Widgets Magazine
24
Apr / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോവിഡിനെ ഇത്രമാത്രം പേടിക്കുന്നത് എന്തിനാണെന്ന ചിന്തയിലേക്ക് കേരളത്തിലെ ജനങ്ങൾ എത്തി തുടങ്ങിയോ? ഈ കാര്യങ്ങൾ ശ്രദ്ധിച്ചേ മതിയാകൂ

08 OCTOBER 2020 02:01 PM IST
മലയാളി വാര്‍ത്ത

മൂക്കൊലിപ്പ്, തുമ്മൽ, ചുമ, തൊണ്ട വേദന, തലവേദന, പനി… ഈ ലക്ഷണങ്ങളൊക്കെ സാധാരണ ജലദോഷപ്പനി വരുമ്പോഴും ഉണ്ടാകാറുള്ളതല്ലെ ...പിന്നെ ഈ കോവിഡിനെ ഇത്രമാത്രം പേടിക്കുന്നത് എന്തിനാണെന്ന ചിന്തയിലേക്ക് കേരളത്തിലെ ജനങ്ങൾ എത്തി തുടങ്ങിയോ എന്ന സംശയം ബലപ്പെട്ടുവരുകയാണ് . എത്ര വിലക്കിയിട്ടും കൂട്ടാക്കാതെ ആൾക്കൂട്ടങ്ങളും സമരങ്ങളും എല്ലാം ഉണ്ടാകുന്നത് ഈ തോന്നലിന്റെ ഫലമാണ് . എന്നാൽ അത്ര നിസ്സാരമാണോ കാര്യങ്ങൾ?

കോവിഡ് ബാധിച്ചവരിൽ മരണനിരക്ക് കൂടിക്കൂടി വരികയാണ്.. ഒരു പനി പോലെ വന്നു പൊയ്ക്കോളും എന്നു കരുതിയ ‘കോവിഡ്’ ഇതാ കൊലയാളിയായിക്കഴിഞ്ഞു.. ദിവസേന അഞ്ചും പത്തുംപേർ കോവിഡ് ബാധിച്ചു മരിക്കുമ്പോഴും അവർക്കെല്ലാം മറ്റ് അസുഖങ്ങൾ ഉണ്ടായിരുന്നു,അതുകൊണ്ടാണ് അവരൊക്കെ മരിച്ചത്, ഇതൊന്നും നമ്മൾക്ക് ബാധകമല്ല എന്നാണു ഓരോരുത്തരും ചിന്തിക്കുന്നത്

കോവിഡ് രോഗവ്യാപനം 20 നും 40 നും ഇടയിൽ പ്രായമുള്ളവരിൽ വർധിക്കുന്നതായി ലോകാരോഗ്യ സംഘടന അറിയിച്ചുകഴിഞ്ഞു . ഇവരിൽ ബഹുഭൂരിപക്ഷവും തങ്ങൾ വൈറസ് ബാധിതരാണെന്ന കാര്യം അറിയുന്നില്ല. ഇത് പ്രശ്നം കൂടുതൽ വഷളാക്കുന്നു.

ഇവരിൽ നിന്നുള്ള വൈറസ് വ്യാപനം പ്രായമേറിയവർ , ദീർഘകാലമായി അസുഖം ബാധിച്ച് ചികിൽ സയിലുള്ളവർ തുടങ്ങിയവരിലേക്ക് പടരുന്നത് സ്ഥിതി സങ്കീർണമാക്കും. ചിലപ്പോൾ നമ്മളെയോ നമ്മുടെ പ്രിയപ്പെട്ടവരെയോ കോവിഡ് ഈ ലോകത്തു നിന്നു തുടച്ചു നീക്കിയേക്കാം. നമ്മുടെ പ്രിയപ്പെട്ടവരെ ജാഗ്രതക്കുറവുമൂലം നഷ്ടപ്പെട്ടാൽ ആ കുറ്റബോധം എന്നെങ്കിലും തീരുമോ?

ഇനി കോവിഡ് നമ്മെ കൊണ്ടുപോയില്ലെങ്കിലും വെറും ഒരു ജലദോഷപ്പനി വന്നു പോയതുപോലെ നിസ്സാരമായിരിക്കല്ല പലപ്പോഴും കാര്യങ്ങൾ.. . ചിലപ്പോൾ നമ്മെ തീരാത്ത രോഗങ്ങൾക്ക് അടിമയാക്കിയാവും കോവിഡ് പോവുക. കോവിഡ് ‘മുക്തനായ’ ഒരാൾ എഴുതിയ കുറിപ്പ് വായിക്കുക:

‘‘കോവിഡ് മുക്തിയെന്ന മിഥ്യാധാരണ മാറ്റിവയ്ക്കുക. അസ്വസ്ഥതകൾ നമ്മെ വിട്ടുമാറില്ല. തൊണ്ട ദുർബലമായി മാറിയതു പോലെ. ഇടയ്ക്കിടെ വരുന്ന ചുമയും ശ്വാസം മുട്ടും. ന്യുമോണിയ പോലുള്ള രോഗങ്ങൾ പിന്നീട് എളുപ്പത്തിൽ പിടിപ്പെടാം. ചിക്കുൻഗുനിയ ബാധിച്ചവർക്ക് പിന്നീട് കാലങ്ങളോളം സന്ധിവേദന നിലനിൽക്കുന്നതായി കണ്ടിട്ടില്ലേ ... അതിനും മീതെയാണു കൊറോണ വൈറസ് സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ’’.

ഇതുവരെ ലഭ്യമായ വിവരങ്ങൾ അനുസരിച്ചു സാധാരണ ജലദോഷപ്പനികളെ അപേക്ഷിച്ചു തീവ്രതയേറിയ ലക്ഷണങ്ങളുള്ളവരുടെ നിരക്കും മരണ നിരക്കും കൊവിഡിന് കൂടുതലാണ്. കൊവിഡ് 80% രോഗികളിൽ വളരെ തീവ്രത കുറഞ്ഞ ലക്ഷണങ്ങളോടെയോ ചിലപ്പോൾ ഒരു ലക്ഷണങ്ങളും ഇല്ലാതെയോ വരുന്നുണ്ട്..

അതേസമയം 15% തീവ്രമായ ലക്ഷണങ്ങളോട് കൂടിയും, 5% രോഗികളിൽ വെന്റിലേറ്റർ ഉൾപ്പടെയുള്ള ക്രിട്ടിക്കൽ കെയർ വേണ്ടി വരുന്ന സ്ഥിതിയും വരാം

ചെറിയ ലക്ഷണങ്ങൾ കാണിക്കുന്നവരും കടയിൽ പോക്ക്, ആശുപത്രിയിൽ പോക്ക്, ഒഴിവാക്കാനാകാത്ത ഒരു കല്യാണം ഇവിടെയൊക്കെയുള്ള തിക്കും തിരക്കും ഇവയൊന്നും ഒഴിവാക്കാറില്ല. പലപ്പോഴും മാസ്ക്കും സാനിട്ടയ്‌സറും ഉപയോഗിക്കാൻ പോലും മടി കാണിക്കുന്നവരും നമ്മുടെ കൂട്ടത്തിൽ ഉണ്ട്. ഇത് രോഗവ്യാപനം വർധിപ്പിക്കുന്നു .

ഒരു രോഗിയിൽ നിന്നും സമ്പർക്കത്തിൽ വരുന്ന ശരാശരി 2-3 ആളുകൾക്ക് കൊവിഡ് പകരുന്നു. സാധാരണ വൈറൽ പനികളേക്കാൾ കൂടുതലാണിത്.. ഇതിനിടയിൽ ആസ്ത്മ, പ്രമേഹം, തുടങ്ങിയ അസുഖമുള്ളവരിലും പ്രായാധിക്യമുള്ളവരിലും കോവിഡ് പിടിമുറുക്കുകയും ചെയ്യും..

കൊവിഡിനെതിരെയുള്ള വാക്‌സിൻ പരീക്ഷണഘട്ടത്തിലാണ്, ഒരു കാരണവശാലും റിസ്ക് എടുകാത്തിരിക്കുക എന്ന് മാത്രമാണ് ഈ കോവിഡ് കാലം തരണം ചെയ്യാൻ നമുക്ക് ചെയ്യാനുള്ളത് 

നിർബന്ധമായും മാസ്ക് ധരിക്കുക. ദിവസേന മാസ്ക് മാറ്റുകയും മാസ്കിൽ സ്പർശിക്കാതിരിക്കുകയും ചെയ്യുക. സാമൂഹിക അകലം പാലിക്കുന്നതിൽ വീഴ്ച വരുത്താതിരിക്കുക. അനാവശ്യ യാത്രകളും കൂട്ടംചേരലുകളും ഒഴിവാക്കുക.

