Widgets Magazine
21
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കലിഫോർണിയയിലെ ഇരട്ടക്കൊലപാതകം; അഞ്ജനയുടെയും ആനിന്റെയും ഭൗതികദേഹങ്ങൾ വീട്ടിലെത്തിച്ചു; വൻ ജനക്കൂട്ടത്തെ സാക്ഷിനിർത്തി നെഞ്ചുപൊട്ടുന്ന ദൃശ്യങ്ങൾ...


ഓപ്പറേഷൻ തൂഫാൻ ഭൂട്ടാനിലും..വിവരങ്ങള്‍ ആരാഞ്ഞ് ഭൂട്ടാന്‍ ആഭ്യന്തരമന്ത്രി.. അടിയന്തര ലഹരിവിരുദ്ധ ദൗത്യത്തിൽ താൽപ്പര്യം പ്രകടിപ്പിച്ച് ഭൂട്ടാൻ സർക്കാരും..


വി.ഡി സതീശൻ കാട്ടിയത് വലിയ മാതൃക, എങ്കിലും രക്ഷാപ്രവർത്തനം അശാസ്ത്രീയമെന്ന് വിമർശനം; അപകടത്തിൽപ്പെട്ടവരെ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്ത്?


അപകടത്തിൽപ്പെട്ട യുവാവിനെ സഹായിച്ച മുഖ്യമന്ത്രിയുടെ വീഡിയോ കണ്ടപ്പോൾ സങ്കടമാണ് തോന്നിയത്..വിമർശനവുമായി ഡോക്ടർ..ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്..


പ്രിയദർശിനി പദ്ധതിക്ക് ഡബിൾബെൽ മുഴങ്ങിയിട്ട് നാളെ 100 നാൾ തികയും..രാവിലെ 10 മണിക്ക് സാരി വിതരണം സംഘടിപ്പിക്കുന്നു... മന്ത്രി സി.പി ജോൺ സാരി വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കും..

ഇപ്പോഴും റെസ്‌റ്റോറെന്റിലും ജിമ്മിലും പോകാറുണ്ടോ? കൊവിഡ് പിടിപെടാൻ ഏ‌റ്റവും സാദ്ധ്യത നിങ്ങൾക്കെന്ന് പഠനം...ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

14 NOVEMBER 2020 01:14 PM IST
മലയാളി വാര്‍ത്ത

രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതിന്റെ ഭാഗമായി വിവിധ മേഖലകൾ സർക്കാർ തുറന്നു കൊടുക്കുകയോ നിയന്ത്രണങ്ങളിൽ അയവ് വരുത്തുകയോ ചെയ്യുന്ന സമയമാണിപ്പോൾ. ലോകത്ത് പലയിടത്തും ജാഗ്രതയോടെയുള‌ള സാധാരണ ജീവിതം ആരംഭിച്ചു കഴിഞ്ഞു.

എന്നാൽ ഇപ്പോഴും കൊറോണ എന്ന വിപത്ത് നമ്മളെ വിട്ടൊഴിഞ്ഞിട്ടില്ല. . . ഇത് ഒരു വായുജന്യ രോഗമാണ് എന്ന് അറിയാമല്ലോ . രോഗബാധയുള്ളവർ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ചിതറിതെറിക്കുന്ന ഉമിനീര്‍ കണങ്ങള്‍ വഴിയോ സ്രവങ്ങള്‍ വഴിയോ രോഗം പകരാം

ഏത് തരം ആളുകളിലാണ് കൊവിഡ് എളുപ്പം പിടിപെടാൻ സാദ്ധ്യത എന്നതിനെ കുറിച്ച് വിവിധ ഗവേഷകർ പഠനം നടത്തിയപ്പോൾ റെസ്‌റ്റോറന്റുകൾ, ജിമ്മുകൾ,ഹോട്ടലുകൾ എന്നിവിടങ്ങളിൽ നിന്ന് കൊവിഡ് പടർന്നുപിടിക്കാൻ സാദ്ധ്യതകൾ വളരെയധികമാണ് എന്നാണു മനസ്സിലായത്

