വയറ് ആപ്പിള്‍ ഷെയ്‌പിലാണോ എങ്കില്‍ ഹൃദയം അപകടത്തില്‍
21 NOVEMBER 2012 03:40 AM IST
മലയാളി വാര്‍ത്ത.
സാധാരണയില്‍ കൂടുതല്‍ വണ്ണമുള്ളവരുടെ വയര്‍ ആപ്പിള്‍ ഷേപ്പിലാണോ. എങ്കില്‍ അവര്‍ക്കു രക്തസമ്മര്‍ദവും ഹൃദയസംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങളും പിടിപെടുവാനുള്ള സാധ്യത കൂടുതലാണ്. കെംബ്രിഡ്‌ജ് സര്‍വകലാശാലയിലെ പ്രൊഫ.ജോണ്‍ ഡാനേഷിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഈ മുന്നറിയപ്പ്. ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷനും മെഡിക്കല്‍ റിസേര്‍ച്ച് കൗണ്‍സിലും സംയുക്തമായാണു പഠനം നടത്തിയത്.
കൊഴുപ്പു ശരീരത്തിലടിഞ്ഞുകൂടി ഉണ്ടാകുന്ന അമിതവണ്ണം ആരോഗ്യ മേഖലകളില്‍ വന്‍ വെല്ലുവിളി ഉയര്‍ത്തുന്നു. അമേരിക്ക, ബ്രിട്ടണ്‍ തുടങ്ങിയ വികസിത രാജ്യങ്ങള്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നമായും അമിതവണ്ണവും രോഗങ്ങളും മാറിക്കഴിഞ്ഞു. അനാരോഗ്യകരമായ നിലയില്‍ ശരീരം വണ്ണം വയ്‌ക്കുന്നുണ്ടോ എന്നു മുന്‍കൂട്ടി മനസ്സിലാക്കുവാന്‍ ഇന്നുള്ള പ്രധാന ശാസ്‌ത്രീയ മാര്‍ഗം ബോഡിമാസ് ഇന്‍ഡക്‌സ് (ബി.എം.ഐ) ആണ്. വ്യക്തിയുടെ ഭാരവും നീളവും തമ്മിലുള്ള അനുപാതമാണു ബി.എം.ഐ. ബ്രിട്ടണില്‍ കഴിഞ്ഞ പത്തുവര്‍ഷംകൊണ്ട് അനാരോഗ്യകരമായ നിലയില്‍ അമിതവണ്ണ മ ുള്ളവരുടെ എണ്ണത്തില്‍ അന്‍പതുശതമാന വര്‍ധനയാണു രേഖപ്പെടുത്തിയത്.