Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

COVID 19 ഭേദമായ ശേഷവും അനുബന്ധമായ ചില ശാരീരിക ബുദ്ധിമുട്ടുകൾ കുറച്ചു കാലത്തേക്കെങ്കിലും നിലനിൽക്കും ..രോഗം ഭേദമായവർ പാലിക്കേണ്ട കാര്യങ്ങൾ ....

05 NOVEMBER 2020 04:26 PM IST
മലയാളി വാര്‍ത്ത

COVID 19 മുക്തരായാകുന്നവരിൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ കണ്ടു വരുന്നതായി ആരോഗ്യ വകുപ്പ്. കൊറോണ മുക്തരാകുന്നവരിൽ 10 ശതമാനത്തിലധികം ആളുകളിൽ പലതരം അസുഖങ്ങൾ ബാധിക്കുന്നുണ്ട്. കൊറോണ (Corona Virus) മുക്തരായവരിൽ രോഗ ലക്ഷണങ്ങൾ നിലനിൽക്കുന്നതായാണ് കണ്ടെത്തൽ.

കൊറോണ വൈറസ് എന്ന പകർച്ച വ്യാധിയെ പറ്റി വൈദ്യ ലോകത്തിനോ ആളുകൾക്കോ കൃത്യമായ ധാരണയില്ല എന്നത് കൊണ്ട് തന്നെ സംശയങ്ങളും ബാക്കിയാണ്. വൈറസ് പടരാൻ ആരംഭിച്ച് ഒരു വർഷം പിന്നീടാൻ ഒരുങ്ങുമ്പോഴും പല ചോദ്യങ്ങൾക്കും കൃത്യമായ ഉത്തരങ്ങൾ ലഭിച്ചിട്ടില്ല.

കൊറോണ വൈറസ് ഭേദമായ ശേഷവും അനുബന്ധമായ ചില ശാരീരിക ബുദ്ധിമുട്ടുകൾ കുറച്ചു കാലത്തേക്കെങ്കിലും നിലനിൽക്കും എന്നാണ് ഇപ്പോൾ പുതിയത് കണ്ടെത്തൽ. ഈ സാഹചര്യത്തിൽ COVID 19 ഭേദമായവർ പാലിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്താണെന്നു നോക്കാം:

COVID 19 പരിശോധന ഫലം നെഗറ്റിവായ ശേഷം ഏഴ് ദിവസം ക്വാറൻറീനിൽ കഴിയണം. പരിപൂർണ വിശ്രമം ഈ കാലയളവിൽ ആവശ്യമാണ്. ലക്ഷണങ്ങള്‍ കണ്ട് തുടങ്ങി 10 ദിവസങ്ങള്‍ക്കുശേഷവും മരുന്നുകള്‍ ഉപയോഗിക്കാതെ പനി കുറഞ്ഞ് 24 മണിക്കൂറുകള്‍ക്ക് ശേഷവും കോവിഡ്-19 രോഗികളുടെ ഐസോലേഷനും മുന്‍കരുതലും അവസാനിപ്പിക്കാമെന്നാണ് സിഡിസിയുടെ നിലവിലുള്ള നിര്‍ദേശം.

എന്നാല്‍, 10 ദിവസത്തിനുശേഷവും വീണ്ടും വളരാന്‍ സാധ്യതയുള്ള വൈറസ് കാരണം ഗുരുതരമായ രോഗം ബാധിച്ചവര്‍ക്ക് ഈ നിര്‍ദേശം ബാധകമല്ല. അത്തരം രോഗികള്‍ക്ക്, ലക്ഷണം കണ്ടു തുടങ്ങി 20 ദിവസം വരെ ഐസോലേഷനും മുന്‍കരുതലും എടുക്കണം

കൃത്യമായ ഇടവേളകളിൽ സോപ്പുപയോഗിച്ച് കൈകൾ കഴുകുക, മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക. കഠിനമായ ജോലികൾ ചെയ്യാതിരിക്കുക. ലഘുവായ വ്യായാമവു പ്രവൃത്തികളും ചെയ്യാം.
സമീകൃത ആഹാരം കഴിക്കുക. പുകവലി, മദ്യപാനം തുടങ്ങിയ ദുശീലങ്ങൾ ഒഴിവാക്കാം.
സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ കഴിക്കാം. ശരിയായ ചികിത്‌സയിലൂടെ രോഗ നിയന്ത്രണം ഉറപ്പ് വരുത്താം.
ശാരീരിക ബുദ്ധിമുട്ടുകൾ പ്രകടിപ്പിക്കുന്നവർ നിർബന്ധമായും ഡോക്ടറുടെ സേവനം തേടുക.
മാനസിക പ്രശ്നങ്ങൾ കൂടിയാൽ ജില്ലാതല മാനസികാരോഗ്യ പദ്ധതിയുമായി ബന്ധപ്പെട്ട ക്ലിനിക്കുകൾ ആശ്രയിക്കുക. ഇ-സഞ്ജീവനി ടെലി മെഡിസിൻ പ്ലാറ്റ്ഫോ൦ വഴിയും ഡോക്ടറുടെ സേവനം തേടാവുന്നതാണ്.

