Widgets Magazine
27
May / 2019
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വെസ്റ്റ് നൈൽ പനി മരണകാരണമാകുമോ? എങ്ങിനെ പ്രതിരോധിക്കാം..ചികിത്സ എത്രമാത്രം ഫലപ്രദം തുടങ്ങി അറിയേണ്ടതെല്ലാം

18 MARCH 2019 05:43 PM IST
മലയാളി വാര്‍ത്ത

More Stories...

അല്‍ഷിമേഴ്‌സ് എന്ന മറവിരോഗം......നേരത്തെ അറിയാം ,പ്രതിരോധിക്കാം

തലച്ചോര്‍ തിന്നുന്ന നെഗ്ലേറിയ ഫൗലെറി അമീബ - പകരുന്നത് വെള്ളത്തിൽ നിന്ന്

ദിവസം മുഴുവന്‍ ഇരുന്നാണോ ജോലി? എങ്കിൽ ഹൃദ്രോഗം അടക്കം 12 ൽ അധികം രോഗങ്ങൾക്കുള്ള സാധ്യത ഉണ്ട്

ലൈംഗിക രോഗങ്ങളില്‍ ഒന്നായ ഗോണോറിയ പകരുന്നത് ചുംബനത്തിലൂടെ...ഞെട്ടിപ്പിക്കുന്ന പഠന റിപ്പോർട്ട്

ശസ്ത്രക്രിയ മുറിവുകള്‍ തുന്നുമ്പോള്‍ മുറിവ് ഭേദമാകാന്‍ ഒരാഴ്ചയിലേറെ എടുക്കും. കൂടാതെ അണുബാധയുണ്ടാകാനുള്ള സാധ്യതയും വേദനയും ആശുപത്രിവാസവും വേണം . എന്നാല്‍ പുതിയ സര്‍ജിക്കല്‍ ഗ്ലൂ, ശസ്‌ത്രക്രിയ മുറിവുകള്‍ നിമിഷങ്ങള്‍കൊണ്ട് ഉണങ്ങാന്‍ സഹായിക്കും

കേരളത്തിന് ഏറെ പരിചയമില്ലാത്ത വെസ്റ്റ് നൈൽ പനിയാണ് ഇപ്പോൾ നമ്മുടെ ഉറക്കം കെടുത്തിയിരിക്കുന്നത്. ഇതിനു പ്രതിരോധ മരുന്ന് ഇല്ല എന്നതും ഭീതിയുടെ തോത് വർധിപ്പിക്കുന്നു.

ഫ്ലാവി വൈറസ് വിഭാഗത്തിൽപ്പെടുന്ന വെസ്റ്റ് നൈൽ വൈറസുകളാണ് രോഗം പകർത്തുന്നത് . സാധാരണ ഈ വൈറസുകൾകാണപ്പെടുന്നത് പക്ഷികളിലും കൊതുകുകളിലുമാണ്. ഇവയിൽ നിന്ന് ഈ വൈറസുകൾ മനുഷ്യരിലേക്കെത്തുമ്പോൾ വെസ്റ്റ് നൈൽ പനിക്കു കാരണമാകുന്നു

വൈറസ് ബാധയുള്ള കൊതുകു കടിയേറ്റാൽ 3 ദിവസം മുതൽ 2 ആഴ്ച്ചയ്ക്കുള്ളിൽ സാധാരണഗതിയിൽ മനുഷ്യരിൽ രോഗം വരും. അണുബാധയേൽക്കുന്നവരിൽ 80 ശതമാനം ആളുകൾക്കും രോഗലക്ഷണം ഉണ്ടാകാറില്ല എന്നതും രോഗം മൂർദ്ധന്യത്തിലെത്താൻ കാരണമാകുന്നു. . 20 ശതമാനം ആളുകൾ വെസ്റ്റ് നൈൽ ബാധ പനി, തലവേദന, ക്ഷീണം, ശരീരവേദന, ഛർദ്ദി, ചിലരിൽ ശരീരത്തിലെ പാടുകൾ, ഓർമക്കുറവ് എന്നീ രോഗലക്ഷണങ്ങൾ കാണിക്കാറുണ്ട് . എന്നാൽ ചിലർക്ക് ഇതു നാഡി വ്യൂഹത്തെ ബാധിക്കുകയും വെസ്റ്റ് നൈൽ എൻസെഫലൈറ്റിസ് ആവുകയും ചെയ്യുമ്പോഴാണ് മരണം സംഭവിക്കുന്നത്