അൺലോക്ക് 3.0 യുടെ ഭാഗമായാണ് ജിമ്മുകളും യോഗ സെന്ററുകളും തുറന്നു പ്രവർത്തിക്കാമെന്ന് കേന്ദ്രസർക്കാർ പറഞ്ഞത്. എന്നാൽ പുതിയ സാഹചര്യത്തിൽ ശാരീരിക അകലം, മാസ്ക് എന്നീ നിബന്ധനകൾക്ക് അനുസരിച്ച് മാത്രമേ ജിമ്മുകൾ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കുകയുള്ളൂ എന്നും പറഞ്ഞിരുന്നു

ഇങ്ങനെ ആണെങ്കിലും കോവിഡ് രോഗ വാഹകനായ ഒരാൾ ജിമ്മിൽ എത്തിയാൽ രോഗം പടരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. എല്ലാ സമയത്തും ആറടി അകലം നിർബന്ധമായും പാലിക്കണം എന്ന വ്യവസ്ഥ കർശനമായി പാലിക്കാൻ പലപ്പോഴും കഴിഞ്ഞെന്നു വരില്ല . ഇത് രോഗ വ്യാപന സാധ്യത വർദ്ധിപ്പിക്കുന്നുണ്ട്

അമേരിക്കയിലെ കാലിഫോർണിയയിലെ സ്‌റ്റാൻഫോർഡ് സർവകലാശാലയും നോർത്ത് വെസ്‌റ്റേൺ സർവകലാശാലയും 9.8 കോടി ജനങ്ങളുടെ മൊബൈൽ ഡാ‌റ്റ വിവരങ്ങൾ ഉപയോഗിച്ച് നടത്തിയ പഠനത്തിൽ അമേരിക്കയിലെ വിവിധ നഗരങ്ങളിൽ മാർച്ച് മാസം മുതൽ മേയ് വരെ ജനങ്ങൾ നടത്തിയ നീക്കങ്ങൾ പരിശോധിച്ച് ഏതെല്ലാം ഇടങ്ങളിൽ ജനങ്ങൾ സന്ദർശിച്ചു, അവിടെ എത്രനേരം തങ്ങി എന്നെല്ലാം പരിശോധിച്ചു. തുടർന്ന് കൊവിഡ് കണക്കുകൾ ഒത്തുനോക്കി പഠനം നടത്തിയപ്പോഴാണ് ജിമ്മിലും റെസ്റ്റോറന്റുകളിലും പോകുന്നവരിൽ രോഗ ആദ്യത്ത കൂടുതലാണെന്നു കണ്ടെത്തിയത്

ഷിക്കാഗോ നഗരത്തിൽ നടത്തിയ പഠനത്തിൽ റെസ്‌റ്റോറന്റുകൾ പഴയതുപോലെ പൂ‌ർണപ്രവർത്തന സജ്ജമായി തുറന്നാൽ ആറ് ലക്ഷംപേർക്കാകും രോഗം ബാധിക്കുക എന്ന് പറയുന്നു . മാത്രമല്ല 10 ശതമാനം ഇടങ്ങളിൽ നിന്നാണ് നഗരത്തിൽ 85 ശതമാനം പേർക്കും രോഗബാധയുണ്ടായത്. അതിനാൽ ഈ മേഖലകളിൽ മതിയായ ശ്രദ്ധ വേണമെന്നാണ് ഗവേഷകരുടെ അഭിപ്രായം.

പൂർണമായുള‌ള ലോക്‌ഡൗൺ കൊവിഡിനെ നിയന്ത്രിക്കാൻ പര്യാപ്‌തമല്ല. അതിനാൽ മാസ്‌കുകളും സാമൂഹിക അകലവും എണ്ണം നിയന്ത്രിക്കുന്നതുമാണ് പൊതു ഇടങ്ങളിൽ നിന്നും രോഗം പകരാതിരിക്കാൻ ചെയ്യേണ്ടത് എന്നാണ് ഗവേഷകരുടെ അഭിപ്രായം.

