Widgets Magazine
07
Dec / 2019
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെഗറ്റീവ് എനർജിയും, ആരോഗ്യ പ്രശ്നങ്ങളും നിങ്ങളെ അലട്ടുന്നുണ്ടോ? തിരിച്ചറിയാൻ ഒരു ഗ്ലാസിലെ ഉപ്പുവെള്ളം മതി


ഭര്‍ത്താവ് മരിച്ച സ്ഥലത്ത് അതേ രീതിയില്‍ തന്നെയും വെടിവെച്ച് വീഴ്ത്തണമെന്ന് അലറിവിളിച്ച് ഏറ്റുമുട്ടലിനിടെ തെലങ്കാന പോലീസ് വെടിവച്ചു കൊന്ന പ്രതികളിലൊരാളായ ചിന്നകേശവലുവിന്‍റെ ഭാര്യ: പ്രതികരണം അറിയാനെത്തിയ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വികാരഭരിതയായപ്പോൾ...


ഇങ്ങനെ സ്വയം ശിക്ഷ നടപ്പിൽ വരുത്തി പോലീസുക്കാര്‍ പാവം വക്കീലന്മാരുടെ കഞ്ഞി കുടി മുട്ടിക്കരുത്...ഇതൊരു അപേക്ഷയാണ്; ഹൈദരാബാദിൽ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന കേസിലെ നാലു പ്രതികളെ ഏറ്റുമുട്ടലിനിടെ വെടിവച്ചു കൊന്ന തെലങ്കാന പൊലീസിന്റെ നടപടിയില്‍ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്


ശബരിമലയിൽ സുരക്ഷയൊരുക്കിയ പൊലീസ് കമാന്‍റോകളെ വരെ ഭയപ്പെടുത്തി സന്നിധാനത്ത് പുലിയിറങ്ങി; ബെയ് ലി പാലത്തിന് കുറുകെ ചാടിയ പുലിയെക്കണ്ട് പാലത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ ജീവനും കൊണ്ട് രക്ഷപ്പെട്ടു; സംഭവമറിഞ്ഞതോടെ മെസ്സിലെ ജീവനക്കാരടക്കമുള്ളവർ അങ്കലാപ്പിലായതോടെ കേന്ദ്ര സേനാംഗങ്ങളെത്തി ആകാശത്തേക്ക് നിറയൊഴിച്ച് പുലിയെ വിരട്ടി തിരികെ കാടുകയറ്റി


മെറിന്‍ ജേക്കബ് എവിടെ? അഫ്ഗാനില്‍ സുരക്ഷ സേനയുടെ മുമ്പാകെ കീഴടങ്ങിയ 900 അംഗ സംഘത്തില്‍ തിരുവനന്തപുരം സ്വദേശിനി നിമിഷയും കാസര്‍ഗോഡ് സ്വദേശിനി അയിഷ എന്ന സോണിയയും ഉള്‍പ്പെട്ടതായി ബന്ധുക്കളും എന്‍.ഐ.എയും

ഹൃദയത്തിന്‍റെ പ്രശ്നങ്ങൾ നേരത്തെ തിരിച്ചറിയാൻ പുതിയ സോഫ്റ്റ് വെയർ - ഇലക്ട്രോ മാപ്പ്- വരുന്നു

27 JUNE 2019 01:11 PM IST
മലയാളി വാര്‍ത്ത

More Stories...

കീടനാശിനി പ്രയോഗത്തെ തുടർന്ന് വയനാട് പൊഴുതന അച്ചൂരിൽ വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം; നിരോധിത കീടനാശിനികൾ ഉപയോഗിക്കുമ്പോൾ ഇത് അറിഞ്ഞിരിക്കണം

ഈ ലക്ഷണങ്ങൾ നിങ്ങളിൽ ഉണ്ടോ ? പ്രമേഹ സാധ്യതയുണ്ട്; വേഗം ചികിത്സ തേടൂ

ലോകമെമ്പാടുമുള്ള അര്‍ബുദബാധിതരായ പുരുഷന്മാരുടെ മരണത്തിന് ഇടയാക്കുന്ന പ്രധാനവില്ലനാണ് പ്രൊസ്റ്റേറ്റ് ക്യാന്‍സര്‍. ഹൃദയാഘാതം പോലെ തന്നെ പുരുഷന്മാരില്‍ ഏറ്റവുമധികം ഭയപ്പെടെണ്ടുന്ന ഒരു രോഗാവസ്ഥയാണിത്‌.

