Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എന്താണ് കൊറോണ വൈറസ്? ഏകദേശം അറുപതു വർഷം മാത്രം പഴക്കമേ ഇതിനുള്ളൂ . ആദ്യകാലത്ത് വളരെ സാധാരണ പനിയുടെ രൂപത്തിലായിരുന്നു തുടങ്ങിയത്..പിന്നീട് വൈറസ് ശക്തി പ്രാപിച്ച് ശ്വാസകോശ അണുബാധയുടെ രൂപത്തിൽ രൂക്ഷമായി പ്രത്യക്ഷപ്പെടാൻ തുടങ്ങി... കൊറോണയെക്കുറിച്ച് കൂടുതലറിയാം

17 MARCH 2020 11:25 AM IST
മലയാളി വാര്‍ത്ത
സസ്തനികളെയും പക്ഷികളെയും ബാധിക്കുന്ന പകർച്ചവ്യാധികളുടെ കൂട്ടത്തിൽ  പെടുന്നതാണ് കൊറോണ വൈറസ് ..പല സാഹചര്യങ്ങളിൽ നിന്നും ഇത് മനുഷ്യരെയും പിടികൂടുന്നു...ഏകദേശം അറുപതു വർഷം മാത്രം പഴക്കമേ  ഇതിനുള്ളൂ . ആദ്യകാലത്ത് വളരെ സാധാരണ പനിയുടെ രൂപത്തിലായിരുന്നു തുടങ്ങിയത്..പിന്നീട് വൈറസ് ശക്തി പ്രാപിച്ച് ശ്വാസകോശ അണുബാധയുടെ രൂപത്തിൽ രൂക്ഷമായി പ്രത്യക്ഷപ്പെടാൻ തുടങ്ങി...    ഈ ഗ്രൂപ്പിൽ പെട്ട മറ്റ് വൈറസുകളൊന്നും അത്രതന്നെ  അപകടകാരികൾ അല്ല. മനുഷ്യരിൽ, അവ ശ്വസനവ്യവസ്ഥയെ ബാധിക്കുകയും ഇൻഫ്ലുവൻസ, സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം (SARS), മിഡിൽ-ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം (MERS) തുടങ്ങിയ രോഗങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു.
2002 നവംബറിനും 2003 ജൂലൈയ്ക്കും ഇടയിൽ, തെക്കൻ ചൈനയിലാണ് SARS രോഗം ആദ്യമായി പൊട്ടിപ്പുറപ്പെട്ടത്. ബാധിക്കപ്പെട്ട 8,098 ആളുകളിൽ 774 പേരും മരണത്തിനു കീഴടങ്ങി . MERS രോഗം ക്യാമൽ ഫ്ലൂ എന്ന പേരിലും അറിയപ്പെടുന്നു. 2012 ൽ ഈ രോഗം ആദ്യമായി സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തതിനു ശേഷം 858 പേരുടെ മരണത്തിന്  കാരണമായി
. പനി, ചുമ, വയറിളക്കം, ശ്വാസം മുട്ടൽ എന്നിവയാണ് ഇതിൻ്റെ പ്രധാന രോഗലക്ഷണങ്ങൾ. മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ളവരിൽ രോഗം കൂടുതൽ കഠിനമായിരിക്കും. രോഗനിർണയം നടത്തിയ കേസുകളിൽ മൂന്നിലൊന്നാണ് മരണനിരക്ക് എന്നതും ഭീതിയുളവാക്കുന്ന മറ്റൊരു കാര്യം.
ഇവയിലൊന്നും പെടാത്ത കൊറോണ വൈറസ് ഇന്ന് മെഡിക്കൽ സയൻസിന് പൂർണ്ണമായും അജ്ഞാതമായ ഒന്നാണ്. പുതിയ കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള ആന്റി വൈറസ് മരുന്നുകളോ, രോഗാണുബാധയ്ക്ക് എതിരായ വാക്സിനുകളോ ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല . ആയുർവേദത്തിലും അലോപ്പതിയിൽ തന്നെയും കൊറോണയെ പ്രതിരോധിക്കാം എന്ന് അവകാശപ്പെടുന്ന മരുന്നുകൾക്ക് ശാസ്ത്രീയമായ തെളിവ് ലഭിച്ചിട്ടില്ല .. അതുകൊണ്ടുതന്നെ രോഗ ലക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമുള്ള ചികിത്സയാണ് ഇപ്പോൾ നൽകി വരുന്നത്.
മനുഷ്യരെ ബാധിക്കുന്ന കൊറോണ വൈറസുകളിൽ NL63, 229E, HKU1, OC43 എന്നിവ ഉൾപ്പെടുന്നു. ഇത് സാധാരണയായി ശ്വാസനാളിയെയാണ് ആദ്യം ബാധിക്കുക. ആദ്യ ലക്ഷണമായി സാധാരണ ജലദോഷം മാത്രമായിരിക്കും പ്രകടമാവുക. പിന്നീട് ഇത് ന്യൂമോണിയിലേക്കും കൂടുതൽ ദോഷകരമായ ആരോഗ്യ പ്രശ്നങ്ങളിലേക്കും നയിക്കുന്നു.  ചുമ, പനി, ന്യുമോണിയ, ശ്വാസതടസ്സം, ഛർദി, വയറിളക്കം തുടങ്ങിയവയാണ് കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങൾ‍...
വൈറസ് ശരീരത്തിനുള്ളിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണും. സാധാരണ ജലദോഷപ്പനി മുതൽ  മാരകമായ സെപ്റ്റിസീമിയ ഷോക്ക് വരെ പുതിയ കൊറോണ വൈറസ് ബാധകർക്ക് ഉണ്ടാവാം...
 രോഗ ബാധയുടെ ആദ്യഘട്ടത്തിൽ  ചെറിയ പനി, ജലദോഷം, ചുമ, തൊണ്ടവേദന, പേശിവേദന, തലവേദന എന്നിവയാണ് അനുഭവപ്പെടാറുള്ളത്. രണ്ടാംഘട്ടം ആകുമ്പോഴേക്കും ന്യുമോണിയ, ചുമ, ശ്വാസതടസ്സം, ഉയർന്ന ശ്വസനനിരക്ക് എന്നിവ അനുഭവപ്പെടും
മൂന്നാം ഘട്ടം  എആർഡിഎസ് (അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിൻഡ്രോം) എന്നാണു വൈദ്യശാസ്ത്രത്തിൽ അറിയപ്പെടുന്നത് .. ശ്വാസകോശ അറകളിൽ ദ്രാവകം നിറയുന്ന അതീവ ഗുരുതരാവസ്ഥയാണ് ഇത് ..രക്തസമ്മർദം താഴുകയും കടുത്ത ശ്വാസതടസ്സമുണ്ടാവുകയും ചെയ്യും. ഉയർന്ന ശ്വാസനിരക്കും അബോധാവസ്ഥയും ഉണ്ടാകാം
നാലാം ഘട്ടം സെപ്റ്റിക് ഷോക്ക് എന്ന അതി ഗുരുതരാവസ്ഥയാണ് ... രക്തസമ്മർദം ഗുരുതരമായി താഴ്ന്ന് വിവിധ ആന്തരികാവയവങ്ങളുടെ പ്രവർത്തനം സ്തംഭിക്കുന്നു.
അഞ്ചാം ഘട്ടത്തിൽ  വൈറസുകൾ രക്തത്തിലൂടെ വിവിധ ആന്തരികാവയവങ്ങളിലെത്തി അവയുടെ പ്രവർത്തനത്തെ തകരാറിലാക്കുന്നു. വൃക്കയുടെയും ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനത്തെ സ്തംഭിപ്പിച്ച് അതീവ ഗുരുതരാവസ്ഥയിലാക്കുന്നു..സെപ്റ്റിസീമിയ എന്ന ഈ ഘട്ടം തരണം ചെയ്യാൻ ബുദ്ധിമുട്ടാണ്
പ്രതിരോധശേഷി കുറവുള്ളവരെ ഇത് വളരെ പെട്ടെന്ന് ബാധിക്കാൻ സാധ്യതയുണ്ട്. അതിനാൽ, പ്രായമായ ആളുകൾ, ഗർഭിണികൾ, കുട്ടികൾ, ഹൃദ്രോഗം, കാൻസർ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരെ കൊറോണ വൈറസ് വേഗത്തിൽ പിടികൂടാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ മുൻകരുതലും ശുശ്രൂഷയും കൂടുതൽ ആവശ്യമുള്ളത് ഇവർക്ക് തന്നെയാണ്.    
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിൻ മാർഗ്ഗം കഞ്ചാവ് കടത്താൻ ശ്രമം; മലയാളി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ; ‘ഓപ്പറേഷൻ തൂഫാൻ’ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വൻ ലഹരിവേട്ട  (14 minutes ago)

