Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ പുന:രാരംഭിക്കാനായി, അമേരിക്കയ്‌ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ വച്ച് ഇറാൻ..ട്രംപിന്റെ തീരുമാനം നിർണായകമാകും..


പിണറായിയെ സംരക്ഷിച്ചു കൊണ്ട് രംഗത്ത് വരുന്നത് കാണാൻ സാധിക്കുന്നു.. ഉറച്ച പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി ജയരാജൻ...


നടുക്കുന്ന രഹസ്യാന്വേഷണ കഥ..ചൈനീസ് അതിർത്തിക്കടുത്തുള്ള ദൗത്യം പാളിപ്പോയ നിമിഷങ്ങൾ ഓർത്തെടുത്ത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ..


അമ്മയുടെ ഫോൺ നമ്പർ ഗ്രൂപ്പിൽനിന്ന് എക്‌സിറ്റാക്കി പെൺകുട്ടി..ആത്മഹത്യയ്ക്ക് മുൻപ് ചെയ്തത്..ഇറങ്ങി പോയത് ഏറ്റവും അടുത്ത ബന്ധുവിന്റെ കൂടെ..


സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ.. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത..ജാഗ്രത നിർദ്ദേശം.. അതിതീവ്ര ന്യൂനമർദ്ദം..

ചുമ ഒരു രോഗമേ അല്ല, എന്നാൽ ശക്തമായ ഒരു രോഗലക്ഷണമാണ് .

19 MARCH 2019 02:56 PM IST
മലയാളി വാര്‍ത്ത

ചുമ പലപ്പോഴും അധികമാരും കാര്യമാക്കാറില്ല.രാത്രികാല ചുമ, വ്യായാമത്തിന് ശേഷമുള്ള ചുമ, ശ്വാസം മുട്ടലോട് കൂടിയുള്ളവ, ചുമയ്ക്കുമ്പോള്‍ രക്തം തുപ്പല്‍, വരണ്ട ചുമ ഇങ്ങനെ ചുമ പലതരത്തിലുണ്ട്.സത്യം പറഞ്ഞാൽ ചുമ ഒരു രോഗമേ അല്ല, എന്നാൽ ശക്തമായ ഒരു രോഗലക്ഷണമാണ് .

പ്രധാനമായും രണ്ട് രീതിയിലുള്ള ചുമയാണ് ഉണ്ടാവുക. ഇതില്‍ കഫത്തോട് കൂടിയുള്ള ചുമ, രോഗാണുബാധയെ തുടര്‍ന്നാണ് ഉണ്ടാവുക. എന്നാല്‍ വരണ്ട ചുമയ്ക്കാകട്ടെ പല കാരണങ്ങളും ഉണ്ടാകാം. വരണ്ട ചുമയാണ് ഏറെക്കാലം നീണ്ടുനില്‍ക്കാന്‍ സാധ്യതയുള്ളതും രോഗികളെ വലയ്ക്കുന്നതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. 60-65 ശതമാനം ചുമകളും അപകടരഹിതമായിത്തന്നെ സ്വയമങ്ങ് മാറിപ്പോവാറുമുണ്ട്. എന്നാല്‍, 35-40 ശതമാനം ചുമയെ ഗൗരവമായിത്തന്നെ കാണണം......

സാധാരണഗതിയില്‍ പനി, ജലദോഷം എന്നിവയ്‌ക്ക് ഒപ്പം ചുമ പിടിപെടാറുണ്ട്. എന്നാല്‍ അത്തരം ചുമയൊക്കെ അസുഖം മാറുന്നതിനൊപ്പം ഭേദമാകാറുണ്ട്. രണ്ടാഴ്‌ചയില്‍ അധികമായി ഗുരുതരമായ ചുമ തുടരുന്നുണ്ടെങ്കില്‍ അത് ശ്രദ്ധിക്കണം. ഇതും ബ്രോങ്കൈറ്റിസും ആസ്‌ത്മ, ന്യുമോണിയ എന്നിവയുടെ ലക്ഷണമാണ്. എന്നാല്‍ നിര്‍ത്താതെയുള്ള ചുമ ചിലപ്പോൾ ഹൃദ്രോഗത്തിന്‍റെ ലക്ഷണമായും കാണാറുണ്ട് . ഹൃദയത്തിന്‍റെ പ്രവര്‍ത്തനത്തില്‍ അസ്വാഭാവികതയുള്ളതായിട്ടുണ്ടെങ്കിൽ ചുമയ്‌ക്കൊപ്പം മഞ്ഞ, പിങ്ക് നിറങ്ങളിലുള്ള കഫം വരാനുള്ള സാധ്യത ഉണ്ട് . അത് പോലെ ശ്വാസകോശത്തില്‍ രക്തസ്രാവമുണ്ടാകുന്നതുകൊണ്ടാകാം പിങ്ക് നിറത്തിലുള്ള കഫം വരുന്നത്.

