Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാൻസർ എന്ന വില്ലനെ തിരിച്ചറിയാം...ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കൂ...സ്ത്രീകളെ ബാധിക്കുന്ന അഞ്ച് തരം കാൻസറും അവയുടെ ലക്ഷണങ്ങളും

07 FEBRUARY 2020 06:55 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദശകങ്ങളിൽ ലോകത്തിലെ ഭയപ്പെടുത്തി വില്ലനാണ് കാൻസർ. വളരെ വേഗത്തിലാണ് ഇത് വ്യാപിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് മരണകാരണമാവുന്ന രോഗങ്ങളിൽ രണ്ടാം സ്ഥാനം കാൻസറിനാണ് . 2018 –ൽ മാത്രം 9.6 ദശലക്ഷം േപരാണ് കാൻസർ ബാധിച്ച് മരണമടഞ്ഞത്. ആറിൽ ഒരു മരണം കാൻസര്‍ ബാധിച്ചാണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് . ഇന്ത്യയിൽ മാത്രം ഓരോ വർഷവും 11 ലക്ഷം പേർക്കാണ് കാൻസർ ബാധിക്കുന്നത്.

സ്ത്രീകളിൽ ഏറ്റവും സാധാരണയായി ബാധിക്കുന്നത് സ്തനാർബുദം ആണ്. പുരുഷന്മാരിൽ വായിലെ കാൻസർ ആണ് കൂടുതലായി കാണുന്നത്. പുകവലിയും പുകയിലയുടെ ഉപയോഗവുമാണ് ഏതാണ്ട് 22 ശതമാനം കാൻസർ മരണങ്ങൾക്കും കാരണമാകുന്നത് . കാൻസറിനെപ്പറ്റിയുള്ള അവബോധം ജനങ്ങൾക്ക് വേണ്ടത് ആവശ്യമാണ് . മറ്റേതൊരു രോഗവും പോലെ ചികിത്സിച്ചു ഭേദമാക്കാൻ പറ്റുന്ന ഒന്നാണ് കാൻസർ. ചികിത്സയ്ക്കൊപ്പം മനഃശക്തിയും കൂടെയുള്ളവരുടെ പിന്തുണയും എളുപ്പത്തിൽ രോഗവിമുക്തി നേടാൻ സഹായിക്കും. സ്ത്രീകളെ ബാധിക്കുന്ന അഞ്ചിനം കാൻസറുകളെയും അവയുടെ ലക്ഷണങ്ങളെയും അറിയാം.

1. ചർമാർബുദം
വളരെ സാധാരണമായ ഒരു അർബുദം ആണിത്. ചർമത്തിന് നിറം നൽകുന്ന വർണവസ്തുവായ മെലാനിന്റെ കോശങ്ങളിൽ അർബുദ കോശങ്ങളുടെ വളർച്ച ആരംഭിക്കാം. സൂര്യപ്രകാശം നേരിട്ടേൽക്കുന്ന ഭാഗങ്ങളിലാണ് സാധാരണ കോശങ്ങളുടെ അസാധാരണ വളർച്ച തുടങ്ങുന്നത്. തലയോട്ടി, മുഖം, ചുണ്ടുകൾ, ചെവി, കഴുത്ത്, നെഞ്ച്, കൈകൾ എന്നിവിടങ്ങളിലെല്ലാം കാൻസർ കോശങ്ങൾ വളരാം.

2. സ്തനാർബുദം
സ്ത്രീകളിൽ കണ്ടു വരുന്ന രണ്ടാമത്തെ അർബുദമാണിത്. സ്തനങ്ങളിൽ അർബുദ കോശങ്ങൾ വ്യാപിക്കാം. ലഭ്യമായ വിവരങ്ങൾ പറയുന്നത് എട്ടിൽ ഒരു സ്ത്രീക്ക് വീതം ജീവിതകാലത്തിൽ സ്തനാർബുദം വരാം എന്നാണ്. സ്ത്രീകളിലും പുരുഷൻമാരിലും സ്തനാർബുദം വരാം. സ്ത്രീകളിലാണ് കൂടുതൽ കണ്ടു വരുന്നത് എന്നു മാത്രം. സ്തനങ്ങളിൽ മുഴ, വലുപ്പം വ്യത്യാസപ്പെടുക, ആകൃതിയിൽ മാറ്റം വരുക, മുലക്കണ്ണിനു ചുറ്റുമുള്ള ചർമങ്ങൾ ഇളകിപ്പോകുക, സ്തനങ്ങളിലെ ചർമത്തിന് ചുവപ്പു നിറം വരുക ഇവയെല്ലാം ലക്ഷണങ്ങളാണ്.

3. ശ്വാസകോശാർബുദം
കഴിഞ്ഞ കുറേ വർഷങ്ങളായി ശ്വാസകോശാർബുദം ബാധിക്കുന്ന സ്ത്രീകളുടെ എണ്ണം കൂടി വരുന്നു. ശ്വാസകോശത്തിൽ അർബുദകോശങ്ങൾ പെട്ടെന്നു പെരുകി മറ്റു ഭാഗങ്ങളിലേക്കും വ്യാപിക്കുന്നു. ഈ കാൻസറിനു പ്രധാന കാരണങ്ങളിലൊന്ന് പുകവലിയാണ്. എന്നാൽ ലങ് കാൻസർ ബാധിച്ച സ്ത്രീകളിൽ പകുതിയിലധികവും പുകവലിക്കാത്തവരാണ്. ശ്വാസതടസ്സം, ചുമയ്ക്കുമ്പോൾ രക്തം വരുക, നെഞ്ചുവേദന, ശരീരഭാരം കുറയുക, തലവേദന, എല്ലുകൾക്കു വേദന ഇവയെല്ലാമാണ് രോഗലക്ഷണങ്ങൾ.

