Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൈ കഴുകിയും സാധാരണ മാസ്ക് ധരിച്ചും മാത്രം രോഗത്തെ പ്രതിരോധിക്കാൻ കഴിയില്ല... വെെറസ് വായുവിലൂടെയും പകരാമെന്ന് ഗവേഷകർ ....

13 MAY 2021 02:37 PM IST
മലയാളി വാര്‍ത്ത

കൊറോണ വെെറസിന്റെ ഭീതിയിലാണ് ലോകം....വെെറസ് എങ്ങനെയെല്ലാം പകരുമെന്നതിനെ കുറിച്ച് പഠനങ്ങൾ നടന്ന് കൊണ്ടിരിക്കുകയാണ്. ഏറ്റവുംപുതിയതായി, വെെറസ് വായുവിലൂടെയും പകരാമെന്നാണ് ​ഗവേഷകരുടെ കണ്ടെത്തൽ. 30 രാജ്യങ്ങളിലെ 239 ഗവേഷകരാണ് ഈ വെളിപ്പെടുത്തൽ നടത്തിയത്. കൈ കഴുകിയും സാധാരണ മാസ്ക് ധരിച്ചും മാത്രം രോഗത്തെ പ്രതിരോധിക്കാൻ കഴിയില്ല എന്നാണ് ​ഗവേഷകർ വ്യക്തമാക്കുന്നത്.

 

കോവിഡ് 19 ന് കാരണമാകുന്ന വൈറസ് വായുവിലൂടെ സഞ്ചരിക്കുമെന്നും ശ്വസന സമയത്ത് പുറത്തുവിടുന്ന ശ്വാസകോശ സ്രവങ്ങള്‍ വഴി ഇത് പകരാമെന്നും യു.എസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) പറയുന്നു.

 

 

ഇക്കാര്യം അംഗീകരിച്ച് ലോകാരോഗ്യ സംഘടന മുന്നറിയിപ്പുകളിൽ മാറ്റം വരുത്തണമെന്ന് ഗവേഷകർ ആവശ്യപ്പെട്ടു. വെെറസിനെ തടയാൻ വീടിനകത്ത് നിൽക്കുമ്പോഴും ഉയർന്ന നിലവാരമുള്ള ' N95 മാസ്കുകൾ' ധരിക്കുന്നത് ഒരു ആവശ്യമായി മാറിയേക്കാമെന്നും ​ഗവേഷകർ വ്യക്തമാക്കുന്നു ..

 

 

കാരണം വൈറസ് ബാധിച്ച ഒരു വ്യക്തി ദീര്‍ഘനേരം വീടിനുള്ളില്‍ ആയിരിക്കുമ്പോൾ പുറത്തുവിടുന്ന ശ്വാസം വായുവില്‍ വൈറസ് കേന്ദ്രീകരിക്കുന്നതിന് കാരണമാകുമെന്നും യുഎസ് സി.ഡി.സി അഭിപ്രായപ്പെട്ടു. ഇത് ആറടി അകലെയുള്ള ആളുകളെയും വൈറസ് ബാധിക്കുന്നതിന് കാരണമായേക്കാം.

 


ഈ കണങ്ങളില്‍നിന്ന് ആറടിയോളം അകലത്തില്‍ വൈറസ് ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. ചിലപ്പോള്‍ ആറടിക്കപ്പുറത്തേക്കും വൈറസ് എത്താം. എത്ര അകലം കൂടുന്നുവോ, അത്രയും വൈറസ് ഉള്ളിലെത്താനുള്ള സാധ്യത കുറയും. അതിനാല്‍ സാമൂഹിക അകലത്തിന്റെ ആവശ്യകതയ്ക്ക് ഇവിടെ പ്രാധാന്യമേറുന്നു.

