Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും വൻ മാറ്റം; ‘അർണാബ്’ ചുഴലിക്കാറ്റ് വരുന്നു! മഴ മുന്നറിയിപ്പ് ഇങ്ങനെ...


യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ പുന:രാരംഭിക്കാനായി, അമേരിക്കയ്‌ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ വച്ച് ഇറാൻ..ട്രംപിന്റെ തീരുമാനം നിർണായകമാകും..


പിണറായിയെ സംരക്ഷിച്ചു കൊണ്ട് രംഗത്ത് വരുന്നത് കാണാൻ സാധിക്കുന്നു.. ഉറച്ച പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി ജയരാജൻ...


നടുക്കുന്ന രഹസ്യാന്വേഷണ കഥ..ചൈനീസ് അതിർത്തിക്കടുത്തുള്ള ദൗത്യം പാളിപ്പോയ നിമിഷങ്ങൾ ഓർത്തെടുത്ത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ..


അമ്മയുടെ ഫോൺ നമ്പർ ഗ്രൂപ്പിൽനിന്ന് എക്‌സിറ്റാക്കി പെൺകുട്ടി..ആത്മഹത്യയ്ക്ക് മുൻപ് ചെയ്തത്..ഇറങ്ങി പോയത് ഏറ്റവും അടുത്ത ബന്ധുവിന്റെ കൂടെ..

നമ്മുടെ നാട്ടില്‍ കൂടുതല്‍ പേര്‍ക്കും ഹൃദ്രോഗമുണ്ടാകുന്നത് മധ്യവയസ്സിലാണ്. പ്രമേഹം, കൊളസ്‌ട്രോള്‍, പുകവലി തുടങ്ങിയവയുള്ളവര്‍ക്ക് ഹൃദ്രോഗസാധ്യത കൂടുതലുണ്ട്..

11 MAY 2019 03:16 PM IST
മലയാളി വാര്‍ത്ത

നമ്മുടെ നാട്ടില്‍ കൂടുതല്‍ പേര്‍ക്കും ഹൃദ്രോഗമുണ്ടാകുന്നത് മധ്യവയസ്സിലാണ്. പ്രമേഹം, കൊളസ്‌ട്രോള്‍, പുകവലി തുടങ്ങിയവയുള്ളവര്‍ക്ക് ഹൃദ്രോഗസാധ്യത കൂടുതലുണ്ട്. എന്നാല്‍ ഇപ്പറഞ്ഞ ഒരു കാരണവുമില്ലാത്തവര്‍ക്കും ഹൃദ്രോഗം വരാറുണ്ട്. അപകടകാരണങ്ങളുള്ളവര്‍ക്ക് സാധ്യത കൂടുമെന്നു മാത്രം.

നെഞ്ചുവേദനയില്ലാതെയും ഹൃദ്രോഗമുണ്ടാകാം. ഇതിനെ നിശ്ശബ്ദ ഹൃദയാഘാതം എന്നാണ് പറയുക. ഇത്തരക്കാരില്‍ 20-60 ശതമാനം പേരിലും ഹൃദയാഘാതമുണ്ടായത് മനസ്സിലാക്കുന്നത് പിന്നീടെപ്പോഴെങ്കിലും മറ്റെന്തെങ്കിലും ആവശ്യത്തിന് ഇ. സി. ജി. എടുക്കുമ്പോഴായിരിക്കും. നെഞ്ചുവേദന ഇല്ലാത്തതുകൊണ്ട് ഇവരില്‍ പലരും ഹൃദ്രോഗവിവരം അറിഞ്ഞില്ലെന്നു വരാം. ചിലര്‍ക്ക് നെഞ്ചെരിച്ചിലും വിങ്ങലും ഒക്കെ ഉണ്ടായി കുറച്ചു കഴിഞ്ഞ് അതു മാറി എന്നുവരാം. ഈ ലക്ഷണങ്ങള്‍ ഹൃദ്രോഗത്തിന്റേതാണെന്നു പലരും തിരിച്ചറിയാറില്ല എന്നതാണ് ദുരന്തം.

അധികമാര്‍ക്കും അറിയാത്ത 10 ഹൃദ്രോഗലക്ഷണങ്ങള്‍ ഇവയാണ്

ഒന്ന്...

നെഞ്ച് വേദന ഹൃദ്രോഗത്തിന്റെ സാധാരണയായുള്ള ഒരു ലക്ഷണമാണ്. നെഞ്ചില്‍ ഭാരം വര്‍ദ്ധിക്കുന്നതായി തോന്നിക്കുന്ന വേദനകള്‍ അവഗണിക്കരുത്. അത്തരക്കാര്‍ തീര്‍ച്ചയായും ഡോക്‌ടറെ കാണുക.

രണ്ട്...

തോള്‍ വേദന- തോളില്‍നിന്ന് കൈകളിലേക്ക് വ്യാപിക്കുന്ന വേദന ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങളില്‍ പ്രധാനമാണ്. സാധാരണയായി ഇടംകൈയിലായിരിക്കും ഈ വേദന അനുഭവപ്പെടുക.

മൂന്ന്...

അസിഡിറ്റി- അസിഡിറ്റിയും ഗ്യാസ് മൂലമുള്ള വേദനയും പലരും കാര്യമാക്കാറില്ല. എന്നാല്‍ ഇതും ഹൃദ്രോഗത്തിന്റെ ലക്ഷണം ആണെന്ന് അറിയുക. ഇത്തരക്കാര്‍ ഉടന്‍ ഡോക്ടറെ കണ്ട് പരിശോധനകള്‍ വിധേയമാകുക.

നാല്...