ലക്ഷണമില്ലാത്ത രോഗികള്‍ക്ക് അവരുടെ ആദ്യ പോസിറ്റീവ് ഫലം ലഭിച്ച ആര്‍ടി-പിസിആര്‍ പരിശോധനയ്ക്കുശേഷം 10 ദിവസം വരെ ഐസോലേഷനും മറ്റു മുന്‍കരുതലും സ്വീകരിക്കണം..

രോഗപ്രതിരോധശേഷി കുറഞ്ഞവരിലും കോവിഡ്-19 മൂലം ഗുരുതരമായ രോഗം ഉണ്ടാകുകയും ചെയ്തവര്‍ക്ക് പരിശോധന ഫലം അനുസരിച്ച് ഐസോലേഷനും മുന്‍കരുതലും അവസാനിപ്പിക്കാം . മറ്റു എല്ലാ തരം രോഗികള്‍ക്കും ഐസോലേഷന്‍ അവസാനിപ്പിക്കുന്നതിന് പരിശോധന ഫലം വേണ്ടെന്നാണ് സിഡിസി നിര്‍ദ്ദേശിക്കുന്നത്.

ഗുരുതരമല്ലാത്ത രോഗികളില്‍ നിന്നും ലക്ഷണം കണ്ട് പത്ത് ദിവസങ്ങള്‍ക്കുശേഷം ഗുരുതരമായ രോഗികളില്‍ 20 ദിവസങ്ങള്‍ക്ക് ശേഷവും വൈറസ് മറ്റുള്ളവരിലേക്ക് പടരില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ മാറ്റങ്ങള്‍ കൊണ്ടുവന്നത്. ഗുരുതരമായ രോഗമുള്ളവരില്‍ 88 ശതമാനത്തില്‍ അധികം പേരില്‍ നിന്നും 10 ദിവസത്തിനുശേഷം രോഗം പടരില്ല. 95 ശതമാനം പേര്‍ക്കും 20 ദിവസങ്ങള്‍ക്കുശേഷം അസുഖം മറ്റൊരാളിലേക്ക് പകരില്ല .കോവിഡ് ആരംഭിച്ച് ആറ് മാസം കഴിഞ്ഞിട്ടും ഇതു വരെ രോഗം ഒരാള്‍ക്ക് വീണ്ടും ബാധിച്ചുവെന്ന് സ്ഥിരീകരിച്ചിട്ടില്ല എന്നതും ആശ്വാസമാണ്

അതിനിടെ കൊറോണ വൈറസിനെതിരേ ഇന്ത്യ വികസിപ്പിക്കുന്ന വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണവും വിജയത്തിലേക്ക് എത്തുന്നു എന്ന വാർത്തയും വരുന്നുണ്ട് . ഇന്ത്യയുടെ ആദ്യത്തെ വാക്സിനായ കോവാക്‌സി(COVAXIN)ന്റെ പരീക്ഷണങ്ങളാണ് വിജയത്തിലേക്ക് കുതിക്കുന്നത്. ആവശ്യമായ അംഗീകാരങ്ങൾ ലഭിച്ചാൽ അടുത്ത വർഷം പകുതിയോടെ വാക്സിൻ പുറത്തിറക്കും.

മൂന്നാം ഘട്ട പരീക്ഷണങ്ങൾക്കായി ഹൈദരാബാദ് ആസ്ഥാനമായുള്ള കമ്പനിയ്ക്ക് ഡ്രഗ് റെഗുലേറ്ററിൽ നിന്ന് അനുമതി ലഭിച്ചിട്ടുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വ്യാജ എ.പി.കെ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് ; ജാഗ്രത പാലിക്കാൻ പോലീസ് മുന്നറിയിപ്പ്  (7 minutes ago)