വൈറസ് ബാധ തടയുന്നതിനുള്ള പ്രതിരോധ വാക്‌സിന്‍ നിലവില്‍ ലഭ്യമല്ല. ലക്ഷണങ്ങള്‍ക്കുള്ള സപ്പോര്‍ട്ടീവ് ചികിത്സയാണ് ഇപ്പോള്‍ നടക്കുന്നത്. ചികിത്സ ഫലപ്രദമാണെങ്കിൽ രണ്ടാഴ്ചയോടെ രോഗം മാറാം, എന്നാൽ ക്ഷീണവും അനുബന്ധ പ്രശ്നങ്ങളും മാറാൻ ചിലപ്പോൾ മാസങ്ങളെടുത്തേക്കാം

പക്ഷികളിൽ നിന്നാണ് ഈ രോഗം പകരുന്നത്.രാത്രി കാണപ്പെടുന്ന കൊതുകുകൾ വൈറസ് വാഹകരായ പക്ഷികളുടെ രക്തം കുടിക്കച്ചാൽ അവയിലേക്ക് വൈറസ് എത്തിച്ചേരും. ഈ കൊതുക് മനുഷ്യരുൾപ്പടെയുള്ള മറ്റു സസ്തനികളുടെ രക്തം കുടിക്കുമ്പോൾ അവയിലേക്ക് പകരുകയും ചെയ്യുന്നു .

ഇന്ത്യയിൽ ക്യൂലക്സ് വിഷ്ണുവൈ, ക്യൂലക്സ് പൈപിയൻസ് എന്നിവരാണ് പ്രാധാനപ്പെട്ട രോഗവാഹകർ. 14 തരം കൊതുകുകളാണു പ്രധാനമായും അസുഖം പരത്തുന്നത് . മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് നേരിട്ട് വൈറസ് പകരുന്നതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ രക്തദാനത്തിലൂടെയും അവയാവദാനത്തിലൂടെയും ഗർഭിണിയായ അമ്മയിൽ നിന്നും കുഞ്ഞിലേക്കും വൈറസ് പകരാന്‍ സാധ്യത കൂടുതലാണ്.......

ഈ അസുഖത്തിന്‌ പ്രതിരോധ മരുന്നോ, വെസ്റ്റ് നൈൽ വൈറസിനെതിരായ മരുന്നോ ഇല്ലാത്തതിനാൽ രോഗ പ്രതിരോധമാണ് അസുഖം വരാതിരിക്കാൻ സ്വീകരിക്കാവുന്ന ഏക പോംവഴി

ഇതിനായി ഇനി പറയുന്ന പ്രതിരോധമാർഗ്ഗങ്ങൾ സ്വീകരിക്കാം

1. രാത്രി കൊതുകു വലയ്ക്കുള്ളിൽ ഉറങ്ങുക
2. ക്യൂലക്സ് കൊതുകുകളെ നശിപ്പിക്കുക
3. പരിസരം വൃത്തിയായി സൂക്ഷിക്കുക
4. ശരീരം മുഴുവൻ മറക്കുന്ന അയഞ്ഞ വസ്ത്രങ്ങൾ ഉപയോഗിക്കുക
5. രോഗലക്ഷണങ്ങൾ കണ്ടാലുടൻ ചികിൽസ തേടുക
6. സ്വയം ചികിത്സ ഒഴിവാക്കുക

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഐശ്വര്യ ലക്ഷിയും മാളവിക മോഹനനും ഇനി സന്തോഷിക്കാം   (9 hours ago)

