Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

22 കാരി നിരവധി പെൺകുട്ടികളെ വീഴ്ത്തിയത് മയക്കുമരുന്ന് ചായയിൽ; അറിഞ്ഞിരിക്കണം മയക്കുമരുന്ന് ഉപയോഗം ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ

10 DECEMBER 2019 09:38 AM IST
മലയാളി വാര്‍ത്ത

സ്ത്രീകൾക്ക് കൂടുതൽ പണം വാഗ്‌ദാനം ചെയ്ത് ജോലിക്ക് വിളിച്ചുവരുത്തി മയക്കുമരുന്ന് കലർത്തിയ ചായ നൽകി സ്വർണാഭരണങ്ങൾ കവർന്ന കേസിൽ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പടിയൂർ സ്വദേശി കൊല്ലത്ത് വീട്ടിൽ അൻസിയയെയാണ് (22) എസ് ഐ വി.വി.വിമലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. മണലൂർ, കല്ലൂർ സ്വദേശികളായ സ്ത്രീകളാണ് തട്ടിപ്പിന് ഇരയായത്. പാവപ്പെട്ട സ്ത്രീകളെ വീട്ടുജോലിക്ക് കൂടുതൽ പണം വാഗ്ദാനം ചെയ്ത് പടിയൂരിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്ന് ചായയിലോ ശീതളപാനീയങ്ങളിലോ മയക്ക് മരുന്ന് കലർത്തി നൽകി ബോധം കെടുത്തി സ്വർണ്ണാഭരണങ്ങൾ കവരുകയാണ് രീതി.

പിന്നീട് സ്ത്രീകളെ ബസ് സ്റ്റോപ്പുകളിൽ എത്തിക്കുകയായിരുന്നു പതിവ്. സമാന രീതിയിലുള്ള കുറ്റകൃത്യത്തിന് തൃശൂർ മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒരു വർഷം മുമ്പ് എ.ടി.എം നമ്പർ കരസ്ഥമാക്കി 75,000 രൂപ തട്ടിച്ചതിന് തിരുവനന്തപുരം പൂന്തുറ സ്റ്റേഷനിൽ പ്രതിക്കെതിരെ കേസുണ്ട്. മോഷ്ടിച്ച ആഭരണങ്ങൾ ഇരിങ്ങാലക്കുടയിലെയും തൃശൂരിലെയും ജ്വല്ലറികളിൽ നിന്ന് കണ്ടെടുത്തു. അന്വേഷണ സംഘത്തിൽ എ.എസ്.ഐ ഹരിഹരൻ പി.വി, സി.പി.ഒ പ്രദോഷ്, സിന്ധു ടി.കെ, സിന്ധു എം.വി എന്നിവരാണ് ഉണ്ടായിരുന്നത്. ഇവർക്ക് മയക്കുമരുന്ന് എവിടെനിന്ന് കിട്ടിയെന്നത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുന്നുണ്ട്.


അതേ സമയം, മയക്കുമരുന്ന് ഉപയോഗം ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ അതീവ ഗുരുതരമാണെന്ന് നമ്മൾ മനസിലാക്കണം. മയക്കുമരുന്നും മദ്യവും ഉപയോഗിക്കുന്നത് മാനസികസമ്മര്‍ദ്ദം ലഘൂകരിക്കാന്‍ സഹായിക്കുമെന്നാണ് പലരുടേയും ചിന്ത. ഇങ്ങനെ നിങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമാകാന്‍ മയക്കുമരുന്ന്, മദ്യം എന്നിവയുടെ ലഹരി ആവശ്യമാണെന്ന് തോന്നിയിട്ടുണ്ടോ? മദ്യം മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം ഉപേക്ഷിച്ചു വരാന്‍ നിങ്ങളെ തീരുമാനിപ്പിക്കുന്ന വിധം അധികനേരം സംസാരിക്കുന്ന വ്യക്തികളുമായി ഇടപഴകിയിട്ടുണ്ടോ? ഈ ചോദ്യങ്ങള്‍ക്ക് അതെയെന്നാണ് ഉത്തരമെങ്കില്‍ നിങ്ങള്‍ ഒരുതരം മാനസികാരോഗ്യ പ്രശ്‌നത്തിനാണ് ഇവ ഉപയോഗിച്ചിരുന്നതെന്നാണ് കരുതേണ്ടത്.