ഒക്ടോബർ 29 - ലോക മസ്തിഷ്‌കാഘാത ദിനം.. ഇന്ത്യയിലെ യുവാക്കളിൽ സ്‌ട്രോക്കിനുള്ള സാധ്യതയേറുന്നു..സ്ട്രോക്ക് വരാതിരിക്കാൻ ശ്രദ്ധിക്കുക എന്നതാണ് രോഗം വന്നു ചികിൽസിക്കുന്നതിനേക്കാൾ നല്ലത്..കൂടുതൽ അറിയാം ,പ്രതിരോധിക്കാം

എന്തു കൊണ്ട് അസുഖം ബാധിക്കുന്നുവെന്നോ, എന്തു മരുന്ന് കഴിച്ചാൽ അസുഖം പൂർണമായി മാറുമെന്നോ ആർക്കും ഉറപ്പ് പറയാൻ പറ്റാത്ത ഒരു അസുഖമാണ് കാൻസർ..എന്നാൽ ആരംഭ ഘട്ടത്തിൽ കണ്ടുപിടിക്കാൻ കഴിഞ്ഞാൽ വളരെ ഫലപ്രദമായി കാൻസർ തടയാം

ഹൃദയത്തിന്‍റെ പ്രശ്നങ്ങൾ നേരത്തെ തിരിച്ചറിയാൻ പുതിയ സോഫ്റ്റ് വെയർ വരുന്നു


ഹൃദയത്തിനുള്ള ബുദ്ധിമുട്ടുകൾ ഇനി സ്വയം തിരിച്ചറിയാം. ഇതിനായി പുതിയ സോഫ്റ്റ് വെയർ ഗവേഷകർ കണ്ടെത്തിയിരിക്കുന്നു. .. ഇലക്ട്രോ മാപ്പ് എന്നാണ് സോഫ്റ്റ് വെയറിന്റെ പേര്. ഹൃദയത്തിലെ വൈദ്യുത പ്രവർത്തനങ്ങളെ അളക്കുന്നതാണ് ഈ ഉപകരണം.

ഹൃദയ പ്രശ്നങ്ങളെ തിരിച്ചറിഞ്ഞ് മുൻകരുതലുകൾ എടുക്കാനും വേണ്ട ചികിത്സ നടത്താനും സഹായിക്കുന്ന സോഫ്റ്റ് വെയറാണ് വികസിപ്പിച്ചിരിക്കുന്നത് . ഈ സോഫ്റ്റ് വെയറിന്റെ സഹായത്താൽ ഹൃദയത്തിന്റെ പ്രവർത്തനത്തിൽ വരുന്ന ചെറിയ മാറ്റങ്ങൾ പോലും കണ്ടെത്താനാകുമെന്നു പ്രതീക്ഷിക്കുന്നു.

ഹൃദയാഘാതം മൂലമുണ്ടാകുന്ന മരണം ചെറുപ്പക്കാരില്‍ കൂടാന്‍ കാരണം ഇതിന്റെ പ്രാരംഭ ലക്ഷണങ്ങൾ തിരിച്ചറിയാതെ പോകുന്നതാണ് . പലപ്പോഴും നമ്മുടെ ശ്രദ്ധയില്ലായ്മയാണ് ഹൃദയാഘാതത്തെ ഗുരുതരമാക്കുന്നത്. ഹൃദയം നല്‍കുന്ന സൂചനകളെ നമുക്ക് എത്ര നേരത്തെ മനസ്സിലാക്കാന്‍ കഴിയുന്നുവോ അത്രയും വേഗം മതിയായ ചികിത്സ ആരംഭിക്കാൻ കഴിയും .