കാലാവസ്ഥാ വ്യതിയാനം കേരളത്തെ കാര്യമായി ബാധിക്കുന്നു; രാത്രികാലങ്ങളില്‍ 20 ഡിഗ്രിക്കും പകല്‍സമയത്ത് 36 ഡിഗ്രിക്കും മുകളിലാണ് താപനില അനുഭവപ്പെടുന്നത്; ഇത് കാര്‍ഷിക മേഖലയെ സംബന്ധിച്ച് ആശങ്കാജനകമാണെന്ന് മ  (16 minutes ago)

നാലാമത്തെ ശനിയാഴ്ച “അഭിനന്ദന ദിന” മായി (അപ്രീസിയേഷൻ ഡേ) ആചരിക്കാൻ ക്രമസമാധാന വിഭാഗം എഡിജിപി പി. വിജയന്റെ നിർദേശം; പോലീസ് ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും മികച്ച പ്രവർത്തനങ്ങളെ അഭിനന്ദിക്കും  (23 minutes ago)

പ്രത്യേക റോഡ് സുരക്ഷാ പദ്ധതികൾക്ക് കേരള റോഡ് സുരക്ഷാ അതോറിറ്റി അംഗീകാരം നൽകി; തീർത്ഥാടകർക്കും പൊതുജനങ്ങൾക്കും സുഗമവും അപകടരഹിതവുമായ യാത്ര ഉറപ്പുവരുത്തുക ലക്ഷ്യമെന്ന് മന്ത്രി സി.പി ജോൺ  (26 minutes ago)

കരിമണൽ ഖനനവുമായി ബന്ധപ്പെട്ട എക്‌സാലോജിക് കമ്പനി വിഷയം; സി.പി.എം നേതാവ് എ.കെ. ബാലൻ നടത്തിയ പ്രസ്താവന യു.ഡി.എഫ് സർക്കാരിനുള്ള ഭീഷണിയും സിപിഎമ്മും കോൺഗ്രസും തമ്മിലുള്ള അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തിന് ത  (34 minutes ago)

ഒരു രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കേണ്ട ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നത് വിദഗ്ധ സമിതികളാണ്;സമഗ്രമായ പ്രക്രിയയിലൂടെ തെരഞ്ഞെടുത്ത ചിത്രങ്ങൾക്ക് മേളയുടെ വേദിയിൽ പ്രദർശിപ്പിക്കാനുള്ള അനുമതി നിഷേധിക്  (49 minutes ago)

ഓപ്പറേഷൻ തൂഫാൻ; 12111 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും കഞ്ചാവും ഹെറോയിനും ബ്രൗൺ ഷുഗറും പിടിച്ചെടുത്തു  (54 minutes ago)

ട്രെയിൻ മാർഗ്ഗം കഞ്ചാവ് കടത്താൻ ശ്രമം; മലയാളി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ; ‘ഓപ്പറേഷൻ തൂഫാൻ’ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വൻ ലഹരിവേട്ട  (1 hour ago)

വിദ്യാര്‍ത്ഥികള്‍ക്ക് ഷോര്‍ട്ട് ഫിലിം മത്സരം: സാംസ്കാരിക വകുപ്പ് എന്‍ട്രികള്‍ ക്ഷണിച്ചു: സെപ്റ്റംബര്‍ 24 വരെ എന്‍ട്രികള്‍ സമര്‍പ്പിക്കാം...  (1 hour ago)

ചവറയിലെ എസ്.എഫ്.ഐ പോസ്റ്റർ വിവാദം: ന്യായീകരണവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോം  (1 hour ago)

വധശ്രമക്കേസുമായി ബന്ധപ്പെട്ട പ്രതിയെ പിടിക്കാനെത്തിയ പൊലീസുകാർക്കു നേരെ ആക്രമണം; എസ്ഐയുടെ നില ഗുരുതരം  (2 hours ago)

ആ കിണറ്റിൻകരയിൽ ഒടുവിൽ സംഭവിച്ചത് എന്ത്? ദുരൂഹതകളിലേക്ക് വിരൽ ചൂണ്ടി സിസിടിവി ദൃശ്യങ്ങൾ...  (2 hours ago)

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത; അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണം; കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്  (2 hours ago)

മസ്സിലുപിടിച്ച് പോലീസിനെ ചെറഞ്ഞ് ആന്റോ! തെളിവെടുപ്പിനിടെ പറഞ്ഞത്...  (2 hours ago)

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും വൻ മാറ്റം; ‘അർണാബ്’ ചുഴലിക്കാറ്റ് വരുന്നു! മഴ മുന്നറിയിപ്പ് ഇങ്ങനെ...  (2 hours ago)

Malayali Vartha Recommends