Widgets Magazine
21
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കലിഫോർണിയയിലെ ഇരട്ടക്കൊലപാതകം; അഞ്ജനയുടെയും ആനിന്റെയും ഭൗതികദേഹങ്ങൾ വീട്ടിലെത്തിച്ചു; വൻ ജനക്കൂട്ടത്തെ സാക്ഷിനിർത്തി നെഞ്ചുപൊട്ടുന്ന ദൃശ്യങ്ങൾ...


ഓപ്പറേഷൻ തൂഫാൻ ഭൂട്ടാനിലും..വിവരങ്ങള്‍ ആരാഞ്ഞ് ഭൂട്ടാന്‍ ആഭ്യന്തരമന്ത്രി.. അടിയന്തര ലഹരിവിരുദ്ധ ദൗത്യത്തിൽ താൽപ്പര്യം പ്രകടിപ്പിച്ച് ഭൂട്ടാൻ സർക്കാരും..


വി.ഡി സതീശൻ കാട്ടിയത് വലിയ മാതൃക, എങ്കിലും രക്ഷാപ്രവർത്തനം അശാസ്ത്രീയമെന്ന് വിമർശനം; അപകടത്തിൽപ്പെട്ടവരെ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്ത്?


അപകടത്തിൽപ്പെട്ട യുവാവിനെ സഹായിച്ച മുഖ്യമന്ത്രിയുടെ വീഡിയോ കണ്ടപ്പോൾ സങ്കടമാണ് തോന്നിയത്..വിമർശനവുമായി ഡോക്ടർ..ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്..


പ്രിയദർശിനി പദ്ധതിക്ക് ഡബിൾബെൽ മുഴങ്ങിയിട്ട് നാളെ 100 നാൾ തികയും..രാവിലെ 10 മണിക്ക് സാരി വിതരണം സംഘടിപ്പിക്കുന്നു... മന്ത്രി സി.പി ജോൺ സാരി വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കും..

സ്തനാര്‍ബുദം വരാന്‍ സാധ്യതയുണ്ടോ ? തിരുവനന്തപുരം ശ്രീ ഗോകുലം മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം പ്രൊഫസര്‍ ഡോ. റെജി ജോസും ഭര്‍ത്താവ് റീജണല്‍ കാന്‍സര്‍ സെന്ററിലെ സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗം മേധാവിയായ ഡോ. പോള്‍ അഗസ്റ്റിനും പറയുന്നത് ഇതാണ്

09 NOVEMBER 2020 02:11 PM IST
മലയാളി വാര്‍ത്ത

സ്തനാര്‍ബുദം വരാന്‍ സാധ്യതയുണ്ടോയെന്ന് കണ്ടെത്തുന്നതിന് ഒരു റിസ്‌ക്ക് കാല്‍ക്കുലേറ്റര്‍ വികസിപ്പിച്ചിരിക്കുകയാണ് മലയാളി ഡോക്ടര്‍ ദമ്പതിമാരായ ഡോ. റെജി ജോസും ഭര്‍ത്താവ് ഡോ. പോള്‍ അഗസ്റ്റിനും.

തിരുവനന്തപുരം ശ്രീ ഗോകുലം മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം പ്രൊഫസര്‍ ആണ് ഡോ. റെജി ജോസ് . ഡോ. പോള്‍ അഗസ്റ്റിൻ റീജണല്‍ കാന്‍സര്‍ സെന്ററിലെ സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗം മേധാവിയാണ്‌

സ്തനാര്‍ബുദ സാധ്യത കണ്ടെത്തുന്നതില്‍ ഗെയില്‍ മോഡലിന്റെ പ്രവര്‍ത്തനശേഷിയെ സംബന്ധിച്ചുള്ള പഠനം നടത്തിയതാണ് ഈ കണ്ടുപിടുത്തത്തിലേക്ക് നയിച്ചത്. ഡോ. റെജി ജോസ് 2003-2005 കാലത്ത് നടത്തിയ ഗവേഷണത്തിന്റെ ഭാഗമായാണ് ഗെയില്‍ മോഡലിന്റെ പ്രവര്‍ത്തനശേഷിയെക്കുറിച്ച് പഠിച്ചത്. ഗെയില്‍ മോഡലിന്റെ സംവേദനക്ഷമത 14.2 ശതമാനമായിരുന്നു. അതിനാല്‍ മുന്‍കൂട്ടി രോഗസാധ്യത നിര്‍ണയിക്കുന്നതില്‍ അത് പോരാ എന്ന് പഠനത്തില്‍ കണ്ടെത്തിയിരുന്നു......

ഏഴു ചോദ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത് തയ്യാറാക്കുന്നത്. സ്ത്രീകളുടെ പ്രായം, ആര്‍ത്തവം ആരംഭിച്ച പ്രായം, ആദ്യ പ്രസവത്തിന്റെ പ്രായം, പ്രസവത്തിന്റെ എണ്ണം, മുലയൂട്ടല്‍ വിശദാംശങ്ങള്‍, അടുത്ത ബന്ധുക്കളില്‍ സ്തനാര്‍ബുദമുള്ളവര്‍ എത്ര പേര്‍, ഇതുവരെ സ്തനങ്ങളില്‍ എത്ര ബയോപ്സി ചെയ്തു എന്നിവയാണ് ചോദ്യങ്ങള്‍.......

ഇതിന് നല്‍കുന്ന ഉത്തരങ്ങളുടെ അടിസ്ഥാനത്തില്‍ റിസ്‌ക്ക് കാല്‍ക്കുലേറ്റര്‍ ഓരോരുത്തര്‍ക്കും ഓരോ സ്‌കോര്‍ നല്‍കും. സ്തനാര്‍ബുദം നേരത്തെ കണ്ടെത്താന്‍ ഏത് തരം പരിശോധന എത്ര തവണ ചെയ്യണമെന്ന് ഈ സ്‌കോര്‍ വഴി അറിയാനാകും.......

