Widgets Magazine
03
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അംഗീകരിക്കില്ലെന്ന്... ഗവര്‍ണറുടെ പരിപാടി കുളമാക്കാന്‍ ശ്രമിച്ച റജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍, സസ്‌പെന്‍ഷനെതിരെ കോടതിയെ സമീപിക്കുമെന്ന് റജിസ്ട്രാര്‍, വിസിയുടേത് അമിതാധികാര പ്രയോഗമെന്ന് മന്ത്രി, ഉത്തരവ് കീറക്കടലാസെന്ന് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍


മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.


ഒരു വയസുകാരന്റെ മരണ കാരണം തലച്ചോറിലെ ഞരമ്പുകള്‍ പൊട്ടിയതിനാലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ കരളിന്റെ ഭാഗത്ത് അക്യുപംഗ്ചർ ചികിത്സ നൽകി...


വൻ പരാജയമെന്ന് ജനങ്ങള്‍ ഒന്നടങ്കം വിധി പറഞ്ഞ മന്ത്രിമാരെ, ഒഴിവാക്കാനോ മാറ്റിപ്രതിഷ്ഠിക്കാനോ ഉള്ള തിരക്കിൽ സര്‍ക്കാര്‍...

കൊവിഡിനിടയില്‍ പകര്‍ച്ചപ്പനിയും...പ്രാരംഭലക്ഷണങ്ങള്‍ ഒരുപോലെ..ചിക്കുന്‍ ഗുനിയ, എലിപ്പനി, ഡെങ്കി, നിപ. ഇവയെല്ലാം പിടിച്ചുലച്ചു. ഇതുവഴിയുള്ള മരണങ്ങള്‍ ഒരുപരിധിവരെ നിയന്ത്രിച്ചു നിര്‍ത്തിയപ്പോഴാണ് പുതിയ വെല്ലുവിളിയായി കൊറോണ വൈറസ് (കൊവിഡ് 19) മാറിയത്.. ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

22 JUNE 2020 02:04 PM IST
മലയാളി വാര്‍ത്ത

More Stories...

കടലിലൂടെ ഒഴുകി നടക്കുന്ന കണ്ടെയ്‌നറുകള്‍ വിചാരിച്ചതിലും വലിയ അപകടം ഭാവിയിലുണ്ടാക്കിയേക്കാം; മീനും കക്കയിറച്ചിയും മറ്റും ഭക്ഷിക്കുന്നതിൽ പ്രശ്നമോ..?

ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ ജാഗ്രത പുലര്‍ത്തണം, കേസ് വര്‍ധിക്കാന്‍ സാധ്യത: മന്ത്രി വീണാ ജോര്‍ജ്

ക്ഷയരോഗത്തെ തുടച്ചു നീക്കാന്‍ ഒരുമിച്ചുള്ള പ്രവര്‍ത്തനം അനിവാര്യം: മന്ത്രി വീണാ ജോര്‍ജ്...  ലോക ക്ഷയരോഗ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം

കോഴിക്കോട് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് യുവതി മരിച്ചു....

കാന്‍സറിനെതിരെ കേരളം ഒറ്റക്കെട്ടായി അണിചേരണം: മന്ത്രി വീണാ ജോര്‍ജ് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ക്യാമ്പയിന്‍: ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും

സംസ്ഥാനത്ത് കോവിഡ് ദിനംപ്രതി കൂടു വരുന്ന സാഹചര്യമാണ്. അതിനിടയിൽ മഴക്കാലമായതോടെ പതിവ് പനികള്‍ വ്യാപകമാകുന്നത് ആശങ്ക ഉണ്ടാക്കുന്നു . കൊവിഡിന്റെയും പകര്‍ച്ച പനികളുടെയും പ്രാരംഭലക്ഷണങ്ങളെല്ലാം ഒരുപോലെയാണ്എന്നതിനാൽ ആരോഗ്യപ്രവർത്തകരുൾപ്പടെ കൂടുതൽ പേടിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്

പലതരം പകര്‍ച്ച പനികള്‍ കുറച്ച് കാലമായി കേരളത്തെ മാരകമായി അലട്ടുന്നുണ്ട്. ചിക്കുന്‍ ഗുനിയ, എലിപ്പനി, ഡെങ്കി, നിപ. ഇവയെല്ലാം പിടിച്ചുലച്ചു. ഇതുവഴിയുള്ള മരണങ്ങള്‍ ഒരുപരിധിവരെ നിയന്ത്രിച്ചു നിര്‍ത്തിയപ്പോഴാണ് പുതിയ വെല്ലുവിളിയായി കൊറോണ വൈറസ് (കൊവിഡ് 19) മാറിയത്

