Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നിങ്ങളുടെ ഭാര്യയുടെ ശരീരപ്രകൃതി ആപ്പിൾ പോലെയാണോ? നിങ്ങൾ വിഭാര്യനായേക്കാം

07 JULY 2019 01:33 PM IST
മലയാളി വാര്‍ത്ത

ആപ്പിളും പിയറും ആരോഗ്യവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ഇവ തമ്മില്‍ നേരിട്ട് ബന്ധമില്ലെങ്കിലും ഈ പഴങ്ങളുടെ ആകൃതിയും ആരോഗ്യവും തമ്മില്‍ ബന്ധമുണ്ടെന്നാണ് പഠന റിപ്പോർട്ടുകൾ പറയുന്നത് . സ്ത്രീകളില്‍ സാധാരണയായി കണ്ടുവരുന്ന ജീവിതശൈലി രോഗങ്ങളില്‍പ്പെട്ട ഒന്നാണ്  പൊണ്ണത്തടി അഥവാ ഓബിസിറ്റി. അമിതമായ കൊഴുപ്പിന്റെ സാന്നിധ്യമാണ് പൊണ്ണത്തടിച്ചികളാക്കുന്നത്. എന്നാല്‍ ഭക്ഷണം വാരി വലിച്ചുകഴിക്കാത്തവരിലും ഈ പൊണ്ണത്തടിയുണ്ട്. പലകാരണങ്ങളെക്കൊണ്ടും പൊണ്ണത്തടി ഉണ്ടാകാം . 
പൊതുവെ  സ്ത്രീകളുടെ ശരീരത്തെ ആപ്പിളിനോടും പിയറിനോടും ആണ് ഉപമിക്കുന്നത്. ആരോഗ്യമുള്ള ശരീരപ്രകൃതി  പിയർ പഴത്തിനോട് സാമ്യമുള്ളതാണുമെന്നും പഠനം പറയുന്നു 

പിയര്‍ പഴത്തിന്റെ ആകൃതിയില്‍ ശരീരഘടന ഉള്ളവര്‍ ആപ്പിള്‍ ശരീരഘടനയുള്ളവരേക്കാള്‍ ആരോഗ്യമുള്ളവരായിരിക്കുമെന്നാണ് യൂറോപ്യന്‍ ഹാര്‍ട്ട് ജേണല്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ വിശദീകരിക്കുന്നത്. ആര്‍ത്തവകാല ഘട്ടം കഴിഞ്ഞ സ്ത്രീകളിലാണ് പഠനം നടത്തിയത്. ഇത്തരക്കാരുടെ ഹൃദയാരോഗ്യവും മികച്ചതായിരിക്കുമെന്ന് പഠനം ചൂണ്ടിക്കാട്ടി 

ആപ്പിള്‍ ഷേയ്പ്പ് ഉള്ള, ആര്‍ത്തവ വിരാമം കഴിഞ്ഞ സ്ത്രീകളുടെ ശരീരഭാരം നോര്‍മല്‍ ആണെങ്കിലും ഇവരുടെ കാലുകളിലോ, കാലുകളുടെ മധ്യത്തിലോ  കൊഴുപ്പ്  ഹൃദയത്തിന്റെ ആരോഗ്യത്തെ ബാധിച്ചേക്കാം എന്നും മുന്നറിയിപ്പ് തരുന്നു.

 പ്രമേഹം,രക്തസമ്മര്‍ദ്ദം,ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്,സ്‌പോണ്ടിലോസിസ്,പിത്തസഞ്ചിയില്‍ കല്ല്, പോളിസിസ്റ്റിക് ഓവറീസ് തുടങ്ങിയ അസുഖങ്ങള്‍ പൊണ്ണത്തടിയുള്ള ശരീരപ്രകൃതം കാരണം ഉണ്ടാകാവുന്നതാണ്.കൂടാതെ ലിവറില്‍ കൊഴുപ്പടിഞ്ഞ് ലിവര്‍ സിറോസിസിന് വരെ കാരണമാകാം

എന്നാല്‍ പിയര്‍ പഴത്തിന് സമാനമായ ശരീരഘടനയുളളവരില്‍ ഇത്തരം അനാവശ്യ കൊഴുപ്പ് വിതരണം ഇല്ലെന്നും പഠനത്തിന് നേതൃത്വം നല്‍കിയ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ കോളേജ് ഓഫ് മെഡിസിനിലെ ഡോ. കിബിന്‍ കി വിശദീകരിച്ചു. 


ഓരോ ശരീരഭാഗങ്ങള്‍ കേന്ദ്രീകരിച്ച് കൊഴുപ്പ് കുറയ്ക്കാന്‍ ആളുകള്‍, പ്രത്യേകിച്ച് സ്ത്രീകള്‍ ശ്രദ്ധിക്കണം. നോര്‍മല്‍ ബിഎംഐ ആണെങ്കിലും ഇത്തരം കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ മാത്രമേ  ആരോഗ്യം മെച്ചപ്പെടുത്താൻ സാധിക്കൂ എന്നും പഠനം ചൂണ്ടിക്കാട്ടുന്നു. 