മുപ്പത് വയസ്സിന് മുകളില്‍ പ്രായമുള്ള സ്ത്രീകളിലാണ് ഇത് കൃത്യമായ ഫലം നല്‍കുക. റിസ്‌ക്ക് കാല്‍ക്കുലേറ്ററില്‍ ഉയര്‍ന്ന സ്‌കോര്‍ ലഭിക്കുന്നവര്‍ കൃത്യമായ ഇടവേളകളില്‍ സ്‌ക്രീനിങ്ങുകള്‍, മെഡിക്കല്‍ പരിശോധനകള്‍ എന്നിവ നടത്തണം. സ്തനങ്ങളുടെ സ്വയം പരിശോധനയും സ്തനാര്‍ബുദ സ്‌ക്രീനിങ്ങും ഈ സ്‌കോര്‍ കുറഞ്ഞവരും ചെയ്യണം.

മുപ്പത് വയസ്സ് മുതല്‍ സ്തനാര്‍ബുദ രോഗനിര്‍ണയത്തിനുള്ള പരിശോധനകള്‍ നടത്തണമെന്ന് ഈ ഡോക്ടര്‍മാര്‍ പറയുന്നു. ചെറിയ രോഗസാധ്യതയുള്ളവര്‍ ആറുമാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള സമയത്ത് പരിശോധന നടത്തണം.

കൃത്യമായ ഇടവേളകളില്‍ മാമോഗ്രാം നടത്തുന്നതും നല്ലതാണ്. കേരളത്തില്‍ സ്തനാര്‍ബുദം ബാധിക്കുന്ന സ്ത്രീകളില്‍ അമ്പത് ശതമാനം പേരും അമ്പത് വയസ്സിന് താഴെയുള്ളവരാണെന്ന് ഡോ. റെജി പറയുന്നു. എന്നാല്‍ നേരത്തെ കണ്ടെത്തി കൃത്യമായ ചികിത്സ നല്‍കിയാല്‍ സ്തനാര്‍ബുദം 90 ശതമാനവും ഭേദമാകും.......

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

5 ചെക്കുകൾ മോഷ്ട്ടിച്ച് 46 കോടി രൂപ തട്ടിയെടുത്തു; നടി അംബികയ്‌ക്കും സഹോദരനുമെതിരെ പരാതി നൽകി സഹോദരി രാധ!!!!  (1 hour ago)

നവാഗതനായ രോഹിത് ചന്ദ്രശേഖരന്റെ സംവിധാനം; ടീനേജ് റോം കോം കഥയുമായി ഇൻഡ്യൻ സിനിമയുടെ നാലാമതു ചിത്രം ആരംഭിച്ചു!!!  (1 hour ago)

50 കോടിയിലധികം രൂപയുടെ ചെക്കുകള്‍ മാറാന്‍ ശ്രമിച്ചെന്ന് സഹോദരി രാധയുടെ പരാതി  (1 hour ago)

നായികയായി തേജാ ലഷ്മി; നായകനായി ശ്രീനാഥ് ഭാസി; റെജി പ്രഭാകരൻ സംവിധാനം ചെയ്യുന്ന പ്രിയതമന്റെ ചിത്രീകരണം സെപ്റ്റംബർ 23-ന് ആരംഭിക്കും!!!  (1 hour ago)

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ത്ഥികളെ സംഘംചേര്‍ന്ന് ആക്രമിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍  (1 hour ago)

ഷൈൻ ടോം ചാക്കോ പിസ്റ്റലിൻ്റെ കാഞ്ചിയിൽ പരതുന്നതെന്ത് ? ഡാൻസാഫ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!!  (1 hour ago)

അരവണ ക്ഷാമത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് കെ മുരളീധരന്‍  (2 hours ago)

ബസില്‍ നിന്ന് തെറിച്ചുവീണ് യുവതിക്ക് ദാരുണാന്ത്യം  (2 hours ago)

സംവിധായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങി ഉണ്ണി മുകുന്ദന്‍  (2 hours ago)

തൃശൂരിലെ ഒരു വീട്ടില്‍ നിന്നും 55 പവന്‍ സ്വര്‍ണവും മൂന്നര ലക്ഷം രൂപയും കവര്‍ന്നു  (2 hours ago)

ആസ്റ്റർ മെഡ്‌സിറ്റിക്കായി 10 മെഗാവാട്ട് സൗരോർജ്ജ പദ്ധതിയുമായി ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ; പ്രതിവർഷം 1.6 മുതൽ 1.75 കോടി വരെ യൂണിറ്റ് ഹരിതോർജ്ജം ഉത്പാദിപ്പിക്കാൻ ലക്ഷ്യം  (3 hours ago)

തൊഴിലാളികളെ വേദനിപ്പിച്ചുകൊണ്ട് ഒരു സംരംഭവും വേണ്ടെന്ന് മുഖ്യമന്ത്രി  (3 hours ago)

തലസ്ഥാനത്ത് പൊരിഞ്ഞ പൂരം; സതീശൻ കൊളുത്തിയ തീ...  (3 hours ago)

അൽഷിമേഴ്സ് നിയന്ത്രണത്തിൽ ഓക്യുപേഷണൽ തെറാപ്പിയുടെ പങ്ക്  (3 hours ago)

ചരടുപിന്നിക്കളി വിവാദം: ഔദ്യോഗിക വിശദീകരണവുമായി ബഹ്റൈൻ കേരളീയ സമാജം...  (3 hours ago)

Malayali Vartha Recommends