Widgets Magazine
21
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വ്യോമയാന ലോകത്ത് വലിയ ഞെട്ടൽ..ഇന്ത്യയുടെ കരുത്തന് എന്ത് സംഭവിച്ചു..ദുരന്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ കോർട്ട് ഓഫ് എൻക്വയറിക്ക് ഇന്ത്യൻ വ്യോമസേന..സത്യങ്ങൾ പുറത്തു വരണം..


ഗാസ മുനമ്പിൽ ഹമാസിന്റെ ഏറ്റവും വലിയ തുരങ്കം.. ഏഴ് കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്ന തുരംഗമാണ് ഐഡിഎഫ് കണ്ടെത്തിയത്. 25 മീറ്റർ ആഴവും 80 മുറികളും തുരങ്കത്തിനകത്ത്..തുരങ്കത്തിന്റെ വീഡിയോയും ഐഡിഎഫ് പങ്കുവച്ചു..


പ്രണയത്തെ പരിക്കേൽപ്പിക്കാനാകില്ല..വിവാഹത്തിന് നിമിഷങ്ങൾക്ക് മുൻപ് വധുവിന് അപകടം..ആശുപത്രിയിലെത്തി താലികെട്ടി വരൻ..ആരോഗ്യനിലയിൽ വലിയ പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ..


തമിഴകം വെട്രി കഴകം അധ്യക്ഷൻ വിജയ്‌യുടെ സേലത്തെ പൊതുയോ​ഗത്തിന് അനുമതിയില്ല..ടിവികെ നൽകിയ അപേക്ഷ ജില്ലാ പൊലീസ് മേധാവി നിരസിച്ചു..


സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ വർദ്ധനവ്.. ഇന്ന് പവന് 160 രൂപയുടെ നേരിയ വർദ്ധനവുണ്ടായത്... ഇതോടെ 91,280 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വിപണി വില..

രക്ത സമ്മർദ്ദം അലട്ടുന്നുണ്ടോ; ബിപി കുറക്കാൻ എളുപ്പവഴികൾ; ദിവസങ്ങൾക്കുള്ളിൽ തന്നെ മികച്ച ഫലം

29 DECEMBER 2019 04:36 PM IST
മലയാളി വാര്‍ത്ത

More Stories...

വീണ്ടും ആശങ്കയായി അമീബിക് മസ്തിഷ്‌ക ജ്വരം... ഇടപ്പള്ളിയില്‍ താമസമാക്കിയ ലക്ഷദ്വീപ് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്

ഗര്‍ഭാശയഗള അര്‍ബുദ പ്രതിരോധത്തിന് പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് എച്ച്പിവി വാക്‌സിനേഷന്‍ നാളെ ആരംഭിക്കും... പദ്ധതിയുടെ ഉദ്ഘാടനം കൂത്തുപറമ്പ് താലൂക്കാശുപത്രിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

യൂറിക് ആസിഡ് ആണോ ? പെട്ടെന്ന് സുഖപ്പെടാന്‍ ചില പൊടിക്കൈകള്‍ ഇതാ; യൂറിക് ആസിഡിനെക്കുറിച്ചുള്ള കൃത്യമായ രോഗനിര്‍ണയത്തിന് ഡോക്ടറെ കാണേണ്ടതുണ്ട്; ഭക്ഷണ ക്രമത്തില്‍ ഉള്‍പ്പെടെ മാറ്റം വരുത്തി യൂറിക് ആസിഡിനെ പിടിച്ചുകെട്ടാം!!

ഈ ലക്ഷണങ്ങളുണ്ടോ? പ്രായം കുറഞ്ഞവര്‍ക്കും സന്ധിവാതം വരാം...

ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് മരുന്ന് നല്‍കരുത്: ചുമ മരുന്നുകളുടെ ഉപയോഗം, കേരളം പ്രത്യേകം മാര്‍ഗരേഖ പുറത്തിറക്കും; മൂന്നംഗ വിദഗ്ധ സമിതി രൂപീകരിച്ചു: മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു...

