Widgets Magazine
21
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കലിഫോർണിയയിലെ ഇരട്ടക്കൊലപാതകം; അഞ്ജനയുടെയും ആനിന്റെയും ഭൗതികദേഹങ്ങൾ വീട്ടിലെത്തിച്ചു; വൻ ജനക്കൂട്ടത്തെ സാക്ഷിനിർത്തി നെഞ്ചുപൊട്ടുന്ന ദൃശ്യങ്ങൾ...


ഓപ്പറേഷൻ തൂഫാൻ ഭൂട്ടാനിലും..വിവരങ്ങള്‍ ആരാഞ്ഞ് ഭൂട്ടാന്‍ ആഭ്യന്തരമന്ത്രി.. അടിയന്തര ലഹരിവിരുദ്ധ ദൗത്യത്തിൽ താൽപ്പര്യം പ്രകടിപ്പിച്ച് ഭൂട്ടാൻ സർക്കാരും..


വി.ഡി സതീശൻ കാട്ടിയത് വലിയ മാതൃക, എങ്കിലും രക്ഷാപ്രവർത്തനം അശാസ്ത്രീയമെന്ന് വിമർശനം; അപകടത്തിൽപ്പെട്ടവരെ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്ത്?


അപകടത്തിൽപ്പെട്ട യുവാവിനെ സഹായിച്ച മുഖ്യമന്ത്രിയുടെ വീഡിയോ കണ്ടപ്പോൾ സങ്കടമാണ് തോന്നിയത്..വിമർശനവുമായി ഡോക്ടർ..ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്..


പ്രിയദർശിനി പദ്ധതിക്ക് ഡബിൾബെൽ മുഴങ്ങിയിട്ട് നാളെ 100 നാൾ തികയും..രാവിലെ 10 മണിക്ക് സാരി വിതരണം സംഘടിപ്പിക്കുന്നു... മന്ത്രി സി.പി ജോൺ സാരി വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കും..

കോവിഡ് വന്നവരിൽ കാഴ്ചശക്തി കുറയാൻ സാധ്യത ..കോവിഡ് ഭേദമായവരിൽ 90 ശതമാനം പേർക്കും കോവിഡ് അനന്തര രോഗാവസ്ഥ അഥവാ പോസ്റ്റ് കോവിഡ് സിൻഡ്രം ഉണ്ടെന്നാണ് കണ്ടെത്തൽ

08 OCTOBER 2020 04:52 PM IST
മലയാളി വാര്‍ത്ത

കോവിഡ് വന്നവരിൽ കാഴ്ചശക്തി കുറയാൻ സാധ്യത ഉണ്ടെന്നു വിദഗ്ധർ ..പുതിയ പഠനങ്ങൾ പ്രകാരം കോവിഡ് ഭേദമായവരിൽ 90 ശതമാനം പേർക്കും കോവിഡ് അനന്തര രോഗാവസ്ഥ അഥവാ പോസ്റ്റ് കോവിഡ് സിൻഡ്രം ഉണ്ടെന്നാണ് കണ്ടെത്തൽ.

ചിലർക്ക് മൂന്ന് മാസം മുതൽ ആറ് മാസം വരെ ഇത് നീണ്ടു നിൽക്കുന്നുമുണ്ട്. രോഗലക്ഷണങ്ങളില്ലാതെ കോവിഡ്‌ ബാധിച്ചവരിലും ഇവ പ്രകടമാകുന്നതായും റിപ്പോർട്ടുകളുണ്ട് .ഇതിൽ പ്രധാനപ്പെട്ടതാണ് കാഴ്ച ശക്തി കുറയുന്നു എന്നത്

കോവിഡ് ബാധിതരിലുണ്ടാകുന്ന ശ്വാസതടസ്സം, രക്തസമ്മര്‍ദം എന്നിവ ചെറുതല്ലാത്ത ആരോഗ്യപ്രശ്നങ്ങള്‍ രോഗമുക്തിക്കുശേഷവും ഉണ്ടാക്കാമെന്നാണ് നേത്രരോഗവിദഗ്ധരുടെ അനുമാനം..കോവിഡ് ഭേദമായ 20 ശതമാനം ആളുകളില്‍ വിവിധ തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ടെന്നും പറയുന്നു