പൊണ്ണത്തടി ലെഫ്റ്റ് വെന്‍ട്രിക്കുലാര്‍ ഹൈപ്പര്‍ട്രോഫി (LVH) എന്ന ഇടത് വെന്‍ട്രിക്കിളിന്റെ ഭിത്തിക്ക് കട്ടികൂടുന്ന രോഗത്തിന് കാരണമാവും..

ജീവിത ശൈലി കൊണ്ടുണ്ടാകുന്ന അമിത വണ്ണവും പൊണ്ണത്തടിയും നിയന്ത്രിക്കാവുന്നതേ ഉള്ളൂ..കൊഴുപ്പു കൂടിയ ഭക്ഷണ സാധനങ്ങള്‍ ഒഴിവാക്കുക


പച്ചക്കറികളും ഇലക്കറികളും കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.   പ്രഭാത ഭക്ഷണം കഴിവതും ഒഴിവാക്കാതിരിക്കുക എന്നിവ ശ്രദ്ധിക്കണം . പ്രഭാത ഭക്ഷണം ഒഴിവാക്കിയാല്‍ ഉച്ചയ്ക്ക് കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കൂടും..പെട്ടെന്നൊരു ദിവസം അരിയാഹാരം പൂര്‍ണമായി നിര്‍ത്തരുത്. അതിന്റെ അളവു കുറച്ച് പകരം പഴങ്ങളും പച്ചക്കറി സാലഡുകളും കഴിക്കുക.


ധാരാളം ശുദ്ധജലം കുടിക്കുക...നടക്കുന്നത് ശരീരഭാരം കുറക്കാൻ ഏറെ നല്ലതാണ്. വൈകുന്നേരം നടക്കുന്നതിനേക്കാൾ രാവിലത്തെ നടത്തം ഗുണം ചെയ്യും. ഇത്തരം കാര്യങ്ങളിൽ ഭാര്യമാർക്ക് സപ്പോർട്ട് നൽകേണ്ടത് ഭർത്താവിന്റെ കൂടി കടമയാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വധശ്രമക്കേസുമായി ബന്ധപ്പെട്ട പ്രതിയെ പിടിക്കാനെത്തിയ പൊലീസുകാർക്കു നേരെ ആക്രമണം; എസ്ഐയുടെ നില ഗുരുതരം  (18 minutes ago)

ആ കിണറ്റിൻകരയിൽ ഒടുവിൽ സംഭവിച്ചത് എന്ത്? ദുരൂഹതകളിലേക്ക് വിരൽ ചൂണ്ടി സിസിടിവി ദൃശ്യങ്ങൾ...  (24 minutes ago)

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത; അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണം; കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്  (26 minutes ago)

മസ്സിലുപിടിച്ച് പോലീസിനെ ചെറഞ്ഞ് ആന്റോ! തെളിവെടുപ്പിനിടെ പറഞ്ഞത്...  (33 minutes ago)

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും വൻ മാറ്റം; ‘അർണാബ്’ ചുഴലിക്കാറ്റ് വരുന്നു! മഴ മുന്നറിയിപ്പ് ഇങ്ങനെ...  (55 minutes ago)

യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയ്‌ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ;  (1 hour ago)

പിണറായിയെ ഉന്നമിടുന്നത് സിപിഎമ്മിനെ തകർക്കാനെന്ന് പി ജയരാജൻ  (2 hours ago)

Ajit-Doval അന്ന് കരിയർ അവസാനിച്ചെന്ന് കരുതി  (2 hours ago)

KOLLAM കാരണം അന്വേഷിച്ച് പോലീസ്  (3 hours ago)

അതിതീവ്ര ന്യൂനമർദ്ദം..  (3 hours ago)

RAMESH CHENNITHALA കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടു  (3 hours ago)

എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.  (5 hours ago)

Anto-Augustine ആന്റോ അഗസ്റ്റിന്റെ വീട് അനധികൃതമായി നിർമിച്ചത്;  (5 hours ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​ത ക്രി​ക്ക​റ്റ്.... ഇ​ന്ത്യ​ക്ക് ഇന്ന് സെ​മി​ഫൈ​ന​ൽ പോ​രാ​ട്ടം  (7 hours ago)

മുഖ്യമന്ത്രി വിഡി സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തിൽ എടുത്ത സൈബർ കേസ്: അന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യഹർജിയിൽ പോലീസ് റിപ്പോർട്ട് 23 ന് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്   (7 hours ago)

Malayali Vartha Recommends