Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൊറോണയിൽ നിന്നും മദ്യപാനം രക്ഷിക്കുമോ...ലോകാരോഗ്യ സംഘടന ഉത്തരം നൽകുന്നു...ഇവ ശ്രദ്ധിക്കൂ

07 MARCH 2020 04:53 PM IST
മലയാളി വാര്‍ത്ത

ലോകം മുഴുവൻ ഭീതിയോടെ ഉറ്റുനോക്കുന്ന ഒന്നാണ് കൊറോണ വൈറസ് എന്ന രോഗം. ലോകം മുഴുവൻ വ്യാപിക്കുന്ന ഈ രോഗം ബാധിച്ച് നിരവധി പേരുടെ ജീവനാണ് ഇതിനോടകം പൊലിഞ്ഞുപോയത്.കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള നടപടികള്‍ ഒരുവശത്തു ശക്തമാക്കവേ, രോഗം കൂടുതല്‍ പേരിലേക്കു വ്യാപിക്കുകയാണ്. ഉത്ഭവ കേന്ദ്രമായ ചൈനയിലെ വുഹാനിൽ നിന്ന് തുടങ്ങിയ രോഗമിപ്പോൾ മറ്റ് രാജ്യങ്ങളിലേക്കും ക്ഷണ നേരം കൊണ്ട് വ്യാപിക്കുകയാണ്. രോഗവുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങളും വ്യാജ പ്രചാരണങ്ങളും സജീവമാണ്. ഇതിൽ ഏറ്റവും കൂടുതലായി ഇപ്പോൾ പ്രചരിക്കുന്ന വാർത്തയാണ് മദ്യപാനം കൊറോണ ബാധയേൽക്കുന്നത് തടയുമോ എന്നത്. സമൂഹ മാധ്യമങ്ങളിലാണ് ഇത്തരം സംശയങ്ങൾ കൂടുതലായി ഉയർന്നുവരുന്നത്. ഇത്തരം സംശയങ്ങൾക്ക് ഉത്തരവുമായി എത്തിയിരിക്കുകയാണ് ലോകാരോഗ്യ സംഘടന.

മദ്യപിക്കുന്നത് കോവിഡ്-19 വൈറസ് ബാധിക്കാതിരിക്കാന്‍ സഹായിക്കില്ലെന്ന വെളിപ്പെടുത്തലാണ് ലോകാരോഗ്യ സംഘടന നടത്തിയിരിക്കുന്നത് . മദ്യം കഴിക്കുന്നത് വൈറസിനെ ഇല്ലാതാക്കാന്‍ സഹായിക്കുമെന്ന തരത്തില്‍ ഇന്റര്‍നെറ്റില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നതിനെ തുടര്‍ന്നാണ് ലോകാരോഗ്യ സംഘടന വിശദീകരണം നല്‍കിയിരിക്കുന്നത്. മാത്രമല്ല ആല്‍കഹോള്‍, ക്ലോറിന്‍ എന്നിവ ദേഹത്ത് സ്‌പ്രേ ചെയ്യുന്നത് കൊണ്ട് ശരീരത്തിനുള്ളില്‍ കയറിപ്പറ്റിയിട്ടുള്ള വൈറസിനെ നശിപ്പിക്കാന്‍ സാധിക്കില്ലെന്നും ലോകാരോഗ്യ സംഘടന പറയുന്നു.

