Widgets Magazine
21
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കലിഫോർണിയയിലെ ഇരട്ടക്കൊലപാതകം; അഞ്ജനയുടെയും ആനിന്റെയും ഭൗതികദേഹങ്ങൾ വീട്ടിലെത്തിച്ചു; വൻ ജനക്കൂട്ടത്തെ സാക്ഷിനിർത്തി നെഞ്ചുപൊട്ടുന്ന ദൃശ്യങ്ങൾ...


ഓപ്പറേഷൻ തൂഫാൻ ഭൂട്ടാനിലും..വിവരങ്ങള്‍ ആരാഞ്ഞ് ഭൂട്ടാന്‍ ആഭ്യന്തരമന്ത്രി.. അടിയന്തര ലഹരിവിരുദ്ധ ദൗത്യത്തിൽ താൽപ്പര്യം പ്രകടിപ്പിച്ച് ഭൂട്ടാൻ സർക്കാരും..


വി.ഡി സതീശൻ കാട്ടിയത് വലിയ മാതൃക, എങ്കിലും രക്ഷാപ്രവർത്തനം അശാസ്ത്രീയമെന്ന് വിമർശനം; അപകടത്തിൽപ്പെട്ടവരെ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്ത്?


അപകടത്തിൽപ്പെട്ട യുവാവിനെ സഹായിച്ച മുഖ്യമന്ത്രിയുടെ വീഡിയോ കണ്ടപ്പോൾ സങ്കടമാണ് തോന്നിയത്..വിമർശനവുമായി ഡോക്ടർ..ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്..


പ്രിയദർശിനി പദ്ധതിക്ക് ഡബിൾബെൽ മുഴങ്ങിയിട്ട് നാളെ 100 നാൾ തികയും..രാവിലെ 10 മണിക്ക് സാരി വിതരണം സംഘടിപ്പിക്കുന്നു... മന്ത്രി സി.പി ജോൺ സാരി വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കും..

അയർലണ്ടിലെ ശാസ്ത്രജ്ഞനായ പ്രൊഫ.മൈക്ക് ഗിബ്നി തന്റെ പഠനത്തിൽ പറയുന്നത് ആഹാരം ഒരിക്കലും കാൻസറിന്‌ കാരണം ആകുന്നില്ല എന്നതാണ്

11 MARCH 2019 07:04 PM IST
മലയാളി വാര്‍ത്ത

നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളും കാൻസറുമായി ബന്ധമുണ്ടോ? ഉണ്ടെന്നാണ് പൊതുവെ ഡോക്ടർമാരും ഡയറ്റീഷ്യൻമാരും പറയുന്നത്. അലോപ്പതി ഡോക്ടർമാർ മാത്രമല്ല ആയുർവേദവും ഹോമിയോപ്പതിയുമെല്ലാം പറയുന്നതും ചില ആഹാര ശീലങ്ങൾ നമ്മെ കാൻസർ പോലുള്ള മാരക അസുഖങ്ങളിലേക്ക് നയിക്കിച്ചേക്കാം എന്നാണ്‌

അതേസമയം അയർലണ്ടിലെ ശാസ്ത്രജ്ഞനായ പ്രൊഫ.മൈക്ക് ഗിബ്നി തന്റെ പഠനത്തിൽ പറയുന്നത് ആഹാരം ഒരിക്കലും കാൻസറിന്‌ കാരണം ആകുന്നില്ല എന്നതാണ് .
ചില പ്രത്യേകയിനം ഭക്ഷണങ്ങള്‍ കാന്‍സറിന് വഴി തെളിക്കും എന്ന പഠനങ്ങള്‍ ശരിയല്ലെന്ന് പ്രൊഫ.മൈക്ക് ഗിബ്നി വ്യക്തമാക്കുന്നു. ഐറിഷ് ഫുഡ് സേഫ്ടി അതോറിറ്റി ചെയര്‍മാന്‍ കൂടിയാണ് പ്രൊഫ.മൈക്ക് ഗിബ്നി. അതുപോലെതന്നെ ചില ഭക്ഷണങ്ങള്‍ കാന്‍സര്‍ തടയുമെന്നതിനും യാതോരു ശാസ്ത്രീയ അടിത്തറയുമില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

പാരമ്പര്യ ഘടകങ്ങളും നിര്‍ഭാഗ്യവുമാണ് മഹാഭൂരിപക്ഷം കാന്‍സറിനും കാരണമാകുന്നത്.പ്രത്യേക ഭക്ഷണമാണ് കാന്‍സറിലെത്തിക്കുന്നത് എന്നതിന് ചെറിയ തെളിവുപോലുമില്ല-രാജ്യത്തെ പ്രമുഖ ഫുഡ് -ഹെല്‍ത്ത് ശാസ്ത്രജ്ഞന്‍ കൂടിയായ പ്രൊഫസര്‍ പറയുന്നു.