രാജ്യത്തെ സമ്പദ്ഘടനയെ മടക്കി കൊണ്ടുവരുന്നതിന് വേണ്ട പദ്ധതികളെ കുറിച്ച് മതിയായ ആലോചനകൾ വേണമെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു. ലോക്‌ഡൗണിന് ശേഷം വിവിധ മേഖലകളിൽ പ്രവർത്തനം പുനരാരംഭിക്കാൻ വ്യത്യസ്‌തമായ വഴികൾ തേടണം. അത്തരത്തിലേ വൈറസ് വ്യാപനം തടയാനാകൂവെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു. പൊതുഇടങ്ങളിൽ ലോക്‌ഡൗൺ നടപടികൾ എത്രത്തോളം കാര്യക്ഷമമാണെന്നും ലോക്‌ഡൗൺ എത്രത്തോളം ഫലപ്രദമാണെന്നും പഠനത്തിൽ പറയുന്നു.

മയാമിയിൽ കൊവിഡ് പടർന്നുപിടിച്ചത് ഹോട്ടലുകളിൽ നിന്നാണ്. ഇവിടെ ബീച്ചുകളിൽ നടന്ന പാർട്ടികൾ വഴിയാകാം രോഗം പടർന്നുപിടിച്ചത്. ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ ഇവിടങ്ങളിൽ രോഗനിരക്ക് കുത്തനെ ഇടിഞ്ഞത് ഇതിന് സൂചനയായി പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു

കൊവിഡ് മൂലം ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്നത് വരുമാനം കുറഞ്ഞവരാണ്. അതുപോലെ റെസ്‌റ്റോറെന്റുകളിനെക്കാൾ വേഗത്തിൽ സൂപ്പർമാർക്കറ്റുകളിൽ അതിവേഗം രോഗം പടരുന്നുണ്ട്. രോഗവ്യാപനത്തിനെ കുറിച്ച് പഠിക്കുന്നതിന് ജനങ്ങളുടെ ക്രെഡി‌റ്റ്-ഡെ‌ബി‌റ്റ് കാർഡ് ഇടപാടുകൾ, ഫി‌റ്റ്നസ് ട്രാക്കർ ഉപയോഗം എന്നിവയാണ് ചില ഗവേഷകർ നിരീക്ഷിച്ചത്. ഈ പഠനങ്ങളുടെ ഫലങ്ങൾ കൊവിഡ് നിയന്ത്രണവിധേയമായി പൊതുഇടങ്ങളെ തുറന്ന് കൊടുക്കുന്നതിന് സ്വീകരിക്കേണ്ട വഴികളെക്കുറിച്ച് അധികാരികൾക്ക് ധാരണ നൽകാൻ സഹായകമാകുന്നുണ്ട്.

ജിം കേന്ദ്രങ്ങൾക്കും യോഗ സെന്ററുകൾക്കും നൽകിയിരിക്കുന്ന പ്രധാനപ്പെട്ട നിർദ്ദേശങ്ങൾ ഇങ്ങനെയാണ്

1. ജിംനേഷ്യത്തിൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ ആറടി അകലത്തിൽ സ്ഥാപിക്കണം

2. ഔട്ട് ഡോറുകൾ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കപ്പെടണം

3. സ്ഥാപനത്തിലേക്ക് പ്രവേശിക്കുന്നതിനും പുറത്തേക്ക് പോകുന്നതിനും വ്യത്യസ്ത കവാടങ്ങൾ ഉപയോഗിക്കണം.

4. ജിംനേഷ്യത്തിൽ ഉപയോഗിക്കുന്ന മെഷീനുകളും യന്ത്രങ്ങളും കൃത്യമായ ഇടവേളകളിൽ അണുവിമുക്തമാക്കണം.

5. ഡിജിറ്റൽ പേയ്മെന്റ് പ്രോത്സാഹിപ്പിക്കണം

6. കോവിഡ് ലക്ഷണങ്ങൾ ഇല്ലാത്തവരെ മാത്രമേ ജിമ്മിൽ അനുവദിക്കാവൂ

7. ജിമ്മിലേക്ക് എത്തുന്ന എല്ലാവർക്കും പനിയുണ്ടോയെന്ന പരിശോധന നടത്തേണ്ടതാണ്

8. എല്ലാ സമയത്തും ആറടി അകലം നിർബന്ധമായും പാലിക്കണം

9. സാമൂഹിക അകലം ഉറപ്പാക്കുന്നതിന് പാർക്കിംഗ് സ്ഥലങ്ങൾ, ഇടനാഴികൾ, എലിവേറ്ററുകൾ എന്നിവയിൽ ക്രമീകരണങ്ങൾ നടത്തണം.