ആകാംക്ഷ, മാനസികസമ്മര്‍ദ്ദം, മനോവൈകല്യം എന്നിവ നേരിടുന്ന വ്യക്തികള്‍ മയക്കുമരുന്ന് ഉപയോഗം മൂലം സാധാരണക്കാരെക്കാള്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഇരട്ടി അനുഭവിക്കുന്നവരാണ്. മറ്റ് മാനസികാരോഗ്യ പ്രശ്‌നങ്ങളും സാമൂഹികവിരുദ്ധ വ്യക്തിത്വ നഷ്ടം ഉള്‍പ്പെടെ പദാര്‍ഥങ്ങളുടെ ദുരുപയോഗം മൂലമുണ്ടാകുന്നവയ്ക്ക് തുല്യം നില്‍ക്കുന്നവയാണ്. ഇവയ്ക്ക് നിരവധി കാരണങ്ങളുണ്ട്. ഉദാഹരണമായി മയക്കുമരുന്നിന്റെ ഉപയോഗം മറ്റ് മാനസികരോഗ ലക്ഷണങ്ങളും പ്രകടിപ്പിക്കും. മറുഭാഗത്ത് മാനസികാരോഗ്യ തകര്‍ച്ച മയക്കുമരുന്ന് ഉപയോഗത്തെ ഒരു സ്വയം ചികിത്സയുടെ ഭാഗത്തേക്ക് എത്തിക്കുകയും ചെയ്യും.

മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്ക് സ്വയം ചികിത്സ ഒഴിവാക്കേണ്ടതും വ്യക്തമായ മറ്റ് മരുന്നുകള്‍ തേടേണ്ടതുമാണ്. മാനസിക രോഗങ്ങള്‍ക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ നിങ്ങളുടെ തലച്ചോറിലെ രാസവസ്തുക്കളെ ബാധിക്കുന്നവയാകാം. സമ്മര്‍ദ്ദം ലഘൂകരിക്കാന്‍ നിങ്ങളുപയോഗിക്കുന്ന വസ്തുക്കളും തലച്ചോറിലെ രാസവസ്തുക്കളെ നിലമാറ്റുന്ന വിധം സ്വഭാവമുള്ളവയാണ്. എന്തായാലും സ്വയം ചികിത്സ നടത്തുന്ന വ്യക്തികള്‍ മാനസികരോഗത്തിനുള്ള മരുന്നുകളുടെ ഉപയോഗത്താല്‍ അടിമപ്പെടാനും സാധ്യതയുണ്ട്. 


മയക്കുമരുന്നിന്റെ ഉപയോഗം മനോബലത്തിന്റെ പ്രശ്‌നമല്ല മറിച്ച് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ തകിടംമറിക്കുന്നതാണ്. തുടര്‍ച്ചയായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരില്‍ സ്വഭാവവൈകല്യം ഉണ്ടാകും. അവ അവര്‍ക്കും മറ്റുള്ളവര്‍ക്കും ദുരന്തം വിതയ്ക്കുന്നതാണെന്ന് അവര്‍ അറിയുന്നുമുണ്ടാകും. ഇവ മയക്കുമരുന്ന് ഉപയോഗം ഉപേക്ഷിക്കാന്‍ വ്യക്തികളില്‍ പ്രയാസമുണ്ടാക്കുന്നു. ഈ നിലയില്‍ ഒരു പ്രൊഫഷണലിന്റെ സഹായത്തോടെയുള്ള ചികിത്സയാണ് ആവശ്യം.


