Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രമേഹബാധിതർ വ​ണ്ണം കൂ​ടി​യാ​ലും കു​റ​ഞ്ഞാ​ലും അപകടം ....ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

29 DECEMBER 2019 03:38 PM IST
മലയാളി വാര്‍ത്ത

പ്ര​മേ​ഹ​ബാ​ധി​ത​രാ​യ വ​ണ്ണ​മു​ള​ള​വ​ർ വ​ണ്ണം കു​റ​യ്ക്ക​ണം. വ​ണ്ണം കു​റ​യുമ്പോൾ തന്നെ ഇ​ൻ​സു​ലിന്‍റെ അ​ള​വും മ​രു​ന്നിന്‍റെ ഡോ​സേ​ജും കു​റ​യ്ക്കാ​നാ​കും. വ​ണ്ണം കു​റ​വു​ള​ള​വ​ർ അ​തു കൂ​ട്ടേണ്ട​തു​ണ്ട്. നോ​ർ​മ​ൽ വ​ണ്ണം ഉ​ള​ള​വ​ർ അ​തു നി​ല​നി​ർ​ത്തണം. ചി​ല​ത​രം പ്ര​മേ​ഹ​മു​ള​ള​വ​ർ തീ​രെ മെ​ലി​ഞ്ഞു​പോ​കും. അ​വ​ർ വ​ണ്ണം​കൂട്ടി നോ​ർ​മ​ൽ ശ​രീ​ര​ഭാ​ര​ത്തി​ലേ​ക്ക് എ​ത്തേ​ണ്ട​തു​ണ്ട്.

പ്രമേഹം ഉണ്ടെന്നു കണ്ടെത്തിയാൽ ഭക്ഷണരീതികളിൽ കാര്യമായ മാറ്റം വേണ്ടിവരില്ല. കഴിക്കുന്ന അളവിലാണ് കാര്യം. പ്രമേഹം വന്നുകഴിഞ്ഞാൽ ഭക്ഷണപദാർഥങ്ങളുെട അനുപാതം മാത്രമെ മാറ്റേണ്ടതുള്ളൂ. ഉദാഹരണത്തിനു വീട്ടിൽ ചോറും അവിയലും ഉണ്ടെങ്കിൽ ചോറിന്റെ അളവു പോലെ അവിയലും അവിയൽ എടുക്കുന്ന അളവിൽ ചോറും എടുക്കുക . കുറച്ചു ചോറും അതിനേക്കാൾ കൂടുതൽ പച്ചക്കറികളും കഴിക്കാൻ ശ്രദ്ധിക്കച്ചാൽ പ്രമേഹത്തെ വരുതിയിൽ നിർത്താവുന്നതേ ഉള്ളൂ

പ്രമേഹമുണ്ടെന്നുകരുതി ആഘോഷങ്ങൾക്കും കുറവ് വരുത്തേണ്ടതില്ല. ഒരു മോഹത്തിന് ഇത്തിരി പായസം കഴിച്ചെന്നുകരുതി ഷുഗർ ലെവൽ അധികമാകില്ല. രാവിലത്തെ ഭക്ഷണവും രാത്രിയിലെ ഭക്ഷണവും നിയന്ത്രിച്ചാൽ മതി. ഉച്ചക്ക് പായസം കഴിച്ചെങ്കിലും രാത്രി ഭക്ഷണം സൂപ്പിൽ ഒതുക്കുന്നത് നല്ലതാണ്

അത് പോലെ തന്നെ ഇ​ൻ​സു​ലി​ൻ എടുക്കുന്നവരാണെങ്കിൽ ശേ​ഷം ആ​ഹാ​രം ക​ഴി​ക്ക​ണം.. ച​പ്പാ​ത്തി 2- 3 എ​ണ്ണം ക​ഴി​ക്കാം. വ​ണ്ണം കൂ​ടു​ത​ലു​ള​ള പ്ര​മേ​ഹ​ബാ​ധി​ത​ർ​ക്ക് ഇ​ഡ്ഡ​ലി ര​ണ്ടെ​ണ്ണ​വും വ​ണ്ണം കു​റ​വു​ള​ള പ്ര​മേ​ഹ​ബാ​ധി​ത​ർ​ക്കു മൂ​ന്നെ​ണ്ണ​വും ക​ഴി​ക്കാം. ഇ​ൻ​സു​ലി​ൻ എ​ടു​ക്കു​ന്ന രോ​ഗി​യാ​ണെ​ങ്കി​ൽ അ​തിന്‍റെ ഡോ​സേ​ജ് അ​നു​സ​രി​ച്ചു ഭ​ക്ഷ​ണം ക​ഴി​ക്ക​ണം. ഇ​ൻ​സു​ലി​ൻ എ​ടു​ത്ത​ശേ​ഷം ഭ​ക്ഷ​ണം ക​ഴി​ച്ചി​ല്ലെ​ങ്കി​ൽ ത​ല​ചു​റ്റ​ൽ അ​നു​ഭ​വ​പ്പെ​ടാ​നി​ട​യു​ണ്ട്. ക​ണ്‍​സ​ൾട്ടിംഗ് ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് ആ​ഹാ​ര​ക്ര​മം സ്വീ​ക​രി​ക്കാ​വു​ന്ന​താ​ണ്.

