Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോവിഡ് വാക്‌സിൻ എത്തിയാലും മാസ്‌കും ഗ്യാപ്പും 2022 വരെ തുടരേണ്ടിവരും ..കാരണം ഇതാണ്

01 NOVEMBER 2020 12:54 PM IST
മലയാളി വാര്‍ത്ത

കോവിഡിനൊരു വാക്‌സീന്‍ ലഭ്യമായാല്‍ പിന്നെ ഒന്നും പേടിക്കേണ്ട, ജീവിതം സാധാരണ നിലയിലാകും എന്ന പ്രതീക്ഷയില്‍ ജീവിക്കുന്നവരാണ് നമ്മളില്‍ പലരും. ശുഭപര്യവസായിയായ ഒരു സിനിമയുടെ ക്ലൈമാക്സ് പോലെയായിരിക്കും വാക്സിന്‍റെ വരവെന്ന് കരുതുന്നവരുമുണ്ട്.

എന്നാല്‍ സത്യം അതല്ല.. അത്രയേറെ പ്രതീക്ഷ ഇക്കാര്യത്തിൽ പുലർത്തേണ്ടതില്ലെന്നാണ് ലോകത്തെ ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. വാക്‌സീന്‍ കണ്ടെത്തിയാലും, മാസ്‌ക് ഉള്‍പ്പെടെയുള്ള മുന്‍കരുതലുകളും സാമൂഹിക അകല മാനദണ്ഡങ്ങളും തുടരുക തന്നെ വേണമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

അമേരിക്കയിലെ പകര്‍ച്ചവ്യാധി വിദഗ്ധനും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്‌ഷ്യസ് ഡിസീസസ് ഡയറക്ടറുമായ ഡോ. ആന്റണി ഫൗസിയുടെ അഭിപ്രായത്തില്‍ 2022 വരെയെങ്കിലും മാസ്‌കും സാമൂഹിക അകലവുമൊക്കെ നാം തുടരേണ്ടി വരും.

വാക്‌സീന്‍ കണ്ടെത്തിയെന്ന് വച്ച് മുന്‍കരുതല്‍ നടപടികള്‍ അവസാനിപ്പിക്കാന്‍ സാധിക്കില്ലെന്ന് ഫിലഡല്‍ഫിയായിലെ തോമസ് ജെഫേഴ്‌സണ്‍ യൂണിവേഴ്‌സിറ്റിയിലെ ഡോക്ടര്‍മാരും വിദ്യാര്‍ഥികളുമായി സംവദിക്കവേ ഡോ. ഫൗസി പറഞ്ഞു. പോളിയോ, മീസല്‍സ് എന്നിവയൊക്കെ പോലെ വാക്‌സീന്‍ കൊണ്ട് മാത്രം അപ്രത്യക്ഷമാകുന്ന ഒന്നല്ല കൊറോണ വൈറസെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകത്തുള്ള എല്ലാവര്‍ക്കും വാക്‌സീന്‍ നല്‍കാന്‍ സമയമെടുക്കുമെന്നും വാക്‌സീനുകള്‍ക്ക് 70 ശതമാനം കാര്യക്ഷമതയേ അവകാശപ്പെടാനാകൂ എന്നും ഫൗസി ഉള്‍പ്പെടെയുള്ള ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വൈറസിനെതിരെ ഹേര്‍ഡ് ഇമ്മ്യൂണിറ്റി അഥവാ സമൂഹ പ്രതിരോധം ഉണ്ടാക്കാനുള്ള ഏറ്റവും മികച്ച വഴി വാക്‌സീനാണെന്നും ഡോ. ഫൗസി അഭിപ്രായപ്പെടുന്നു.

2021 തുടക്കത്തില്‍ വാക്‌സീന്‍ വിതരണം ആരംഭിച്ചാല്‍ തന്നെയും ആ വര്‍ഷം അവസാനത്തോടെയോ 2022 തുടക്കത്തിലോ മാത്രമേ സമൂഹ പ്രതിരോധം സാധ്യമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു..