രക്തസമ്മര്‍ദത്തിലുണ്ടാകുന്ന വ്യതിയാനം മറ്റ് അവയവങ്ങളെ ബാധിക്കുന്നതുപോലെ തന്നെ കണ്ണിനെയും ബാധിക്കും. റെറ്റിനയിലേക്കുള്ള രക്തചംക്രമണത്തിലെ കുറവ് പ്രത്യേകമായി പരിഗണിക്കേണ്ടതാണ്. റെറ്റിനയിലെ ശുദ്ധ, അശുദ്ധ രക്തധമനികളിലുണ്ടാകുന്ന നേരിയ തടസ്സം പോലും കാഴ്ചയെ ബാധിച്ചേക്കാം. ധമനികളിലെ തടസം മൂലമുണ്ടാകുന്ന റെറ്റിനല്‍ ആര്‍ട്ടിറിയല്‍ ഒക്‌ലൂഷന്‍, റെറ്റിനല്‍ വിയന്‍ ഒക്‌ലൂഷന്‍ എന്നീ രോഗാവസ്ഥകള്‍ കോവിഡ് രോഗമുക്തരില്‍ കൂടുതലായി കാണുന്നുണ്ടെന്നാണ് നേത്രരോഗവിദഗ്ധരുടെ അനുഭവം .

ശ്വസകോശസംബന്ധ പ്രശ്‌നങ്ങളാണ് കോവിഡ് ഭേദമായവരിൽ ‌ കൂടുതലായി കാണുന്നത് . ഹൃദയപേശികൾക്കും ശ്വാസകോശ അറകൾക്കും തലച്ചോറിനും രക്തത്തിലും പ്രത്യാഘാതങ്ങൾ ഉണ്ടാകുന്നതിനാൽ പ്രായഭേദമെന്യേ ഹൃദയസ്തംഭനം, പക്ഷാഘാതം, അപസ്മാരം, പാർക്കിൻസൺസ്, അൽഷിമേഴ്സ് രോഗങ്ങളും കാണുന്നു.

അപൂര്‍വമായാണ് കാഴ്ച ശക്തി കുറയുന്നതായി കാണുന്നതെങ്കിലും റെറ്റിനല്‍ ആര്‍ട്ടിറിയല്‍ ഒക്‌ലൂഷന്‍ സങ്കീര്‍ണമാണ്. കോവിഡ് രോഗമുക്തരില്‍ എപ്പോഴെങ്കിലും ഇടയ്ക്ക് കാഴ്ച നഷ്ടപ്പെടുന്നതായുള്ള അനുഭവമുണ്ടായാല്‍ ഉടന്‍ ആശുപത്രിയിലെത്തിച്ച് ചികില്‍സ നല്‍കിയാല്‍ കാഴ്ച നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാമെന്നും അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയിലെ സീനിയര്‍ റെറ്റിനല്‍ സര്‍ജന്‍ ഡോക്ടര്‍ തോമസ് ചെറിയാന്‍ പറഞ്ഞു

ചൈനയിലെ വുഹാനില്‍ കോവിഡ് ഭേദമായ 90 ശതമാനം ആളുകളില്‍ ശ്വാസകോശ തകരാര്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. വുഹാന്‍ യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള ‘സോംഗ്‌നാന്‍’ ആശുപത്രിയില്‍ നിന്നുള്ള വിദഗ്ധര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ആരോഗ്യമുള്ള ഒരാളുടെ ശ്വാസകോശം പ്രവര്‍ത്തിക്കുന്ന അവസ്ഥയിലേക്ക് ഈ ഘട്ടത്തില്‍ രോഗമുക്തി നേടിയവരുടെ ശ്വാസകോശം എത്തിയിട്ടില്ലെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. രോഗം ഭേദമായവരില്‍ പത്ത് ശതമാനം പേരിലും രോഗത്തിനെതിരെ ശരീരം ഉത്പാദിച്ചെടുത്ത ‘ആന്റിബോഡി’ അപ്രത്യക്ഷമായെന്നും പഠനത്തില്‍ കണ്ടെത്തിയിരുന്നു.

കോവിഡിലെ കുറഞ്ഞ മരണ നിരക്കും കൂടുതൽ പേർ രോഗത്തിൽ നിന്നും മുക്തമാകുന്നതുമെല്ലാം കണ്ട് വൈറസ് ബാധയെ നിസ്സാരമായി കാണുന്ന സ്ഥിതി പൊതുവിലുണ്ട്. ഇത് അത്യന്തം അപകടകരമായ സ്ഥിതിവിശേഷത്തിലേക്കെത്തിക്കുമെന്ന് ആരോഗ്യവകുപ്പിൻറെയും വിലയിരുത്തൽ.

ശരീരം മുഴുവൻ വ്യാപിക്കുന്ന അണുബാധ ശ്വാസകോശത്തെയും ബാധിക്കുന്നതു മൂലവും ഉണ്ടാകുന്ന ഓക്സിജെൻറ കുറവു മൂലം ഹൃദയ പേശികളിലെ ഓക്സിജൻ ആവശ്യകതയും വിതരണവും തമ്മിലുള്ള സന്തുലിതാവസ്ഥ തെറ്റുന്നതിനാൽ ഇത് ഹൃദയ പേശികൾക്ക് തകരാറു സംഭവിക്കുന്നതിന് കാരണമാകാം ..

