Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒരു തവണ വന്നവര്‍ക്ക് കോവിഡ് വീണ്ടും വരുമോ? കോവിഡിനെതിരെയുള്ള പ്രതിരോധം ശരീരത്തില്‍ എത്രകാലം നീണ്ടു നില്‍ക്കും? ആശങ്കപ്പെടുത്തുന്ന ഈ ചോദ്യങ്ങള്‍ ഉയരുമ്പോള്‍ രണ്ടാമതൊരു രോഗബാധയ്ക്കുള്ള കാരണങ്ങള്‍ അവലോകനം ചെയ്യുന്ന തിരക്കിലാണ് ശാസ്ത്രജ്ഞര്‍

01 NOVEMBER 2020 01:13 PM IST
മലയാളി വാര്‍ത്ത

ഒരു തവണ വന്നവര്‍ക്ക് കോവിഡ് വീണ്ടും വരുമോ? കോവിഡിനെതിരെയുള്ള പ്രതിരോധം ശരീരത്തില്‍ എത്രകാലം നീണ്ടു നില്‍ക്കും? ആശങ്കപ്പെടുത്തുന്ന ഈ ചോദ്യങ്ങള്‍ ഉയരുമ്പോള്‍ രണ്ടാമതൊരു രോഗബാധയ്ക്കുള്ള കാരണങ്ങള്‍ അവലോകനം ചെയ്യുന്ന തിരക്കിലാണ് ശാസ്ത്രജ്ഞര്‍

ഡച്ച് ന്യൂസ് ഏജന്‍സിയായ ബിഎന്‍ഒ ന്യൂസിന്റെ ട്രാക്കര്‍ അനുസരിച്ച് ഒക്ടോബര്‍ 16 വരെ ലോകമെമ്പാടും 24 കേസുകള്‍ ഇത്തരത്തില്‍ വീണ്ടും കോവിഡ് ബാധിച്ചവരുടേതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ ആദ്യത്തെ കേസ് ഹോങ്ങ് കോങ്ങില്‍ നിന്നുള്ള 33 കാരന്റെയാണ്. മാര്‍ച്ചിലാണ് ഇദ്ദേഹം ആദ്യ തവണ കോവിഡ് പോസിറ്റീവ് ആയത്. രണ്ടാഴ്ചയ്ക്ക് ശേഷം രണ്ട് തവണ നെഗറ്റീവായി. നാലരമാസത്തിനു ശേഷം ഓഗസ്റ്റിലാണ് ഇദ്ദേഹത്തിന് രണ്ടാമതും കോവിഡ് പോസിറ്റീവായത്. ഇത്തവണ രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല.

വീണ്ടും കോവിഡ് ബാധിക്കുന്നതാണോ അതോ ആദ്യ തവണത്തെ കോവിഡ് വൈറസ് ശരീരത്തില്‍ ദീര്‍ഘകാലം തുടരുന്നതാണോ എന്നറിയാന്‍ വൈറസിന്റെ ജനിതക അടയാളം പരിശോധിക്കേണ്ടതുണ്ട്. സാര്‍സ് കോവ്-2 ന്റെ വ്യത്യസ്ത ശ്രേണിയില്‍പ്പെട്ട വൈറസാണ് രണ്ടാമത് ബാധിച്ചിരിക്കുന്നതെന്ന് ഇത്തരത്തില്‍ തിരിച്ചറിയാന്‍ സാധിക്കും

നാലില്‍ ഒരു രോഗിക്ക് വീതം കോവിഡിന്റെ ലക്ഷണങ്ങള്‍ ദീര്‍ഘകാലത്തേക്ക് നിലനില്‍ക്കാമെന്നാണ് കരുതപ്പെടുന്നത്. ഒരാള്‍ക്ക് ദീര്‍ഘകാല കോവിഡ് ഉണ്ടാകാനുള്ള സാധ്യതകള്‍ ചില ലക്ഷണങ്ങളിലൂടെ പ്രവചിക്കാമെന്ന് പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

ലണ്ടനിലെ കിങ്ങ്‌സ് കോളജ് നടത്തിയ പഠനം അനുസരിച്ച് രോഗം ബാധിച്ച് ആദ്യ ആഴ്ചയില്‍ വരുന്ന ലക്ഷണങ്ങളാണ് സുപ്രധാനം. ആദ്യ ആഴ്ചയില്‍ അഞ്ചോ അതിലധികമോ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്ന രോഗികള്‍ക്ക് ദീര്‍ഘകാല കോവിഡിന് സാധ്യതയേറെയാണെന്ന് പഠനം വെളിപ്പെടുത്തുന്നു. ഇവര്‍ക്ക് രോഗമുക്തിക്ക് ശേഷം നാലു മുതല്‍ എട്ട് ആഴ്ച വരെ കോവിഡുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍ തുടര്‍ന്നും ഉണ്ടാകാം.