മയക്കുമരുന്ന് ഉപയോഗം നിര്‍ത്തുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ദീര്‍ഘകാലം മയക്കുമരുന്നും മദ്യവും ഉപയോഗിച്ചവരുടെ ശരീരത്തിന് അവയോട് ഒരുതരം അടിമത്തമുണ്ടായിരിക്കും. നല്ല ചികിത്സയുടെ സഹായമില്ലാതെ മയക്കുമരുന്നില്‍ നിന്ന് മോചിപ്പിക്കുന്നത് ജീവന് തന്നെ ഭീഷണിയാകും. മയക്കുമരുന്ന് ഉപേക്ഷിക്കാന്‍ ശ്രമിക്കുന്ന ഒരു വ്യക്തി നേരിടുന്നത് പ്രധാനമായും മടക്കത്തിന്റെ പ്രശ്‌നം തന്നെ. വിശപ്പില്ലായ്മ, തീരുമാനമെടുക്കാനാകാത്ത അവസ്ഥ, ശേഷിക്കുറവ് എന്നിവ അതിന്റെ ലക്ഷണങ്ങളാണ്. അതിന്റെ തീവ്രത മുന്‍പ് ഉപയോഗിച്ച ഡ്രഗിന്റെ അളവ്, ചേരുവകള്‍ എന്നിവയെ ആശ്രയിച്ചിരിക്കും. തിരിച്ചുവരവിന്റെ തീവ്രവേദന മറികടക്കാന്‍ ഒരു മെഡിക്കല്‍ പ്രൊഫഷണലിന്റെ സഹായം നിങ്ങള്‍ക്കുണ്ടാകണം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചവറയിലെ എസ്.എഫ്.ഐ പോസ്റ്റർ വിവാദം: ന്യായീകരണവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോം  (6 minutes ago)

വധശ്രമക്കേസുമായി ബന്ധപ്പെട്ട പ്രതിയെ പിടിക്കാനെത്തിയ പൊലീസുകാർക്കു നേരെ ആക്രമണം; എസ്ഐയുടെ നില ഗുരുതരം  (33 minutes ago)

ആ കിണറ്റിൻകരയിൽ ഒടുവിൽ സംഭവിച്ചത് എന്ത്? ദുരൂഹതകളിലേക്ക് വിരൽ ചൂണ്ടി സിസിടിവി ദൃശ്യങ്ങൾ...  (39 minutes ago)

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത; അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണം; കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്  (41 minutes ago)

മസ്സിലുപിടിച്ച് പോലീസിനെ ചെറഞ്ഞ് ആന്റോ! തെളിവെടുപ്പിനിടെ പറഞ്ഞത്...  (48 minutes ago)

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും വൻ മാറ്റം; ‘അർണാബ്’ ചുഴലിക്കാറ്റ് വരുന്നു! മഴ മുന്നറിയിപ്പ് ഇങ്ങനെ...  (1 hour ago)

യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയ്‌ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ;  (1 hour ago)

പിണറായിയെ ഉന്നമിടുന്നത് സിപിഎമ്മിനെ തകർക്കാനെന്ന് പി ജയരാജൻ  (2 hours ago)

Ajit-Doval അന്ന് കരിയർ അവസാനിച്ചെന്ന് കരുതി  (3 hours ago)

KOLLAM കാരണം അന്വേഷിച്ച് പോലീസ്  (3 hours ago)

അതിതീവ്ര ന്യൂനമർദ്ദം..  (3 hours ago)

RAMESH CHENNITHALA കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടു  (3 hours ago)

എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.  (5 hours ago)

Anto-Augustine ആന്റോ അഗസ്റ്റിന്റെ വീട് അനധികൃതമായി നിർമിച്ചത്;  (5 hours ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​ത ക്രി​ക്ക​റ്റ്.... ഇ​ന്ത്യ​ക്ക് ഇന്ന് സെ​മി​ഫൈ​ന​ൽ പോ​രാ​ട്ടം  (7 hours ago)

Malayali Vartha Recommends