Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും വൻ മാറ്റം; ‘അർണാബ്’ ചുഴലിക്കാറ്റ് വരുന്നു! മഴ മുന്നറിയിപ്പ് ഇങ്ങനെ...


യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ പുന:രാരംഭിക്കാനായി, അമേരിക്കയ്‌ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ വച്ച് ഇറാൻ..ട്രംപിന്റെ തീരുമാനം നിർണായകമാകും..


പിണറായിയെ സംരക്ഷിച്ചു കൊണ്ട് രംഗത്ത് വരുന്നത് കാണാൻ സാധിക്കുന്നു.. ഉറച്ച പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി ജയരാജൻ...


നടുക്കുന്ന രഹസ്യാന്വേഷണ കഥ..ചൈനീസ് അതിർത്തിക്കടുത്തുള്ള ദൗത്യം പാളിപ്പോയ നിമിഷങ്ങൾ ഓർത്തെടുത്ത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ..


അമ്മയുടെ ഫോൺ നമ്പർ ഗ്രൂപ്പിൽനിന്ന് എക്‌സിറ്റാക്കി പെൺകുട്ടി..ആത്മഹത്യയ്ക്ക് മുൻപ് ചെയ്തത്..ഇറങ്ങി പോയത് ഏറ്റവും അടുത്ത ബന്ധുവിന്റെ കൂടെ..

തലച്ചോര്‍ തിന്നുന്ന നെഗ്ലേറിയ ഫൗലെറി അമീബ - പകരുന്നത് വെള്ളത്തിൽ നിന്ന്

22 MAY 2019 02:38 PM IST
മലയാളി വാര്‍ത്ത

ജലാശയത്തില്‍നിന്നും മൂക്കിലൂടെ മനുഷ്യരുടെ തലയിൽ കയറിപ്പറ്റി അതിവേഗം വിഘടിച്ചു എണ്ണം പെരുകുകയും   തലച്ചോർ തിന്നു തീർക്കുകായും ചെയ്യുന്ന  അപകടകാരിയായ അമീബ ..അതാണ് നെഗ്ലേറിയ ഫൗലെറി.... 

മലപ്പുറം അരിപ്രയില്‍ 10 വയസ്സുകാരി മരിച്ചത് നെഗ്ലേറിയ ഫൗലെറിയെന്ന അതീവ മാരകമായ ഏകകോശജീവി കാരണമുള്ള മസ്തിഷ്‌കജ്വരം ബാധിച്ചെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു  .അരിപ്ര ചെറിയച്ഛന്‍വീട്ടില്‍ സുരേന്ദ്രന്റെ മകള്‍ ഐശ്വര്യയാണ് വ്യാഴാഴ്ച മരിച്ചത്.

കുട്ടിയുടെ നട്ടെല്ലിലെ സ്രവം പരിശോധിച്ചപ്പോഴാണ് നെഗ്ലേറിയ ഫൗലെറി രോഗാണുവിന്റെ സാന്നിധ്യം കണ്ടെത്തിയത്. വിദഗ്ധചികിത്സയ്ക്കായി കുട്ടിയെ കൊച്ചി അമൃത ആശുപത്രിയിലേക്കു മാറ്റാന്‍ തീരുമാനിച്ചിരുന്നെങ്കിലും  ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴി കുട്ടി മരിച്ചു.ഈ രോഗം ബാധിച്ചാല്‍ രക്ഷപ്പെടുന്നത് അപൂര്‍വമാണ്.

കുട്ടി മരിക്കാനുണ്ടായ രോഗകാരണം കണ്ടെത്തിയെങ്കിലും ഉറവിടം ഇനിയും കണ്ടെത്താനായിട്ടില്ല. ജലാശയങ്ങളില്‍നിന്നു മാത്രമേ ഈ അമീബ മനുഷ്യരുടെ ഉള്ളിൽ എത്തുകയുള്ളൂ ..  രോഗം ബാധിച്ചാല്‍ തിരിച്ചറിയാന്‍ അഞ്ചു ദിവസമെടുക്കും ..അഞ്ചുദിവസത്തിനകം രോഗി മരണപ്പെടുകയും ചെയ്യും. 

മൂക്കില്‍ കടന്നാല്‍ഗന്ധം തിരിച്ചറിയുന്ന കോശങ്ങളെയാണ് ഇത് ഭക്ഷിച്ചുതുടങ്ങുന്നത്. പിന്നീട് അതിവേഗം പലതായി വിഘടിക്കുകയും  ഞരമ്പുകളിലൂടെ   തലച്ചോറിലെത്തുകയും തലച്ചോര്‍ നശിപ്പിക്കുകയും ചെയ്യും. 