ഇന്ന് കേരളത്തിലെ ഒട്ടുമിക്കവരെയും അലട്ടുന്ന പ്രധാന വില്ലനാണ് ബി പി അഥവാ രക്ത സമ്മർദ്ദം. പതിയെ കടന്നു വന്ന് പിന്നെ ഉയർന്ന രക്ത സമ്മർദ്ദത്തിൽ എത്തിക്കുകയും തുടർന്ന് മരണത്തിലേക്ക് നയിക്കുകയും ചെയ്യുന്ന ഭീകരനാണ് ഈ രോഗം. ബി പി ക്കു ഗുളിക കഴിക്കാത്ത മധ്യവയസ്‌ക്കർ ഇന്ന് കേരളത്തിൽ വളരെ കുറവായിരിക്കും. നിയന്ത്രിച്ചു നിർത്തിയില്ലെങ്കിൽ കൈവിട്ടു പോകുന്ന അപകടകാരിയാണ് രക്ത സമ്മർദ്ദം. ഇതിന്റെ വരവോടു കൂടി മറ്റു പല രോഗങ്ങളും കൂട്ടിനായെത്തുന്നു. 120/ 80 ആണ് സാധാരണയായി കണക്കാക്കപ്പെടുന്ന രക്തസമ്മർദ്ദത്തിന്റെ നിയന്ത്രിത അളവ്. എന്നാൽ ഇത് കൂടുന്നതും കുറയുന്നതും ദോഷകരമാണ്. ഹൈ ബി പി യും ലോ ബി പി യും വില്ലന്മാർ തന്നെ.

യുവാക്കളിലും ബി പി യുടെ അളവ് അനിയന്ത്രിതമായി കൂടുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. ഇത് പ്രായം ചെന്നവരുടെ മാത്രം രോഗമായി കാണാൻ സാധിക്കില്ല എന്നതാണ് സാരം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മസ്തിഷ്‌കാഘാതം, ഹൃദയധമനികളില്‍ രക്തം കട്ടപിടിക്കല്‍ തുടങ്ങിയവയ്ക്കും വഴിതെളിക്കും ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. തക്ക സമയത്തു കണ്ടുപിടിക്കുകയും വേണ്ട ചികിത്‌സയും നൽകുന്നതിലൂടെ രോഗിയെ അപകടത്തിൽ നിന്നും രക്ഷപ്പെടുത്താൻ സാധിക്കും.

രക്തസമ്മർദ്ദം എളുപ്പത്തിൽ ഇനി എളുപ്പത്തിൽ കുറക്കൻ സാധിക്കും. ഈ കാര്യങ്ങളൊക്കെ ഒന്ന് ശ്രദ്ധിച്ചാൽ മാത്രം മതി.

1 വ്യായാമം ശീലമാക്കുക

എല്ലാ രോഗങ്ങൾക്കുമുള്ള മികച്ച പ്രതിവിധിയാണ് നിത്യേനയുള്ള വ്യായാമം. വ്യായാമം ശീലമാക്കുന്നതിലൂടെ ആഗോഗ്യവും സൗന്ദര്യവും സംരക്ഷിക്കാൻ സാധിക്കും. എല്ലാ ദിവസവും കുറഞ്ഞത് 30 മുതൽ 60 മിനിറ്റ് വരെ വ്യായാമം ചെയ്യുന്നത് നിങ്ങളുടെ ഹൃദയത്തെ നല്ല രീതിയിൽ നിലനിർത്തുന്നത് മുതൽ എല്ലുകൾക്ക് ശക്തി നൽകുന്നതിനും സഹായിക്കും. നിങ്ങളുടെ ഭാരം നിയന്ത്രിക്കാൻ സഹായിക്കുക, ഹൃദ്രോഗത്തിനുള്ള സാധ്യത കുറയ്ക്കുക, രക്തത്തിലെ പഞ്ചസാരയുടെയും ഇൻസുലിൻന്റെയും അളവ് നിയന്ത്രിക്കാൻ നിങ്ങളുടെ ശരീരത്തെ സഹായിക്കുക, പുകവലി ഉപേക്ഷിക്കാൻ സഹായിക്കുക, നിങ്ങളുടെ മാനസികാരോഗ്യവും മാനസികാവസ്ഥയും മെച്ചപ്പെടുത്തുക, നിങ്ങളുടെ പ്രായം, ചിന്ത, പഠനം മെച്ചപ്പടുത്തുക എന്നിവയാണ് വ്യായാമത്തിന്റെ ഗുണങ്ങൾ. വ്യായാമം ഒരാളുടെ ഊർജ്ജം വർദ്ധിപ്പിക്കാനും സഹായിക്കുന്നു. മാത്രമല്ല വിട്ടുമാറാത്ത രോഗ സാധ്യത കുറയ്ക്കുകായും, ചർമ്മ ആരോഗ്യത്തെ സംരക്ഷിക്കുകയും, തലച്ചോറിന്റെ ആരോഗ്യത്തെയും ഓർമ്മശക്തിയെയും വർധിപ്പിക്കുകയും ചെയുന്നു.

