Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ സ്വര്‍ണ്ണരക്തവുമായി ലോകത്ത് ഇപ്പോൾ ജീവിച്ചിരിക്കുന്നത് 9 പേര്‍ മാത്രം... മനുഷ്യരില്‍ സാധാരണയായി എ, ബി, എബി, ഒ, എന്നീ ഗ്രൂപ്പുകളുടെ നെഗറ്റീവും പോസിറ്റീവും രക്തഗ്രൂപ്പുകളാണുള്ളത്. എന്നാല്‍ അപൂര്‍വ്വങ്ങളില്‍ വളരെ അപൂര്‍വമായ സ്വര്‍ണ്ണരക്തഗ്രൂപ്പ് ഈ ഗണത്തിലൊന്നും പെടുന്നതല്ല

19 SEPTEMBER 2019 04:59 PM IST
മലയാളി വാര്‍ത്ത

ശാസ്ത്രത്തിന്റെ ചില രഹസ്യങ്ങൾ മനുഷ്യന് ഇനിയും കണ്ടെത്താനായിട്ടില്ല. അവയെ അസാധാരണം ,അപൂർവ്വം ,എന്നീ പേരുകളാൽ ഒഴിച്ച് നിർത്താൻ മാത്രമേ നിർവാഹമുള്ളൂ ..അത്തരമൊരു അപൂർവ്വങ്ങളിൽ അപൂർവ്വമായൊരു പ്രതിഭാസമാണ്സ്വർണ രക്ത ഗ്രൂപ് .. ഇതുകേട്ട രക്തത്തിൽ സ്വർണത്തിന്റെ അംശമുണ്ട് എന്നൊന്നും തെറ്റിദ്ധരിക്കേണ്ട

മനുഷ്യരില്‍ സാധാരണയായി എ, ബി, എബി, ഒ, എന്നീ ഗ്രൂപ്പുകളുടെ നെഗറ്റീവും പോസിറ്റീവും രക്തഗ്രൂപ്പുകളാണുള്ളത്. എന്നാല്‍ അപൂര്‍വ്വങ്ങളില്‍ വളരെ അപൂര്‍വമായ സ്വര്‍ണ്ണരക്തഗ്രൂപ്പ് ഈ ഗണത്തിലൊന്നും പെടുന്നതല്ല

ലോകത്ത് ആകെ 43 പേര്‍ക്ക് മാത്രമാണ് ഈ അപൂര്‍വ രക്തമുളളത്.
' ആര്‍എച്ച്‌ നൾ' “Rhnull” എന്നാണ് ഇതിന്റെ ശാസ്ത്രീയ പേര്. ബോംബെ ബ്ലഡ് ഗ്രൂപ്പ് എന്നും ഇതിനു പേരുണ്ട് . 1952ല്‍ മുംബൈയില്‍ കണ്ടെത്തിയ ഈ രക്തഗ്രൂപ്പ് 10 ലക്ഷം ആളുകളില്‍ നാലു പേര്‍ക്ക് മാത്രമാണുണ്ടാവുക.

ഈ 43 പേരിൽ രക്തദാതാക്കളായി വെറും 9 പേര്‍ മാത്രമേ ഉള്ളു. സാധാരണ നമ്മുടെ ഒരു രക്തകോശത്തിന് ഒപ്പം 342 ആന്‍റിജന്‍സാണുള്ളത്. ആന്‍റിജന്‍റെ സാന്നിധ്യവും അസാന്നിധ്യവും നോക്കിയുമാണ് ഒരാളുടെ രക്തഗ്രൂപ്പ് നിര്‍ണ്ണയിക്കുന്നത്
നമ്മുടെ ഒരു രക്തകോശത്തിന് ഒപ്പം 342 ആന്‍റിജന്‍സ് ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവ ആന്‍റിബോഡികള്‍ ഉത്പാദിപ്പിക്കും. ആന്‍റിജന്‍റെ സാന്നിധ്യവും അസാന്നിധ്യവും പരിഗണിച്ചാണ് ഒരാളുടെ രക്തഗ്രൂപ്പ് നിര്‍ണ്ണയിക്കുന്നത്.

അതായത് ഒരു വ്യക്തിയുടെ രക്തത്തില്‍ 345 ആന്‍റിജനുകളില്‍ 160 എണ്ണമെങ്കിലും കാണും. ഇവയില്‍ ആര്‍എച്ച് സിസ്റ്റത്തിന്‍റെ 61 ആന്‍റിജനുകളുണ്ടാകും. ഇവ മുഴുവന്‍ ഇല്ലാത്ത രക്തഗ്രൂപ്പാണ് 'ആര്‍എച്ച് നള്‍' രക്ത ഗ്രൂപ്പ് adhavaa സ്വര്‍ണ്ണരക്തം.

1974 ല്‍ ജനീവയിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ തോമസ് എന്ന പത്ത് വയസുകാരനിലാണ് ഈ രക്തഗ്രൂപ്പ് ആദ്യം കണ്ടെത്തിയത്. 35 രക്തഗ്രൂപ്പ് സിസ്റ്റങ്ങളാണ് ഉള്ളത് എന്നാല്‍ ഈ 35ലും ആ തോമസിന്‍റെ രക്തഗ്രൂപ്പ് പെട്ടില്ല.