സാധാരണ നദീതടത്തിലെയും ചെളിയിലെയും സൂഷ്മജീവികളിലാണ് ഈ അമീബ പടരുന്നത്. ഒരിക്കലും മനുഷ്യന്‍റെ തലച്ചോര്‍ മാത്രം തിന്നുന്ന തരാം രോഗാണു അല്ല ഇത് .   എന്നാല്‍ മൂക്കിലൂടെ ശരീരത്ത് കടന്നുകിട്ടിയാല്‍ പിന്നീട് മാരകവും അതിവേഗത്തിലുമുള്ള ആക്രമണമാണ് നടക്കുക. 2018 സെപ്റ്റംബറില്‍ ടെക്സാസില്‍ നീന്തല്‍കുളത്തില്‍നിന്നും രോഗബാധയുണ്ടായ 29കാരന്‍ മരിച്ചിരുന്നു. അതിന്‍റെ അന്വേഷണം ഇപ്പോഴും നടക്കുകയാണ്.

രോഗബാധയുണ്ടായാല്‍ മരണനിരക്ക്  97ശതമാനമാണ്. ഏഴുകോടിയില്‍ ഒരാളിലാണ് രോഗബാധയുണ്ടാകുന്നതെന്നുമാത്രമാണ് ആശ്വാസം. 1962നും 2018നുമിടയില്‍ ലോകത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 143 കേസുകള്‍ മാത്രമാണ്. അതില്‍ നാലുപേര്‍മാത്രമേ രക്ഷപ്പെട്ടിട്ടുള്ളു.

നീന്തുമ്പോഴും മുങ്ങുമ്പോഴും മറ്റ് കാരണങ്ങളിലൂടെയും നെഗ്ലേറിയ ഫൗലെറിരോഗാണുവുള്ള വെള്ളം മൂക്കില്‍ കടന്നാണ് അപകടം. വായിലൂടെ രോഗം പകരില്ല.

രോഗാണു എല്ലാ ജലാശയങ്ങളിലും മാത്രമല്ല മണ്ണിലുമുണ്ടാകാം. ശരിയായി ക്ളോറിന്‍ കലര്‍ത്താത്ത നീന്തല്‍ കുളങ്ങളിലും പൈപ്പുജലത്തിലും വരെ  രോഗാണു എത്താം. വെറുതെ ഭീതി പരത്താൻ പറയുന്നതല്ല, നമ്മൾ ഉപയോഗിക്കുന്ന വെള്ളം ശുദ്ധമാണെന്നു ഉറപ്പു വരുത്താനുള്ള  കരുതല്‍ വേണം എന്ന് മാത്രം .

 പകര്‍ച്ചാനിരക്ക് പേടിപ്പെടുത്തുന്നതല്ല . മരണ നിരക്ക് നമ്മെ ഭയപ്പെടുത്തുന്നതുമല്ല. എങ്കിലും അനുകൂലാന്തരീക്ഷത്തില്‍ ഇത് ഭാവിയിലൊരു ഭീഷണിയായിക്കൂടെന്നില്ല.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും വൻ മാറ്റം; ‘അർണാബ്’ ചുഴലിക്കാറ്റ് വരുന്നു! മഴ മുന്നറിയിപ്പ് ഇങ്ങനെ...  (7 minutes ago)

യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയ്‌ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ;  (51 minutes ago)

പിണറായിയെ ഉന്നമിടുന്നത് സിപിഎമ്മിനെ തകർക്കാനെന്ന് പി ജയരാജൻ  (1 hour ago)

Ajit-Doval അന്ന് കരിയർ അവസാനിച്ചെന്ന് കരുതി  (2 hours ago)

KOLLAM കാരണം അന്വേഷിച്ച് പോലീസ്  (2 hours ago)

അതിതീവ്ര ന്യൂനമർദ്ദം..  (2 hours ago)

RAMESH CHENNITHALA കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടു  (2 hours ago)

എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.  (4 hours ago)

Anto-Augustine ആന്റോ അഗസ്റ്റിന്റെ വീട് അനധികൃതമായി നിർമിച്ചത്;  (4 hours ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​ത ക്രി​ക്ക​റ്റ്.... ഇ​ന്ത്യ​ക്ക് ഇന്ന് സെ​മി​ഫൈ​ന​ൽ പോ​രാ​ട്ടം  (6 hours ago)

മുഖ്യമന്ത്രി വിഡി സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തിൽ എടുത്ത സൈബർ കേസ്: അന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യഹർജിയിൽ പോലീസ് റിപ്പോർട്ട് 23 ന് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്   (7 hours ago)

ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല  (7 hours ago)

ശബരിമലയിൽ ഇന്നും അരവണയ്ക്ക് നിയന്ത്രണം. ഇന്നും ഒരാൾക്ക് ഒരു അരവണ മാത്രം.. പ്രസാദം കിട്ടാതെ നിരാശരായി ഒട്ടേറെ പേർ മലയിറങ്ങി, പ്രതിഷേധവുമായി ഭക്തർ  (7 hours ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (8 hours ago)

ചരിത്രപ്രസിദ്ധമായ ഓച്ചിറ 28-ാം ഓണാഘോഷത്തിന് മൂന്ന് താലൂക്കുകളിൽ അവധി അനുവദിച്ച് സംസ്ഥാന സർക്കാർ...  (8 hours ago)

Malayali Vartha Recommends