ഇങ്ങനെ ചെയ്യുന്നത് കൊണ്ട് നിങ്ങളുടെ വസ്ത്രത്തെയും കണ്ണ്, വായ തുടങ്ങിയ അവയവങ്ങളും ദോഷകരമായി ബാധിക്കാനിടയുണ്ടെന്നും സംഘടന മുന്നറിയിപ്പ് നൽകുന്നു .
ഏതെങ്കിലും പ്രതലത്തെ അണുവിമുക്തമാക്കുന്നതിന് ആല്‍കഹോളും ക്ലോറിനും ഫലപ്രദമാണ്. പക്ഷെ അവ വിദഗ്ധരുടെ നിര്‍ദ്ദേശപ്രകാരമായിരിക്കണം ഉപയോഗിക്കേണ്ടതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ആല്‍കഹോള്‍ അടങ്ങിയിട്ടുള്ള അണുനാശിനികള്‍ കൈകളില്‍ പുരട്ടുക, സോപ്പ്, വെള്ളം ഇവയുപയോഗിച്ച കൈകള്‍ ഇടയ്ക്കിടെ കഴുകുക എന്നിവയാണ് വൈറസിനെ പ്രതിരോധിക്കുന്നതിന് പ്രധാനമായും ചെയ്യേണ്ടതെന്നും നിര്‍ദ്ദേശങ്ങളില്‍ പറയുന്നു.ചുടുവെള്ളത്തില്‍ കുളിക്കുന്നത് മൂലം രോഗത്തെ പ്രതിരോധിക്കാനാകില്ല . ചൈനയില്‍ നിന്നോ വൈറസ് ബാധയുണ്ടായിട്ടുള്ള രാജ്യങ്ങളില്‍ നിന്നോ വരുന്ന സാധനങ്ങള്‍ ഉപയോഗിക്കുന്നതുകൊണ്ട് രോഗം വരില്ലെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിൻ മാർഗ്ഗം കഞ്ചാവ് കടത്താൻ ശ്രമം; മലയാളി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ; ‘ഓപ്പറേഷൻ തൂഫാൻ’ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വൻ ലഹരിവേട്ട  (14 minutes ago)

വിദ്യാര്‍ത്ഥികള്‍ക്ക് ഷോര്‍ട്ട് ഫിലിം മത്സരം: സാംസ്കാരിക വകുപ്പ് എന്‍ട്രികള്‍ ക്ഷണിച്ചു: സെപ്റ്റംബര്‍ 24 വരെ എന്‍ട്രികള്‍ സമര്‍പ്പിക്കാം...  (32 minutes ago)

ചവറയിലെ എസ്.എഫ്.ഐ പോസ്റ്റർ വിവാദം: ന്യായീകരണവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോം  (44 minutes ago)

വധശ്രമക്കേസുമായി ബന്ധപ്പെട്ട പ്രതിയെ പിടിക്കാനെത്തിയ പൊലീസുകാർക്കു നേരെ ആക്രമണം; എസ്ഐയുടെ നില ഗുരുതരം  (1 hour ago)

ആ കിണറ്റിൻകരയിൽ ഒടുവിൽ സംഭവിച്ചത് എന്ത്? ദുരൂഹതകളിലേക്ക് വിരൽ ചൂണ്ടി സിസിടിവി ദൃശ്യങ്ങൾ...  (1 hour ago)

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത; അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണം; കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്  (1 hour ago)

മസ്സിലുപിടിച്ച് പോലീസിനെ ചെറഞ്ഞ് ആന്റോ! തെളിവെടുപ്പിനിടെ പറഞ്ഞത്...  (1 hour ago)

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും വൻ മാറ്റം; ‘അർണാബ്’ ചുഴലിക്കാറ്റ് വരുന്നു! മഴ മുന്നറിയിപ്പ് ഇങ്ങനെ...  (1 hour ago)

യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയ്‌ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ;  (2 hours ago)

പിണറായിയെ ഉന്നമിടുന്നത് സിപിഎമ്മിനെ തകർക്കാനെന്ന് പി ജയരാജൻ  (3 hours ago)

Ajit-Doval അന്ന് കരിയർ അവസാനിച്ചെന്ന് കരുതി  (3 hours ago)

KOLLAM കാരണം അന്വേഷിച്ച് പോലീസ്  (3 hours ago)

അതിതീവ്ര ന്യൂനമർദ്ദം..  (4 hours ago)

RAMESH CHENNITHALA കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടു  (4 hours ago)

എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.  (6 hours ago)

Malayali Vartha Recommends