തലവേദന, വരണ്ട ചുമ, തൊണ്ട വേദന, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങള്‍ ആദ്യ ആഴ്ച കാണപ്പെട്ടവരിലാണ് ദീര്‍ഘകാലത്തേക്ക് ഇവ തുടര്‍ന്നതെന്നും പഠനറിപ്പോര്‍ട്ട് പറയുന്നു. ശരിയായ രോഗനിര്‍ണയം നടക്കാത്തവരിലും വളരെ വൈകി പരിശോധനയ്ക്ക് വിധേയരായവരിലും കോവിഡ് അനന്തര ലക്ഷണങ്ങള്‍ ദീര്‍ഘകാലത്തേക്ക് പ്രകടമാകുന്നതായും പഠനം ചൂണ്ടിക്കാട്ടി.

യുകെയിലെയുംസ്വീഡനിലെയും 4000ലധികം കോവിഡ് രോഗമുക്തരില്‍ നിന്നുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. ഇവരില്‍ 20 ശതമാനം പേരും ഒരു മാസം കഴിഞ്ഞിട്ടും പൂര്‍ണ രോഗമുക്തി ലക്ഷണങ്ങളില്‍ നിന്നുണ്ടായിട്ടില്ലെന്ന് പറയുന്നു. 190 പേര്‍ക്ക് എട്ട് മുതല്‍ 10 ആഴ്ച വരെ രോഗലക്ഷണങ്ങള്‍ തുടര്‍ന്നു. 100 പേര്‍ക്ക് രോഗം പിടിപെട്ട് 10 ആഴ്ചയ്ക്ക് ശേഷവും പ്രശ്‌നങ്ങള്‍ തുടര്‍ന്നു.

കോവിഡ് നെഗറ്റീവായ ശേഷവും നിരന്തരം ആരോഗ്യം വിലയിരുത്തേണ്ടതിന്റെ പ്രാധാന്യം ഈ പഠനങ്ങള്‍ അടിവരയിടുന്നു. മീസില്‍സ് പോലെ ചില വൈറസുകള്‍ മാത്രമേ ജീവിതകാലം മുഴുവന്‍ നീളുന്ന പ്രതിരോധം ശരീരത്തില്‍ ഉണ്ടാക്കാറുള്ളൂ. കൊറോണ വൈറസ് പോലെ ശ്വാസകോശ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന വൈറസുകള്‍ വീണ്ടും ശരീരത്തെ ബാധിക്കാറുണ്ട്.

പ്രതിരോധ സംവിധാനത്തിന്റെ പ്രതികരണ ശേഷിക്കുറവ്, ദുര്‍ബലമാകുന്ന പ്രതിരോധം, വൈറസിന്റെ ജനിതവ്യതിയാനം തുടങ്ങിയ പല കാരണങ്ങളാണ് വീണ്ടും അണുബാധയുണ്ടാക്കുന്നത്. കോവിഡിന്റെ കാര്യത്തില്‍ ഇവയില്‍ ഏതാണ് വീണ്ടും അണുബാധയുണ്ടാക്കുന്നത് എന്ന് അറിവായിട്ടില്ല

ബിഎന്‍ഒ ന്യൂസ് ട്രാക്ക് ചെയ്ത 19ല്‍ 10 കേസുകളിലും രണ്ടാമത്തെ അണുബാധ ആദ്യത്തേതിനേക്കാല്‍ തീവ്രമായിരുന്നു. അഞ്ചെണ്ണത്തില്‍ അവ കാര്യമായ അസുഖമുണ്ടാക്കി. രണ്ടാം തവണ ശക്തി കൂടിയ വൈറസിനെ ആകാം ശരീരം നേരിടേണ്ടി വന്നിരിക്കുക എന്ന് ഗവേഷകര്‍ കരുതുന്നു. എന്നാല്‍ ഇത് വാക്‌സീന്റെ ഫലപ്രാപ്തിയെ കുറിച്ച് സംശയം ഉണര്‍ത്തേണ്ട കാര്യമില്ല എന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വ്യാജ എ.പി.കെ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് ; ജാഗ്രത പാലിക്കാൻ പോലീസ് മുന്നറിയിപ്പ്  (6 minutes ago)