കഴുത്തിനും താടിയെല്ലിനു വേദന- നെഞ്ചില്‍നിന്ന് തുടങ്ങി മുകളിലേക്ക് വ്യാപിക്കുന്ന വേദന കഴുത്തിലും താടിയെല്ലിലും അനുഭവപ്പെടും. ഇത്തരം വേദനകള്‍ ഹൃദ്രോഗത്തിന്റെ ലക്ഷണമായിരിക്കും.

അഞ്ച്...

ക്ഷീണവും തളര്‍ച്ചയും- പടി കയറുമ്പോഴും നടക്കുമ്പോഴും കിതപ്പും ക്ഷീണവും അനുഭവപ്പെടുന്നുവെങ്കില്‍ അത് നിസാരമായി കാണരുത്. ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങളില്‍ പ്രധാനമാണിത്.

ആറ്...

തലകറക്കം- മസ്‌തിഷ്‌ക്കത്തിലേക്കുള്ള രക്തയോട്ടം കുറയുമ്പോള്‍ തലകറക്കമുണ്ടാകാം. ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ അപാകതയുണ്ടാകുമ്പോള്‍ ഇങ്ങനെ സംഭവിക്കാറുണ്ട്.

ഏഴ്...

കൂര്‍ക്കംവലി- ഉറങ്ങുമ്പോള്‍ കാര്യക്ഷമമായി ശ്വാസോച്ഛാസം നടത്താനാകാതെ വരുന്നത് ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സമ്മര്‍ദ്ദമേറുന്നതുകൊണ്ടാണ്.

എട്ട്...

സ്ഥിരമായുള്ള ചുമ- ചുമ പലപ്പോഴും അധികമാരും കാര്യമാക്കാറില്ല. എന്നാല്‍ നിര്‍ത്താതെയുള്ള ചുമ ഹൃദ്രോഗത്തിന്റെ ലക്ഷണമായിരിക്കാം. ചുമയ്‌ക്കൊപ്പം, മഞ്ഞ, പിങ്ക് നിറങ്ങളിലുള്ള കഫം വരുകയാണെങ്കില്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തില്‍ അസ്വാഭാവികതയുള്ളതായി സംശയിക്കേണ്ടിവരും. ശ്വാസകോശത്തില്‍ രക്തസ്രാവമുണ്ടാകുന്നതുകൊണ്ടാകാം പിങ്ക് നിറത്തിലുള്ള കഫം വരുന്നത്.

ഒമ്പത്...

കാലിനും ഉപ്പൂറ്റിക്കും നീര്‍ക്കെട്ട്- ഹൃദയം ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാതെ വരുമ്പോള്‍, കാലിനും ഉപ്പൂറ്റിക്കും നീര്‍ക്കെട്ട് വരാം. ഹൃദയം ശരിയായി രക്തം പമ്പ് ചെയ്യാതെ വരുമ്പോഴാണ് കാല്‍പ്പാദത്തില്‍ നീര് വരുന്നത്.

പത്ത്...

സ്ഥിരതയില്ലാത്ത ഹൃദയ സ്‌പന്ദനം- ഹൃദയസ്പന്ദനത്തിലുണ്ടാകുന്ന വ്യതിയാനം അധികമാര്‍ക്കും പെട്ടെന്ന് മനസിലാകില്ല. ഹൃദ്രോഗത്തിന്റെ ലക്ഷണമായിരിക്കും ഇത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും വൻ മാറ്റം; ‘അർണാബ്’ ചുഴലിക്കാറ്റ് വരുന്നു! മഴ മുന്നറിയിപ്പ് ഇങ്ങനെ...  (8 minutes ago)

യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയ്‌ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ;  (52 minutes ago)

പിണറായിയെ ഉന്നമിടുന്നത് സിപിഎമ്മിനെ തകർക്കാനെന്ന് പി ജയരാജൻ  (1 hour ago)

Ajit-Doval അന്ന് കരിയർ അവസാനിച്ചെന്ന് കരുതി  (2 hours ago)

KOLLAM കാരണം അന്വേഷിച്ച് പോലീസ്  (2 hours ago)

അതിതീവ്ര ന്യൂനമർദ്ദം..  (2 hours ago)

RAMESH CHENNITHALA കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടു  (2 hours ago)

എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.  (4 hours ago)

Anto-Augustine ആന്റോ അഗസ്റ്റിന്റെ വീട് അനധികൃതമായി നിർമിച്ചത്;  (4 hours ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​ത ക്രി​ക്ക​റ്റ്.... ഇ​ന്ത്യ​ക്ക് ഇന്ന് സെ​മി​ഫൈ​ന​ൽ പോ​രാ​ട്ടം  (6 hours ago)

മുഖ്യമന്ത്രി വിഡി സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തിൽ എടുത്ത സൈബർ കേസ്: അന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യഹർജിയിൽ പോലീസ് റിപ്പോർട്ട് 23 ന് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്   (7 hours ago)

ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല  (7 hours ago)

ശബരിമലയിൽ ഇന്നും അരവണയ്ക്ക് നിയന്ത്രണം. ഇന്നും ഒരാൾക്ക് ഒരു അരവണ മാത്രം.. പ്രസാദം കിട്ടാതെ നിരാശരായി ഒട്ടേറെ പേർ മലയിറങ്ങി, പ്രതിഷേധവുമായി ഭക്തർ  (7 hours ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (8 hours ago)

ചരിത്രപ്രസിദ്ധമായ ഓച്ചിറ 28-ാം ഓണാഘോഷത്തിന് മൂന്ന് താലൂക്കുകളിൽ അവധി അനുവദിച്ച് സംസ്ഥാന സർക്കാർ...  (8 hours ago)

Malayali Vartha Recommends