Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ പുന:രാരംഭിക്കാനായി, അമേരിക്കയ്‌ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ വച്ച് ഇറാൻ..ട്രംപിന്റെ തീരുമാനം നിർണായകമാകും..


പിണറായിയെ സംരക്ഷിച്ചു കൊണ്ട് രംഗത്ത് വരുന്നത് കാണാൻ സാധിക്കുന്നു.. ഉറച്ച പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി ജയരാജൻ...


നടുക്കുന്ന രഹസ്യാന്വേഷണ കഥ..ചൈനീസ് അതിർത്തിക്കടുത്തുള്ള ദൗത്യം പാളിപ്പോയ നിമിഷങ്ങൾ ഓർത്തെടുത്ത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ..


അമ്മയുടെ ഫോൺ നമ്പർ ഗ്രൂപ്പിൽനിന്ന് എക്‌സിറ്റാക്കി പെൺകുട്ടി..ആത്മഹത്യയ്ക്ക് മുൻപ് ചെയ്തത്..ഇറങ്ങി പോയത് ഏറ്റവും അടുത്ത ബന്ധുവിന്റെ കൂടെ..


സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ.. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത..ജാഗ്രത നിർദ്ദേശം.. അതിതീവ്ര ന്യൂനമർദ്ദം..

മാനസിക പ്രശ്നങ്ങൾ കാൻസറിന്‌ കാരണമാകാം; പ്രത്യേകിച്ചും സ്ത്രീകളിൽ

29 APRIL 2019 01:17 PM IST
മലയാളി വാര്‍ത്ത

ഒട്ടു മിക്ക ശാരീരിക പ്രശ്നങ്ങളുടെയും ഉത്ഭവം മാനസിക പ്രശ്നങ്ങളിൽ നിന്നാണെന്ന് വൈദ്യശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. ഭേദമാകാൻ ബുദ്ധിമുട്ടേന്നു വിധിഎഴുതിയ അസുഖങ്ങൾ പോലും രോഗിയുടെ വിൽ പവറിന് മുന്നിൽ മുട്ട് മടക്കിയ അനേകം ഉദാഹരണങ്ങൾ നമുക്ക് ചുറ്റുമുണ്ട് . മനുഷ്യ മനസും ശരീരവും തമ്മിലുള്ള ബന്ധമാണ് ഇവിടെ പ്രകടമാകുന്നത്.

നീണ്ടുനില്‍ക്കുന്ന മാനസികസമ്മര്‍ദം സ്തനാര്‍ബുദത്തിനു കരണമാകാമെന്നാണ് ചൈനയിലെ ഗവേഷകരുടെ പഠനറിപ്പോർട്ട് . ഒരു പക്ഷെ അര്‍ബുദ ചികിത്സയില്‍ തന്നെ നിര്‍ണായകമാവുന്നതാണീ പഠനം. കേരളത്തിലെ ഒരു ലക്ഷം സ്ത്രീകളില്‍ അമ്പതു പേര്‍ക്ക് സ്തനാര്‍ബുദമുണ്ടെന്നാണ് കണക്ക്. സ്തനകോശങ്ങളുടെ അമിത വളര്‍ച്ചമൂലമുണ്ടാകുന്ന രോഗമാണിത്

മാനസിക പ്രശ്നങ്ങൾ കാൻസറിന്‌ കാരണമാകുന്നത് ഇങ്ങനെയാണ് . ഉയര്‍ന്ന മാനസികസമ്മര്‍ദം ശരീരത്തില്‍ അഡ്രിനാലിന്‍ എന്ന ഹോര്‍മോണ്‍ വര്‍ധിപ്പിക്കുന്നു. ഇത് ലാക്റ്റേറ്റ് ഡീഹൈഡ്രോജെനേസ് എ(എല്‍ഡിഎച്ച്എ) എന്ന രാസാഗ്നിയുടെയും സ്തനാര്‍ബുദ മൂലകോശങ്ങളുടെയും ഉത്പാദനം വര്‍ധിപ്പിക്കുമെന്നും ഗവേഷകര്‍ കണ്ടെത്തി.

അഡ്രിനാലിന്‍ എന്നത് വളരെ അത്യാവശ്യം സന്ദര്‍ഭങ്ങളില്‍ മാത്രം ശരീരത്തിന് വേണ്ടതും, നിരന്തരം സ്രവിച്ചാല്‍ ഡയബറ്റിസ്, അവയവനാശം എന്നീ അവസ്ഥകള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ളതുമായ ഹോര്‍മോണ്‍ ആണ്. അതിനാല്‍ നിരന്തരമായ മനസ്സമര്‍ദ്ദം അനുഭവിക്കുന്നയാള്‍ ശരീരത്തിന്റെ സന്തുലനാവസ്ഥ നഷ്ടപ്പെട്ട് കാലക്രമത്തില്‍ കാൻസർ പോലെ മാരകമായ പല രോഗങ്ങള്‍ക്കും അടിമയായിത്തീരുന്നു.