ഇവയെല്ലാം കൃത്യമായി പാലിക്കേണ്ടതും ജീവന്റെ വിലയുള്ള ജാഗ്രത അതിന്റേതായ ഗൗരവത്തിൽ തന്നെ നാം പാലിക്കേണ്ടതുമാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

5 ചെക്കുകൾ മോഷ്ട്ടിച്ച് 46 കോടി രൂപ തട്ടിയെടുത്തു; നടി അംബികയ്‌ക്കും സഹോദരനുമെതിരെ പരാതി നൽകി സഹോദരി രാധ!!!!  (1 hour ago)

നവാഗതനായ രോഹിത് ചന്ദ്രശേഖരന്റെ സംവിധാനം; ടീനേജ് റോം കോം കഥയുമായി ഇൻഡ്യൻ സിനിമയുടെ നാലാമതു ചിത്രം ആരംഭിച്ചു!!!  (1 hour ago)

50 കോടിയിലധികം രൂപയുടെ ചെക്കുകള്‍ മാറാന്‍ ശ്രമിച്ചെന്ന് സഹോദരി രാധയുടെ പരാതി  (1 hour ago)

നായികയായി തേജാ ലഷ്മി; നായകനായി ശ്രീനാഥ് ഭാസി; റെജി പ്രഭാകരൻ സംവിധാനം ചെയ്യുന്ന പ്രിയതമന്റെ ചിത്രീകരണം സെപ്റ്റംബർ 23-ന് ആരംഭിക്കും!!!  (1 hour ago)

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ത്ഥികളെ സംഘംചേര്‍ന്ന് ആക്രമിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍  (1 hour ago)

ഷൈൻ ടോം ചാക്കോ പിസ്റ്റലിൻ്റെ കാഞ്ചിയിൽ പരതുന്നതെന്ത് ? ഡാൻസാഫ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!!  (1 hour ago)

അരവണ ക്ഷാമത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് കെ മുരളീധരന്‍  (2 hours ago)

ബസില്‍ നിന്ന് തെറിച്ചുവീണ് യുവതിക്ക് ദാരുണാന്ത്യം  (2 hours ago)

സംവിധായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങി ഉണ്ണി മുകുന്ദന്‍  (2 hours ago)

തൃശൂരിലെ ഒരു വീട്ടില്‍ നിന്നും 55 പവന്‍ സ്വര്‍ണവും മൂന്നര ലക്ഷം രൂപയും കവര്‍ന്നു  (2 hours ago)

ആസ്റ്റർ മെഡ്‌സിറ്റിക്കായി 10 മെഗാവാട്ട് സൗരോർജ്ജ പദ്ധതിയുമായി ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ; പ്രതിവർഷം 1.6 മുതൽ 1.75 കോടി വരെ യൂണിറ്റ് ഹരിതോർജ്ജം ഉത്പാദിപ്പിക്കാൻ ലക്ഷ്യം  (3 hours ago)

തൊഴിലാളികളെ വേദനിപ്പിച്ചുകൊണ്ട് ഒരു സംരംഭവും വേണ്ടെന്ന് മുഖ്യമന്ത്രി  (3 hours ago)

തലസ്ഥാനത്ത് പൊരിഞ്ഞ പൂരം; സതീശൻ കൊളുത്തിയ തീ...  (3 hours ago)

അൽഷിമേഴ്സ് നിയന്ത്രണത്തിൽ ഓക്യുപേഷണൽ തെറാപ്പിയുടെ പങ്ക്  (3 hours ago)

ചരടുപിന്നിക്കളി വിവാദം: ഔദ്യോഗിക വിശദീകരണവുമായി ബഹ്റൈൻ കേരളീയ സമാജം...  (3 hours ago)

Malayali Vartha Recommends