നിക്ഷിപ്ത താല്‍പര്യവും അയര്‍ലണ്ടിലും അമേരിക്കയിലുമുള്ള തല്‍പ്പരകക്ഷികളുമാണ് ഈ പ്രചാരണത്തിനു പിന്നില്‍.

ഐറീഷ് കാന്‍സര്‍ സൊസൈറ്റി സംഘടിപ്പിച്ച ഡയറ്റ് ആന്റ് കാന്‍സര്‍ ; വസ്തുതയും മിഥ്യയും എന്ന വിഷയത്തില്‍ സംഭാഷണം നടത്തവെയാണ് ഫുഡ് സേഫ്ടി അതോറിറ്റി ചെയര്‍മാന്‍ ഭക്ഷണവും കാന്‍സറുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന കാലാകാലങ്ങളായുള്ള വിശ്വാസത്തെ തള്ളിക്കളഞ്ഞത്.ഇത് തെളിയിക്കുന്നതിനായി അമേരിക്കയില്‍ റോബര്‍ട്ട് ഒ യംഗിന്റെ ആല്‍ക്കലൈന്‍ ഡയറ്റിനെക്കുറിച്ച് പ്രൊഫസര്‍ വിശദീകരിച്ചു.ലൈസന്‍ലില്ലാതെ മരുന്നു നല്‍കിയതിന്റെ പേരില്‍ ജയില്‍വാസം അനുഭവിക്കുന്നയാളാണ് യംഗ്.കാന്‍സറിന്റെ അവസാന ഘട്ടത്തില്‍ ബേക്കിംഗ് സോഡ ഉപയോഗിച്ചുള്ള ചികില്‍സയായിരുന്നു ഇദ്ദേഹം നടത്തിയത്.

ഓര്‍ഗാനിക് ഫുഡുമായോ ജിഎം ഫുഡുമായോ കീടനാശിനികലര്‍ന്ന ഭക്ഷണവുമായോ കാന്‍സറിനെ ബന്ധപ്പെടുത്തുന്നതിന് അടിസ്ഥാനമില്ലെന്നു പ്രൊഫസര്‍ പറയുന്നു.ഓര്‍ഗാനിക് ലോബികളും മറ്റുമാണ് ഇത്തരം പ്രചാരണത്തിനു പിന്നില്‍.

ശരിയായ ഭാരം നിലനിര്‍ത്തുക എന്നതാണ് കാന്‍സറിനെ ചെറുക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗം.എപ്പോഴും സജീവമായിരിക്കുക, കൂടാതെ ധാരാളം പഴങ്ങളും പച്ചക്കറികളും ഹോള്‍ ഗ്രയിന്‍ ഭക്ഷണങ്ങളും കഴിക്കുക.

ഉപ്പിട്ടുണക്കിയ ഇറച്ചികളും ആല്‍ക്കഹോളും നിയന്ത്രിക്കുക,ഉയര്‍ന്ന കൊഴുപ്പുള്ളവ ഒഴിവാക്കുക എന്നിവയും പ്രൊഫസര്‍ നിര്‍ദേശിക്കുന്നു.

കുറഞ്ഞ കാര്‍ബോ ഹൈഡ്രേറ്റ് കാന്‍സറിന്റെ വളര്‍ച്ചയെ കുറയ്ക്കുമെന്ന വാദവും ശരിയല്ലെന്ന് അദ്ദേഹം പറയുന്നു.ഒരിക്കലും ട്യൂമറിന്റെ വളര്‍ച്ചയെ ഷുഗര്‍ സ്വാധീനിക്കുന്നില്ല.കാന്‍സറിനെ മരണമായാണ് ആളുകള്‍ കാണുന്നത്. അത്തരമൊരു വിശ്വാസം ആളുകളില്‍ കടന്നുകൂടിയിരിക്കുന്നു . അതിലാണ് മാറ്റമുണ്ടാകേണ്ടതെന്നും പ്രൊഫസര്‍ ചൂണ്ടിക്കാട്ടി.