അര്‍ബുദം ബാധിച്ചവരില്‍ ഭൂരിഭാഗവും ഉത്കണ്ഠ, നൈരാശ്യം, ഭയം തുടങ്ങിയ വികാരങ്ങളിലൂടെ കടന്നുപോകുന്നവരായിരിക്കും. ഇത്തരം വികാരങ്ങള്‍ അര്‍ബുദമുഴകള്‍ വളരുന്നതിനും രോഗം ശരീരത്തിന്റെ മറ്റുഭാഗങ്ങളിലേക്ക് അതിവേഗം വ്യാപിക്കുന്നതിനും കാരണമാകും.

എന്നാല്‍, ദീര്‍ഘകാലമായുള്ള മാനസികസമ്മര്‍ദം അര്‍ബുദരോഗമുണ്ടാക്കുന്നതെങ്ങനെയെന്ന് ശാസ്ത്രലോകത്തിന് കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ലായിരുന്നു. ചൈനയിലെ ഡാലിയന്‍ മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഇപ്പോള്‍ ഈ പഠനവുമായി രംഗത്തെത്തിയിരിക്കുന്നത്.

എല്‍ഡിഎച്ച്എ ലക്ഷ്യമിട്ടുള്ള മരുന്നു പരീക്ഷണത്തില്‍ അതിയായ മാനസിക സമ്മര്‍ദത്തിന്റെ ഫലമായുണ്ടാകുന്ന അര്‍ബുദമൂലകോശങ്ങളെ വിറ്റാമിന്‍ സി ദുര്‍ബലപ്പെടുത്തുന്നതായും കണ്ടെത്താന്‍ കഴിഞ്ഞു. മാനസികസമ്മര്‍ദവുമായി ബന്ധപ്പെട്ടുനില്‍ക്കുന്ന സ്തനാര്‍ബുദത്തിന്റെ ചികിത്സയ്ക്ക് ഈ കണ്ടുപിടിത്തം ഫലപ്രദമാകുമെന്നാണ് ഗവേഷകര്‍ പ്രതീക്ഷിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയ്‌ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ;  (45 minutes ago)

പിണറായിയെ ഉന്നമിടുന്നത് സിപിഎമ്മിനെ തകർക്കാനെന്ന് പി ജയരാജൻ  (1 hour ago)

Ajit-Doval അന്ന് കരിയർ അവസാനിച്ചെന്ന് കരുതി  (2 hours ago)

KOLLAM കാരണം അന്വേഷിച്ച് പോലീസ്  (2 hours ago)

അതിതീവ്ര ന്യൂനമർദ്ദം..  (2 hours ago)

RAMESH CHENNITHALA കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടു  (2 hours ago)

എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.  (4 hours ago)

Anto-Augustine ആന്റോ അഗസ്റ്റിന്റെ വീട് അനധികൃതമായി നിർമിച്ചത്;  (4 hours ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​ത ക്രി​ക്ക​റ്റ്.... ഇ​ന്ത്യ​ക്ക് ഇന്ന് സെ​മി​ഫൈ​ന​ൽ പോ​രാ​ട്ടം  (6 hours ago)

മുഖ്യമന്ത്രി വിഡി സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തിൽ എടുത്ത സൈബർ കേസ്: അന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യഹർജിയിൽ പോലീസ് റിപ്പോർട്ട് 23 ന് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്   (7 hours ago)

ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല  (7 hours ago)

ശബരിമലയിൽ ഇന്നും അരവണയ്ക്ക് നിയന്ത്രണം. ഇന്നും ഒരാൾക്ക് ഒരു അരവണ മാത്രം.. പ്രസാദം കിട്ടാതെ നിരാശരായി ഒട്ടേറെ പേർ മലയിറങ്ങി, പ്രതിഷേധവുമായി ഭക്തർ  (7 hours ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (8 hours ago)

ചരിത്രപ്രസിദ്ധമായ ഓച്ചിറ 28-ാം ഓണാഘോഷത്തിന് മൂന്ന് താലൂക്കുകളിൽ അവധി അനുവദിച്ച് സംസ്ഥാന സർക്കാർ...  (8 hours ago)

18ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന 31 ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കിയില്ല കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം  (8 hours ago)

Malayali Vartha Recommends