പ്രമേഹചികിത്സ എന്നാല്‍ ഗുളികകളും ഇന്‍സുലിന്‍ ഇന്‍ജക്ഷനും ഉപയോഗിച്ചുള്ള ചികിത്സ മാത്രമല്ല. പ്രമേഹചികിത്സയ്ക്ക് പ്രധാനമായും ഇനി പറയുന്ന ലക്ഷ്യങ്ങളാണുള്ളത് .
1. അമിതഭാരം ഉണ്ടെങ്കില്‍ കുറയ്ക്കണം. 2. രക്തത്തിലെ പഞ്ചസാര കൂടുതലാണെങ്കില്‍ അത് നിയന്ത്രണവിധേയമാക്കണം. 3. രക്തത്തിലെ കൊഴുപ്പ് കൂടുതലാണെങ്കില്‍ അത് നിയന്ത്രണവിധേയമാക്കണം. 4. രക്തസമ്മര്‍ദം അല്പമെങ്കിലും കൂടുതലുണ്ട് എങ്കില്‍ അതും നിയന്ത്രണവിധേയമാക്കണം.......

പ്രമേഹത്തിന്റെ പ്രാരംഭ ഘട്ടങ്ങളില്‍ ഏറ്റവും ഫലപ്രദമായ ചികിത്സ നിത്യേന 30 മിനിറ്റ് വ്യായാമമാണ്. അതോടൊപ്പം ഭക്ഷണത്തിലെ മധുരവും കൊഴുപ്പും നന്നേ ഒഴിവാക്കണം ..പ്രമേഹ പ്രാരംഭാവസ്ഥയിലുള്ള പല രോഗികള്‍ക്കും രക്തത്തിലെ പഞ്ചസാരയ്ക്കു പലപ്പോഴും മരുന്ന് വേണ്ടിവരുന്നില്ല.....പ്രമേഹ ചികിത്സ തുടങ്ങുമ്പോള്‍ മരുന്നുകള്‍ എന്താകണം എന്നു തീരുമാനിക്കേണ്ടത് പ്രമേഹം ചികിത്സിക്കുന്ന ഡോക്ടറും ഡയറ്റീഷ്യനും ആണ്‌ . കൃത്യമായി മരുന്ന് കഴിക്കുകയും ആഹാരത്തിൽ നിയന്ത്രണവും വ്യായാമവും ഉണ്ടെങ്കിൽ പ്രമേഹത്തെ പേടിക്കേണ്ടതില്ല

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചവറയിലെ എസ്.എഫ്.ഐ പോസ്റ്റർ വിവാദം: ന്യായീകരണവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോം  (7 minutes ago)

വധശ്രമക്കേസുമായി ബന്ധപ്പെട്ട പ്രതിയെ പിടിക്കാനെത്തിയ പൊലീസുകാർക്കു നേരെ ആക്രമണം; എസ്ഐയുടെ നില ഗുരുതരം  (34 minutes ago)

ആ കിണറ്റിൻകരയിൽ ഒടുവിൽ സംഭവിച്ചത് എന്ത്? ദുരൂഹതകളിലേക്ക് വിരൽ ചൂണ്ടി സിസിടിവി ദൃശ്യങ്ങൾ...  (40 minutes ago)

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത; അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണം; കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്  (42 minutes ago)

മസ്സിലുപിടിച്ച് പോലീസിനെ ചെറഞ്ഞ് ആന്റോ! തെളിവെടുപ്പിനിടെ പറഞ്ഞത്...  (49 minutes ago)

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും വൻ മാറ്റം; ‘അർണാബ്’ ചുഴലിക്കാറ്റ് വരുന്നു! മഴ മുന്നറിയിപ്പ് ഇങ്ങനെ...  (1 hour ago)

യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയ്‌ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ;  (1 hour ago)

പിണറായിയെ ഉന്നമിടുന്നത് സിപിഎമ്മിനെ തകർക്കാനെന്ന് പി ജയരാജൻ  (2 hours ago)

Ajit-Doval അന്ന് കരിയർ അവസാനിച്ചെന്ന് കരുതി  (3 hours ago)

KOLLAM കാരണം അന്വേഷിച്ച് പോലീസ്  (3 hours ago)

അതിതീവ്ര ന്യൂനമർദ്ദം..  (3 hours ago)

RAMESH CHENNITHALA കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടു  (3 hours ago)

എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.  (5 hours ago)

Anto-Augustine ആന്റോ അഗസ്റ്റിന്റെ വീട് അനധികൃതമായി നിർമിച്ചത്;  (5 hours ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​ത ക്രി​ക്ക​റ്റ്.... ഇ​ന്ത്യ​ക്ക് ഇന്ന് സെ​മി​ഫൈ​ന​ൽ പോ​രാ​ട്ടം  (7 hours ago)

Malayali Vartha Recommends