്തു കഴിക്കുക. കറിവേപ്പില വെള്ളം തൊടാതെ അരച്ച്‌ മോരില്‍ കഴിക്കുക.   മുരിങ്ങയില തോരന്‍വച്ച്‌ ദിവസേന കഴിക്കുക, വെളുത്തുള്ളി ചതച്ച്‌ ഇഞ്ചിനീരില്‍ കഴിക്കുക.ചുക്ക്‌, ഗ്രാമ്പു, ജീരകം, ഏലയ്‌ക്കാ ഇവ സമം പൊടിച്ച്‌ മൂന്നുനേരം കഴിക്കുക. കായം, ശതകുപ്പ, കടുക്ക ഇവ പൊടിച്ച്‌ തേന്‍ചേര്‍ത്ത്‌ ആഹാരത്തിനു മുമ്പു കഴിക്കുക.   ഒരുകഷണം ഇഞ്ചി ഏലയ്‌്ക്കാ വെളുത്തുള്ളി ഇവ ചേര്‍ത്ത്‌ മൂന്നുനേരം കഴിക്കുക. വെളുത്തുള്ളി ചൂടുപാലില്‍ രാത്രി കഴിക്കുക എന്നിവയെല്ലാം ഗ്യാസ് ട്രബിൾ കുറക്കാൻ സഹായിക്കും         
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയ്‌ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ;  (45 minutes ago)

പിണറായിയെ ഉന്നമിടുന്നത് സിപിഎമ്മിനെ തകർക്കാനെന്ന് പി ജയരാജൻ  (1 hour ago)

Ajit-Doval അന്ന് കരിയർ അവസാനിച്ചെന്ന് കരുതി  (2 hours ago)

KOLLAM കാരണം അന്വേഷിച്ച് പോലീസ്  (2 hours ago)

അതിതീവ്ര ന്യൂനമർദ്ദം..  (2 hours ago)

RAMESH CHENNITHALA കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടു  (2 hours ago)

എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.  (4 hours ago)

Anto-Augustine ആന്റോ അഗസ്റ്റിന്റെ വീട് അനധികൃതമായി നിർമിച്ചത്;  (4 hours ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​ത ക്രി​ക്ക​റ്റ്.... ഇ​ന്ത്യ​ക്ക് ഇന്ന് സെ​മി​ഫൈ​ന​ൽ പോ​രാ​ട്ടം  (6 hours ago)

മുഖ്യമന്ത്രി വിഡി സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തിൽ എടുത്ത സൈബർ കേസ്: അന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യഹർജിയിൽ പോലീസ് റിപ്പോർട്ട് 23 ന് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്   (7 hours ago)

ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല  (7 hours ago)

ശബരിമലയിൽ ഇന്നും അരവണയ്ക്ക് നിയന്ത്രണം. ഇന്നും ഒരാൾക്ക് ഒരു അരവണ മാത്രം.. പ്രസാദം കിട്ടാതെ നിരാശരായി ഒട്ടേറെ പേർ മലയിറങ്ങി, പ്രതിഷേധവുമായി ഭക്തർ  (7 hours ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (8 hours ago)

ചരിത്രപ്രസിദ്ധമായ ഓച്ചിറ 28-ാം ഓണാഘോഷത്തിന് മൂന്ന് താലൂക്കുകളിൽ അവധി അനുവദിച്ച് സംസ്ഥാന സർക്കാർ...  (8 hours ago)

18ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന 31 ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കിയില്ല കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം  (8 hours ago)

Malayali Vartha Recommends