കാലാവസ്ഥാ വ്യതിയാനം കേരളത്തെ കാര്യമായി ബാധിക്കുന്നു; രാത്രികാലങ്ങളില്‍ 20 ഡിഗ്രിക്കും പകല്‍സമയത്ത് 36 ഡിഗ്രിക്കും മുകളിലാണ് താപനില അനുഭവപ്പെടുന്നത്; ഇത് കാര്‍ഷിക മേഖലയെ സംബന്ധിച്ച് ആശങ്കാജനകമാണെന്ന് മ  (15 minutes ago)

നാലാമത്തെ ശനിയാഴ്ച “അഭിനന്ദന ദിന” മായി (അപ്രീസിയേഷൻ ഡേ) ആചരിക്കാൻ ക്രമസമാധാന വിഭാഗം എഡിജിപി പി. വിജയന്റെ നിർദേശം; പോലീസ് ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും മികച്ച പ്രവർത്തനങ്ങളെ അഭിനന്ദിക്കും  (22 minutes ago)

പ്രത്യേക റോഡ് സുരക്ഷാ പദ്ധതികൾക്ക് കേരള റോഡ് സുരക്ഷാ അതോറിറ്റി അംഗീകാരം നൽകി; തീർത്ഥാടകർക്കും പൊതുജനങ്ങൾക്കും സുഗമവും അപകടരഹിതവുമായ യാത്ര ഉറപ്പുവരുത്തുക ലക്ഷ്യമെന്ന് മന്ത്രി സി.പി ജോൺ  (25 minutes ago)

കരിമണൽ ഖനനവുമായി ബന്ധപ്പെട്ട എക്‌സാലോജിക് കമ്പനി വിഷയം; സി.പി.എം നേതാവ് എ.കെ. ബാലൻ നടത്തിയ പ്രസ്താവന യു.ഡി.എഫ് സർക്കാരിനുള്ള ഭീഷണിയും സിപിഎമ്മും കോൺഗ്രസും തമ്മിലുള്ള അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തിന് ത  (33 minutes ago)

ഒരു രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കേണ്ട ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നത് വിദഗ്ധ സമിതികളാണ്;സമഗ്രമായ പ്രക്രിയയിലൂടെ തെരഞ്ഞെടുത്ത ചിത്രങ്ങൾക്ക് മേളയുടെ വേദിയിൽ പ്രദർശിപ്പിക്കാനുള്ള അനുമതി നിഷേധിക്  (48 minutes ago)

ഓപ്പറേഷൻ തൂഫാൻ; 12111 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും കഞ്ചാവും ഹെറോയിനും ബ്രൗൺ ഷുഗറും പിടിച്ചെടുത്തു  (53 minutes ago)

ട്രെയിൻ മാർഗ്ഗം കഞ്ചാവ് കടത്താൻ ശ്രമം; മലയാളി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ; ‘ഓപ്പറേഷൻ തൂഫാൻ’ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വൻ ലഹരിവേട്ട  (1 hour ago)

വിദ്യാര്‍ത്ഥികള്‍ക്ക് ഷോര്‍ട്ട് ഫിലിം മത്സരം: സാംസ്കാരിക വകുപ്പ് എന്‍ട്രികള്‍ ക്ഷണിച്ചു: സെപ്റ്റംബര്‍ 24 വരെ എന്‍ട്രികള്‍ സമര്‍പ്പിക്കാം...  (1 hour ago)

ചവറയിലെ എസ്.എഫ്.ഐ പോസ്റ്റർ വിവാദം: ന്യായീകരണവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോം  (1 hour ago)

വധശ്രമക്കേസുമായി ബന്ധപ്പെട്ട പ്രതിയെ പിടിക്കാനെത്തിയ പൊലീസുകാർക്കു നേരെ ആക്രമണം; എസ്ഐയുടെ നില ഗുരുതരം  (2 hours ago)

ആ കിണറ്റിൻകരയിൽ ഒടുവിൽ സംഭവിച്ചത് എന്ത്? ദുരൂഹതകളിലേക്ക് വിരൽ ചൂണ്ടി സിസിടിവി ദൃശ്യങ്ങൾ...  (2 hours ago)

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത; അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണം; കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്  (2 hours ago)

മസ്സിലുപിടിച്ച് പോലീസിനെ ചെറഞ്ഞ് ആന്റോ! തെളിവെടുപ്പിനിടെ പറഞ്ഞത്...  (2 hours ago)

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും വൻ മാറ്റം; ‘അർണാബ്’ ചുഴലിക്കാറ്റ് വരുന്നു! മഴ മുന്നറിയിപ്പ് ഇങ്ങനെ...  (2 hours ago)

Malayali Vartha Recommends