Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒരിക്കൽ വന്നവർക്ക് കോവിഡ് വീണ്ടും വരുമോ? ? വരാമെന്ന് ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിൻ ; എന്നാൽ ഒരിക്കലും രണ്ടാമത് രോഗം വരില്ലെന്ന് യുഎസിലെ പുതിയ പഠനം..വ്യത്യസ്ത അഭിപ്രായവുമായി വിവിധ പഠനങ്ങൾ

19 AUGUST 2020 01:51 PM IST
മലയാളി വാര്‍ത്ത

കൊവിഡ് രോഗമുക്തി നേടുന്ന മിതമായ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച കൊവിഡ് രോഗികളില്‍ ആന്റിബോഡികള്‍ വേഗത്തില്‍ ഇല്ലാതാകുമെന്നും അണുബാധയില്‍ നിന്ന് ദീര്‍ഘകാല രോഗപ്രതിരോധശേഷി നല്‍കില്ലെന്നും ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനിലെ പഠനം വ്യക്തമാക്കുമ്പോൾ നേരെ എതിരാണ് യു എസ പഠനം പറയുന്നത് . ഒരിക്കൽ രോഗം വന്നവരിൽ കൊവിഡില്‍ നിന്നും രക്ഷനേടാനുള്ള പ്രതിരോധശേഷി ആര്‍ജ്ജിച്ചെടുക്കുന്നതായി പഠനം വ്യക്തമാക്കുന്നു.


ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനിലെ പഠന പ്രകാരം രോഗലക്ഷണങ്ങള്‍ പ്രകടമായി 37 ദിവസത്തിന് ശേഷം എടുത്ത ആന്റിബോഡികളിൽ ആദ്യ വിശകലനം നടത്തി. 86 ദിവസത്തിന് ശേഷമോ, മൂന്നുമാസത്തിന് താഴെയോ എടുത്ത ആന്റിബോഡികളിലാണ് രണ്ടാംഘട്ട വിശലകനം നടന്നത്.

ഈ രണ്ടു കാലയളവിനുള്ളില്‍ ആന്റിബോഡിയുടെ അളവ് കുറയുന്നതായാണ് ഗവേഷകര്‍ കണ്ടെത്തിയത് . സാര്‍സിനേക്കാള്‍ വേഗത്തിലാണ് കൊവിഡ് 19 ബാധിക്കുന്നവരില്‍ ആന്റിബോഡികളുടെ നഷ്ടം സംഭവിക്കുന്നത്. അതായത് മിതമായി കൊവിഡ് 19 ബാധിച്ച രോഗികളില്‍ ദീര്‍ഘകാല കൊവിഡ് ആന്റിബോഡികള്‍ ഉണ്ടാകണമെന്നില്ല. ലോകമെമ്പാടുമുള്ള കൊവിഡ് രോഗികളില്‍ ഭൂരിഭാഗവും മിതമായ തോതിൽ രോഗലക്ഷണമുള്ളവരായതിനാല്‍ ഇവര്‍ക്ക് വീണ്ടും രോഗബാധയുണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് ഈ പഠനം വ്യക്തമാക്കുന്നത്

എന്നാൽ കൊവിഡ്-19 രോഗമുക്തി നേടിയ മൂന്ന് പേര്‍ സിയാറ്റിനില്‍ നിന്നു പുറപ്പെട്ട മത്സ്യബന്ധന കപ്പലില്‍ രോഗം പടര്‍ന്നു പിടിയ്ക്കുന്നതിനിടെ രോഗം പിടിപെടാതെ രക്ഷപ്പെട്ടു എന്ന് അവകാശപ്പെട്ടാണ് രണ്ടാമതും കൊവിഡ് പിടിപെടില്ലെന്ന് അമേരിക്കന്‍ പഠനം ചൂണ്ടിക്കാട്ടുന്നത്..ഇതിലൂടെ അവര്‍ കൊവിഡില്‍ നിന്നും രക്ഷനേടാനുള്ള പ്രതിരോധശേഷി ആര്‍ജ്ജിച്ചെടുക്കുന്നതായി പഠനം വ്യക്തമാക്കുന്നു

കൊവിഡ് രോഗമുക്തി നേടുന്ന രോഗികളില്‍ ആന്റിബോഡി ഉത്പാദിപ്പിക്കപ്പെടും. ഇത് കുറച്ച് മാസത്തേയ്ക്ക് പ്രതിരോധ ശേഷി നല്‍കും. ലണ്ടനിലെ കിങ്സ് കോളജ് നടത്തിയ ഗവേഷണത്തില്‍, വൈറസിനെ നശിപ്പിക്കുന്ന ആന്റിബോഡികളുടെ അളവ് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങി മൂന്നാഴ്ചയ്ക്കുള്ളില്‍ കൂടുകയും കുറയുകയും ചെയ്യുന്നെന്ന് പറയുന്നു.

