Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോവിഡ് വാക്സിൻ എടുത്തവർ മദ്യപിച്ചാൽ കോവിഡ് വരുമോ? അതോ മരണകാരണം വരെ ആയേക്കുമോ ?വാക്സിൻ എത്തുമെന്നറിഞ്ഞത് മുതൽ സമൂഹമാധ്യമങ്ങളിൽ നിറയുന്ന സംശയങ്ങൾക്കുള്ള ഉത്തരം ഇതാണ്

17 JANUARY 2021 11:59 AM IST
മലയാളി വാര്‍ത്ത

കോവിഡ് വാക്സിൻ സ്വീകരിച്ചതിനുശേഷം മദ്യം ഉപേക്ഷിക്കണമോ അതോ മദ്യം കഴിക്കാമോ എന്നതാണ് സമൂഹ മാധ്യമങ്ങളിലെ പ്രധാന ചർച്ചാ വിഷയം... വാക്സിനെടുത്താൽ തുടർന്നുള്ള 42 ദിവസം മദ്യം കഴിക്കരുതെന്ന് ചിലർ പറയുമ്പോൾ മറ്റു ചില മെസേജുകളിൽ 31 ദിവസത്തേക്ക് മദ്യപാനം വേണ്ടെന്നാണ് പറയുന്നത്. എന്നാൽ ഇത്തരത്തിലുള്ള യാതൊരു നിയന്ത്രണവും സംബന്ധിച്ച് നിർദേശം ലഭിച്ചിട്ടില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം.

 അതെ സമയം റഷ്യയുടെ സ്പുട്‌നിക് വി വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ രണ്ട് മാസത്തേക്ക് മദ്യപിക്കാന്‍ പാടില്ലെന്ന മുന്നറിയിപ്പ്  ആരോഗ്യ വിദഗ്ദ്ധര്‍ നൽകിയിട്ടുണ്ട് .   വാക്‌സിന്റെ രണ്ട് ഡോസുകളില്‍ ആദ്യത്തേത് സ്വീകരിക്കുന്നതിന് രണ്ടാഴ്ച മുമ്പെങ്കിലും ആളുകള്‍ മദ്യം കഴിക്കുന്നത് നിര്‍ത്തിവെയ്ക്കണമെന്ന് ആരോഗ്യ നീരീക്ഷകയായ അന്ന പോപോവ അറിയിച്ചത് . ഇത് 42 ദിവസം തുടരണമെന്നാണ് നിര്‍ദേശം. ആരോഗ്യമുള്ളവരാകാനും ശക്തമായ രോഗപ്രതിരോധ ശേഷി ലഭിക്കാനും ആഗ്രഹിക്കുന്നുവെങ്കില്‍, മദ്യപിക്കരുതെന്നാണ്   അന്ന പോപോവയുടെ  മുന്നറിയിപ്പ്

എന്നാൽ വാക്‌സിന്‍  വികസിപ്പിച്ച അലക്‌സാണ്ടര്‍ ജിന്റ്‌സ്ബര്‍ഗിന്റെ നിര്‍ദേശം കുടിയന്മാർക്ക് കുറച്ചുകൂടി സന്തോഷം നൽകുന്നതാണ് . രണ്ട് കുത്തിവയ്പ്പുകള്‍ സ്വീകരിക്കുന്നതിന്  മൂന്ന് ദിവസം മുമ്പും ശേഷവും മദ്യം ഒഴിവാക്കണമെന്നാണ്  അദ്ദേഹം അഭിപ്രായപ്പെടുന്നത്


കോവിഡ് പോസിറ്റീവ് ആയ വ്യക്തി അതറിയാതെ വാക്സിൻ സ്വീകരിച്ചാൽ പ്രശ്നമുണ്ടോ എന്നാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്ന മറ്റൊരു സംശയം ..  രോഗലക്ഷണങ്ങൾ ഇല്ലാത്തതിനാൽ കോവിഡ് പരിശോധന നടത്താത്ത ആൾ പോസിറ്റീവ് ആണെങ്കിലും കോവിഡ് വാക്സിൻ എടുക്കുന്നതിൽ പ്രശ്നമില്ലെന്നാണ് ആരോഗ്യ വകുപ്പ് അറിയിക്കുന്നത്. അതേസമയം പരിശോധനയിൽ പോസിറ്റീവ് സ്ഥിരീകരിച്ചാൽ വാക്സിൻ നൽകില്ല.

