Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഹൃദയം നിലച്ചാലും ഓർമ്മ മരിക്കില്ല ....ഡോക്ടര്‍മാരോ നേഴ്‌സുമാരോ നമ്മുടെ മരണവിവരം ബന്ധുക്കളെ അറിയിക്കുന്നത് പലരും ബോധത്തോടെയിരിക്കുന്ന അന്തിമ നിമിഷങ്ങളിലായിരിക്കും

28 JULY 2019 04:11 PM IST
മലയാളി വാര്‍ത്ത

ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലച്ചാലും ശരീരത്തിൽ ജീവൻ ഉണ്ടാകും..ബോധവും. പ്രതികരിക്കാനായില്ലെങ്കിലും ചുറ്റുപാടുമുള്ളതെല്ലാം മനസ്സിലാക്കാൻ അപ്പോഴും കഴിയും. മരണത്തിന് തൊട്ടു മുൻപ് മനുഷ്യന്റെ തലച്ചോറിലെ വൈദ്യുത തരംഗങ്ങളുടെ വേലിയിറക്കം സംഭവിക്കുമെന്ന് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു. മരണാസന്നരായ രോഗികളില്‍ നടത്തിയ പഠനങ്ങളാണ് ഈ നിഗമനത്തിലേക്ക് ഗവേഷകരെ എത്തിച്ചിരിക്കുന്നത്.

മനുഷ്യന്റെ ഹൃദയം നിലച്ച് ജീവന്റെ എല്ലാ ലക്ഷണങ്ങളും അവസാനിച്ച ശേഷവും അഞ്ച് മിനുറ്റിനുള്ളില്‍ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള സാധ്യതയുണ്ടെന്നും ഇവര്‍ അവകാശപ്പെടുന്നു. പലപ്പോഴും മോർച്ചറിയിലേക്ക് മാറ്റാൻ തുടങ്ങുമ്പോൾ ജീവൻ തിരിച്ചു ലഭിക്കുന്നതിന്റെ പിന്നിലെ ശാസ്ത്രീയ സത്യം ഇതാണ്

മനുഷ്യന്റെ മരണശേഷം മിനുറ്റുകളോളം ശരീരം ജീവന്റെ ലക്ഷണങ്ങളൊന്നും കാണിച്ചില്ലെങ്കിലും ബോധം അവശേഷിക്കുന്നു എന്നതിനും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. അതായത് ഡോക്ടര്‍മാരോ നേഴ്‌സുമാരോ നമ്മുടെ മരണവിവരം ബന്ധുക്കളെ അറിയിക്കുന്നത് പലരും ബോധത്തോടെയിരിക്കുന്ന അന്തിമ നിമിഷങ്ങളിലായിരിക്കും.

മരണം പ്രഖ്യാപിച്ച് അവസാന ജീവന്റെ കണികയും അവസാനിക്കുന്നതിന് മുൻപ് അഞ്ച് മിനുറ്റ് വരെയുള്ള സമയത്ത് ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള സാധ്യതകളും സജീവമാണ്. തലച്ചോറിന്റെ അപ്പോഴുള്ള പ്രവര്‍ത്തനത്തെ തലതിരിച്ചാക്കിയാണ് ഇത് സാധ്യമാക്കുന്നത്.

ബെര്‍ലിനില്‍ നിന്നുള്ള ന്യൂറോളജിസ്റ്റുകളുടെ സംഘമാണ് പുതിയ കണ്ടെത്തലുകള്‍ക്ക് പിന്നില്‍. തലച്ചോറിന് ഗുരുതരമായ ക്ഷതമേറ്റ് മരണാസന്നരായിരിക്കുന്ന രോഗികളെയാണ് ഇവര്‍ ഈ പരീക്ഷണത്തിന് തെരഞ്ഞെടുത്തത്. അക്ഷരാർത്ഥത്തിൽ ഗവേഷകർ മരണം പഠിക്കുകയായിരുന്നു. രോഗികളുടെ തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ഘടിപ്പിച്ചാണ് മരണസമയത്തെ മനുഷ്യശരീരത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ ഇവര്‍ തിരിച്ചറിഞ്ഞത്.

വൈദ്യശാസ്ത്രപരമായി മരണം സ്ഥിരീകരിച്ച ശേഷവും മനുഷ്യന്റെ തലച്ചോറിലെ കോശങ്ങളും ന്യൂറോണുകളും പ്രവര്‍ത്തിക്കുന്നുവെന്ന വിവരമാണ് ജര്‍മ്മന്‍ ഗവേഷകര്‍ക്ക് ലഭിച്ചത്. അതേസമയം, അന്തിമമായി മരണത്തിന് കീഴടങ്ങും മുൻപ് മനുഷ്യന്റെ തലച്ചോറില്‍ തരംഗങ്ങളുടെ ഒരു വേലിയിറക്കം തന്നെ സംഭവിക്കുന്നുണ്ടെന്നും ഇവര്‍ കണ്ടെത്തി.
മരണസമയത്ത് കഴിഞ്ഞസംഭവങ്ങളെല്ലാം മനുഷ്യന്റെ ഓർമയിൽ വരുമെന്ന് പഴമക്കാർ പറഞ്ഞിരുന്നത് ഒരു പക്ഷെ ഇതാവാം.

'ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കുന്നതോടെ ശരീരത്തിലെ രക്തയോട്ടം അവസാനിക്കുന്നു. ഇതോടെ ഊര്‍ജ്ജം ലഭിക്കാതെ പടിപടിയായി തലച്ചോറിന്റെ പ്രവര്‍ത്തനവും നിലയ്ക്കുന്നു.

തലച്ചോറിന്റെ പ്രവര്‍ത്തനം നിലയ്ക്കുന്നതിന് മുൻപ് കൃത്യമായ ചികിത്സയിലൂടെ നമുക്ക് ഈ മരണത്തിലേക്കുള്ള സഞ്ചാരത്തെ തലതിരിച്ച് ജീവിതത്തിലേക്കുള്ള സഞ്ചാരമാക്കി മാറ്റാനും സാധിക്കും. ഈ സാധ്യതയാണ് ഏറ്റവും പ്രധാനം' ജര്‍മ്മന്‍ ഗവേഷക സംഘത്തിലെ ഡോ. ജെന്‍സ് ഡ്രീയര്‍ പറയുന്നു.

ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കുന്നതോടെയാണ് സാധാരണയായി ഡോക്ടര്‍മാര്‍ അടക്കമുള്ള വിദഗ്ധര്‍ മരണം സ്ഥിരീകരിക്കുന്നത്. രക്തയോട്ടം നിലയ്ക്കുന്നതോടെ തലച്ചോറിലേക്കുള്ള ഓക്‌സിജന്‍ പ്രവാഹം അവസാനിക്കുന്നു. ഊര്‍ജ്ജം ലഭിക്കാത്ത ഈ അവസ്ഥയിലും ഏകദേശം അഞ്ച് മിനുറ്റോളം പ്രവര്‍ത്തിക്കാനാവശ്യമായ ഊര്‍ജ്ജശേഖരം തലച്ചോറിലുണ്ടാകും.

തലച്ചോറിലെ ഊര്‍ജ്ജ കണങ്ങളുടെ അവസാനത്തെ വേലിയിറക്കം എപ്പോഴാണ് സംഭവിക്കുകയെന്നത് സംബന്ധിച്ച് ഇപ്പോഴും കൃത്യമായി പറയാനാകില്ല. അത്തരം ചോദ്യങ്ങൾക്ക് കൂടി ഉത്തരം കണ്ടെത്തിയാൽ മരണമെന്ന പ്രഹേളികക്കും ഉത്തരം കണ്ടെത്താൻ ശാസ്ത്രത്തിനു കഴിഞ്ഞേക്കും

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വധശ്രമക്കേസുമായി ബന്ധപ്പെട്ട പ്രതിയെ പിടിക്കാനെത്തിയ പൊലീസുകാർക്കു നേരെ ആക്രമണം; എസ്ഐയുടെ നില ഗുരുതരം  (18 minutes ago)

ആ കിണറ്റിൻകരയിൽ ഒടുവിൽ സംഭവിച്ചത് എന്ത്? ദുരൂഹതകളിലേക്ക് വിരൽ ചൂണ്ടി സിസിടിവി ദൃശ്യങ്ങൾ...  (24 minutes ago)

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത; അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണം; കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്  (26 minutes ago)

മസ്സിലുപിടിച്ച് പോലീസിനെ ചെറഞ്ഞ് ആന്റോ! തെളിവെടുപ്പിനിടെ പറഞ്ഞത്...  (33 minutes ago)

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും വൻ മാറ്റം; ‘അർണാബ്’ ചുഴലിക്കാറ്റ് വരുന്നു! മഴ മുന്നറിയിപ്പ് ഇങ്ങനെ...  (55 minutes ago)

യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയ്‌ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ;  (1 hour ago)

പിണറായിയെ ഉന്നമിടുന്നത് സിപിഎമ്മിനെ തകർക്കാനെന്ന് പി ജയരാജൻ  (2 hours ago)

Ajit-Doval അന്ന് കരിയർ അവസാനിച്ചെന്ന് കരുതി  (2 hours ago)

KOLLAM കാരണം അന്വേഷിച്ച് പോലീസ്  (3 hours ago)

അതിതീവ്ര ന്യൂനമർദ്ദം..  (3 hours ago)

RAMESH CHENNITHALA കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടു  (3 hours ago)

എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.  (5 hours ago)

Anto-Augustine ആന്റോ അഗസ്റ്റിന്റെ വീട് അനധികൃതമായി നിർമിച്ചത്;  (5 hours ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​ത ക്രി​ക്ക​റ്റ്.... ഇ​ന്ത്യ​ക്ക് ഇന്ന് സെ​മി​ഫൈ​ന​ൽ പോ​രാ​ട്ടം  (7 hours ago)

മുഖ്യമന്ത്രി വിഡി സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തിൽ എടുത്ത സൈബർ കേസ്: അന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യഹർജിയിൽ പോലീസ് റിപ്പോർട്ട് 23 ന് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്   (7 hours ago)

Malayali Vartha Recommends