Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ഏകദേശം ഒന്നര കിലോഗ്രാം ഭാരം വരുന്ന അവയവമായ കരൾ അഞ്ഞൂറിലധികം ധർമങ്ങൾ നിർവഹിക്കുന്ന ശരീരത്തിലെ വലിയ ഗ്രന്ഥി ആണ്‌ . ..കരളിന്റെ അനാരോഗ്യം ഒരുപാട് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായിത്തീരും ... .

07 JUNE 2019 12:09 PM IST
മലയാളി വാര്‍ത്ത

മനുഷ്യശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് കരൾ. ഏകദേശം ഒന്നര കിലോഗ്രാം ഭാരം വരുന്ന അവയവമായ കരൾ അഞ്ഞൂറിലധികം ധർമങ്ങൾ നിർവഹിക്കുന്ന ശരീരത്തിലെ വലിയ ഗ്രന്ഥി ആണ്‌ . . വയറിന് മുകളിൽ വലതു വശത്ത് ഡയഫ്രത്തിന് താഴെ വാരിയെല്ലുകൾക്ക് അടിയിലായി സ്ഥിതി ചെയ്യുന്ന കരളിന് വ്യക്തിയുടെ തൂക്കത്തിന്റെ രണ്ടു ശതമാനത്തോളം ഭാരമുണ്ടാവും. ശരീരത്തിലെ ജൈവരാസ പ്രവർത്തനങ്ങളുടെ മുഖ്യ കേന്ദ്രമാണത്. കരളിന്റെ അനാരോഗ്യം ഒരുപാട് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായിത്തീരും .

നമ്മൾ കഴിക്കുന്ന ആഹാരം വയറ്റിലും കുടലിലും ദഹിക്കുന്നു. പിന്നീട് രക്‌തത്തിലേക്ക് പ്രവേശിച്ച് നേരേ കരളിലേക്കാണ് എത്തുന്നത്. ശരീരത്തിന് വേണ്ട പോഷക വസ്തുക്കളായി ഭക്ഷണത്തെ മാറ്റുന്നത് കരളാണ്. കൂടാതെ പ്രോട്ടീനുകൾ വിഘടിക്കുമ്പോൾ ഉണ്ടാകുന്ന അമോണിയ എന്ന വസ്തു യൂറിയയാക്കി മാറ്റി വൃക്കകൾ വഴി മൂത്രത്തിലൂടെ പുറത്തു കളയുന്നു.

ആഹാരത്തിലൂടെ അകത്തു കടക്കുന്ന പല വിഷം കലർന്ന പദാർത്ഥങ്ങളെയും കരൾ നിരുപദ്രവകാരികളാക്കി മാറ്റുന്നു. ശരീരത്തിന് ആവശ്യമായ തോതിൽ കൊളസ്ട്രോൾ നിർമ്മിക്കുന്നത് കരളിലാണ്.

ഫാറ്റി ലിവര്‍, ക്രോണിക്ക്‌ ഡിസീസ്‌, കരളിന്‌ അകത്ത്‌ നീര്‍ക്കെട്ട്‌ ഉണ്ടാകുന്ന അവസ്ഥ, സിറോസിസ്‌, ലിവര്‍ ക്യാന്‍സര്‍ ഇങ്ങനെ നിരവധി അസുഖങ്ങള്‍ ഉണ്ടാകാറുണ്ട്‌. ഇന്ന് മിക്കവരിലും കണ്ട് വരുന്ന രോ​ഗമാണ് ഫാറ്റി ലിവർ. കരളിന്‌ അകത്ത്‌ 10 ശതമാനം ഫാറ്റ്‌ സാധാരണയായി ഉണ്ടാകും. അതില്‍ കൂടുതല്‍ ഉണ്ടാകുമ്പോഴാണ്‌ ഫാറ്റി ലിവര്‍ എന്ന അസുഖമായി മാറുന്നത്‌.