പൊതുവായ ചില സംശയങ്ങൾക്കുള്ള മറുപടികൾ ഇവയാണ് ..നിലവിൽ 18 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് മാത്രമാണ്  വാക്സിൻ നൽകുന്നത്. പൊതുജനങ്ങൾക്ക് വാക്സിൻ ലഭ്യമാകുന്ന  മൂന്നാംഘട്ട വാക്സിൻ വിതരണം സംബന്ധിച്ച് തീരുമാനമാകാത്തതിനാൽ രജിസ്ട്രേഷൻ പോലുള്ള നടപടികളൊന്നും തുടങ്ങിയിട്ടില്ല.  വാക്സിൻ ആദ്യ ഡോസ് ലഭിച്ചവർക്കെല്ലാം രണ്ടാമത്തെ ഡോസും കിട്ടുന്ന രീതിയിലാണ് ഇപ്പോൾ ക്രമീകരണങ്ങൾ നടത്തിയിട്ടുള്ളത്.  ആകെ എത്തിയ ഡോസിന്റെ പകുതി എണ്ണം ആളുകൾക്ക് മാത്രമാണ് ആദ്യഘട്ടത്തിൽ വാക്സിൻ നൽകുന്നത്. അതിനാൽ വാക്സിൻ പുതിയ സ്റ്റോക്ക് എത്തിയില്ലെങ്കിലും ഇപ്പോൾ എത്തിയതിൽ നിന്നു തന്നെ രണ്ടാം ഡോസ് നൽകാൻ കഴിയും.

അര മില്ലി ലീറ്റർ ആണ് ഒരു ഡോസ്. ഒരു ബോട്ടിൽ തുറന്നാൽ അതിൽനിന്ന് പത്ത് പേർക്കാണ് കുത്തിവയ്ക്കുന്നത്. . ദിവസത്തെ അവസാനത്തെ ബോട്ടിൽ തുറക്കുമ്പോൾ 7 പേർ എങ്കിലും ഉണ്ടാവണം എന്നാണ് നിർദേശം നൽകിയിട്ടുള്ളത്. 4 മുതൽ 5 മിനിറ്റ് വരെ ഒരാൾക്ക് കുത്തിവയ്പ് എടുക്കാൻ വേണ്ടിവരും. മണിക്കൂറിൽ 15 പേർക്കു കുത്തിവയ്പ് എടുക്കാനാകൂ . ഇതനുസരിച്ച് ദിവസം 100 പേർക്കാണ് ആദ്യഘട്ടത്തിൽ കുത്തിവയ്പ്പ് നൽകാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.

വാക്സിൻ വിതരണത്തിനായി നിശ്ചയിച്ചിരിക്കുന്ന കേന്ദ്രങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണു കുത്തിവയ്പ്പ്. 4 മുതൽ 12 ആഴ്ച വരെ ഇടവേളയിലാണ് രണ്ടാമത്തെ ഡോസ് സ്വീകരിക്കേണ്ടത്. കേരളത്തിൽ 4 ആഴ്ചത്തെ ഇടവേള കൊണ്ടു തന്നെ രണ്ടാം ഡോസ് വിതരണം നടത്താനാവും

കുത്തിവയ്പ് എടുത്തവരും മാസ്ക് ധരിക്കേണ്ടി വരുമോഎന്നതാണ് പൊതുവെയുള്ള മറ്റൊരു സംശയം.. തീർച്ചയായും വേണം. നിലവിൽ സ്വീകരിക്കുന്ന പ്രതിരോധ മാർഗങ്ങൾ എല്ലാം വാക്സീൻ സ്വീകരിച്ചവരും തുടരണം.