 

 


വായുവിലൂടെ പകരുന്നതല്ല കോവിഡ് വൈറസുകള്‍ എന്ന് 'ലാന്‍സെറ്റ്' മെഡിക്കല്‍ ജേണലില്‍ വന്ന നിരീക്ഷണത്തെ തള്ളുന്നതാണ് യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ പുതിയ നിര്‍ദ്ദേശം.

 

 


രോ​ഗമുള്ള ഒരാൾ തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ പുറത്തുവരുന്ന സ്രവങ്ങൾ നേരിട്ടു ശ്വസിച്ചാൽ രോഗം പകരാമെന്നാണ് യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) വ്യക്തമാക്കുന്നത്.

 

 

ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തേയ്ക്ക് തെറിക്കുന്ന ഉമിനീര്‍ കണങ്ങള്‍ നശിക്കുന്നതിന് മുന്‍പ് എട്ട് മുതല്‍ 13 അടി വരെ സഞ്ചരിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്.... വായുവിൽ തങ്ങി നിൽക്കുന്ന കണങ്ങളിലൂടെ ഇത് പകരാൻ സാധ്യതയുണ്ടെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

 

 

 

വാഷിങ്ടണില്‍ മാര്‍ച്ച് മാസത്തില്‍ നടന്ന ഒരു കൊയര്‍ പരിശീലനത്തില്‍ പങ്കെടുത്ത 52 പേര്‍ക്കാണ് ഒരാളില്‍ നിന്നും രോഗം പകര്‍ന്നത്. പരിശീലനത്തിൽ പങ്കെടുത്തവർ‌ ആരും തന്നെ ഹസ്തദാനം ചെയ്യുകയോ പരസ്പരം അടുത്ത് നിൽക്കുകയോ ചെയ്തിട്ടില്ല. വായുവിലൂടെയാകാം ഇവർക്ക് രോ​ഗം പിടിപ്പെട്ടതെന്ന് ​ഗവേഷകർ പറയുന്നു.

 

 

ജനുവരി അവസാനം ചൈനയിലെ ഒരു എയർകണ്ടീഷൻഡ് റെസ്റ്റോറന്റിൽ ഭക്ഷണം കഴിച്ച ശേഷം, അയൽവാസികളായ മൂന്ന് കുടുംബങ്ങൾ വൈറസ് ബാധിതരായി. വായുവില്‍ പടരുന്ന ചെറു കണികകള്‍ വഴിയാകാം വെെറസ് പകർന്നതെന്ന് ​ഗവേഷകർ വ്യക്തമാക്കുന്നു.

 

 


രോഗബാധിതനായ വ്യക്തിയില്‍ നിന്ന് മൂന്നോ ആറോ അടിക്കുള്ളില്‍ വൈറസ് വ്യാപനത്തിനുള്ള സാധ്യത വളരെ കൂടുതലാണെന്നും ഇതില്‍ പറയുന്നു .. ശ്വസന സമയത്ത് ആളുകള്‍ ശ്വസന ദ്രാവകങ്ങള്‍ പുറപ്പെടുവിക്കുന്നു. ഉദാഹരണത്തിന് ശ്വസനം, സംസാരം, പാട്ടു പാടല്‍, വ്യായാമം, ചുമ, തുമ്മല്‍ എന്നീ ഘട്ടത്തില്‍ ഒരു സ്‌പെക്ട്രം വലുപ്പത്തിലുടനീളം തുള്ളികളുടെ രൂപത്തില്‍ ശ്വസനകണങ്ങള്‍ പുറത്തെത്തുന്നു.