എന്നിരുന്നാലും നമ്മള്‍ കഴിക്കുന്ന ആഹാരവും നമ്മുടെ ആരോഗ്യവുമായി അഭേദ്യബന്ധമാണുള്ളത് എന്ന് തന്നെയാണ് ആധുനിക പാടാൻ റിപ്പോർട്ടുകൾ ആവർത്തിക്കുന്നത്. . ശരിയായ ആഹാരശീലങ്ങളല്ലെങ്കില്‍ പലതരത്തിലുള്ള രോഗങ്ങള്‍ തലപൊക്കാന്‍ സാധ്യതയുണ്ട്. അതില്‍ കാന്‍സറിന്റെ നീരാളികൈകളും ഉള്‍പ്പെടും എന്ന് തന്നെയാണ് ഭൂരിഭാഗം പഠനങ്ങളും വ്യക്തമാക്കുന്നത്.

അജിനോമോട്ടോ കലർന്ന ഭക്ഷണങ്ങളും ആവർത്തിച്ചു ചൂടാക്കുന്ന എണ്ണയിൽ പാകം ചെയ്യുന്നവയും ജങ്ക് ഫുഡുകളും പരമാവധി ഒഴിവാക്കുന്നത് തന്നെയാണ് ആരോഗ്യത്തിനു നല്ലത്

ശരീരത്തിന് വളരെക്കുറഞ്ഞ അളവില്‍ മാത്രം വേണ്ട മൈക്രോന്യൂട്രിയന്റ്‌സ് എന്ന പോഷകഘടകത്തിന്റെ കുറവ് കാന്‍സറിനു കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. പൂരിത കൊഴുപ്പുകളും എരിവും മധുരവും ഉള്ള ഭക്ഷണവും അമിതമായ ഉപ്പിന്റെ ഉപയോഗവും കാന്‍സറിന് കാരണമായേക്കാം. സ്ത്രീകളില്‍ കാണപ്പെടുന്ന ഈസ്ട്രജന്റെ അളവു കൂട്ടാന്‍ പൂരിതകൊഴുപ്പടങ്ങിയ ഭക്ഷണത്തിനു കഴിയുന്നു.

കൊഴുപ്പു കൂടിയ ഭക്ഷണം സ്തനങ്ങളില്‍ മുഴകളുണ്ടാകാനുള്ള സാധ്യത കൂട്ടുമ്പോള്‍ പേരയ്ക്ക, മുന്തിരിങ്ങ, തക്കാളി, തണ്ണിമത്തന്‍ ഇവയുടെ ഉപയോഗം അര്‍ബുദ സാധ്യത ആറിലൊന്നായി കുറയ്ക്കുന്നു എന്നതാണ് നിഗമനം.
പച്ച, മഞ്ഞ, ഓറഞ്ച് നിറത്തിലുള്ള പഴങ്ങളിലടങ്ങിയിട്ടുള്ള ബീറ്റാ കരോട്ടിന്‍ ഒരു ശക്തമായ കാന്‍സര്‍ പ്രതിരോധ വസ്തുവാണ്. ഒരാള്‍ക്ക് ഏതാണ്ട് 5 മില്ലിഗ്രാം ബീറ്റാകരോട്ടിന്‍ പതിവായി ലഭിക്കണം. നമുക്കു ചിരപരിചിതങ്ങളായ ചീര,മധുരക്കിഴങ്ങ്, പപ്പായ, മുരിങ്ങയില, കാരറ്റ്, കാബേജ് എന്നിവയില്‍ ബീറ്റാകരോട്ടിനും, ജീവകം എ യും ധാരാളം അടങ്ങിയിരിക്കുന്നു. ഓറഞ്ച്, നെല്ലിക്ക, ചെറുനാരങ്ങ തുടങ്ങിയവയ്ക്കു കാന്‍സര്‍ ഉണ്ടാക്കാന്‍ ഇടയാക്കുന്ന രാസവസ്തുക്കളുടെ പ്രവര്‍ത്തനം മന്ദീഭവിപ്പിക്കാന്‍ കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

കാബേജ്, കോളിഫ്ലവര്‍ എന്നിവ ആമാശയ കാന്‍സറും സ്തന കാന്‍സറും, വെളുത്തുള്ളിയിലടങ്ങിയിട്ടുള്ള ഗന്ധകപ്രധാനമായ ഘടകങ്ങള്‍ സ്തനകാന്‍സര്‍, ആമാശയ കാന്‍സര്‍, കുടലിലെ കാന്‍സര്‍ എന്നിവയും തടയുന്നു. മത്സ്യവും തൊലികളഞ്ഞ കോഴിയിറച്ചിയും ഉപയോഗിക്കാം. കരിഞ്ഞ ഭക്ഷണം പാടേ ഒഴിവാക്കണം ..