ഇനി കോവിഡ് വെെറസ് ബാധയ്ക്ക് എതിരെ ഫലപ്രദമായ വാക്സിൻ കണ്ടെത്തിയാലും ജനജീവിതം ഈ അടുത്തെങ്ങും സാധാരണനിലയിലേക്കു മടങ്ങിയെത്തില്ലെന്ന് തന്നെയാണ് ആരോഗ്യ വിദഗ്ധർ പറയുന്നത് ..വാക്സിൻ എത്തിയാൽ തന്നെ ഉടൻ തന്നെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടില്ല.

ആദ്യ ഡോസുകൾ ലഭിക്കുന്നവർക്ക് ഉടൻ തന്നെ പൂർണമായ പ്രതിരോധശേഷി ലഭിക്കില്ല. ശരീരത്തിലെ രോഗപ്രതിരോധശേഷിയുമായി വാക്സിൻ ഇഴുകിചേർന്നു പ്രവർത്തിച്ചുതുടങ്ങാൻ കൂടുതൽ സമയമെടുക്കും. ആദ്യത്തെ ഒരു ഡോസ് കൊണ്ടുമാത്രം പ്രതിരോധശേഷി ലഭിക്കില്ല. അതുകൊണ്ടുതന്നെ ആഴ്ചകൾക്കുശേഷം കൂടുതൽ ഡോസുകൾ എടുക്കേണ്ടിയും വന്നേക്കാം.

.കോവിഡ് വാക്സിൻ മാർച്ചിൽ എത്തിയാൽ തന്നെ എല്ലാവർക്കും വാക്സിൻ എത്തിക്കാൻ വേണ്ട കാലതാമസം നിർണയിക്കാൻ കഴിയില്ല. . എല്ലാവരിലേക്കും എത്തുന്നതിന് ആറ് മാസം മുതൽ ഒരു വർഷംവരെ എടുക്കാമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

അതായത് 2022 വരെ ജനജീവിതം സാധാരണ നിലയിലേക്ക് എത്തില്ലെന്നു ചുരുക്കം .മാത്രമല്ല വാക്സിൻ നിർമിക്കുന്നതിൽ ഗുരുതരമായ വെല്ലുവിളികൾ ഉണ്ട്. നിർമാണത്തിലും സംഭരണത്തിലുമുള്ള തടസങ്ങൾ, വാക്സിനുകൾ എത്രത്തോളം നന്നായി പ്രവർത്തിക്കും എന്നത് സംബന്ധിച്ച ചോദ്യങ്ങൾ, ജനങ്ങളുടെ വിശ്വാസ്യതയിലുള്ള പ്രശ്നങ്ങൾ എന്നിവയൊക്കെയാണ് ഈ വെല്ലുവിളികളെന്നും ആരോഗ്യ വിദഗ്ദർ വെളിപ്പെടുത്തുന്നു.

കോവിഡ് വൈറസിനെ നിയന്ത്രിക്കാൻ വാക്സിൻകൊണ്ടു മാത്രം സാധിക്കില്ലെന്നും ദൈനംദിന ജീവിതത്തിലെ നിയന്ത്രണങ്ങൾ കുറച്ചുനാളുകൾ കൂടി തുടരുകയാണ് വേണ്ടതെന്നും അതുകൊണ്ടു തന്നെ വിദഗ്ധർ വ്യക്തമാക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വ്യാജ എ.പി.കെ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് ; ജാഗ്രത പാലിക്കാൻ പോലീസ് മുന്നറിയിപ്പ്  (7 minutes ago)

കാലാവസ്ഥാ വ്യതിയാനം കേരളത്തെ കാര്യമായി ബാധിക്കുന്നു; രാത്രികാലങ്ങളില്‍ 20 ഡിഗ്രിക്കും പകല്‍സമയത്ത് 36 ഡിഗ്രിക്കും മുകളിലാണ് താപനില അനുഭവപ്പെടുന്നത്; ഇത് കാര്‍ഷിക മേഖലയെ സംബന്ധിച്ച് ആശങ്കാജനകമാണെന്ന് മ  (16 minutes ago)