ഇതൊരു ജീവിത ശൈലി രോഗമായി കണക്കാക്കപ്പെടുന്നു. സാധാരണയായി ചെറിയ അളവിൽ കൊഴുപ്പ് കരളിലുണ്ട്. ചിലപ്പോൾ ക്രമാതീതമായി കൊഴുപ്പ് കരളിൽ അടിയുന്നു. ഇതിനാണ് ഫാറ്റി ലിവർ എന്നു പറയുന്നത്.

കരളിന്റെ ഭാരത്തിൽ 10 ശതമാനത്തിലധികം കൊഴുപ്പ് ഉണ്ടാകുമ്പോഴാണ് ഫാറ്റി ലിവർ രോഗം എന്നു പറയുന്നത്.
ഫാറ്റി ലിവർ ഉണ്ടാകുന്നത് പല കാരണങ്ങളാലാണ്. മദ്യത്തിന്റെ അമിത ഉപയോഗമാണ് പ്രധാന കാരണം. പക്ഷേ, അടുത്ത കാലത്തായി മദ്യപാനികൾ അല്ലാത്തവർക്കും ഈ രോഗം ധാരാളമായി കാണുന്നുണ്ട് .

ഫാറ്റ്‌ കൂടി കഴിഞ്ഞാൽ കൊളസ്‌ട്രോള്‍,അമിതവണ്ണം, പ്രമേഹം,യൂറിക്ക്‌ ആസിഡ്‌ ഇങ്ങനെ നിരവധി ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നു. ക്യത്യമായി വ്യായാമം ചെയ്യുക, എണ്ണ അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക ഈ രണ്ട്‌ കാര്യങ്ങളും ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ ഫാറ്റി ലിവര്‍ വരാതെ നോക്കാം


മെലിഞ്ഞിരിക്കുന്നവരിലും ഫാറ്റി ലിവര്‍ ഉണ്ടാകാം. തടിയുള്ളവരും മെലിഞ്ഞവരും ക്യത്യമായി വ്യായാമവും ഡയറ്റും ചെയ്യേണ്ടത്‌ അത്യാവശ്യമാണ്‌. സാധാരണ രീതിയില്‍ വേറെ ഒരു അസുഖത്തിനായി രക്തപരിശോധനകള്‍ നടത്തുമ്പോഴോ അല്ലാതെ മറ്റ് ടെസ്റ്റുകൾ നടത്തുമ്പോഴോ ആകാം കരളിന്‌ പ്രശ്‌നമുണ്ടെന്ന കാര്യം കണ്ട്‌ പിടിക്കുന്നത്‌. കരൾ തകരാറിലെങ്കില്‍ നമ്മുടെ ശരീരം തന്നെ ചില ലക്ഷണങ്ങള്‍ കാണിയ്ക്കും.

കരളിനെ ബാധിക്കുന്ന ചെറു പ്രശ്‌നങ്ങളെല്ലാം സ്വാഭാവികമായി സ്വയം പരിഹരിക്കപ്പെടുന്നതാണ്. അതിനാൽ മിക്ക കരൾ രോഗങ്ങളും ലക്ഷണങ്ങൾ പ്രകടിപ്പിക്കാതെയാണ് ഭീഷണിയുയർത്തുന്നത്.

പലരിലും ഗുരുതരാവസ്ഥയിലെത്തിയതിന് ശേഷമാണ് രോഗങ്ങൾ പുറത്തറിയുന്നത്. അമിതമായ ക്ഷീണം, ശരീരം മെലിച്ചിൽ, ശ്വാസത്തിന് ദുർഗന്ധം, ഛർദ്ദി, അരുചി, പനി, മഞ്ഞപ്പിത്തം, വയറ്റിൽ വെള്ളം കെട്ടിക്കിടക്കൽ, രോമം കൊഴിഞ്ഞു പോവുക, ശരീരത്തിലെ നിറം മാറ്റം, തടിപ്പും നീര്‍ക്കെട്ടും തുടങ്ങിയവ കരൾ രോഗങ്ങളുടെ ലക്ഷണങ്ങളാണ്.