തുടര്‍ന്ന് ആമംസ്റ്റര്‍ഡാം, പാരീസ് എന്നിവിടങ്ങളിലും രക്തം അയച്ച് പരിശോധിച്ചതില്‍ നിന്ന് ഒരു കാര്യം മനസിലായി തോമസിന്‍റെ രക്തത്തില്‍ ആര്‍എച്ച് ആന്‍റിജന്‍ ഇല്ല. ശരിക്കും അങ്ങനെ ഒരു ജീവിതം സാധ്യമല്ലെന്ന് പറയാം.. ഡോക്ടര്‍മാരെ അത്ഭുതപ്പെടുത്തിയെങ്കിലും പിന്നീട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 43 ആളുകളുടെ രക്തത്തില്‍ ഇതേ പ്രതിഭാസം കണ്ടെത്തി. കഴിഞ്ഞ 56 വര്‍ഷത്തിനിടെയുള്ള കണക്കുകളാണിത്. .

ഇവര്‍ക്ക് ആര്‍ക്ക് വേണമെങ്കിവും രക്തം നല്‍കാന്‍ കഴിയുമെങ്കിലും, ഇവര്‍ക്ക് രക്തം സ്വീകരിക്കണമെങ്കില്‍ ലോകത്ത് ഇന്ന് നിലവില്‍ 9 പേരില്‍ നിന്നെ സാധിക്കൂ. ലഭ്യതകുറവാണ് ഏറ്റവും പ്രധാന വെല്ലുവിളി. ദാതാക്കള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായതാണ് പ്രധാന കാരണം..

പല രാജ്യങ്ങളും ഇത്തരമൊരു രക്തദാനം അനുവദിക്കുന്നില്ല. അനുവദിച്ചാല്‍ തന്നെ രക്തദാതാക്കള്‍ യാത്രാചെലവുകള്‍ സ്വയം വഹിക്കേണ്ട അവസ്ഥയാണുള്ളത്. സ്വര്‍ണരക്തക്കാര്‍ക്ക് സാധാരണ ജീവിതം നയിക്കാനാവുമെങ്കിലും ഇവരില്‍ പൊതുവെ രക്തക്കുറവ് കണ്ടെത്താറുണ്ട്. അതിനാല്‍ ഇത്തരം ഗ്രൂപ്പുകാരുടെ ആരോഗ്യത്തില്‍ ഏറെ ശ്രദ്ധ വേണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. യാത്രാ വേളകളിലും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു. അസുഖം വന്നാലോ രക്‌തം സ്വീകരിക്കേണ്ട അവസ്ഥ വന്നാലോ ഇത്തരക്കാരിൽ ചികിത്സ എളുപ്പമല്ല എന്നത് തന്നെയാണ് ഇതിനു കാരണം..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചവറയിലെ എസ്.എഫ്.ഐ പോസ്റ്റർ വിവാദം: ന്യായീകരണവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോം  (6 minutes ago)

വധശ്രമക്കേസുമായി ബന്ധപ്പെട്ട പ്രതിയെ പിടിക്കാനെത്തിയ പൊലീസുകാർക്കു നേരെ ആക്രമണം; എസ്ഐയുടെ നില ഗുരുതരം  (33 minutes ago)

ആ കിണറ്റിൻകരയിൽ ഒടുവിൽ സംഭവിച്ചത് എന്ത്? ദുരൂഹതകളിലേക്ക് വിരൽ ചൂണ്ടി സിസിടിവി ദൃശ്യങ്ങൾ...  (39 minutes ago)

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത; അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണം; കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്  (41 minutes ago)

മസ്സിലുപിടിച്ച് പോലീസിനെ ചെറഞ്ഞ് ആന്റോ! തെളിവെടുപ്പിനിടെ പറഞ്ഞത്...  (48 minutes ago)

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും വൻ മാറ്റം; ‘അർണാബ്’ ചുഴലിക്കാറ്റ് വരുന്നു! മഴ മുന്നറിയിപ്പ് ഇങ്ങനെ...  (1 hour ago)

യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയ്‌ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ;  (1 hour ago)

പിണറായിയെ ഉന്നമിടുന്നത് സിപിഎമ്മിനെ തകർക്കാനെന്ന് പി ജയരാജൻ  (2 hours ago)

Ajit-Doval അന്ന് കരിയർ അവസാനിച്ചെന്ന് കരുതി  (3 hours ago)

KOLLAM കാരണം അന്വേഷിച്ച് പോലീസ്  (3 hours ago)

അതിതീവ്ര ന്യൂനമർദ്ദം..  (3 hours ago)

RAMESH CHENNITHALA കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടു  (3 hours ago)

എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.  (5 hours ago)

Anto-Augustine ആന്റോ അഗസ്റ്റിന്റെ വീട് അനധികൃതമായി നിർമിച്ചത്;  (5 hours ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​ത ക്രി​ക്ക​റ്റ്.... ഇ​ന്ത്യ​ക്ക് ഇന്ന് സെ​മി​ഫൈ​ന​ൽ പോ​രാ​ട്ടം  (7 hours ago)

Malayali Vartha Recommends