2 ഹെൽത്തി ഡയറ്റ് ശീലമാക്കുക

നിങ്ങൾ എന്ത് ഭക്ഷിക്കുന്നുവോ അതാണ് നിങ്ങൾ. പോഷകങ്ങൾ നൽകുന്ന ഒന്നാണ് ഭക്ഷണം. ആരോഗ്യകരമായ ഭക്ഷണം ബുദ്ധി വികാസത്തിനും വളർച്ചക്കും വളരെ വിലപ്പെട്ടതാണ്. വായുവിനും വെള്ളത്തിനും ശേഷം മനുഷ്യ ശരീരത്തിന് ഏറ്റവും ആവശ്യമായ ഒന്ന് ഭക്ഷണമാണ്. രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ഹെൽത്തി ഡയറ്റ് ശീലമാക്കാവുന്നതാണ്. പച്ചക്കറികളും പഴങ്ങളും ഉൾപ്പെടുത്തിയ മികച്ചൊരു ഡയറ്റ് ശീലിക്കുന്നത് പ്രമേഹം, കൊളസ്ട്രോൾ, അമിതവണ്ണം എന്നിവ തടയുന്നതിന് സഹായിക്കും. ശരീരത്തെയും മനസ്സിനെയും ശക്തവും ആരോഗ്യകരവുമായി നിലനിർത്തുന്നതിന് പ്രധാനപ്പെട്ട വിറ്റാമിനുകളും ധാതുക്കളും പോഷകങ്ങളും ബാലൻസ്ഡ് ഡയറ്റ് അഥവാ സമീകൃതാഹാരം നൽകുന്നു. നല്ല ഭക്ഷണം ശീലമാക്കുന്നത് നിരവധി രോഗങ്ങളും ആരോഗ്യപ്രശ്നങ്ങളും ഒഴിവാക്കാനും ആരോഗ്യകരമായ ശരീരഭാരം നിലനിർത്താനും ഊർജ്ജം നൽകാനും മികച്ച ഉറക്കം അനുവദിക്കാനും തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കും. ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ്സ്, പാക്കറ്റ് ഫുഡ്സ് അമിതമായി കൊഴുപ്പുള്ളവ എന്നിവയോക്കെ ആരോഗ്യത്തിനു ഹാനികരമാണ്.

3 ഉപ്പ് കുറയ്ക്കുക

ലോകത്തെമ്പാടും ആരോഗ്യത്തിന് ഭീഷണിയാകുന്ന കാര്യമാണ് ഉപ്പിന്റെ അമിത ഉപയോഗം. ശരീരത്തിന് ഒരു ദിവസം പ്രവര്‍ത്തിക്കാന്‍ 186 മില്ലി ഗ്രാം ഉപ്പ് മാത്രമേ ആവശ്യമുള്ളൂവെന്നാണ് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. എന്നാല്‍ വിവിധ രാജ്യങ്ങളിലെ ഭക്ഷണരീതി, ജീവിതരീതി ഇവ പരിഗണിച്ച് ലോകാരോഗ്യസംഘടന ഇത് അഞ്ചുഗ്രാംവരെ ആകാമെന്ന് പറയുന്നുണ്ട്. എന്നാൽ സംസ്‌കരിച്ച ഭക്ഷണപദാര്‍ത്ഥങ്ങള്‍ വഴിയും പാചകരീതിയുടെ പ്രത്യേകതകൊണ്ടും ഇതിന്റെ ഇരട്ടിയോളം ഉപ്പു നമ്മുടെ ഉള്ളിൽ എത്തുന്നുണ്ട്. ഇത് രക്തസമ്മര്‍ദ്ദം വർധിപ്പിക്കാൻ കാരണമാകുന്നു. ജങ്ക് ഫുഡ്സ്, പാക്കറ്റ് ഭക്ഷണങ്ങൾ ഇവയിലും ഉപ്പിന്റെ അളവ് ആവശ്യമുള്ളതിലും അധികമാണ്.