ഹൃദയത്തിന്റെ പ്രധാന ധര്‍മ്മം ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും രക്തം ശുദ്ധീകരിച്ച് പമ്പു ചെയ്യുകയാണ്. പുരുഷന്മാര്‍ക്ക് 70-72 തവണയും സ്ത്രീകള്‍ക്ക് 78-82 തവണയും, ഹൃദയം വിശ്രമാവസ്ഥയില്‍ സ്പന്ദിക്കുന്നു. കുഞ്ഞുങ്ങളിലാകട്ടെ ഹൃദയം ഏകദേശം 130 പ്രാവശ്യം സ്പന്ദിക്കുന്നു. ഒരു മിനിട്ടില്‍ 5 ലിറ്റര്‍ രക്തം പമ്പു ചെയ്യുന്ന ശരീരം. ശരാശരി 9800 ലിറ്റര്‍ മുതല്‍ 12600 ലിറ്റര്‍ വരെ രക്തം ഓരോ ദിവസവും പമ്പു ചെയ്യുന്നു

നെഞ്ചുവേദന ഹൃദ്രോഗം മൂലമാണോ എന്നറിയണമെങ്കില്‍ വിദഗ്ധ പരിശോധന ആവശ്യമാണ്. രക്ത പരിശോധന, നെഞ്ചിന്റെ എക്‌സ്-റേ, ഇ.സി.ജി എന്നിവയാണ് സാധാരണ രോഗ നിർണയത്തിന് ഉപയോഗിക്കാറുള്ളത്

ഹൃദ്രോഗങ്ങളിൽ സവിശേഷമായ വൈദ്യുതപ്രവാഹ വ്യത്യാസങ്ങൾ ഉണ്ടാകുന്നുണ്ട് ..ഹൃദയത്തിലെ വൈദ്യുത പ്രവാഹത്തിലുണ്ടാകുന്ന വ്യത്യാസങ്ങൾ അളക്കുവാൻ കഴിവുള്ള ഉപകരണമാണ് ഇ.സി.ജി .. ഹൃദയത്തിലെ വൈദ്യുത പ്രവർത്തനങ്ങളെ അളക്കുന്നതാണ് ഇലക്ട്രോ മാപ്പ് എന്ന ഉപകരണം. സങ്കീർണമായ കാർഡിയാക് ഡേറ്റകളുടെ വിശകലനം, മാപ്പിംഗ്, പ്രോസസിംഗ് എന്നിവയ്ക്കായുള്ള പുതിയ ഓപ്പൺ സോഴ്സ് സോഫ്റ്റ് വെയറാണ് ഇത്.

ഹൃദയത്തിന്റെ പമ്പ് ചെയ്യാനുള്ള കഴിവ് നിയന്ത്രിക്കപ്പെടുന്നുവെന്നത് ഇലക്ട്രിക്കൽ പ്രവർത്തനങ്ങളിലൂടെ ആണെന്ന് പഠനങ്ങൾ പറയുന്നു. ഹൃദയ പേശികളിലെ കോശങ്ങളെ ചുരുങ്ങാനും വിശ്രമിക്കാനുംസഹായിക്കുന്നത് ഇലക്ട്രിക്കൽ ആക്ടിവിറ്റിയാണ്. ഹൃദയമിടിപ്പ് വല്ലാതെ കൂടുകയോ വല്ലാതെ കുറയുകയോ ചെയ്യുന്ന അർറിതമിയ പോലുള്ള ഹൃദയ പ്രശ്നങ്ങൾ ഹൃദയത്തിന്റെ ഇലക്ട്രിക്കൽ ആക്ടിറ്റിവിറ്റിയെയാണ് ബാധിക്കുന്നത്.

ഇലക്ട്രോ മാപ്പ് നൂതനമായ കാർഡിയാക് ഗവേഷണരംഗത്തു തീർച്ചയായും മുതൽക്കൂട്ടാകും. ഹൃദയ തലത്തിൽ വരുന്ന ചെറിയ മാറ്റങ്ങൾപോലും സൂക്ഷമമായി പിടിച്ചെ ടുക്കാൻ ഇലക്ട്രോ മാപ്പിന് കഴിയും.