വിദ്യാര്‍ത്ഥികള്‍ക്ക് ഷോര്‍ട്ട് ഫിലിം മത്സരം: സാംസ്കാരിക വകുപ്പ് എന്‍ട്രികള്‍ ക്ഷണിച്ചു: സെപ്റ്റംബര്‍ 24 വരെ എന്‍ട്രികള്‍ സമര്‍പ്പിക്കാം...  (32 minutes ago)

ചവറയിലെ എസ്.എഫ്.ഐ പോസ്റ്റർ വിവാദം: ന്യായീകരണവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോം  (44 minutes ago)

വധശ്രമക്കേസുമായി ബന്ധപ്പെട്ട പ്രതിയെ പിടിക്കാനെത്തിയ പൊലീസുകാർക്കു നേരെ ആക്രമണം; എസ്ഐയുടെ നില ഗുരുതരം  (1 hour ago)

ആ കിണറ്റിൻകരയിൽ ഒടുവിൽ സംഭവിച്ചത് എന്ത്? ദുരൂഹതകളിലേക്ക് വിരൽ ചൂണ്ടി സിസിടിവി ദൃശ്യങ്ങൾ...  (1 hour ago)

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത; അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണം; കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്  (1 hour ago)

മസ്സിലുപിടിച്ച് പോലീസിനെ ചെറഞ്ഞ് ആന്റോ! തെളിവെടുപ്പിനിടെ പറഞ്ഞത്...  (1 hour ago)

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും വൻ മാറ്റം; ‘അർണാബ്’ ചുഴലിക്കാറ്റ് വരുന്നു! മഴ മുന്നറിയിപ്പ് ഇങ്ങനെ...  (1 hour ago)

യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയ്‌ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ;  (2 hours ago)

പിണറായിയെ ഉന്നമിടുന്നത് സിപിഎമ്മിനെ തകർക്കാനെന്ന് പി ജയരാജൻ  (3 hours ago)

Ajit-Doval അന്ന് കരിയർ അവസാനിച്ചെന്ന് കരുതി  (3 hours ago)

KOLLAM കാരണം അന്വേഷിച്ച് പോലീസ്  (3 hours ago)

അതിതീവ്ര ന്യൂനമർദ്ദം..  (4 hours ago)

RAMESH CHENNITHALA കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടു  (4 hours ago)

എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.  (6 hours ago)

Malayali Vartha Recommends