നാലാമത്തെ ശനിയാഴ്ച “അഭിനന്ദന ദിന” മായി (അപ്രീസിയേഷൻ ഡേ) ആചരിക്കാൻ ക്രമസമാധാന വിഭാഗം എഡിജിപി പി. വിജയന്റെ നിർദേശം; പോലീസ് ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും മികച്ച പ്രവർത്തനങ്ങളെ അഭിനന്ദിക്കും  (23 minutes ago)

പ്രത്യേക റോഡ് സുരക്ഷാ പദ്ധതികൾക്ക് കേരള റോഡ് സുരക്ഷാ അതോറിറ്റി അംഗീകാരം നൽകി; തീർത്ഥാടകർക്കും പൊതുജനങ്ങൾക്കും സുഗമവും അപകടരഹിതവുമായ യാത്ര ഉറപ്പുവരുത്തുക ലക്ഷ്യമെന്ന് മന്ത്രി സി.പി ജോൺ  (26 minutes ago)

കരിമണൽ ഖനനവുമായി ബന്ധപ്പെട്ട എക്‌സാലോജിക് കമ്പനി വിഷയം; സി.പി.എം നേതാവ് എ.കെ. ബാലൻ നടത്തിയ പ്രസ്താവന യു.ഡി.എഫ് സർക്കാരിനുള്ള ഭീഷണിയും സിപിഎമ്മും കോൺഗ്രസും തമ്മിലുള്ള അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തിന് ത  (34 minutes ago)

ഒരു രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കേണ്ട ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നത് വിദഗ്ധ സമിതികളാണ്;സമഗ്രമായ പ്രക്രിയയിലൂടെ തെരഞ്ഞെടുത്ത ചിത്രങ്ങൾക്ക് മേളയുടെ വേദിയിൽ പ്രദർശിപ്പിക്കാനുള്ള അനുമതി നിഷേധിക്  (49 minutes ago)

ഓപ്പറേഷൻ തൂഫാൻ; 12111 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും കഞ്ചാവും ഹെറോയിനും ബ്രൗൺ ഷുഗറും പിടിച്ചെടുത്തു  (54 minutes ago)

ട്രെയിൻ മാർഗ്ഗം കഞ്ചാവ് കടത്താൻ ശ്രമം; മലയാളി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ; ‘ഓപ്പറേഷൻ തൂഫാൻ’ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വൻ ലഹരിവേട്ട  (1 hour ago)

വിദ്യാര്‍ത്ഥികള്‍ക്ക് ഷോര്‍ട്ട് ഫിലിം മത്സരം: സാംസ്കാരിക വകുപ്പ് എന്‍ട്രികള്‍ ക്ഷണിച്ചു: സെപ്റ്റംബര്‍ 24 വരെ എന്‍ട്രികള്‍ സമര്‍പ്പിക്കാം...  (1 hour ago)

ചവറയിലെ എസ്.എഫ്.ഐ പോസ്റ്റർ വിവാദം: ന്യായീകരണവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോം  (1 hour ago)

വധശ്രമക്കേസുമായി ബന്ധപ്പെട്ട പ്രതിയെ പിടിക്കാനെത്തിയ പൊലീസുകാർക്കു നേരെ ആക്രമണം; എസ്ഐയുടെ നില ഗുരുതരം  (2 hours ago)

ആ കിണറ്റിൻകരയിൽ ഒടുവിൽ സംഭവിച്ചത് എന്ത്? ദുരൂഹതകളിലേക്ക് വിരൽ ചൂണ്ടി സിസിടിവി ദൃശ്യങ്ങൾ...  (2 hours ago)

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത; അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണം; കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്  (2 hours ago)

മസ്സിലുപിടിച്ച് പോലീസിനെ ചെറഞ്ഞ് ആന്റോ! തെളിവെടുപ്പിനിടെ പറഞ്ഞത്...  (2 hours ago)

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും വൻ മാറ്റം; ‘അർണാബ്’ ചുഴലിക്കാറ്റ് വരുന്നു! മഴ മുന്നറിയിപ്പ് ഇങ്ങനെ...  (2 hours ago)

Malayali Vartha Recommends