Widgets Magazine
21
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ആലത്തൂരിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് ആറ് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്


സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്... 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു


മീറ്ററിന് 50 രൂപ വിലയുള്ള തുണിയില്‍ വില കുറഞ്ഞ തുണി കട്ട് ചെയ്ത തുണി അടിച്ച് സാരിയുണ്ടാക്കി: അത് ആർഭാടമല്ല: ഫിലോകാലിയയിലെ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനും, കുട്ടികളുടെ പഠനത്തിനും ജീവിക്കാനും സ്വര്‍ണം പണയം വച്ചു : മാരിയോയ്ക്ക് നോര്‍മലായി ചിന്തിക്കാന്‍ പറ്റുന്ന അവസ്ഥയല്ല, അത് മുതലെടുക്കുന്നു - പ്രതികരിച്ച് ജിജി മാരിയോ...


അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാദ്ധ്യത...നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്...24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യം..


സിപിഎം പ്രതിരോധത്തിൽ: സ്വർണ്ണ കൊള്ളയിൽ എ.പത്മകുമാറിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു: പത്മകുമാറിനെയും കടന്ന് അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനിലേക്ക് അന്വേഷണം എത്തുമോ എന്ന ആശങ്കയിൽ സിപിഎം...

ദിവസം മുഴുവന്‍ ഇരുന്നാണോ ജോലി? എങ്കിൽ ഹൃദ്രോഗം അടക്കം 12 ൽ അധികം രോഗങ്ങൾക്കുള്ള സാധ്യത ഉണ്ട്

22 MAY 2019 01:50 PM IST
മലയാളി വാര്‍ത്ത

More Stories...

വീണ്ടും ആശങ്കയായി അമീബിക് മസ്തിഷ്‌ക ജ്വരം... ഇടപ്പള്ളിയില്‍ താമസമാക്കിയ ലക്ഷദ്വീപ് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്

ഗര്‍ഭാശയഗള അര്‍ബുദ പ്രതിരോധത്തിന് പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് എച്ച്പിവി വാക്‌സിനേഷന്‍ നാളെ ആരംഭിക്കും... പദ്ധതിയുടെ ഉദ്ഘാടനം കൂത്തുപറമ്പ് താലൂക്കാശുപത്രിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

യൂറിക് ആസിഡ് ആണോ ? പെട്ടെന്ന് സുഖപ്പെടാന്‍ ചില പൊടിക്കൈകള്‍ ഇതാ; യൂറിക് ആസിഡിനെക്കുറിച്ചുള്ള കൃത്യമായ രോഗനിര്‍ണയത്തിന് ഡോക്ടറെ കാണേണ്ടതുണ്ട്; ഭക്ഷണ ക്രമത്തില്‍ ഉള്‍പ്പെടെ മാറ്റം വരുത്തി യൂറിക് ആസിഡിനെ പിടിച്ചുകെട്ടാം!!

ഈ ലക്ഷണങ്ങളുണ്ടോ? പ്രായം കുറഞ്ഞവര്‍ക്കും സന്ധിവാതം വരാം...

ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് മരുന്ന് നല്‍കരുത്: ചുമ മരുന്നുകളുടെ ഉപയോഗം, കേരളം പ്രത്യേകം മാര്‍ഗരേഖ പുറത്തിറക്കും; മൂന്നംഗ വിദഗ്ധ സമിതി രൂപീകരിച്ചു: മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു...

ദീര്‍ഘ നേരം ഇങ്ങനെ ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് ഹൃദ്രോഗസാധ്യതത കൂടുതലാണെന്ന് പഠനം. മണിക്കൂറുകള്‍ ഇരുന്നു ജോലി ചെയ്യുന്നവരെ കാത്തിരിക്കുന്നത് കടുത്ത ആരോഗ്യപ്രശ്നങ്ങളാണ്.

ഇരിക്കുന്നവരില്‍ ഓരോ അധിക മണിക്കൂറിനും ചീത്ത കൊളസ്‌ട്രോള്‍ കൂട്ടുകയും നല്ല കൊളസ്‌ട്രോള്‍ കുറയുകയും ചെയ്യുമെന്നാണ് കണ്ടെത്തല്‍.

