Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒരു ഡോസ് കോവാക്സീൻ എടുത്തവർക്ക് അടുത്തത് കോവീഷീൽഡ് എടുക്കാമോ? രണ്ട് വ്യത്യസ്ത വാക്‌സിനുകള്‍ രണ്ട് ഡോസുകളിലായി സ്വീകരിച്ചവരില്‍ പാര്‍ശ്വഫലങ്ങള്‍...

14 MAY 2021 03:46 PM IST
മലയാളി വാര്‍ത്ത

രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം ശക്തമായി ആഞ്ഞടിക്കുന്നതിനിടെ പ്രതിരോധത്തിന്റെ ഭാഗമായ വാക്സിനേഷൻ എല്ലാവരിലേക്കും വ്യാപിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ് .എന്നാൽ വാക്സിനേഷൻ ആരംഭിച്ചതു മുതൽ നിരവധി സംശയങ്ങളാണ് എല്ലാവരിലും ഉണ്ടാകുന്നത് അവയിൽ പ്രധാനമായി ഉള്ളത് . ഒരു ഡോസ് കോവാക്സീൻ എടുത്തവർക്ക് അടുത്തത് കോവീഷീൽഡ് എടുക്കാമോ എന്നുള്ളതാണ്

 

         
കൊവിഡിന് ഒറ്റ ഡോസ് വാക്‌സിനുകള്‍ വളരെ കുറവ് മാത്രമേ വികസിപ്പിക്കപ്പെട്ടിട്ടുള്ളൂ. ഭൂരിപക്ഷം വാക്‌സിനുകളും രണ്ട് ഡോസുകള്‍ എടുക്കേണ്ട സാഹചര്യമാണ് ഇപ്പോള്‍ ലോകത്തുള്ളത്. ഈ ഘട്ടത്തില്‍ ഈ രണ്ട് ഡോസുകള്‍ വ്യത്യസ്ത വാക്‌സിനുകള്‍ ആയാല്‍ എന്ത് സംഭവിക്കും എന്നത് എല്ലാവരെയും അലട്ടുന്ന പ്രശ്നമാണ് .

 

 

നിര്‍ബന്ധമായും ആദ്യ ഡോസും രണ്ടാമത്തെ ഡോസും ഒരേ വാക്‌സിന്‍ തന്നെ ആകണം എന്നതാണ് ഇപ്പോള്‍ ഇന്ത്യയില്‍ അടക്കമുള്ള ചട്ടം. എന്നാല്‍ ആളുകള്‍ക്ക് ഇപ്പോഴും വലിയ സംശയമാണ് ഇക്കാര്യത്തില്‍.

 

 

ഇത് സംബന്ധിച്ച് ഫ്രാന്‍സില്‍ നടത്തിയ പഠനത്തിന്റെ ഫലങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ആസ്ട്രസെനക്ക വാക്‌സിനും ഫൈസര്‍ ഫൈക്‌സിനും ആണ് ഈ പരീക്ഷണത്തിന്റെ ഭാഗമായി ചിലര്‍ന്ന് രണ്ട് വ്യത്യസ്ത ഡോസുകളിലായി നടത്തിയത്. ആദ്യ ഡോസ് ആസ്ട്രസെനക്കയും രണ്ടാം ഡോസ് ഫൈസര്‍ വാക്‌സിനും ആണ് നല്‍കിയത്.

 

 


രണ്ട് വ്യത്യസ്ത വാക്‌സിനുകള്‍ രണ്ട് ഡോസുകളിലായി സ്വീകരിച്ചവരില്‍ ചില പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തിയിരിക്കുന്നു എന്നാണ് വാര്‍ത്ത. കടുത്ത തലവേദന, ക്ഷീണം എന്നിവയാണ് അവ. എന്നാല്‍ ഇത് ദീര്‍ഘകാലം നിലനില്‍ക്കുന്നതോ ഗുരുതരമായതോ അല്ലെന്നും ഗവേഷകര്‍ പറയുന്നു.

