Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോവിഡ് ആന്ധ്രാ വകഭേദം പേടിക്കേണ്ടത് തന്നെ ....ഇന്ത്യന്‍ വകഭേദങ്ങളായ B1.617, B1.618 എന്നിവയേക്കാള്‍ ശക്തം...ഇന്‍കുബേഷന്‍ കാലയളവ് കുറവ് ....15 ഇരട്ടി അപകടകരം

05 MAY 2021 04:22 PM IST
മലയാളി വാര്‍ത്ത

ഒരാഴ്ചയ്ക്കിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 26 ലക്ഷത്തിലധികം പേര്‍ക്ക്... കൂടാതെ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 34 ലക്ഷം കടന്നിരിക്കുന്നു... ആരോഗ്യസംവിധാനങ്ങള്‍ക്ക് താളം തെറ്റുകയും, ഓക്സിജന്‍, മരുന്ന് എന്നിവയ്ക്ക് ക്ഷാമം സംഭവിക്കുകയും ചെയ്യുന്നത് ജനങ്ങളില്‍ കടുത്ത ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്

 

ഇതോടൊപ്പം ഇപ്പോഴത്തെ കോവിഡ് ആന്ധ്രാ വകഭേദം കൂടുതല്‍ അപകടകാരി ആണെന്നാണ് റിപ്പോർട്ടുകൾ ...കേരളത്തില്‍ ​എന്‍ 440കെ കോവിഡ്​ വകഭേദത്തിന്റെ സാന്നിധ്യമുണ്ടെന്നാണ്​ പഠനം നടത്തിയ വിദഗ്​ധര്‍ ചൂണ്ടിക്കാട്ടുന്നത്.

 

 

കര്‍നൂളില്‍ കണ്ടെത്തിയ വകഭേദത്തിന്‌ ഇത് വരെ ഉള്ള വൈറസ്സിനെക്കാൾ 15 മടങ്ങ് കൂടുതല്‍ വ്യാപനശേഷിയും പ്രഹരശേഷിയും ഉണ്ടത്രേ! ഇന്ത്യന്‍ വകഭേദങ്ങളായ B1.617, B1.618 എന്നിവയേക്കാള്‍ ശക്തം ആണ് ഇത് ... പുതിയ വേരിയന്റിന് ഇന്‍കുബേഷന്‍ കാലയളവ് കുറവാണെന്നും കണ്ടെത്തി

 

 


കോവിഡിന്‍റെ അപകടകരമായ ഈ വകഭേദം കണ്ടെത്തിയത് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ആണ് . സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്റ് മോളിക്യുലര്‍ ബയോളജി (സിസിഎംബി) ആണ് എന്‍ 440 കെ എന്ന കോവിഡിന്‍റെ പുതിയ വകഭേദം കണ്ടെത്തിയത്. എന്‍ 440കെ വേരിയന്‍റ്​ രാജ്യത്ത്​ വ്യാപകമായി കണ്ടെത്തിയിട്ടില്ലെങ്കിലും ചില സ്ഥലങ്ങളില്‍ റിപ്പോര്‍ട്ട്​ ചെയ്​തിട്ടുണ്ട്​. കോവിഡിന്റെ മുന്‍ വകഭേദങ്ങളെക്കാള്‍ 15 ഇരട്ടി അപകടമാണ്​ ഇത്

 

 

ഇത് വിശാഖപട്ടണത്തും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും കോവിഡ് അതിവേഗം വ്യാപിക്കാനും കൂടുതല്‍ ഗുരുതരമായ സാഹചര്യം ഉണ്ടാകാനും കാരണമായേക്കാമെന്ന് വിദഗ്ധര്‍ പറഞ്ഞു. എപി സ്‌ട്രെയിന്‍ എന്ന് വിളിക്കപ്പെടുന്ന പുതിയ വേരിയന്റാണ് സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ കോവിഡിന്‍റെ വന്‍ കുതിച്ചുചാട്ടത്തിന് പിന്നിലെന്ന് നിഗമനം വളരെ നേരത്തെ തന്നെ സംശയിച്ചിരുന്നു.

 

 

കൂടുതൽ വിശകലനത്തിനായി സി‌സി‌എം‌ബിയിലേക്ക് സാമ്പിളുകൾ അയച്ചിരിക്കുകയാണെന്നും കൂടുതൽ വ്യക്തത ഉണ്ടാകേണ്ടതുണ്ടെന്നും ഗവേഷകര്‍ പറയുന്നു. വിശാഖപട്ടണത്ത് പ്രചാരത്തിലുള്ള ഈ വകഭേദം കഴിഞ്ഞ വര്‍ഷത്തെ ആദ്യ തരംഗത്തില്‍ നാം കണ്ടതില്‍ നിന്ന് തികച്ചും വ്യത്യസ്തമാണെന്ന കാര്യം ഉറപ്പാണ് എന്ന് വിശാഖപട്ടണം ജില്ലാ കളക്ടര്‍ വി വിനയ് ചന്ദ് പറഞ്ഞു.