ഈ അപകട സാധ്യത കുറയ്ക്കുന്നതിനു വേണ്ടി അധിക സമയത്തുള്ള ഇരുപ്പിന് പകരം നടക്കാനാണ് ഗവേഷകര്‍ നിര്‍ദ്ദേശിക്കുന്നത്. ബ്രിട്ടനിലെ വാര്‍വിക് സര്‍വകലാശാലയുടെതാണ് പഠനം. വില്വം ടിഗ്ബെയുടെ നേതൃത്വത്തില്‍ നടത്തിയ ഈ പഠനം, ഒരു ദിവസം അധികസമയം ഇരിക്കാതെ കൂടുതല്‍ ആക്ടീവ് ആകാന്‍ ജനങ്ങളെ ഉപദേശിക്കുന്നു.

ഓരോ മണിക്കൂറിലെയും അധിക ഇരുപ്പിനനുസരിച്ച് അരവണ്ണം 2 സെ. മീറ്റര്‍ കൂടുന്നതോടൊപ്പം ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കുള്ള സാധ്യത 0.2 ശതമാനം കൂടും എന്നും ഗവേഷകര്‍ പറയുന്നു.
ശരീരത്തില്‍ ഫാറ്റ് ധാരാളം അടിയുന്നത് ഹൃദയത്തില്‍ ബ്ലോക്ക്‌ ഉണ്ടാക്കിയേക്കാം .

ഹൃദ്രോഗം ഒഴിവാക്കാനായി ദിവസം ഏഴുമണിക്കൂറെങ്കിലും നില്‍ക്കുകയോ ഏഴുമൈല്‍ നടക്കുകയോ ആവശ്യമാണെന്ന് പഠനം പറയുന്നു. ആരോഗ്യവാന്മാരായ 111 തപാല്‍ ജീവനിക്കാരിലാണ് ഈ പഠനം നടത്തിയത്. ഇവരുടെ പ്രവൃത്തികള്‍ തുടര്‍ച്ചയായി 7 ദിവസം നിരീക്ഷിച്ചു. ഇവരില്‍ 55 പേര്‍ ഓഫീസ് ജോലിക്കാരും 56 പേര്‍ തപാല്‍ കൊടുക്കുന്നവരും ആയിരുന്നു. ഇവരില്‍ 10 വര്‍ഷം കൊണ്ട് ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കുള്ള സാധ്യത ഒന്നര ശതമാനത്തില്‍ നിന്ന് രണ്ടര ശതമാനമായി കൂടിയെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.

ഇരുന്നു ജോലി ചെയ്യുന്നവരുടെ ബോഡിമാസ് ഇന്‍ഡക്സ് 1 യൂണിറ്റ് വ്യത്യാസപ്പെട്ടതായും 10 വര്‍ഷം കൊണ്ട് ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കുള്ള സാധ്യത 1.6 ശതമാനത്തെ അപേക്ഷിച്ച് 2.2 ശതമാനം കൂടിയതായും കണ്ടു.
പുകവലിക്കാത്ത, ഹൃദയാഘാതം, പക്ഷാഘാതം, ഹൃദ്രോഗം, രക്താതിമര്‍ദ്ദം, പ്രമേഹം എന്നീ രോഗങ്ങള്‍ ഒന്നും ഇല്ലാത്തവരെയാണ് പഠനത്തിനായി തെരഞ്ഞെടുത്തത്.

മനുഷ്യവംശം പരിണാമത്തിലൂടെ രൂപപ്പെട്ടത് പകല്‍ മുഴുവന്‍ ഇരുന്നുകൊണ്ട് ചെലവഴിക്കാനല്ല എന്നും ദിവസവും ഏഴു മുതല്‍ എട്ടുമണിക്കൂര്‍ വരെ നിന്നുകൊണ്ടും വേട്ടയാടിയും ശേഖരിച്ചും ചെലവിടുന്ന രീതിയില്‍ ആരോഗ്യവാന്മാരായി രൂപാന്തരം സംഭവിച്ചവരാണ് നാം എന്നും യൂ കെയിലെ ഗ്ലാസ്ഗോ സര്‍വകലാശാലയിലെ പ്രൊഫസറായ മൈക്ക്‌ലീന്‍ പറയുന്നു.
പഠന ഫലം ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ഒബേസിറ്റിയില്‍ പ്രസിദ്ധീകരിച്ചിരിച്ചിട്ടുണ്ട്.