4 മാനസിക പിരിമുറുക്കം കുറയ്ക്കുക

അമിതമായ ചിന്തയും ആശങ്കകളും നിരാശകളുമെല്ലാം നല്ല ആരോഗ്യത്തിന് വിലങ്ങു തടിയാണ്. മാനസിക പിരിമുറുക്കവും രക്തസമ്മര്‍ദ്ദവും തമ്മില്‍ ബന്ധമുണ്ട്. മനസ്സംഘര്‍ഷമുള്ള സമയത്ത് ഹൃദയമിടിപ്പ് കൂടുന്നതായും രക്തക്കുഴലുകളില്‍ സമ്മര്‍ദ്ദം അനുഭവപ്പെടുന്നതായും പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. മനസ്സിനെ ആയാസപ്പെടുത്തുന്ന ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുകയും മനശ്ശാന്തിക്കുള്ള വ്യായാമമോ ഹോബിയോ ചെയ്യുന്നതും രക്ത സമ്മർദ്ദം കുറക്കുന്നതിന് സഹായിക്കും. യോഗ, ധ്യാനം പോലുള്ളവ ശീലിക്കുന്നതും നല്ലതാണ്.

5 ലഹരി പദാർത്ഥങ്ങൾ ഉപേക്ഷിക്കുക

അമിതമായ ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം നിരവധി രോഗങ്ങളെ വിളിച്ചുവരുത്തും. വായിൽ പ്രധാനിയാണ് രക്തസമ്മർദ്ധവും കിഡ്നി, കരൾ രോഗങ്ങളും. സിഗരറ്റിന്റെ പുക ഓരോതവണ ഉള്ളിലെത്തുമ്പോഴും രക്തസമ്മര്‍ദ്ദം താത്കാലികമായി കൂടുന്നുണ്ട്. കൂടാതെ നിക്കോട്ടിൻ ഹൃദയത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയിൽ  (40 minutes ago)

ശത്രുക്കളുടെ അടിവേര് പിഴുതെറിയാൻ മിടുക്കൻ;  (43 minutes ago)

ജനം ഇളകി, വൈഷ്ണയെ തൊട്ട മേയറിന്റെ കിളിപാറിച്ച് CPM  (1 hour ago)

പദ്മകുമാറിനെ ആദരിച്ച് ഗോവിന്ദന്‍... ഏറ്റവും നന്നായ് സ്വര്‍ണം കട്ടതിനുള്ള അവാര്‍ഡ് കൊടുത്തു ! ആ ചിത്രം എടുത്തിട്ട് ട്രോള്‍  (1 hour ago)

ഷാജി കൈലാസിൻ്റെ വരവ് ഫുൾ പായ്ക്കപ്പ്  (1 hour ago)

പിണറായിയിലേക്ക് വിരല്‍ചൂണ്ടി പദ്മകുമാര്‍ ? ദൈവതുല്യനെ ഹൈക്കോടി തൂക്കും ! സുരേ 'ഇ'ന്ദ്രനും സൂര്യനും വാവിട്ട് നിലവിളി  (1 hour ago)

ദുബായ് എയർ ഷോയ്ക്കിടെ ഇന്ത്യൻ യുദ്ധവിമാനം തകർന്ന് വീണു  (1 hour ago)

ISRAEL IDF ഹമാസിന്റെ കൂറ്റൻ തുരങ്കം  (2 hours ago)

Hospital-wedding- ആശുപത്രി വിവാഹവേദിയായി  (2 hours ago)

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല കൈവരിച്ച നേട്ടങ്ങൾ അന്താരാഷ്ട്ര ശ്രദ്ധ ആകർഷിക്കുന്നത്; ദേശീയതലത്തിൽ അതീവ ഗൗരവത്തോടെ കാണേണ്ട വിഷയമാണെന്ന് മന്ത്രി വി. ശിവൻകുട്ടി  (3 hours ago)

നിപ അതിജീവിതയായ 42 വയസുകാരി ഡിസ്ചാര്‍ജ് ആയി; മെഡിക്കല്‍ കോളേജിലെ മുഴുവന്‍ ടീം അംഗങ്ങളേയും അഭിനന്ദിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  (3 hours ago)

വിജയ്‌യുടെ സേലത്തെ പൊതുയോ​ഗത്തിന് അനുമതിയില്ല;  (3 hours ago)

ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത  (4 hours ago)

പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടിൽ ഇന്നലെ മുഖ്യന്റെ ചാരൻ..?! രാത്രി കൂട്ട ചർച്ച..! പത്മകുമാർ SIT-യോട് പറഞ്ഞത്  (4 hours ago)

പ്രമുഖ വിനോദസഞ്ചാര കേന്ദ്രത്തിൽ ബസ് പാലത്തിൽ ...  (4 hours ago)

Malayali Vartha Recommends