Widgets Magazine
21
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കലിഫോർണിയയിലെ ഇരട്ടക്കൊലപാതകം; അഞ്ജനയുടെയും ആനിന്റെയും ഭൗതികദേഹങ്ങൾ വീട്ടിലെത്തിച്ചു; വൻ ജനക്കൂട്ടത്തെ സാക്ഷിനിർത്തി നെഞ്ചുപൊട്ടുന്ന ദൃശ്യങ്ങൾ...


ഓപ്പറേഷൻ തൂഫാൻ ഭൂട്ടാനിലും..വിവരങ്ങള്‍ ആരാഞ്ഞ് ഭൂട്ടാന്‍ ആഭ്യന്തരമന്ത്രി.. അടിയന്തര ലഹരിവിരുദ്ധ ദൗത്യത്തിൽ താൽപ്പര്യം പ്രകടിപ്പിച്ച് ഭൂട്ടാൻ സർക്കാരും..


വി.ഡി സതീശൻ കാട്ടിയത് വലിയ മാതൃക, എങ്കിലും രക്ഷാപ്രവർത്തനം അശാസ്ത്രീയമെന്ന് വിമർശനം; അപകടത്തിൽപ്പെട്ടവരെ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്ത്?


അപകടത്തിൽപ്പെട്ട യുവാവിനെ സഹായിച്ച മുഖ്യമന്ത്രിയുടെ വീഡിയോ കണ്ടപ്പോൾ സങ്കടമാണ് തോന്നിയത്..വിമർശനവുമായി ഡോക്ടർ..ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്..


പ്രിയദർശിനി പദ്ധതിക്ക് ഡബിൾബെൽ മുഴങ്ങിയിട്ട് നാളെ 100 നാൾ തികയും..രാവിലെ 10 മണിക്ക് സാരി വിതരണം സംഘടിപ്പിക്കുന്നു... മന്ത്രി സി.പി ജോൺ സാരി വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കും..

ഉമിനീരില്‍ നിന്ന് കോവിഡ് ബാധ അറിയാനുള്ള പരിശോധനാ കിറ്റ് വികസിപ്പിച്ചു..കൊവിഡ് തിരിച്ചറിയാനുള്ള വിവിധ ടെസ്റ്റുകൾ ഇവയാണ്

07 OCTOBER 2020 04:48 PM IST
മലയാളി വാര്‍ത്ത

ഉമിനീരില്‍ നിന്ന് കോവിഡ് ബാധ അറിയാനുള്ള പരിശോധനാ കിറ്റ് വികസിപ്പിച്ചു. ജാമിയ മിലിയ ഇസ്ലാമിയയിലെ ഗവേഷകരാണ് കിറ്റ് വികസിപ്പിച്ചെടുത്തത്. ഒരു മണിക്കൂറിനുള്ളില്‍ പരിശോധനാ ഫലം ലഭിക്കുമെന്ന് സര്‍വ്വകലാശാല പറയുന്നു.

ആപ്ലിക്കേഷന്‍ വഴി പരിശോധനാ ഫലം വ്യക്തിയെ അറിയിക്കുമെന്നും ഗവേഷകര്‍ വ്യക്തമാക്കി. MI-SEHAT(മൊബൈല്‍ ഇന്റഗ്രേറ്റഡ് സെന്‍സിറ്റീവ് എസ്റ്റിമേറ്റ് ആന്റ് ഹൈസ്‌പെസിഫിറ്റി ആപ്ലിക്കേഷന്‍ ടെസ്റ്റ്) എന്നാണ് പുതിയ സാങ്കേതിക വിദ്യയുടെ പേര്.

ജെഎംഐയിലെ മള്‍ട്ടിഡിസിപ്ലിനറി സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് റിസര്‍ച്ച് ആന്റ് സ്റ്റഡീസിലെ (എംസിആര്‍എസ്) ശാസ്ത്രജ്ഞരുടെ സംഘവും മറ്റ് സ്ഥാപനങ്ങളില്‍ നിന്നുള്ള വിദഗ്ധരും ചേര്‍ന്നാണ് സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്. കിറ്റിന്റെ പ്രവര്‍ത്തനം വീട്ടില്‍ തന്നെ കോവിഡ് പരിശോധന നടത്താന്‍ വഴിയൊരുക്കുമെന്ന് ഗവേഷകര്‍ പറഞ്ഞു.

പുതിയ സാങ്കേതികവിദ്യ വീടുകളിലെ പരിശോധനയെ പ്രോല്‍സാഹിപ്പിക്കുമെന്നും അതിനാല്‍ കൊവിഡ് രോഗികളുടെ വീടിനു പുറത്തുള്ള ഇടപെടലും ചലനവും നിയന്ത്രിക്കാമെന്നും ജെഎംഐ വൈസ് ചാന്‍സലര്‍ പ്രഫ. നജ്മാ അക്തര്‍ പറഞ്ഞു.