പലതരം പകര്‍ച്ച പനികള്‍ കുറച്ച് കാലമായി കേരളത്തെ മാരകമായി അലട്ടുന്നുണ്ട്. ചിക്കുന്‍ ഗുനിയ, എലിപ്പനി, ഡെങ്കി, നിപ. ഇവയെല്ലാം പിടിച്ചുലച്ചു. ഇതുവഴിയുള്ള മരണങ്ങള്‍ ഒരുപരിധിവരെ നിയന്ത്രിച്ചു നിര്‍ത്തിയപ്പോഴാണ് പുതിയ വെല്ലുവിളിയായി കൊറോണ വൈറസ് (കൊവിഡ് 19) മാറിയത്

ഇന്ത്യയില്‍ ചിക്കുന്‍ഗുനിയ പൊട്ടിപ്പുറപ്പെട്ടത് 2006-07 ലായിരുന്നു. ആദ്യതവണ തന്നെ ഇന്ത്യയില്‍ ഏറ്റവുംകൂടുതല്‍ പ്രതിസന്ധി നേരിട്ടത് കേരളത്തിലും. മൊത്തം കേസുകളിലെ 58 ശതമാനവും ഇവിടെയായിരുന്നു.-24,052 കേസുകള്‍. 90 പേര്‍ മരിച്ചു. 2006 ല്‍ 72 മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 2007ല്‍ 125 ആയി ഉയര്‍ന്നു.

ഡെങ്കി പനി കേരളത്തില്‍ 1997 മുതല്‍ റിപ്പോര്‍ട്ട് ചെയ്തു. 20 വര്‍ഷത്തിന് ശേഷമാണ് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത്. 2017 ല്‍ 21,993 കേസുകള്‍ 165 പേര്‍ മരിച്ചു.

നിപ വൈറസ് 2018 മെയിലാണ് കേരളത്തില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി രണ്ടായിരത്തോളം പേരെ ചികിത്സയ്ക്ക് വിധേയാക്കി. ഔദ്യോഗിക സ്ഥീരീകരണമനുസരിച്ച് 19 മരണം.

ലിനി എന്ന നഴ്‌സും മരിച്ചു. അനൗദ്യോഗിക കണക്കനുസരിച്ച് 21 മരണങ്ങളുണ്ട്. ഇതില്‍ രണ്ട് കേസുകള്‍ നിപയാണ് എന്ന് അറിയുന്നതിന് മുമ്പ് സംഭവിച്ചതാണെന്നും വിലയിരുത്തപ്പെടുന്നു. ആദ്യതവണ രണ്ട് പേര്‍ രോഗ മുക്തരായി. 2019 ല്‍ കൊച്ചിയില്‍ നിപ ഒരു കേസ് രജിസ്റ്റർ ചെയ്‌തെങ്കിലും രോഗമുക്തമായി.

കഴിഞ്ഞ ഒരു മാസത്തിനിടെ 589 ഡെങ്കിപ്പനിയും 91 എലിപ്പനി കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. പനിയുമായി ആശുപത്രിയിലെത്തുന്നവരുടെ കൊവിഡ് പരിശോധന ആവശ്യപ്പെടുന്നവരുടെയും എണ്ണം കൂടുകയാണ്.

കൊവിഡിന്റെയും പകര്‍ച്ചവ്യാധികളുടെയും പ്രാരംഭലക്ഷണങ്ങള്‍ ഒരുപോലെയാണ്എന്നതാണ് ഇവിടെ പ്രശ്‌നമാകുന്നത് . കൊവിഡിന്റെ പ്രാരംഭലക്ഷണം പനിയും തൊണ്ടവേദനയുമാണ്. ലോകാരോഗ്യ സംഘടനയും ഐസിഎംആറും പുറത്തിറക്കിയ രോഗലക്ഷണങ്ങളുടെ പട്ടികയിലുള്ളവ കണക്കിലെടുത്താണ് നിരീക്ഷണ നടപടികള്‍ എടുക്കുന്നതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ഡെങ്കിപ്പനിയ്ക്ക് പനിയ്ക്കു പുറമെയുള്ള മറ്റു ലക്ഷണങ്ങളുമുണ്ട്. പനിയോടൊപ്പം പേശിവേദനയുണ്ടാകും. കിടക്കാന്‍ പോലും സാധിക്കാത്ത രീതിയില്‍ പേശിവേദന ഉള്ളതിനാലാണ് ഡെങ്കിയെ ബ്രേക്ക് ബോണ്‍ ഫീവര്‍ എന്ന് വിളിക്കുന്നത്. ജലദോഷപ്പനിയുടെ ലക്ഷണങ്ങള്‍ ഡെങ്കിക്ക് ഉണ്ടാകില്ല, ആലപ്പുഴ മെഡിക്കല്‍ കോളജ് ജനറല്‍ മെഡിസിന്‍ പ്രൊഫസര്‍ ഡോ. ബി പത്മകുമാര്‍ ആണ് ഇക്കാര്യം പറഞ്ഞത്.

