ഞെട്ടിക്കുന്ന സത്യം....! ..വുഹാനിലെ ലാബിൽനിന്ന് പുറത്തുവന്നത് 2012 ൽ തന്നെ ചൈന കണ്ടെത്തിയ വൈറസ്... ഇനി അറിയേണ്ടത് ഒന്നുമാത്രം... ബോധപൂര്‍വം വൈറസിനെ ചോര്‍ത്തിയതാണോ അതോ അബദ്ധത്തില്‍ പുറത്തുവന്നതോ ?

ലോകത്തെ ഒരു വിഭാഗം ജനങ്ങൾ വിശ്വസിക്കുന്നത് ശരിയാണെന്നു അമേരിക്ക അടിവരയിട്ട് ഉറപ്പിക്കുന്നു... വൈറസ് ലാബില്‍നിന്നു ചോര്‍ന്നതാണോ മൃഗങ്ങളില്‍നിന്ന് പരന്നതാണോ എന്ന കാര്യം അന്വേഷിച്ച് മൂന്നു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ യു എസ് ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു..
ഒടുവിലിതാ ലോകം കാത്തിരുന്ന ആ ഞെട്ടിക്കുന്ന സത്യംമറനീക്കി പുറത്തുവന്നിരിക്കുന്നു.. . കോവിഡ് മഹാമാരി ചൈനയുടെ സൃഷ്ടിയാണെന്നതിന് കൂടുതൽ തെളിവുകൾ പുറത്തുവിടുകയാണ് അമേരിക്ക. കഴിഞ്ഞ എട്ടുവർഷമായി ചൈനയുടെ ലബോറട്ടറിയിൽ കൊറോണ വൈറസ് ഉണ്ടായിരുന്നു എന്നാണു ഇപ്പോൾ പുറത്തുവരുന്ന സത്യം
കൊവിഡിന്റെ ആവിർഭാവത്തിന് 2012 വരെ പഴക്കമുണ്ടെന്നും പുതിയ തെളിവുകൾ പറയുന്നു. അമേരിക്കയുടെ അതീവ രഹസ്യമായ രഹസ്യാന്വേഷണ ഫയലുകളിലെ വിവരങ്ങളെ അടിസ്ഥാനമാക്കി വാൾസ്ട്രീറ്റ് ജേർണലാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.
സാര്‍സ് കൊറോണ വൈറസ് പോലെയുള്ള മാരക വൈറസുകളെ കൈകാര്യം ചെയ്യാനുള്ള സുരക്ഷയൊന്നും വുഹാനിലെ ലാബിനില്ലെന്നാണ് കഴിഞ്ഞ ദിവസം യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ പറഞ്ഞിരുന്നു..
മതിയായ സുരക്ഷയില്ലാത്തതിനാല്‍ ജീവനക്കാരില്‍ നിന്ന് അബദ്ധത്തില്‍ വൈറസ് പുറത്തുവന്നതാകാമെന്നും സംശയിക്കുന്നുണ്ട്. വൈറസ് ലാബില്‍ നിന്ന് പുറത്തുവന്നതാണോയെന്ന സംശയം ചൈനീസ് ഗവേഷകര്‍ക്ക് പോലുമുണ്ടെന്നാണ് വാഷിങ്ടണ്‍ പോസ്റ്റിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാൽ ആരോപണങ്ങള്‍ എല്ലാം 2020 ഫെബ്രുവരിയില്‍ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നിഷേധിച്ചിരുന്നു.
ഡിസംബര്‍ 30-നാണ് പുതിയ വൈറസിന്‍റെ സാമ്പിള്‍ ലഭിച്ചതെന്നും ജനുവരി രണ്ടിന് വൈറസിനെ തിരിച്ചറിഞ്ഞുവെന്നുമാണ് ഇന്‍സ്റ്റിറ്റ്യൂട്ട് പറയുന്നത്. ജനുവരി 11-ന് ചൈന പുതിയ വൈറസിനെക്കുറിച്ച് ലോകാരോഗ്യ സംഘടനയെ അറിയിച്ചു.
എന്നാൽ 2012 ൽ മോയ്ജാംഗ് പ്രവിശ്യയിലെ, ഉപേക്ഷിക്കപ്പെട്ട ഒരു പഴയ ചെമ്പ് ഖനി ശുദ്ധീകരിക്കുന്നതിനായി പോയ മൂന്ന് തൊഴിലാളികൾക്ക് ഇന്ന് കാണുന്ന കോവിഡ് രോഗ സമാനമായ ലക്ഷങ്ങൾ ഉണ്ടായതായാണ് രഹസ്യ ഫയലുകളിൽ നിന്ന് രേഖപ്പെടുത്തിയിട്ടുള്ളത്
വവ്വാലുകൾ നിറഞ്ഞ ഗുഹയിലെ മലിനമായ അന്തരീക്ഷത്തിൽ കഴിഞ്ഞ മൂന്നു തൊഴിലാളികൾക്കും ന്യുമോണിയയോട് സമാനമായ രോഗാവസ്ഥ ഉണ്ടായി.
അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഉടനെ അവർക്ക് പകരക്കാരായി മറ്റ് മൂന്ന് ചെറുപ്പക്കാരായ തൊഴിലാളികളെ അവിടെ നിയമിച്ചു. അധികം താമസിയാതെ അവർക്കും സമാനമായ രോഗം ഉണ്ടായി. ചുമ, പനി തുടങ്ങി, ഇന്നത്തെ കോവിഡിന്റെ ലക്ഷണങ്ങളോട് സമാനമായ എല്ലാ ലക്ഷണങ്ങളും അവർ കാണിച്ചുതുടങ്ങി
ആറു തൊഴിലാളികളേയും നമ്പർ 1 സ്‌കൂൾ ഓഫ് മെഡിസിനിൽ പ്രവേശിപ്പിച്ച് വെന്റിലേറ്റർ ചികിത്സ നൽകിയെങ്കിലും ഏതാനും മാസങ്ങൾക്കുള്ളിൽ അതിൽ മൂന്നു പേർ മരണമടഞ്ഞു. ഈ ആറുപേരിൽ നിന്നെടുത്ത രക്തസാമ്പിളുകൾ വുഹാൻ ഇൻസ്റ്റിറ്റിയുട്ട് ഓഫ് വൈറോളജിയിൽ പരിശോധനക്കായി അയച്ചു. ചൈനയിൽ മാരകമായ വൈറസുകളിൽ പരീക്ഷണം നടത്താൻ അനുവാദമുള്ള ഏക ലബോറട്ടറി ഇതാണ്.
പ്രശസ്ത ശാസ്ത്രജ്ഞയായ ഡോ. ഷീ ഷെംഗ്ലിയുടെ നേതൃത്വത്തിലായിരുന്നു രക്ത സാമ്പിളുകൾ പരിശോധിച്ചത് . വവ്വാലുകളുടെ മലത്തെ പൊതിഞ്ഞുകിടന്ന ഫംഗസിൽ ഉണ്ടായിരുന്ന ഒരു രോഗകാരിയാണ് രോഗത്തിന് ഉത്തരവാദി എന്ന് അവർ കണ്ടെത്തുകയുണ്ടായി. എന്നാൽ, ഇതിന്റെ കൂടുതൽ വിശദാംശങ്ങൾ ലബോറട്ടറിയോ ചൈനീസ് ഭരണകൂടമോ പുറത്തുവിട്ടില്ല.
അതിനുശേഷം 2019 നവംബറിൽ വുഹാൻ ഇൻസ്റ്റിറ്റിയുട്ട് ഓഫ് വൈറോളജിയിലെ മൂന്ന് ശാസ്ത്രജ്ഞർക്ക് നേരത്തേ സൂചിപ്പിച്ച അതേ രോഗലക്ഷണങ്ങൾ പ്രത്യക്ഷമായി. തുടർന്ന് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ചൈന വൈറസ് ലാബിൽ നിന്ന് പുറത്തുപോയ കാര്യം ലോകത്തിനു മുന്നിൽ മറച്ചുവെച്ചു...
പിന്നീട് ഒരുമാസം കൂടി കഴിഞ്ഞതിനുശേഷം രോഗം കൂടുതൽ ആളുകളിലേക്ക് വ്യാപിച്ചപ്പോൾ മാത്രമാണ് വുഹാനിലെ ഹ്വാനന്‍ വെറ്റ് മാര്‍ക്കറ്റില്‍ നിന്നുള്ള വൈറസ് മനുഷ്യരിലേക്കെത്തി എന്ന് ചൈന പറയുന്നത്.
എന്നാൽ സത്യത്തിൽ ഒമ്പത് വർഷങ്ങൾക്ക് മുൻപ്ഖനിത്തൊഴിലാളികൾക്ക് ബാധിച്ച അതേ വൈറസ് തന്നെയാണ് ഇപ്പോൾ നമ്മളെല്ലാം ഭീതിയോടെ കാണുന്ന കോവിഡ് 19 വൈറസ്
വുഹാനിലെ ഹ്വാനന്‍ വെറ്റ് മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന ആളുകളാണ് ആദ്യം ന്യൂമോണിയ ബാധിച്ച് ആശുപത്രിയിലെത്തിയത്. ഇവരില്‍ നിന്നാണ് മറ്റുള്ളവരിലേക്ക് പടര്‍ന്നത്. സാര്‍സും മെര്‍സും പരത്തുന്ന കൊറോണ വൈറസുകള്‍ വവ്വാലുകളിലാണ് കാണുന്നത്.