 


അമ്പത് വയസ്സിന് മുകളില്‍ പ്രായമുള്ളവരില്‍ ആണ് ഈ പരീക്ഷണം നടത്തിയത്. ഇതില്‍ തന്നെ എല്ലാവരിലും ഈ പാര്‍ശ്വഫലങ്ങള്‍ പ്രകടമായിട്ടില്ല. പരീക്ഷണത്തില്‍ പങ്കെടുത്ത പത്ത് ശതമാനം ആളുകള്‍ക്കാണ് കടുത്ത ക്ഷീണവും തലവേദനയും ഉണ്ടായത്.




എന്നാൽ രണ്ട് തരം വാക്‌സിനുകള്‍ സ്വീകരിച്ചാല്‍ വൈറസ്സിനെതിരെ പ്രതിരോധശേഷി ഉണ്ടാകുമോ എന്ന ചോദ്യത്തിന് ഇപ്പോഴും കൃത്യമായ ഉത്തരം കണ്ടെത്താന്‍ ഗവേഷകര്‍ക്ക് സാധിച്ചിട്ടില്ല.

ഇന്ത്യയിൽ ലഭ്യമായ രണ്ടു വാക്സീനുകളും ഗവേഷണങ്ങൾക്കു വിധേയമായിട്ടുണ്ട്, രണ്ടും ഫലപ്രദവുമാണ്. ഈ രണ്ടു വാക്സീനുകളിൽ ഏതെങ്കിലും ഒന്ന് സ്വീകരിച്ച് കോവിഡ് വ്യാപനവും മരണവും ഒഴിവാക്കുക എന്നതാണ് പ്രധാനാമയും ശ്രദ്ധിക്കേണ്ടത് .

 

 

ബ്ലഡ് പ്രഷർ ഉള്ളവർ , ഹൃദ്രോഗം ഉള്ളവർ, ബൈപാസ് സർജറി കഴിഞ്ഞവർ എന്നിവര്‍ നിർബന്ധമായും കോവാക്സിനോ കോവിഷീൽഡോ ലഭ്യതയ്ക്കനുസരിച്ച് എടുക്കേണ്ടതാണ്.കൃത്യ കാലയളവിൽ അതേ വാക്സിന്റെ തന്നെ രണ്ടാം ഡോസും സ്വീകരിക്കണം എന്നാണു ആരോഗ്യ വകുപ്പ് നിഷ്ക്കർഷിക്കുന്നത്

 

മികച്ച വാക്സീൻ കോവാക്സീനോ കോവീഷീൽഡോ എന്നൊരു തരംതിരിവും പറയുന്നില്ല . ഏതു വാക്സിൻ സ്വീകരിച്ചാലും പനി, ജലദോഷം, ശരീരവേദന, ക്ഷീണം എന്നിവ അനുഭവപ്പെടാം. അങ്ങനെയെന്തെങ്കിലും അനുഭവപ്പെട്ടാൽ പാരസെറ്റമോൾ ടാബ്‌ലറ്റ് കഴിക്കാം. രണ്ടുമൂന്നു ദിവസത്തിനുള്ളിൽ വിഷമതകളൊക്കെ മാറും. അതികഠിനമായ പാർശ്വഫലങ്ങൾ ഒന്നും ഉണ്ടാകില്ല. ഇഞ്ചക്‌ഷൻ എടുത്ത ഭാഗത്തെ തൊലി ചുവക്കുന്നതായി ചിലർ പറഞ്ഞിട്ടുണ്ട്

 


അതേസമയം നേരത്തെ അലർജി സംബന്ധമായി പ്രശ്നമുള്ളയാളാണെങ്കിൽ സമീപത്തുള്ള പ്രധാന ആശുപത്രിയിൽ പോയി വാക്സിനേഷൻ നടത്തുന്നതാണ് നല്ലത് .എന്തെങ്കിലും പ്രത്യാഘാതം ഉണ്ടാവുകയാണെങ്കിൽ അവർക്ക് കൈകാര്യം ചെയ്യാനാകും...

 

 

രണ്ടാം ഡോസ് വാക്സീൻ സ്വീകരിക്കുന്നതിനു മുമ്പ് കോവിഡ് ബാധിച്ചാൽ രോഗമുക്തനായി ഒന്ന്– രണ്ട് ആഴ്ചയ്ക്കു ശേഷം മാത്രം അടുത്ത ഡോസ് സ്വീകരിക്കാം. ആദ്യ ഡോസെടുക്കുന്നതിനു മുമ്പാണ് രോഗബാധിതനാകുന്നതങ്കിൽ രോഗം പൂർണമായി ഭേദമായി 28 ദിവസത്തിനു ശേഷം വാക്സീൻ സ്വീകരിക്കാം....