എവിടെയെങ്കിലും സ്പർശിച്ചാൽ കൈകൾ സാനിറ്റൈസ് ചെയ്യുക. ഇടയ്ക്കിടെ കൈകൾ സോപ്പിട്ടു കഴുകുക എന്നിങ്ങനെയുള്ള സുരക്ഷാ മാനദണ്ഡങ്ങൾ നമുക്കും നമ്മുടെ പ്രിയപ്പെട്ടവർക്കും വേണ്ടി ജീവിതത്തിന്റെ ഭാഗമാക്കിയേ മതിയാകൂ

രോഗലക്ഷണമുള്ളവർ വീടിനുള്ളിൽ , പറ്റുമെങ്കിൽ ഒരു മുറിയിൽ തന്നെ കഴിയാൻ ശ്രമിക്കുക. അനാവശ്യ യാത്രകളും ബന്ധു/സുഹൃത്ത് സന്ദർശനങ്ങളും പൊതു പരിപാടികളും പൂർണമായും ഒഴിവാക്കുക. നമ്മുടെ രോഗം നമ്മളിൽ നിന്ന് മറ്റൊരാൾക്ക്‌ കൂടി പകരാതിരിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തം ആണെന്ന് ഓരോരുത്തരും ഓർക്കണം…

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യന്‍ മോഹങ്ങളുടെ കടക്കൽ കത്തി വെച്ച് ഖത്തർ ഇറാഖിലേക്ക്; ഇസ്രായേൽ ഇടപെടുന്നു!!!  (1 hour ago)

11 വര്‍ഷങ്ങള്‍ക്ക് ശേഷം ആ 'അമ്മ മകളെ കാണുന്നു; ജീവന്റെ വില ഒന്നര കോടി; കനിവുതേടി പ്രേമകുമാരി!!!  (2 hours ago)

പ്രവാസികൾ ശ്രദ്ധിക്കൂ; എമിറേറ്റ്‌സ് എയർലൈൻസ് ബാഗേജുകൾ തിരികെ ലഭിക്കാൻ ചെയ്യേണ്ടത്!!  (2 hours ago)

അവധിക്കാലത്ത് തിരക്ക് വര്‍ധിച്ചതോടെ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ ഭക്ഷ്യ സുരക്ഷാ പരിശോധന; 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ച്  (4 hours ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; സപ്ലൈകോയിലും റേഷന്‍കടകളിലും സാധനങ്ങളില്ല; കാരുണ്യ പദ്ധതി നിലച്ചു; പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ക്ക് മോദി സര്‍ക്കാരിന്റെയും പിണറായി സര്‍ക്കാരിന്റെയും ജനദ്ര  (4 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരേയുള്ള തരംഗമാണ് കാണാന്‍ കഴിയുന്നത്; ലോക്‌സഭാതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമായ തരംഗമെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍  (4 hours ago)

സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ...  (4 hours ago)

തെരഞ്ഞെടുപ്പിൽ ജയിക്കുന്നവരെ കുതിരക്കച്ചവടം നടത്തി സ്വന്തമാക്കുക എന്നതിന് പകരം വോട്ടെടുപ്പ് നടക്കുംമുമ്പ് സ്ഥാനാർത്ഥികളെ തന്നെ വിലക്കെടുത്ത് ജനങ്ങളുടെ ജനാധിപത്യാവകാശം റദ്ദുചെയ്യുക എന്നതിലേക്ക് ബിജെ  (5 hours ago)

യുവാവിനെ ആക്രമിച്ച് പണം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ...  (5 hours ago)

നടുവെട്ടിയിരിക്കുകയാണ്; അനങ്ങാൻ വയ്യാത്ത അവസ്ഥയാണ്; ആരോഗ്യപ്രശ്നങ്ങൾ ഉളളതിനാൽ കൊട്ടിക്കലാശത്തിന് സജീവമായി ഉണ്ടാകില്ല എന്ന് തൃശൂർ എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപി  (5 hours ago)

ബസ്സിനുള്ളിൽ പെൺകുട്ടിയോട് ലൈംഗികാതിക്രമം : യുവാവ് അറസ്റ്റിൽ...  (5 hours ago)

ഗര്‍ഭിണികള്‍, ശിശുക്കള്‍, 5 വയസിന് താഴെയുള്ള കുട്ടികള്‍, പ്രായമായവര്‍, മറ്റ് ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ക്ക് മലമ്പനി ബാധിച്ചാല്‍ സങ്കീര്‍ണമാകാന്‍ സാധ്യത; മലേറിയ അഥവാ മലമ്പനി എത്രയും വേഗം കണ്ടെത്തി ച  (5 hours ago)

കലാശക്കൊട്ട്, പോളിംഗ് ഡ്യൂട്ടി എന്നിവക്കായി 2200 ൽപരം പോലീസ് ഉദ്യോഗസ്ഥർ : ജില്ലാ പോലീസ് സജ്ജം...  (5 hours ago)

റഫയ്‌ക്ക് നേരെ കരയാക്രമണം ശക്തമാക്കി ഇസ്രായേൽ; സിവിലിയൻ സുരക്ഷ ഉറപ്പാക്കാതെ റഫ ആക്രമണം പാടില്ലെന്ന നിലപാടിൽ അമേരിക്ക...  (5 hours ago)

ബഹിരാകാശ നിന്ന് യുദ്ധം  (5 hours ago)

Malayali Vartha Recommends