ഈ ലക്ഷണങ്ങൾ പ്രകടമാകുന്നവരും മറ്റു തരത്തിലുള്ള അസ്വസ്ഥതകൾ തോന്നുന്നവരും ഉടൻ തന്നെ ഡോക്ടർമാരുടെ സഹായം തേടേണ്ടതാണ്

മിക്കവാറും കരള്‍ രോഗികളിൽ രോഗലക്ഷണങ്ങൾ ബാഹ്യമായി കണ്ടെന്നിരിക്കില്ല. ചിലപ്പോൾ ഉദരത്തിന്റെ മുകൾഭാഗത്തു വേദനയോ അസ്വസ്ഥതയോ ഉണ്ടാകാം. ഇത്തരം അസ്വസ്ഥതകൾ അവഗണിച്ചാൽ കരൾ രോഗം വഷളാകാൻ സാധ്യതയുണ്ട്.


കരൾ രോഗം മനസ്സിലാക്കുവാൻ ഏറ്റവും ഉപകരിക്കുന്ന പരിശോധന വയറിന്റെ അൾട്രാ സൗണ്ട് ടെസ്റ്റാണ് . ഈ പരിശോധന തികച്ചും വേദനാരഹിതവും പാർശ്വഫലരഹിതവുമാണ്.

നിത്യേനയുള്ള വ്യായാമവും പോഷകങ്ങൾ നിറഞ്ഞ ഭക്ഷണവുമാണ് കരളിന്റെ ആരോഗ്യത്തിന് ഏറ്റവും നല്ലത് . കൊഴുപ്പും നീർക്കെട്ടും കുറച്ച് കരളിനെ പ്രവർത്തന സജ്ജമാക്കാൻ വ്യായാമത്തിന് സാധിക്കും. കരൾ രോഗം ബാധിച്ചിട്ടുള്ളവർ ഡോക്ടർമാർ നിർദേശിക്കുന്ന വ്യായാമങ്ങൾ മാത്രമെ ചെയ്യാൻ പാടുള്ളൂ. മാത്രമല്ല പെട്ടെന്ന് ദഹിക്കുന്നതും പോഷകം നിറഞ്ഞതുമായ ഭക്ഷണം മാത്രമേ അവർ കഴിക്കുവാൻ പാടുള്ളൂ

കീടനാശിനികൾ തളിക്കാത്ത പച്ചക്കറികൾ, ഇലക്കറികൾ, പയർ വർഗങ്ങൾ തുടങ്ങിയവ കരളിന്റെ ആരോഗ്യത്തിനു നല്ലതാണ്. വെളുത്തുള്ളിയും മഞ്ഞളും ഭക്ഷണത്തിൽ ചേർക്കുന്നത് നല്ലതാണ്. കരളിനെ ബാധിക്കുന്ന അണുബാധക്കെതിരെ പ്രതിരോധം തീർക്കാൻ വെളുത്തുള്ളിക്ക്് കഴിയും. കരളിനെ ബാധിക്കുന്ന അർബുദത്തിനെതിരെ പ്രവർത്തിക്കാൻ മഞ്ഞളിന് ശേഷിയുണ്ട്. ഇവ രണ്ടും മിതമായ തോതിൽ നിത്യഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്.

ഉള്ളി, തക്കാളി, നെല്ലിക്ക, മുരിങ്ങ, തണ്ണിമത്തൻ, പേരയ്ക്ക, കാരറ്റ്, പപ്പായ, കുമ്പളങ്ങ, വെള്ളരിക്ക തുടങ്ങിയവയും കരളിനെ സംരക്ഷിക്കാൻ നിത്യഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്..

മാറിയ ജീവിത സാഹചര്യങ്ങളും ജീവിത ശൈലികളും അമിതമായ മദ്യപാനവുമാണ് ഇന്ന് മലയാളികളിൽ കരൾ രോഗങ്ങൾ വർധിക്കാനുള്ള പ്രധാന കാരണം

ഈ വിഷയവുമായി ബന്ധപ്പെട്ട് കൂടുതലറിയാൻ വീഡിയോ കാണാം...

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (8 minutes ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (14 minutes ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (35 minutes ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (52 minutes ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (1 hour ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (1 hour ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (1 hour ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (1 hour ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (2 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (2 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (2 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (2 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (3 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (3 hours ago)

Malayali Vartha Recommends