വേറൊരു തരത്തിൽ പറഞ്ഞാൽ നല്ലരീതിയിൽ പാകം ചെയ്ത ആരോഗ്യകരമായ ഭക്ഷണരീതി ഒരിക്കലും കാൻസറിന്‌ കാരണമാകുന്നില്ല,മാത്രമല്ല കാൻസർ പോലുള്ള മാരക അസുഖങ്ങളെ പ്രതിരോധിക്കുകയും ചെയ്യും

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശൂരിലെ ഒരു വീട്ടില്‍ നിന്നും 55 പവന്‍ സ്വര്‍ണവും മൂന്നര ലക്ഷം രൂപയും കവര്‍ന്നു  (7 minutes ago)

ആസ്റ്റർ മെഡ്‌സിറ്റിക്കായി 10 മെഗാവാട്ട് സൗരോർജ്ജ പദ്ധതിയുമായി ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ; പ്രതിവർഷം 1.6 മുതൽ 1.75 കോടി വരെ യൂണിറ്റ് ഹരിതോർജ്ജം ഉത്പാദിപ്പിക്കാൻ ലക്ഷ്യം  (34 minutes ago)

തൊഴിലാളികളെ വേദനിപ്പിച്ചുകൊണ്ട് ഒരു സംരംഭവും വേണ്ടെന്ന് മുഖ്യമന്ത്രി  (46 minutes ago)

തലസ്ഥാനത്ത് പൊരിഞ്ഞ പൂരം; സതീശൻ കൊളുത്തിയ തീ...  (50 minutes ago)

അൽഷിമേഴ്സ് നിയന്ത്രണത്തിൽ ഓക്യുപേഷണൽ തെറാപ്പിയുടെ പങ്ക്  (1 hour ago)

ചരടുപിന്നിക്കളി വിവാദം: ഔദ്യോഗിക വിശദീകരണവുമായി ബഹ്റൈൻ കേരളീയ സമാജം...  (1 hour ago)

പനമ്പറ്റ ന്യൂ യു.പി. സ്‌കൂളില്‍ 'സംനിത സോഷ്യല്‍ ഇന്‍ക്ലൂഷന്‍ ലാബ്' ഉദ്ഘാടനം ചെയ്തു: വിദ്യാര്‍ത്ഥികളില്‍ സഹാനുഭൂതിയും സാമൂഹിക പ്രതിബദ്ധതയും വളര്‍ത്തുക ലക്ഷ്യം  (1 hour ago)

കലിഫോർണിയയിലെ ഇരട്ടക്കൊലപാതകം; അഞ്ജനയുടെയും ആനിന്റെയും ഭൗതികദേഹങ്ങൾ വീട്ടിലെത്തിച്ചു; വൻ ജനക്കൂട്ടത്തെ സാക്ഷിനിർത്തി നെഞ്ചുപൊട്ടുന്ന ദൃശ്യങ്ങൾ...  (1 hour ago)

കേരളത്തിൻ്റെ ‘ഓപ്പറേഷൻ തൂഫാൻ’  (1 hour ago)

വി.ഡി സതീശൻ കാട്ടിയത് വലിയ മാതൃക, എങ്കിലും രക്ഷാപ്രവർത്തനം അശാസ്ത്രീയമെന്ന് വിമർശനം; അപകടത്തിൽപ്പെട്ടവരെ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്ത്?  (1 hour ago)

CM സതീശന്റെ പൈലറ്റിന് ബോധമില്ലേ ചാടിയിറങ്ങി സതീശൻ, പൈലറ്റ് വാഹനത്തിൽ ആശുപത്രിയിൽ പക്ഷേ രോഗിയോട് ക്രൂരത...?  (1 hour ago)

DOCTOR POST ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്'  (1 hour ago)

കേരളത്തിൽ പെയ്തിറങ്ങി അപ്രതീക്ഷിത മഹാമാരി; മലവെള്ളപ്പാച്ചിലിലും മണ്ണിടിച്ചിലിലും: ആറ്‌ ജില്ലകളിൽ ഓറഞ്ച് അലേർട്ട്  (1 hour ago)

Priyadarshini-bus നാളെ യാത്ര മാത്രമല്ല സാരിയും ഫ്രീ;  (1 hour ago)

അഴിമതിപ്പണം കുടുംബത്തിലേക്ക് ഒഴുകി?! പിണറായി കുടുംബത്തിന്റെ കണ്ണൂരിലെ കോടികളുടെ ആസ്തികൾ മരവിപ്പിക്കാൻ നീക്കം: ടി. വീണയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്...  (2 hours ago)

Malayali Vartha Recommends