ഹൃദയ രോഗങ്ങളുടെ പ്രതിരോധത്തിന്റെ പ്രാധാന്യം വർഷം തോറും വർധിച്ചു വരികയാണ്. പ്രതിരോധവും ചികിത്സയും മെച്ചപ്പെടുത്തുന്നതിന് ഹൃദയത്തിന്റെ ഇലക്ട്രിക്കൽ സ്വഭാവത്തെ കുറിച്ച് മനസിലാക്കേണ്ടതായിട്ടുണ്ട്- ആരോഗ്യപരമായി വളരെ സാധുതയുള്ള ഓപ്പൺ സോഴ്സ് ഫ്ലെക്സിബിൾ ടൂളാണിത്. ഞങ്ങള്‍ വികസിപ്പിച്ചെടുത്ത ഡേറ്റ അനാലിസിസ് പ്രക്രിയയിലൂടെ ഹൃദയ രോഗങ്ങളെ കുറിച്ച് വ്യക്തമായ സൂചനകൾ നൽകും - . പഠനം വ്യക്തമാക്കുന്നു. സയിന്റിഫിക് റിപ്പോര്‍ട്ട്സ് എന്ന ജേണലിൽ ആണ് ഇക്കാര്യങ്ങൾ പറഞ്ഞിട്ടുള്ളത്

സ്ത്രീകള്‍ക്ക് ഹൃദയാഘാതമുണ്ടാകില്ലെന്ന തെറ്റായ ഒരു ധാരണയുണ്ട്. പുരുഷന്മാരെ മാത്രം അടിസ്ഥാനമാക്കി ഹൃദയസംബന്ധമായ പഠനങ്ങള്‍ നടത്തിയതുകൊണ്ടാണ് ഇത്തരമൊരു അബദ്ധധാരണ ജനങ്ങളില്‍ ഉടലെടുത്തത്. ഏറെ ശ്രദ്ധേയമായൊരു കാര്യം സ്ത്രീകളുടെ ഹൃദ്രോഗം പുരുഷന്മാര്‍ക്കുണ്ടാവുന്നതിനേക്കാള്‍ വളരെയേറെ മാരകമാവാറുണ്ടെന്നതാണ്.
സ്ത്രീകളില്‍ എപ്പോഴും ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണമായ നെഞ്ചുവേദന അനുഭവപ്പെട്ടെന്നു വരില്ല. നെഞ്ചുവേദനക്കുപകരം നെഞ്ചെരിച്ചില്‍, ശ്വാസതടസം, ഗ്യാസ്ട്രബിള്‍, തലകറക്കം, ഏമ്പക്കം, മനം പുരട്ടല്‍ തുടങ്ങി മറ്റു ചില ലക്ഷണങ്ങളാണ് സ്ത്രീകളില്‍ കാണുക.

ഇവയെല്ലാം ഹൃദ്രോഗവുമായി ബന്ധപ്പെട്ടതല്ലെന്നു കരുതി സാധാരണ വൈദ്യസഹായം തേടാറില്ല. നെഞ്ചുവേദന ഉണ്ടായാല്‍ പോലും സ്ത്രീകളാണെങ്കില്‍ അതിനെ സാരമാക്കാറില്ല. സ്ത്രീകള്‍ മറ്റൊരു കാര്യത്തില്‍ കൂടി നിര്‍ഭാഗ്യവതികളാണ്. ഹൃദ്രോഗനിര്‍ണയത്തിനുപയോഗിക്കുന്ന പല പരിശോധനാ മാര്‍ഗങ്ങളും അവരുടെ കാര്യത്തില്‍ വേണ്ടത്ര ഫലപ്രദമാകുന്നില്ല എന്നതാണത്. ഇ.സി.ജി ടെസ്റ്റിന്റെ ഫലം സ്ത്രീകളിൽ പലപ്പോഴും കൃത്യമായി നിർണയിക്കാൻ പറ്റാറില്ല എന്നതും മറ്റൊരു ന്യുനതയാണ് . എന്നാൽ ഇലക്ട്രോ മാപ്പ് സംവിധാനം വഴി ഹൃദയത്തിന്റെ തലത്തിലുണ്ടാകുന്ന ചെറിയ മാറ്റം പോലും രേഖപ്പെടുത്താം എന്നത് പ്രതീക്ഷക്ക് വഴി നൽകുന്നു