 

 


അണുക്കള്‍ പറ്റിപ്പിടിച്ചിരിക്കുന്ന പ്രതലങ്ങള്‍ സ്പര്‍ശിക്കുന്നതല്ല വൈറസിന്റെ പ്രാഥമിക വ്യാപന മാര്‍ഗമെന്ന് സിഡിസി വ്യക്തമാക്കുന്നു. ഒരാള്‍ സംസാരിക്കുമ്പോഴോ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ ഒക്കെ പുറത്തെത്തുന്ന സ്രവങ്ങളാണ് വൈറസ് വാഹകരായി പ്രവര്‍ത്തിക്കുന്നത്. രോഗം പരത്തുന്നതിന് വൈറസ് ബാധിതനായ വ്യക്തിക്ക് രോഗലക്ഷണങ്ങളൊന്നും ഉണ്ടാവണമെന്ന് നിര്‍ബന്ധമില്ലെന്നും സിഡിസി ആവര്‍ത്തിക്കുന്നു

 

 


സംസാരിക്കുമ്പോള്‍ ആളുകള്‍ പുറപ്പെടുവിക്കുന്ന ശ്വസനകണങ്ങള്‍ സമീപത്തുള്ള പ്രതലങ്ങളില്‍ തങ്ങിനില്‍ക്കുകയോ അല്ലെങ്കില്‍ വായുവില്‍ നിലനില്‍ക്കുകയോ ചെയ്യാം. വലിയ തുള്ളികള്‍ ഏതാനും നിമിഷങ്ങള്‍ മുതല്‍ മിനിറ്റുകള്‍ക്കുള്ളില്‍ വായുവില്‍ നിന്ന് പുറത്തുപോകുമെങ്കിലും, ഏറ്റവും ചെറിയ തുള്ളികളും എയറോസോള്‍ കണങ്ങളും വായുവില്‍ മിനിറ്റുകള്‍ മുതല്‍ മണിക്കൂറുകള്‍ വരെ തങ്ങിനിന്നേക്കാം.

 

 


അടച്ചിട്ട മുറികള്‍, ശുചിമുറികള്‍ എന്നിവിടങ്ങളില്‍ വൈറസ് തങ്ങി നിൽക്കാമെന്ന് നേച്ചര്‍ റിസര്‍ച്ച് ' എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു

 

 


കോവിഡ് മഹാമാരിയുടെ തുടക്കം മുതല്‍ മിക്ക ഗവേഷകരും വിദഗ്ധരും കണ്ടെത്തിയത് കോവിഡ് വൈറസ് വായുവിലൂടെ പകരുന്നതല്ലെന്നും രോഗബാധിതനായ വ്യക്തിയുടെ ശ്വസന കണങ്ങളിലൂടെ മാത്രമേ പകരൂ എന്നുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ കോവിഡ് വ്യാപനം അതിരൂക്ഷമായതോടെയാണ് വായുവിലൂടെയല്ലാതെ വൈറസ് ഇത്രയും വലിയ തോതില്‍ വ്യാപിക്കില്ലെന്ന വിലയിരുത്തല്‍ വിദഗ്ധര്‍ നടത്തിയത്.

 

 


വുഹാൻ സർവകലാശാലയിലെ സ്റ്റേറ്റ് കീ ലബോറട്ടറി ഓഫ് വൈറോളജി ഡയറക്ടർ , കെ . ലാൻ പറയുന്നത് ആശുപത്രികളുടെ ‌ഐസോലേഷൻ വാർഡുകളിലും വായുസഞ്ചാരമുള്ള രോഗികളുടെ മുറികളിലും വായുസഞ്ചാരമുള്ള വൈറൽ ആർ‌എൻ‌എയുടെ അളവ് ( airborne viral RNA) ഗവേഷകർ കണ്ടെത്തി എന്നാണ് . '' ഞങ്ങളുടെ പഠനം വ്യക്തമാക്കുന്നത് SARS-CoV-2 എയറോസോൾ ട്രാൻസ്മിഷൻ ഒരാളിലേക്ക് അനിയന്ത്രിതമായി പകരുന്നതിന് കാരണമാകും '' എന്ന് ലാൻ ഉറപ്പിച്ചു തന്നെ പറയുന്നു

 

പകർച്ചവ്യാധി SARS-CoV-2 വൈറസ് എയറോസോളുകളിൽ കുറഞ്ഞത് മൂന്ന് മണിക്കൂറും വിവിധ പ്രതലങ്ങളിൽ ദിവസങ്ങളോളം തങ്ങി നിൽക്കാമെന്ന് ' ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ' പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ഒരാളെ രോഗിയാക്കാൻ മൂന്ന് വൈറസ് കണികകൾ മാത്രം മതിയെന്നും പഠനത്തിൽ പറയുന്നു. ...