കോവിഡ് വന്ന് ഭേദമായ കുഞ്ഞുങ്ങളിൽ ഹൃദയത്തെയടക്കം വിവിധ അവയവങ്ങളെ ബാധിക്കുന്ന തുടർരോഗാവസ്ഥക്ക് സാധ്യതയുെണ്ടന്ന് കണ്ടെത്തലുണ്ട്. ശ്വാസകോശത്തിന് പുറമേ രക്തക്കുഴലുകെളയും കോവിഡ് ബാധിക്കാം. ഇത് പിന്നീട് വിവിധ അവയവങ്ങളിലേക്കുള്ള രക്ത വിതരണത്തെ ബാധിക്കുന്നതാണ് തുടർ രോഗാവസ്ഥക്ക് കാരണം. രക്തചംക്രമണത്തിലെ കുറവ് കാഴ്ചശക്തിയെ ബാധിക്കുന്നതിനുള്ള ചാൻസ് വളരെ കൂടുതലാണ്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

5 ചെക്കുകൾ മോഷ്ട്ടിച്ച് 46 കോടി രൂപ തട്ടിയെടുത്തു; നടി അംബികയ്‌ക്കും സഹോദരനുമെതിരെ പരാതി നൽകി സഹോദരി രാധ!!!!  (10 minutes ago)

നവാഗതനായ രോഹിത് ചന്ദ്രശേഖരന്റെ സംവിധാനം; ടീനേജ് റോം കോം കഥയുമായി ഇൻഡ്യൻ സിനിമയുടെ നാലാമതു ചിത്രം ആരംഭിച്ചു!!!  (22 minutes ago)

50 കോടിയിലധികം രൂപയുടെ ചെക്കുകള്‍ മാറാന്‍ ശ്രമിച്ചെന്ന് സഹോദരി രാധയുടെ പരാതി  (24 minutes ago)

നായികയായി തേജാ ലഷ്മി; നായകനായി ശ്രീനാഥ് ഭാസി; റെജി പ്രഭാകരൻ സംവിധാനം ചെയ്യുന്ന പ്രിയതമന്റെ ചിത്രീകരണം സെപ്റ്റംബർ 23-ന് ആരംഭിക്കും!!!  (32 minutes ago)

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ത്ഥികളെ സംഘംചേര്‍ന്ന് ആക്രമിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍  (41 minutes ago)

ഷൈൻ ടോം ചാക്കോ പിസ്റ്റലിൻ്റെ കാഞ്ചിയിൽ പരതുന്നതെന്ത് ? ഡാൻസാഫ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!!  (44 minutes ago)

അരവണ ക്ഷാമത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് കെ മുരളീധരന്‍  (1 hour ago)

ബസില്‍ നിന്ന് തെറിച്ചുവീണ് യുവതിക്ക് ദാരുണാന്ത്യം  (1 hour ago)

സംവിധായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങി ഉണ്ണി മുകുന്ദന്‍  (1 hour ago)

തൃശൂരിലെ ഒരു വീട്ടില്‍ നിന്നും 55 പവന്‍ സ്വര്‍ണവും മൂന്നര ലക്ഷം രൂപയും കവര്‍ന്നു  (2 hours ago)

ആസ്റ്റർ മെഡ്‌സിറ്റിക്കായി 10 മെഗാവാട്ട് സൗരോർജ്ജ പദ്ധതിയുമായി ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ; പ്രതിവർഷം 1.6 മുതൽ 1.75 കോടി വരെ യൂണിറ്റ് ഹരിതോർജ്ജം ഉത്പാദിപ്പിക്കാൻ ലക്ഷ്യം  (2 hours ago)

തൊഴിലാളികളെ വേദനിപ്പിച്ചുകൊണ്ട് ഒരു സംരംഭവും വേണ്ടെന്ന് മുഖ്യമന്ത്രി  (2 hours ago)

തലസ്ഥാനത്ത് പൊരിഞ്ഞ പൂരം; സതീശൻ കൊളുത്തിയ തീ...  (2 hours ago)

അൽഷിമേഴ്സ് നിയന്ത്രണത്തിൽ ഓക്യുപേഷണൽ തെറാപ്പിയുടെ പങ്ക്  (2 hours ago)

ചരടുപിന്നിക്കളി വിവാദം: ഔദ്യോഗിക വിശദീകരണവുമായി ബഹ്റൈൻ കേരളീയ സമാജം...  (3 hours ago)

Malayali Vartha Recommends