ചുമയോടൊപ്പം പടി കയറുമ്പോഴും നടക്കുമ്പോഴും കിതപ്പും കഷീണവും അനുഭവപ്പെടുന്നുവെങ്കില്‍ അത്‌ നിസാരമായി കാണരുത്‌. ഹൃദ്രോഗത്തിന്‍െറ ലകഷണങ്ങളില്‍ പ്രധാനമാണിത്‌

ചുമ, വിറയലോട് കൂടിയ പനി, മഞ്ഞ നിറത്തിലോ പച്ച നിറത്തിലോ ഉള്ള കഫം, ശ്വാസം മുട്ടല്‍, തുടങ്ങിയ ലക്ഷണങ്ങളൊക്കെ ന്യൂമോണിയ ഉള്ളവരിൽ കാണപ്പെടുന്നതാണ് . അതുകൊണ്ട് ഇത്തരം ചുമയുള്ളവർ കഫത്തിന്റെ കള്‍ച്ചര്‍ പരിശോധന, നെഞ്ചിന്റെ എക്‌സറെ എന്നിവയിലൂടെ രോഗനിർണയം നടത്തേണ്ടതാണ്

അലര്‍ജി, ആസ്മ , വയറ്റില്‍ അസിഡിറ്റി, സൈനസൈറ്റിസ് എന്നിവയൊക്കെ വിട്ടുമാറാത്ത ചുമ ഉണ്ടാകാറുണ്ട് . കാലാവസ്ഥാ വ്യതിയാനങ്ങള്‍ കൊണ്ടും ചുമ വരാം. എങ്കിലും ഡോക്ടറെ കണ്ട് പ്രശ്‌നമില്ലെന്ന് ഉറപ്പുവരുത്തുന്നതാണ് ഉചിതം.

കുഞ്ഞുങ്ങളുടെ ചുമയുടെയും കഫക്കെട്ടിന്റെയും കാരണം മിക്കപ്പോഴും വെെറസ് ബാധയാണ്. ചുമ, പനി, ശ്വാസംമുട്ടൽ തുടങ്ങിയ അസ്വസ്ഥതകളോ കുറച്ചു ദിവസം നീണ്ടു നിൽക്കുന്ന ചുമ, കഫത്തോട് കൂടിയ ചുമ എന്നിവയോ കണ്ടാൽ ഡോക്ടറെ കാണിക്കണം.
കുഞ്ഞ് നന്നായി പാൽ കുടിക്കാതിരിക്കുക, ഇടയ്ക്കിടെ ഉണർന്നു കരയുക എന്നിവ കഫക്കെട്ടിനോടൊപ്പം കണ്ടാൽ ഉടനെ ഡോക്ടറെ കാണുക. ശിശുരോ​ഗ വിദ​ഗ്ധന്റെ നിർദേശപ്രകാരം കുഞ്ഞുങ്ങൾക്ക് മരുന്നുകൾ നൽകുക. തൊണ്ട , മൂക്ക്, ശ്വാസനാളം തുടങ്ങിയവയിലെ അണുബാധ കൊണ്ട് ഉണ്ടാകുന്ന കഫക്കെട്ടിനൊപ്പം മിക്കവാറും പനിയും ഉണ്ടാകും. രോ​ഗാണുക്കളെ പുറന്തള്ളാനുള്ള ശരീരത്തിന്റെ കുറുക്ക് വഴിയാണ് പനി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയ്‌ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ;  (45 minutes ago)

പിണറായിയെ ഉന്നമിടുന്നത് സിപിഎമ്മിനെ തകർക്കാനെന്ന് പി ജയരാജൻ  (1 hour ago)

Ajit-Doval അന്ന് കരിയർ അവസാനിച്ചെന്ന് കരുതി  (2 hours ago)

KOLLAM കാരണം അന്വേഷിച്ച് പോലീസ്  (2 hours ago)

അതിതീവ്ര ന്യൂനമർദ്ദം..  (2 hours ago)

RAMESH CHENNITHALA കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടു  (2 hours ago)

എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.  (4 hours ago)

Anto-Augustine ആന്റോ അഗസ്റ്റിന്റെ വീട് അനധികൃതമായി നിർമിച്ചത്;  (4 hours ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​ത ക്രി​ക്ക​റ്റ്.... ഇ​ന്ത്യ​ക്ക് ഇന്ന് സെ​മി​ഫൈ​ന​ൽ പോ​രാ​ട്ടം  (6 hours ago)

മുഖ്യമന്ത്രി വിഡി സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തിൽ എടുത്ത സൈബർ കേസ്: അന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യഹർജിയിൽ പോലീസ് റിപ്പോർട്ട് 23 ന് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്   (7 hours ago)

ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല  (7 hours ago)

ശബരിമലയിൽ ഇന്നും അരവണയ്ക്ക് നിയന്ത്രണം. ഇന്നും ഒരാൾക്ക് ഒരു അരവണ മാത്രം.. പ്രസാദം കിട്ടാതെ നിരാശരായി ഒട്ടേറെ പേർ മലയിറങ്ങി, പ്രതിഷേധവുമായി ഭക്തർ  (7 hours ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (8 hours ago)

ചരിത്രപ്രസിദ്ധമായ ഓച്ചിറ 28-ാം ഓണാഘോഷത്തിന് മൂന്ന് താലൂക്കുകളിൽ അവധി അനുവദിച്ച് സംസ്ഥാന സർക്കാർ...  (8 hours ago)

18ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന 31 ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കിയില്ല കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം  (8 hours ago)

Malayali Vartha Recommends