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളേജിൽ ഇഗ്നോ കോഴ്‌സുകൾ ആരംഭിച്ചു, പ്രവേശന രീതികൾ ഇങ്ങനെ  (2 hours ago)

കാഞ്ഞിരപ്പള്ളിയില്‍ അജ്ഞാതന്‍ എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചു  (6 hours ago)

തെലുങ്കാന സംഭവത്തില്‍ പ്രതികരിച്ച് ഇറോം ശര്‍മിള  (6 hours ago)

ചികിത്സതുടരാന്‍ പണമില്ലാതിരുന്നതിനാല്‍ രോഗിയായ ഭാര്യയെ ജീവനോടെ കുഴിച്ചിട്ടു  (6 hours ago)

തെലങ്കാന പൊലിസിനെ അഭിനന്ദിച്ച് നടി സുരഭി ലക്ഷ്മി  (6 hours ago)

തെലങ്കാനയിലെ സംഭവം... ഇനിയാരും ഇങ്ങനെ ചെയ്യാന്‍ ധൈര്യപ്പെടരുത്; പൊലീസിന്റെ നടപടിയെ പിന്തുണച്ച് ഹര്‍ഭജനും  (7 hours ago)

ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം... വരും ദിവസങ്ങളില്‍ ഹോട്ടലുകള്‍ അടച്ചിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്  (7 hours ago)

ഐഐടി വിദ്യാര്‍ഥിനി ഫാത്തിമയുടെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്ന് പിതാവ്  (7 hours ago)

വാഹനാപകടകേസില്‍ പ്രതിക്ക് ജാമ്യം നിന്നയാള്‍ കുടുങ്ങി... പ്രതി നാട്ടിലേക്ക് രക്ഷപ്പെട്ടതിനാല്‍ ജാമ്യംനിന്നയാള്‍ അരലക്ഷം റിയാല്‍ നല്‍കണം  (8 hours ago)

ശാരീരിക ബന്ധത്തിൽ ഏര്‍പ്പെട്ട ശേഷം യുവാവ് ഒഴിവാക്കിയ മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച കാമുകിയെ ഐസിയുവില്‍ വച്ച്‌ താലികെട്ടിയ ശേഷം കാമുകൻ അതിവിദഗ്ധമായി മുങ്ങി...  (8 hours ago)

കെ .എ.എസ് പ്രിലിമിനറി ഫെബ്രുവരി 22ന്; ഡിസംബര്‍ 25നകം കണ്‍ഫര്‍മേഷന്‍ നല്‍കുക  (8 hours ago)

ലഗ് ജാ ഗലേ സേ... എന്റെ പടച്ചോനെ !! ഞെട്ടിച്ചുകളഞ്ഞു ഈ കുഞ്ഞാവ; സിത്താര പോലും വണ്ടറടിച്ചുപോയി  (9 hours ago)

ജോലി ചെയ്യാനും ജീവിക്കാനും അനുയോജ്യമായി നഗരങ്ങളിൽ മുന്നിൽ അബുദാബി  (9 hours ago)

നെഗറ്റീവ് എനർജിയും, ആരോഗ്യ പ്രശ്നങ്ങളും നിങ്ങളെ അലട്ടുന്നുണ്ടോ? തിരിച്ചറിയാൻ ഒരു ഗ്ലാസിലെ ഉപ്പുവെള്ളം മതി  (9 hours ago)

ഷഹ്ലയുടെ മരണം; സ‍ര്‍ക്കാര്‍ വിശദമായ സത്യവാങ്മൂലം സമ‍ര്‍പ്പിക്കണമെന്ന് ഹൈക്കോടതി  (9 hours ago)

Malayali Vartha Recommends