കൊവിഡ് ബാധയുണ്ടോയെന്നു തിരിച്ചറിയാന്‍ മൂന്നു തരം ടെസ്റ്റുകളാണ് ഇപ്പോള്‍ ചെയ്യുന്നത്. ആര്‍ടി പിസിആര്‍ എന്നാണ് ഒരു ടെസ്റ്റ് അറിയപ്പെടുന്നത്. ഇത് കൊവിഡ് തുടക്കത്തില്‍ തന്നെ ചെയ്തു വരുന്ന ഒന്നാണ്. രണ്ടാമത്തെ റാപ്പിഡ് കിറ്റ് ടെസ്റ്റാണ്. ഇത് കൊവിഡ് നമ്മുടെ ശരീരത്തില്‍ കയറിയാലുണ്ടാകുന്ന ആന്റിബോഡി ടെസ്റ്റാണ്.

മൂന്നാമത്തേത് പുതിയ ടെസ്റ്റ്, ആന്റിജന്‍ ടെസ്റ്റാണ്. രണ്ടാമതും മൂന്നാമതുമുള്ള ടെസ്റ്റുകള്‍ അര മണിക്കൂറില്‍ തന്നെ ഫലം അറിയാം. ആദ്യത്തേ ടെസ്റ്റിന് 24 മണിക്കൂര്‍ പിടിയ്ക്കും.. ആദ്യത്തേയും മൂന്നാമത്തേയും ടെസ്റ്റ് മൂക്കില്‍ നിന്നോ തൊണ്ടയുടെ ഭാഗത്തു നിന്നോ എടുക്കുന്ന ചെറിയൊരു ശ്ലേഷ്മസ്തരത്തില്‍, മ്യൂകസില്‍ നിന്നാണ്. ഇതില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റാണ് എറ്റവും കൃത്യതയുള്ളത്.

പുറംചട്ടയും ഉള്ളിലെ ജീനും എന്നിങ്ങനെ കൊറോണ വൈറസിന് രണ്ടു ഭാഗമുണ്ട്. . ഉള്ളിലെ ഭാഗം തിരിച്ചറിയുകയാണ് ആര്‍ടിപിസിആര്‍ ടെസ്റ്റില്‍ ചെയ്യുന്നത്. രോഗബാധയുണ്ടെങ്കിൽ ഇതിന്റെ ഫലം ഏതാണ്ട് പൂര്‍ണമായും ശരിയായി തന്നെ ലഭിക്കും .

ആന്റിജന്‍ ടെസ്റ്റ് പുറത്തെ പ്രോട്ടീന്‍ ആവരണം ചാലിച്ചു നോക്കുന്ന ടെസ്റ്റാണ്. ഇതിന് 10-20 മിനിറ്റുകള്‍ക്കുളിൽ റിസൾട്ട് അറിയാം എന്നതാണ് ഇതിന്റെ ഗുണം ... എന്നാല്‍ ഇതില്‍ 50-60% വരെയാണ് ഫലനിര്‍ണയത്തിലെ കൃത്യത. ആന്റിജന്‍ ടെസ്‌ററില്‍ നെഗറ്റീവായവര്‍ക്ക് പൊസറ്റീവിറ്റി കാണില്ല. ലക്ഷണങ്ങള്‍ ഉണ്ടായിട്ടും കൊവിഡ് ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവെങ്കില്‍ ആര്‍ടിപിസിആര്‍ ടെസറ്റ് ചെയ്യും. ആന്റിജന്‍ ടെസ്റ്റ് ഏതു സ്ഥലത്തു വച്ചും ചെയ്യാം. അര മണിക്കൂറില്‍ തന്നെ ഫലം ലഭിയ്ക്കും. ആര്‍ടിപിസിആറില്‍ ഇതിനായുള്ള ഉപകരണം വേണം.

ആന്റിബോഡി ടെസ്റ്റാണ് റാപിഡ് കിറ്റ് ടെസ്റ്റ് എന്നറിയപ്പെടുന്നത്. ഇത് രക്തത്തിലൂടെ കണ്ടെത്തുന്നു. അതായത് നമ്മുടെ ശരീരത്തില്‍ ഈ വൈറസ് കയറിയാല്‍ ശരീരം ഇതിനെതിരെ ഉല്‍പാദിപ്പിയ്ക്കുന്ന ആന്റിബോഡി കണ്ടെത്തുന്ന ടെസ്റ്റാണ് ഇത് .

ഐജിഎം, ഐജിജി എന്നിങ്ങനെ രണ്ടു തരം ആന്റിബോഡി ഫാക്ടറുണ്ട്.ഐജിഎം ആണെങ്കില്‍ ഈ വൈറസ് നമ്മുടെ ശരീരത്തില്‍ കയറിയിട്ട് അധികമായില്ല, മറ്റുള്ളവരിലേയ്ക്കു പകരാനുള്ള സാധ്യത ഏറെയാണെന്നു മനസ്സിലാക്കാം . അതായത് പകരാന്‍ സാധ്യത ഏറെയുള്ള സമയമാണ്

ഐജിജി എന്ന ആന്റിബോഡിയെങ്കില്‍ രോഗബാധ ഉണ്ടായിട്ടുണ്ട്. എന്നാല്‍ വന്നു പോയിരിയ്ക്കുന്നു എന്നതാണ്. ഇതിനെതിരെ ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്ന ഐജിജി എന്ന ആന്റിബോഡി ഉല്‍പാദിപ്പിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ഇതിനാല്‍ തന്നെ രോഗത്തിനെതിരെ പ്രതിരോധ ശേഷി നേടിയിരിയ്ക്കുന്നു.