 

ആദ്യ തരംഗത്തില്‍ നിന്ന് വ്യത്യസ്തമായി, ഈ വൈറസിന് ഹ്രസ്വമായ ഒരു എക്സ്പോഷര്‍ മതിയാകും, ഇത് ഒരു ചെറിയ കാലയളവിനുള്ളില്‍ നാലോ അഞ്ചോ പേരെ കൂടുതല്‍ ബാധിക്കുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ഈ വേരിയന്‍റ് വളരെ പ്രവചനാതീതമാണെന്ന് വിദഗ്ദ്ധര്‍ കൂട്ടിച്ചേര്‍ത്തു.

 

ജനുവരിയില്‍ നടത്തിയ പരിശോധനയില്‍ വയനാട്, കോട്ടയം, കോഴിക്കോട്, കാസര്‍കോഡ് ജില്ലകളില്‍ 10 ശതമാനത്തിലേറെ പേരില്‍ വകഭേദം വന്ന എൻ 440 കെ വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നു

 


കേരളത്തിലെ പത്ത് ജില്ലകളിൽ ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച ബി വണ്‍ 617 കൊറോണ വൈറസിൻ്റെ സാന്നിധ്യം ഉള്ളത് . അതിതീവ്രവ്യാപന ശേഷിയുള്ള ഈ കൊറോണ വൈറസ് ഏറ്റവുമധികം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത് കോട്ടയം ആലപ്പുഴ ജില്ലകളിലാണെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജെനോമിക്‌സ് ആന്‍റ് ഇൻറഗ്രേറ്റീവ് ബയോളജിയുടെ പഠനത്തില്‍ കണ്ടെത്തിയിരുന്നു

 

അടുത്ത പത്ത് ദിവസം കൊണ്ട് കോവിഡ് പ്രതിദിന രോഗികളുടെ എണ്ണവും ചികിത്സയിലുള്ള രോഗികളുടെ എണ്ണവും ഇരട്ടിയിലധികമാകാമെന്നാണ് കേരളത്തിലെ ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. ആക്ടീവ് കേസുകളുടെ എണ്ണം രണ്ട് ലക്ഷത്തിൽ നിന്ന് മൂന്ന് ലക്ഷത്തിലേക്ക് മാറാനെടുത്ത സമയം വെറും അഞ്ച് ദിവസം മാത്രമാണെന്നും കടുത്ത നിയന്ത്രണങ്ങൾ എന്നതിനൊപ്പം താൽകാലിക അടച്ചിടൽ അനിവാര്യമാണെന്നുമാണ് വിദഗ്ധാഭിപ്രായം

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (56 minutes ago)

അബ്കാരി കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ വാദം പൊളിച്ച് ജിഎസ്ടി രേഖ  (1 hour ago)

സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  (1 hour ago)

എംഎംഎ താരം വരുണ്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി  (1 hour ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ട്വന്റി20യില്‍ ചരിത്രനേട്ടവുമായി സ്മൃതി മന്ദാന  (1 hour ago)

ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം  (2 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (2 hours ago)

ദേശീയ പാതയില്‍ കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു ന്യൂറോ സര്‍ജന്‍ മരിച്ചു  (2 hours ago)

ബിഎംഡബ്ല്യു കാര്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

മൂന്ന് വര്‍ഷത്തിനകം പ്രതിദിനം ഒരു കോടി ലിറ്ററിലേക്ക് പാലുത്പാദനം വര്‍ധിപ്പിക്കുകയാണ് സ‍ർക്കാറിന്റെ ലക്ഷ്യം ; കാലിത്തീറ്റ വിലനിയന്ത്രണത്തിനുള്ള നടപടികള്‍ തുടരുന്നതിനൊപ്പം തീറ്റപ്പുല്‍ കൃഷിയെ കൂടുതല്‍ പ  (2 hours ago)

രാജ്യത്തുയർന്നുവന്ന വിദ്യാർത്ഥി മുന്നേറ്റങ്ങളിൽ അസ്വസ്ഥരായവരുടെ അജണ്ടയാണ് ഇത്തരം തീരുമാനങ്ങൾക്കു പിന്നിൽ; വിദ്യാർത്ഥി സംഘടനാ പ്രവർത്തനം നിരോധിക്കാനുള്ള കേരള സർവ്വകലാശാലയുടെ നീക്കം അങ്ങേയറ്റം അപലപനീയമെ  (2 hours ago)

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല; തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത  (2 hours ago)

അടുത്ത 3 മണിക്കൂറിൽ 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്; ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

വ്യാജ എ.പി.കെ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് ; ജാഗ്രത പാലിക്കാൻ പോലീസ് മുന്നറിയിപ്പ്  (2 hours ago)

കാലാവസ്ഥാ വ്യതിയാനം കേരളത്തെ കാര്യമായി ബാധിക്കുന്നു; രാത്രികാലങ്ങളില്‍ 20 ഡിഗ്രിക്കും പകല്‍സമയത്ത് 36 ഡിഗ്രിക്കും മുകളിലാണ് താപനില അനുഭവപ്പെടുന്നത്; ഇത് കാര്‍ഷിക മേഖലയെ സംബന്ധിച്ച് ആശങ്കാജനകമാണെന്ന് മ  (3 hours ago)

Malayali Vartha Recommends