ദീര്‍ഘനേരമുള്ള ഈ ഇരുപ്പ് പുകവലിക്ക് തുല്യമാണെന്ന് നേരത്തെ ഒരു പഠനത്തില്‍ കണ്ടെത്തിയിരുന്നു. ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം ഈ ഇരിപ്പ് മറ്റൊരു പുകവലിയാണ്. നമ്മെ കാര്‍ന്നു തിന്നുന്ന ക്യാന്‍സര്‍ പോലെയാണ് ദീര്‍ഘനേരമുള്ള ഈ ഇരുപ്പ് എന്നാണ് പഠനം പറയുന്നത്
കഴുത്ത്, ഇടുപ്പ്, പുറം എന്നീ ഭാഗങ്ങളില്‍ കഠിനമായ വേദനയും ദീർഘനേരത്തെ ഇരിപ്പുകൊണ്ട് ഉണ്ടാകാം.
നടുനിവര്‍ത്തി ശരിയായ രീതിയിൽ ഇരുന്നാകണം ജോലി ചെയ്യേണ്ടത്. അല്ലെങ്കില്‍ Poor posture syndrome പോലെയുള്ള രോഗങ്ങള്‍ പിടിപെടാം.കസേരയില്‍ നടുവളച്ച്, കാല് തിരിച്ചുവെച്ച് കൂനിക്കൂടി ഇരിക്കരുത്..
ഇരുന്നിട്ടുള്ള ഓഫീസ് ജോലിയാണെങ്കില്‍ അര മണിക്കൂര്‍ കൂടുമ്പോള്‍ ഇരുത്തത്തിന് ഇടവേളയെടുക്കാം. അല്‍പനേരം സീറ്റില്‍ നിന്നും എഴുന്നേറ്റ് നില്‍ക്കുകയോ കുറച്ച് നടക്കുകയോ ചെയ്യാം. ഇരുന്നിടത്ത് തന്നെ ഇരുന്ന് ശരീരം സ്‌ട്രെച്ച് ചെയ്യാം. കൈകള്‍ മുകളിലേക്ക് ഉയര്‍ത്തുക. കാല്‍ നീട്ടിവെക്കുക തുടങ്ങിയവ ചെയ്യാം
ഏറെ നേരം ഓഫീസിലിരുന്ന് വീട്ടിലെത്തിയാല്‍ നടത്തം പോലുള്ള ചെറു വ്യായാമങ്ങള്‍ ശീലിക്കാം. എയറോബിക് വ്യായാമങ്ങള്‍ ചെയ്യുന്നതാണ് നല്ലത്....

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ വിജിലൻസ് കോടതി നടത്തിയ പരാമർശങ്ങളും ഹൈക്കോടതി നീക്കി  (2 minutes ago)

മരക്കൊമ്പ് തുളച്ചു കയറി പരുക്കേറ്റ യുവതി മരിച്ചു  (24 minutes ago)

ഉറൂസ് മഹോത്സവത്തിന് നാളെ തുടക്കം....  (44 minutes ago)

അറ്റകുറ്റപ്പണികളുടെ ഭാ​ഗമായി ട്രെയിൻ ​ഗതാ​ഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി....  (52 minutes ago)

സ്വർണ വിലയിൽ വർദ്ധനവ്..  (1 hour ago)

യക്ഷഗാന കലാകാരൻ കുഴഞ്ഞു വീണ് മരിച്ചു...  (1 hour ago)

56-ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ...  (1 hour ago)

കേരളത്തിലെ അൽഫലാഹിലേക്ക് റിക്രൂട്ട്മെന്റ്..!SIT-ചാവേർ കോട്ടയിൽ 42 ബോംബർ വീഡിയോ Dr-മാരുടെ ലോക്കർ ഇടിച്ച് നിരത്തി  (1 hour ago)

ആക്രമണങ്ങളിൽ ഗുണ്ടാസംഘങ്ങൾക്ക് പങ്കുണ്ടന്നാണ് സൂചന...  (1 hour ago)

കായികാധ്യാപകൻ ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണ് മരിച്ചു...  (2 hours ago)

കടകംപള്ളിയുടെ കൊലച്ചിരി അറസ്റ്റിലേക്ക്..?പത്മകുമാറിന് അറ്റാക്ക്..!!!! സെല്ലിൽ വാസുവിന്റെ ശരണം വിളി തറയിലടിച്ച് രാഹുൽ ഈശ്വർ  (2 hours ago)

എസ്ഐആർ സംബന്ധിച്ച ഹർജികൾ സുപ്രീംകോടതി ഇന്ന്  (3 hours ago)

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പിഞ്ചുബാലൻ പാമ്പുകടിയേറ്റ് മരിച്ചു  (3 hours ago)

നിർണായക പങ്കുവഹിച്ചു  (3 hours ago)

ജസ്റ്റിസ് ബി.ആർ. ഗവായ് ഇന്ന് പടിയിറങ്ങും  (3 hours ago)

Malayali Vartha Recommends