ഫാസിലിന്റെ ഏറ്റവും വലിയ കണ്ടുപിടുത്തം മോഹന്‍ലാല്‍ അല്ലെന്നു മനസ്സിലായിയത്  (9 hours ago)

ഹേറ്റേഴ്‌സിനോട് പ്രിയ വാര്യര്‍ക്ക് പറയാനുള്ളത്  (10 hours ago)

പ്രധാനമന്ത്രി പദത്തിലെത്തുന്ന നരേന്ദ്ര മോദിയുടെ ആദ്യത്തെ വിദേശയാത്ര മാലദ്വീപിലേക്ക്  (10 hours ago)

തെരുവ് നായയുടെ ആക്രമണത്തില്‍ വിദ്യാര്‍ഥിനിക്കു പരിക്ക്  (11 hours ago)

നരേന്ദ്രമോദി മെയ് 30-ന് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും; രാഷ്ട്രപതിഭവനില്‍ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ വിവിധ ലോക നേതാക്കൾ പങ്കെടുക്കുമെന്ന് സൂചന  (11 hours ago)

പാലക്കാട് സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷം; നാലുപേർക്ക് പരിക്ക്  (11 hours ago)

കൊ​ല്ല​പ്പെ​ട്ട സ​ഹാ​യി​യു​ടെ ശ​വ​മ​ഞ്ചം തോ​ളി​ലേ​റ്റി ബി​ജെ​പി എം​പി സ്മൃ​തി ഇ​റാ​നി  (12 hours ago)

ഇന്ത്യയിലെ ജനസംഖ്യ 150 കോടിയില്‍ കൂടാന്‍ പാടില്ല; കുടുംബത്തിലെ മൂന്നാമത്തെ കുട്ടിക്ക്‌ സര്‍ക്കാര്‍ ആനുകൂല്യങ്ങളും വോട്ടവകാശവും നിഷേധിച്ചുകൊണ്ട്‌ നിയമം കൊണ്ടുവരണം; ജനസംഖ്യാനിയന്ത്രണത്തിന്‌ പുതിയ മാര്‍ഗ  (12 hours ago)

ജോലിക്കിടെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു  (12 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണില്‍ വിളിച്ച്‌ അഭിനന്ദനം അറിയിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍  (13 hours ago)

എല്ലാം പാര്‍ട്ടിക്ക് നല്‍കിയിട്ടും... സീനിയര്‍ നേതാവായ പി ജയരാജനെ ജയം ഉറപ്പില്ലാത്ത മണ്ഡലത്തില്‍ നിര്‍ത്തി തോല്‍പ്പിച്ച് കണ്ണൂര്‍ സെക്രട്ടറി സ്ഥാനവും നഷ്ടപ്പെടുത്തി; ഇപ്പോള്‍ കേരളാ ബാങ്ക് ചെയര്‍മാന്‍  (13 hours ago)

മുറി ചവിട്ടി പൊളിച്ചു വന്ന് വിവാഹാഭ്യര്‍ത്ഥന; സിനിമാ ഷൂട്ടിംഗിനെത്തിയ നടി അഭ്യർത്ഥന നിരസിച്ചതോടെ ഹോട്ടലിൽ വേടിവെയ്പ്പ് നടത്തി അപായപ്പെടുത്താൻ ശ്രമം; ഒടുവിൽ പോലീസെത്തിയതോടെ പണി പാളി  (13 hours ago)

തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യു​ന്ന​തു​വ​രെ ന​വോ​ഥാ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടെ​ന്ന് എ​സ്‌എ​ന്‍​ഡി​പി യോ​ഗം ജ​ന​റ​ല്‍ സെ​ക്ര​ട്  (13 hours ago)

പെരിയാറില്‍ കുളിക്കാനിറങ്ങിയ രണ്ടുകുട്ടികള്‍ മുങ്ങിമരിച്ചു  (14 hours ago)

Malayali Vartha Recommends