 

 

രണ്ടാം ഡോസ് സ്വീകരിക്കുന്നത് കുറച്ചു വൈകിയാൽ പ്രശ്നമൊന്നും ഇല്ല. എന്നാൽ നാലോ, ആറോ–എട്ടോ ആഴ്ചയ്ക്കുള്ളിൽ എടുക്കുന്നതാകും കൂടുതൽ നല്ലത്. എന്തായാലും രണ്ടാം ഡോസ് ഉറപ്പായും എടുത്തിരിക്കണം എന്ന് മാത്രം .കാരണം രണ്ടു ഡോസുകളും സ്വീകരിച്ചെങ്കിൽ മാത്രമേ വാക്സീന്റെ പൂർണ ഫലപ്രാപ്തി ഉണ്ടാവുകയുള്ളൂ.

 


ഇപ്പോഴത്തെ മാർഗ്ഗ നിർദ്ദേശം അനുസരിച്ച് പാലൂട്ടുന്ന അമ്മമാർക്ക് ഒഴികെ എല്ലാവർക്കും വാക്സിൻ എടുക്കാവുന്നതാണ്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (55 minutes ago)

അബ്കാരി കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ വാദം പൊളിച്ച് ജിഎസ്ടി രേഖ  (1 hour ago)

സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  (1 hour ago)

എംഎംഎ താരം വരുണ്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി  (1 hour ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ട്വന്റി20യില്‍ ചരിത്രനേട്ടവുമായി സ്മൃതി മന്ദാന  (1 hour ago)

ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം  (1 hour ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (2 hours ago)

ദേശീയ പാതയില്‍ കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു ന്യൂറോ സര്‍ജന്‍ മരിച്ചു  (2 hours ago)

ബിഎംഡബ്ല്യു കാര്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

മൂന്ന് വര്‍ഷത്തിനകം പ്രതിദിനം ഒരു കോടി ലിറ്ററിലേക്ക് പാലുത്പാദനം വര്‍ധിപ്പിക്കുകയാണ് സ‍ർക്കാറിന്റെ ലക്ഷ്യം ; കാലിത്തീറ്റ വിലനിയന്ത്രണത്തിനുള്ള നടപടികള്‍ തുടരുന്നതിനൊപ്പം തീറ്റപ്പുല്‍ കൃഷിയെ കൂടുതല്‍ പ  (2 hours ago)

രാജ്യത്തുയർന്നുവന്ന വിദ്യാർത്ഥി മുന്നേറ്റങ്ങളിൽ അസ്വസ്ഥരായവരുടെ അജണ്ടയാണ് ഇത്തരം തീരുമാനങ്ങൾക്കു പിന്നിൽ; വിദ്യാർത്ഥി സംഘടനാ പ്രവർത്തനം നിരോധിക്കാനുള്ള കേരള സർവ്വകലാശാലയുടെ നീക്കം അങ്ങേയറ്റം അപലപനീയമെ  (2 hours ago)

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല; തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത  (2 hours ago)

അടുത്ത 3 മണിക്കൂറിൽ 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്; ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

വ്യാജ എ.പി.കെ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് ; ജാഗ്രത പാലിക്കാൻ പോലീസ് മുന്നറിയിപ്പ്  (2 hours ago)

കാലാവസ്ഥാ വ്യതിയാനം കേരളത്തെ കാര്യമായി ബാധിക്കുന്നു; രാത്രികാലങ്ങളില്‍ 20 ഡിഗ്രിക്കും പകല്‍സമയത്ത് 36 ഡിഗ്രിക്കും മുകളിലാണ് താപനില അനുഭവപ്പെടുന്നത്; ഇത് കാര്‍ഷിക മേഖലയെ സംബന്ധിച്ച് ആശങ്കാജനകമാണെന്ന് മ  (3 hours ago)

Malayali Vartha Recommends