ജര്‍മനിയിലെ മ്യുണിച്ചില്‍ നടത്തിയ ഗവേഷണത്തില്‍, കൊവിഡ് രോഗമുക്തി നേടിയ ആളുകളില്‍ നടത്തിയ പരിശോധനകളില്‍ ആന്റിബോഡികളുടെ അളവ് കുറയുന്നതായി കാണാന്‍ സാധിച്ചു. ചൈനയില്‍ നടത്തിയ സമാന അന്വേഷണവുമായി ഈ കണ്ടെത്തല്‍ പൊരുത്തപ്പെടുന്നു. കൊവിഡ് രോഗികളിലെ ആന്റിബോഡി രക്തത്തില്‍ നിലനില്‍ക്കുന്നില്ലെന്ന് ചൈനീസ് പഠനം വ്യക്തമാക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കേണ്ട ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നത് വിദഗ്ധ സമിതികളാണ്;സമഗ്രമായ പ്രക്രിയയിലൂടെ തെരഞ്ഞെടുത്ത ചിത്രങ്ങൾക്ക് മേളയുടെ വേദിയിൽ പ്രദർശിപ്പിക്കാനുള്ള അനുമതി നിഷേധിക്  (12 minutes ago)

ഓപ്പറേഷൻ തൂഫാൻ; 12111 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും കഞ്ചാവും ഹെറോയിനും ബ്രൗൺ ഷുഗറും പിടിച്ചെടുത്തു  (17 minutes ago)

ട്രെയിൻ മാർഗ്ഗം കഞ്ചാവ് കടത്താൻ ശ്രമം; മലയാളി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ; ‘ഓപ്പറേഷൻ തൂഫാൻ’ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വൻ ലഹരിവേട്ട  (32 minutes ago)

വിദ്യാര്‍ത്ഥികള്‍ക്ക് ഷോര്‍ട്ട് ഫിലിം മത്സരം: സാംസ്കാരിക വകുപ്പ് എന്‍ട്രികള്‍ ക്ഷണിച്ചു: സെപ്റ്റംബര്‍ 24 വരെ എന്‍ട്രികള്‍ സമര്‍പ്പിക്കാം...  (50 minutes ago)

ചവറയിലെ എസ്.എഫ്.ഐ പോസ്റ്റർ വിവാദം: ന്യായീകരണവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോം  (1 hour ago)

വധശ്രമക്കേസുമായി ബന്ധപ്പെട്ട പ്രതിയെ പിടിക്കാനെത്തിയ പൊലീസുകാർക്കു നേരെ ആക്രമണം; എസ്ഐയുടെ നില ഗുരുതരം  (1 hour ago)

ആ കിണറ്റിൻകരയിൽ ഒടുവിൽ സംഭവിച്ചത് എന്ത്? ദുരൂഹതകളിലേക്ക് വിരൽ ചൂണ്ടി സിസിടിവി ദൃശ്യങ്ങൾ...  (1 hour ago)

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത; അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണം; കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്  (1 hour ago)

മസ്സിലുപിടിച്ച് പോലീസിനെ ചെറഞ്ഞ് ആന്റോ! തെളിവെടുപ്പിനിടെ പറഞ്ഞത്...  (1 hour ago)

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും വൻ മാറ്റം; ‘അർണാബ്’ ചുഴലിക്കാറ്റ് വരുന്നു! മഴ മുന്നറിയിപ്പ് ഇങ്ങനെ...  (2 hours ago)

യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയ്‌ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ;  (2 hours ago)

പിണറായിയെ ഉന്നമിടുന്നത് സിപിഎമ്മിനെ തകർക്കാനെന്ന് പി ജയരാജൻ  (3 hours ago)

Ajit-Doval അന്ന് കരിയർ അവസാനിച്ചെന്ന് കരുതി  (4 hours ago)

KOLLAM കാരണം അന്വേഷിച്ച് പോലീസ്  (4 hours ago)

അതിതീവ്ര ന്യൂനമർദ്ദം..  (4 hours ago)

Malayali Vartha Recommends