4. എൻഡോമെട്രിയൽ കാൻസർ
ഗർഭാശയത്തെ ആവരണം ചെയ്യുന്ന സ്തരത്തെ ബാധിക്കുന്ന അർബുദമാണിത്. Uterine Cancer എന്നും ഇത് അറിയപ്പെടുന്നു. എൻഡോമെട്രിയൽ കാൻസറിന്റെ അത്ര സാധാരണമല്ലെങ്കിലും ഗര്‍ഭപാത്രത്തെ ബാധിക്കുന്ന മറ്റ് കാൻസറുകളുമുണ്ട് യൂറ്ററിന് സർക്കോമ അത്തരത്തിലൊന്നാണ്. ആർത്തവവിരാമം വന്ന സ്ത്രീകളിലാണ് ഇത് കൂടുതലായി കണ്ടു വരുന്നത്. ആർത്തവവിരാമത്തിനുശേഷം യോനിയിലൂടെ രക്തസ്രാവം, ഇടുപ്പു വേദന, ആർത്തവ കാലത്തിനിടയിൽ രക്തസ്രാവം ഇവയെല്ലാം ലക്ഷണങ്ങളാണ്.

5. തൈറോയ്ഡ് കാൻസർ
കഴുത്തിൽ പൂമ്പാറ്റയുടെ ആകൃതിയിൽ കാണപ്പെടുന്ന ഗ്രന്ഥിയാണ് തൈറോയ്ഡ്. തൈറോയ്ഡ് കോശങ്ങളെ ബാധിക്കുന്ന കാൻസറാണ് തൈറോയ്ഡ് കാൻസർ ശാരീരികപ്രവർത്തനങ്ങൾക്ക് ആവശ്യമായ ഹോർമോണുകളെ ഉൽപ്പാദിപ്പിക്കുന്ന ഗ്രന്ഥിയാണിത്. ആദ്യം ലക്ഷണങ്ങളൊന്നും പ്രകടമാക്കാത്ത ഈ അർബുദം, വളരുന്തോറും കഴുത്തിന് വീക്കവും വേദനയും ഉണ്ടാകും. കഴുത്തിലെ മുഴ, ശബ്ദത്തിനുണ്ടാകുന്ന മാറ്റം, ഭക്ഷണം ഇറക്കാൻ പ്രയാസം അനുഭവപ്പെടുക ഇതെല്ലാമാണ് രോഗലക്ഷണങ്ങൾ.

ഇത്തരം രോഗലക്ഷണങ്ങൾ കണ്ടാൽ ഭയപ്പെടാതെ ഉടൻ തന്നെ വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കുക. ഓർക്കുക എല്ലാ ലക്ഷണങ്ങളും കാൻസറിന്റേത് ആയിരിക്കണമെന്നില്ല. പ്രതിരോധമാണ് ചികിത്സയേക്കാൾ പ്രധാനം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചവറയിലെ എസ്.എഫ്.ഐ പോസ്റ്റർ വിവാദം: ന്യായീകരണവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോം  (7 minutes ago)

വധശ്രമക്കേസുമായി ബന്ധപ്പെട്ട പ്രതിയെ പിടിക്കാനെത്തിയ പൊലീസുകാർക്കു നേരെ ആക്രമണം; എസ്ഐയുടെ നില ഗുരുതരം  (34 minutes ago)

ആ കിണറ്റിൻകരയിൽ ഒടുവിൽ സംഭവിച്ചത് എന്ത്? ദുരൂഹതകളിലേക്ക് വിരൽ ചൂണ്ടി സിസിടിവി ദൃശ്യങ്ങൾ...  (40 minutes ago)

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത; അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണം; കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്  (42 minutes ago)

മസ്സിലുപിടിച്ച് പോലീസിനെ ചെറഞ്ഞ് ആന്റോ! തെളിവെടുപ്പിനിടെ പറഞ്ഞത്...  (49 minutes ago)

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും വൻ മാറ്റം; ‘അർണാബ്’ ചുഴലിക്കാറ്റ് വരുന്നു! മഴ മുന്നറിയിപ്പ് ഇങ്ങനെ...  (1 hour ago)

യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയ്‌ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ;  (1 hour ago)

പിണറായിയെ ഉന്നമിടുന്നത് സിപിഎമ്മിനെ തകർക്കാനെന്ന് പി ജയരാജൻ  (2 hours ago)

Ajit-Doval അന്ന് കരിയർ അവസാനിച്ചെന്ന് കരുതി  (3 hours ago)

KOLLAM കാരണം അന്വേഷിച്ച് പോലീസ്  (3 hours ago)

അതിതീവ്ര ന്യൂനമർദ്ദം..  (3 hours ago)

RAMESH CHENNITHALA കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടു  (3 hours ago)

എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.  (5 hours ago)

Anto-Augustine ആന്റോ അഗസ്റ്റിന്റെ വീട് അനധികൃതമായി നിർമിച്ചത്;  (5 hours ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​ത ക്രി​ക്ക​റ്റ്.... ഇ​ന്ത്യ​ക്ക് ഇന്ന് സെ​മി​ഫൈ​ന​ൽ പോ​രാ​ട്ടം  (7 hours ago)

Malayali Vartha Recommends