 

 

കാറ്റില്ലാതെ അനുയോജ്യമായ അന്തരീക്ഷത്തില്‍ ഉമിനീര്‍ കണങ്ങള്‍ 13 അടിവരെ സഞ്ചരിക്കുമെന്ന് ഗവേഷകനായ അഭിഷേക് സാഹ പറയുന്നു. അതിനാല്‍ സാമൂഹിക അകലം വളരെ പ്രധാനമാണെന്നും പഠനം ഒന്നുകൂടി ഓര്‍മ്മിപ്പിക്കുന്നുണ്ട്.. മാസ്കിന്‍റെയും സാനിറ്റിസാറിന്റെയും ഉപയോഗം രോഗവ്യാപനത്തിന്റെ തീവ്രത ഒരു പരിധി വരെ കുറയ്ക്കുമെന്നും ഈ പഠനം സൂചിപ്പിക്കുന്നു...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (54 minutes ago)

അബ്കാരി കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ വാദം പൊളിച്ച് ജിഎസ്ടി രേഖ  (1 hour ago)

സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  (1 hour ago)

എംഎംഎ താരം വരുണ്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി  (1 hour ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ട്വന്റി20യില്‍ ചരിത്രനേട്ടവുമായി സ്മൃതി മന്ദാന  (1 hour ago)

ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം  (1 hour ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (2 hours ago)

ദേശീയ പാതയില്‍ കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു ന്യൂറോ സര്‍ജന്‍ മരിച്ചു  (2 hours ago)

ബിഎംഡബ്ല്യു കാര്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

മൂന്ന് വര്‍ഷത്തിനകം പ്രതിദിനം ഒരു കോടി ലിറ്ററിലേക്ക് പാലുത്പാദനം വര്‍ധിപ്പിക്കുകയാണ് സ‍ർക്കാറിന്റെ ലക്ഷ്യം ; കാലിത്തീറ്റ വിലനിയന്ത്രണത്തിനുള്ള നടപടികള്‍ തുടരുന്നതിനൊപ്പം തീറ്റപ്പുല്‍ കൃഷിയെ കൂടുതല്‍ പ  (2 hours ago)

രാജ്യത്തുയർന്നുവന്ന വിദ്യാർത്ഥി മുന്നേറ്റങ്ങളിൽ അസ്വസ്ഥരായവരുടെ അജണ്ടയാണ് ഇത്തരം തീരുമാനങ്ങൾക്കു പിന്നിൽ; വിദ്യാർത്ഥി സംഘടനാ പ്രവർത്തനം നിരോധിക്കാനുള്ള കേരള സർവ്വകലാശാലയുടെ നീക്കം അങ്ങേയറ്റം അപലപനീയമെ  (2 hours ago)

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല; തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത  (2 hours ago)

അടുത്ത 3 മണിക്കൂറിൽ 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്; ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

വ്യാജ എ.പി.കെ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് ; ജാഗ്രത പാലിക്കാൻ പോലീസ് മുന്നറിയിപ്പ്  (2 hours ago)

കാലാവസ്ഥാ വ്യതിയാനം കേരളത്തെ കാര്യമായി ബാധിക്കുന്നു; രാത്രികാലങ്ങളില്‍ 20 ഡിഗ്രിക്കും പകല്‍സമയത്ത് 36 ഡിഗ്രിക്കും മുകളിലാണ് താപനില അനുഭവപ്പെടുന്നത്; ഇത് കാര്‍ഷിക മേഖലയെ സംബന്ധിച്ച് ആശങ്കാജനകമാണെന്ന് മ  (2 hours ago)

Malayali Vartha Recommends