നമ്മുടെ ശരീരത്തില്‍ ഒരു രോഗം വന്നാല്‍ ഇതിനെതിരെ പ്രതിരോധം തീര്‍ക്കുന്ന ഘടകമാണ് ആന്റിബോഡി. രോഗം വന്ന് ഇതിനെതിരെ ആന്റിബോഡി വരാന്‍ 5-6 ദിവസങ്ങള്‍ വരെയെടുക്കാം. ഇപ്പോള്‍ ഉണ്ടെങ്കില്‍ ഫലം കാണിയ്ക്കുന്ന ടെസ്റ്റുകളാണ് ആർ ടി പിസിആറും ആന്റിജനും . എന്നാല്‍ ആന്റിബോഡി ഇപ്പോളില്ലാത്തവര്‍ക്ക്, അസുഖം വന്നു പോയി എന്ന സൂചന നൽകുന്നു..

പെട്ടെന്നു രോഗം തിരിച്ചറിയാന്‍ സാധിയ്ക്കുന്നതും താരതമ്യേന എളുപ്പമായതും ആയ ടെസ്റ്റുകളാണ് ഇപ്പോള്‍ ചെയ്യുന്നത് ..ഉമിനീര്‍ സാംപിള്‍ ഉപയോഗിച്ചുള്ള ടെസ്റ്റിന്റെ പ്രാധാന്യം ഇതാണ്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

5 ചെക്കുകൾ മോഷ്ട്ടിച്ച് 46 കോടി രൂപ തട്ടിയെടുത്തു; നടി അംബികയ്‌ക്കും സഹോദരനുമെതിരെ പരാതി നൽകി സഹോദരി രാധ!!!!  (10 minutes ago)

നവാഗതനായ രോഹിത് ചന്ദ്രശേഖരന്റെ സംവിധാനം; ടീനേജ് റോം കോം കഥയുമായി ഇൻഡ്യൻ സിനിമയുടെ നാലാമതു ചിത്രം ആരംഭിച്ചു!!!  (22 minutes ago)

50 കോടിയിലധികം രൂപയുടെ ചെക്കുകള്‍ മാറാന്‍ ശ്രമിച്ചെന്ന് സഹോദരി രാധയുടെ പരാതി  (24 minutes ago)

നായികയായി തേജാ ലഷ്മി; നായകനായി ശ്രീനാഥ് ഭാസി; റെജി പ്രഭാകരൻ സംവിധാനം ചെയ്യുന്ന പ്രിയതമന്റെ ചിത്രീകരണം സെപ്റ്റംബർ 23-ന് ആരംഭിക്കും!!!  (32 minutes ago)

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ത്ഥികളെ സംഘംചേര്‍ന്ന് ആക്രമിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍  (41 minutes ago)

ഷൈൻ ടോം ചാക്കോ പിസ്റ്റലിൻ്റെ കാഞ്ചിയിൽ പരതുന്നതെന്ത് ? ഡാൻസാഫ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!!  (44 minutes ago)

അരവണ ക്ഷാമത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് കെ മുരളീധരന്‍  (1 hour ago)

ബസില്‍ നിന്ന് തെറിച്ചുവീണ് യുവതിക്ക് ദാരുണാന്ത്യം  (1 hour ago)

സംവിധായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങി ഉണ്ണി മുകുന്ദന്‍  (1 hour ago)

തൃശൂരിലെ ഒരു വീട്ടില്‍ നിന്നും 55 പവന്‍ സ്വര്‍ണവും മൂന്നര ലക്ഷം രൂപയും കവര്‍ന്നു  (2 hours ago)

ആസ്റ്റർ മെഡ്‌സിറ്റിക്കായി 10 മെഗാവാട്ട് സൗരോർജ്ജ പദ്ധതിയുമായി ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ; പ്രതിവർഷം 1.6 മുതൽ 1.75 കോടി വരെ യൂണിറ്റ് ഹരിതോർജ്ജം ഉത്പാദിപ്പിക്കാൻ ലക്ഷ്യം  (2 hours ago)

തൊഴിലാളികളെ വേദനിപ്പിച്ചുകൊണ്ട് ഒരു സംരംഭവും വേണ്ടെന്ന് മുഖ്യമന്ത്രി  (2 hours ago)

തലസ്ഥാനത്ത് പൊരിഞ്ഞ പൂരം; സതീശൻ കൊളുത്തിയ തീ...  (2 hours ago)

അൽഷിമേഴ്സ് നിയന്ത്രണത്തിൽ ഓക്യുപേഷണൽ തെറാപ്പിയുടെ പങ്ക്  (2 hours ago)

ചരടുപിന്നിക്കളി വിവാദം: ഔദ്യോഗിക വിശദീകരണവുമായി ബഹ്റൈൻ കേരളീയ സമാജം...  (3 hours ago)

Malayali Vartha Recommends