ഒരാള്‍ക്ക് എലിപ്പനി ബാധിച്ചാല്‍ കണ്ണിന് മഞ്ഞനിറം, രക്തസ്രാവം, തുട- പേശി വേദന എന്നിവ ഉണ്ടാകും. പെട്ടെന്നുണ്ടാകുന്ന ശക്തമായ പനി, പനിയോടൊപ്പം ചിലപ്പോള്‍ വിറയലും ഉണ്ടാകാം. ശക്തമായ തലവേദന, പേശീവേദന, കാല്‍മുട്ടിന് താഴെയുള്ള പേശികളിലും നടുവിനുമാണ് ദേവന കൂടുതല്‍ അനുഭവപ്പെടുന്നത്.

മഞ്ഞപ്പിത്തം- ത്വക്കിനും കണ്ണുകള്‍ക്കും മഞ്ഞനിറമുണ്ടാകുക, മൂത്രം മഞ്ഞ നിറത്തില്‍ പോകുക എന്നിവ മഞ്ഞപ്പിത്ത ലക്ഷണങ്ങളാണ്. ശക്തമായ പനിയോടൊപ്പം മഞ്ഞപ്പിത്തം ഉണ്ടാകുന്നുണ്ടെങ്കില്‍ എലിപ്പനി ആണോയെന്ന് സംശയിക്കേണ്ടതാണ്.

പനിയുടെ ലക്ഷണം കാണുന്ന എല്ലാവരും കൊവിഡ് പരിശോധന നടത്തേണ്ട കാര്യമില്ലെന്ന് ഡോ. പത്മകുമാര്‍ പറഞ്ഞു . ഡോക്ടര്‍മാരുടെ നിര്‍ദേശത്തോടെ മാത്രമേ സ്വകാര്യ ലാബുകളില്‍ കൊവിഡ് പരിശോധന നടത്താന്‍ സാധിക്കൂ.

എപ്പിഡമോളജിക്കല്‍ ലിങ്കില്ലാതെ എല്ലാ രോഗികളെയും സംശയിക്കേണ്ട സാഹചര്യം നിലവില്‍ സംസ്ഥാനത്തില്ല. അടുത്ത മൂന്നുമാസം പനികള്‍ കൂടാനുള്ള സാധ്യതയുണ്ടെന്നും സ്വയം ചികിത്സ പാടില്ലെന്നും ആരോഗ്യവിദഗ്ധര്‍ പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭീകരവാദത്തിനെതിരെ ഇരട്ടത്താപ്പ് നിലപാട് പാടില്ലെന്ന് പ്രധാനമന്ത്രി  (1 minute ago)

അംഗീകരിക്കില്ലെന്ന്... ഗവര്‍ണറുടെ പരിപാടി കുളമാക്കാന്‍ ശ്രമിച്ച റജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍, സസ്‌പെന്‍ഷനെതിരെ കോടതിയെ സമീപിക്കുമെന്ന് റജിസ്ട്രാര്‍, വിസിയുടേത് അമിതാധികാര പ്രയോഗമെന്ന് മന്ത്രി, ഉത്തര  (11 minutes ago)

ബസുകളുടെ തത്സമയ യാത്രാവിവരങ്ങളാണ് മൊബൈല്‍ ആപ്ലിക്കേഷനില്‍ ...  (30 minutes ago)

റവാഡ ചന്ദ്രശേഖര്‍ രാജ്ഭവനില്‍ ഗവര്‍ണര്‍ ആര്‍.വി. ആര്‍ലേക്കറുമായി കൂടിക്കാ  (47 minutes ago)

ശുഭ്മന്‍ ഗില്ലിന് സെഞ്ച്വറി കരുത്തില്‍ ഇന്ത്യ 300 കടന്നു..  (1 hour ago)

നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്  (1 hour ago)

ടിപ്പര്‍ ലോറിക്ക് പുറകില്‍ ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം  (1 hour ago)

എടക്കരയില്‍ അച്ഛന്റെ മരണം സ്ഥിരീകരിക്കാന്‍ ആശുപത്രിയിലേക്ക് പോകാന്‍  (1 hour ago)

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.  (2 hours ago)

ഹമാസിനെതിരേ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു...  (2 hours ago)

ഡോക്ടര്‍ ദിനത്തില്‍ മീനാക്ഷി പങ്കുവച്ച കുറിപ്പ്  (9 hours ago)

കോളേജ് വിദ്യാര്‍ത്ഥിനിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച 21കാരന്‍ പിടിയില്‍  (10 hours ago)

നാട്ടിലിറങ്ങിയ കാട്ടാനകളെ തുരത്താന്‍ വനപാലകരെത്തി: വനപാലകരെ ആക്രമിക്കാന്‍ പാഞ്ഞെത്തി കാട്ടാന  (10 hours ago)

വയനാട് ദുരന്തബാധിതരുടെ ഫണ്ടില്‍ ഒരു രൂപ വ്യത്യാസമുണ്ടെങ്കില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (10 hours ago)

ഡോ. സിസ തോമസിന് കേരള സര്‍വകലാശാല വി സിയുടെ അധിക ചുമതല  (10 hours ago)

Malayali Vartha Recommends