 

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യന്‍ ഗെയിംസ് വനിതാ ട്വന്റി20യില്‍ ചരിത്രനേട്ടവുമായി സ്മൃതി മന്ദാന  (6 minutes ago)

ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം  (11 minutes ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (13 minutes ago)

ദേശീയ പാതയില്‍ കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു ന്യൂറോ സര്‍ജന്‍ മരിച്ചു  (23 minutes ago)

ബിഎംഡബ്ല്യു കാര്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം  (33 minutes ago)

മൂന്ന് വര്‍ഷത്തിനകം പ്രതിദിനം ഒരു കോടി ലിറ്ററിലേക്ക് പാലുത്പാദനം വര്‍ധിപ്പിക്കുകയാണ് സ‍ർക്കാറിന്റെ ലക്ഷ്യം ; കാലിത്തീറ്റ വിലനിയന്ത്രണത്തിനുള്ള നടപടികള്‍ തുടരുന്നതിനൊപ്പം തീറ്റപ്പുല്‍ കൃഷിയെ കൂടുതല്‍ പ  (40 minutes ago)

രാജ്യത്തുയർന്നുവന്ന വിദ്യാർത്ഥി മുന്നേറ്റങ്ങളിൽ അസ്വസ്ഥരായവരുടെ അജണ്ടയാണ് ഇത്തരം തീരുമാനങ്ങൾക്കു പിന്നിൽ; വിദ്യാർത്ഥി സംഘടനാ പ്രവർത്തനം നിരോധിക്കാനുള്ള കേരള സർവ്വകലാശാലയുടെ നീക്കം അങ്ങേയറ്റം അപലപനീയമെ  (45 minutes ago)

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല; തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത  (51 minutes ago)

അടുത്ത 3 മണിക്കൂറിൽ 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്; ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (55 minutes ago)

വ്യാജ എ.പി.കെ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് ; ജാഗ്രത പാലിക്കാൻ പോലീസ് മുന്നറിയിപ്പ്  (1 hour ago)

കാലാവസ്ഥാ വ്യതിയാനം കേരളത്തെ കാര്യമായി ബാധിക്കുന്നു; രാത്രികാലങ്ങളില്‍ 20 ഡിഗ്രിക്കും പകല്‍സമയത്ത് 36 ഡിഗ്രിക്കും മുകളിലാണ് താപനില അനുഭവപ്പെടുന്നത്; ഇത് കാര്‍ഷിക മേഖലയെ സംബന്ധിച്ച് ആശങ്കാജനകമാണെന്ന് മ  (1 hour ago)

നാലാമത്തെ ശനിയാഴ്ച “അഭിനന്ദന ദിന” മായി (അപ്രീസിയേഷൻ ഡേ) ആചരിക്കാൻ ക്രമസമാധാന വിഭാഗം എഡിജിപി പി. വിജയന്റെ നിർദേശം; പോലീസ് ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും മികച്ച പ്രവർത്തനങ്ങളെ അഭിനന്ദിക്കും  (1 hour ago)

പ്രത്യേക റോഡ് സുരക്ഷാ പദ്ധതികൾക്ക് കേരള റോഡ് സുരക്ഷാ അതോറിറ്റി അംഗീകാരം നൽകി; തീർത്ഥാടകർക്കും പൊതുജനങ്ങൾക്കും സുഗമവും അപകടരഹിതവുമായ യാത്ര ഉറപ്പുവരുത്തുക ലക്ഷ്യമെന്ന് മന്ത്രി സി.പി ജോൺ  (1 hour ago)

കരിമണൽ ഖനനവുമായി ബന്ധപ്പെട്ട എക്‌സാലോജിക് കമ്പനി വിഷയം; സി.പി.എം നേതാവ് എ.കെ. ബാലൻ നടത്തിയ പ്രസ്താവന യു.ഡി.എഫ് സർക്കാരിനുള്ള ഭീഷണിയും സിപിഎമ്മും കോൺഗ്രസും തമ്മിലുള്ള അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തിന് ത  (1 hour ago)

ഒരു രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കേണ്ട ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നത് വിദഗ്ധ സമിതികളാണ്;സമഗ്രമായ പ്രക്രിയയിലൂടെ തെരഞ്ഞെടുത്ത ചിത്രങ്ങൾക്ക് മേളയുടെ വേദിയിൽ പ്രദർശിപ്പിക്കാനുള്ള അനുമതി നിഷേധിക്  (1 hour ago)

Malayali Vartha Recommends