അന്ന് ഖനിതൊഴിലാളികൾ രോഗബാധിതരായതിനെ തുടർന്ന് ഡോക്ടർമാർ അവരുടേ രക്തസാമ്പിളുകൾ ശേഖരിച്ച് വുഹാൻ ലാബിലേക്ക് അയച്ചപ്പോൾ ഒമ്പത് വൈറസുകളെ ആ സാമ്പിളുകളിൽ നിന്നും ലഭിച്ചു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ഇതിൽ വവ്വാലിന്റെ ഗുദദ്വാരം സ്ഥിതിചെയ്യുന്നിടത്ത് വസിക്കുന്ന വൈറസിന് ഇപ്പോൾ കോവിഡിന് കാരണമായ സാർസ് കോവ് 2 വൈറസുമായി സമാനതകൾ ഒരുപാടുണ്ട്.
ലാബില്‍ നിന്ന് വൈറസ് ചോര്‍ന്നതാണെന്നത് ശരിയാണെങ്കില്‍ അതിനുള്ള സാധ്യതകള്‍ പലതാണ്. അതീവ സുരക്ഷയുണ്ടെന്ന് പറയുന്ന ലാബില്‍ നിന്ന് വൈറസ് പുറത്തുവരണമെങ്കില്‍ ലാബില്‍ പ്രവേശനത്തിന് അനുമതിയുള്ളവരിലൂടെ തന്നെയായിരിക്കും അത് സംഭവിച്ചിരിക്കുക.
ജൈവായുധമാണെന്ന ആരോപണമാണ് ശരിയെങ്കില്‍ ആരെങ്കിലും മനഃപൂർവ്വം പുറത്തെത്തിച്ചതാകാനും സാധ്യതയുണ്ട്. ലോകത്ത് നിന്ന് നിര്‍മാര്‍ജനം ചെയ്‍ത വസൂരിയുടെ രോഗാണുക്കളെ 2014-ല്‍ വാഷിങ്ടണിലെ ഒരു ഗവേഷണ കേന്ദ്രത്തില്‍ കാര്‍ഡ്ബോര്‍ഡ് പെട്ടിയില്‍ കണ്ടെത്തിയിരുന്നു. 2015-ല്‍ യുഎസ് സൈന്യം മൃതവൈറസുകള്‍ക്ക് പകരം ജീവനുള്ള ആന്ത്രാക്സ് വൈറസുകളെ ദക്ഷിണ കൊറിയയിലെ സൈനിക ക്യാമ്പിലേക്ക് എത്തിച്ചിരുന്നു.
മനുഷ്യരെ നശിപ്പിക്കുന്ന രോഗാണുക്കളെ ഉപയോഗിച്ചാണ് ജൈവൈയുധങ്ങള്‍ ഉണ്ടാക്കുന്നത്. ലോകത്ത് മുമ്പ് പല രാജ്യങ്ങളും ശത്രുക്കള്‍ക്ക് നേരെ ജൈവായുധങ്ങള്‍ പ്രയോഗിച്ചിട്ടുണ്ട്. വസൂരി, മലേറിയ, കോളറ, എബോള, ആന്ത്രാക്സ് തുടങ്ങിയവ പരത്തുന്ന രോഗാണുക്കളെയാണ് ജൈവായുധത്തിനായി ഉപയോഗിക്കുന്നത്. ഒന്നാം ലോക യുദ്ധത്തില്‍ ജര്‍മനി യൂറോപ്പിലെ സഖ്യകക്ഷികള്‍ക്കെതിര ജൈവായുധം പ്രയോഗിച്ചിരുന്നു. രണ്ടാം ലോകയുദ്ധത്തില്‍ ജപ്പാന്‍ ചൈനയ്‍ക്കെതിരെ ജൈവായുധം പ്രയോഗിച്ച് രണ്ട് ലക്ഷം പേരെ കൊന്നൊടുക്കി.
1952-ല്‍ അമേരിക്ക ഉത്തര കൊറിയക്ക് മേല്‍ ജൈവായുധം പ്രയോഗിച്ചതായി ആരോപണമുണ്ട്. ജൈവായുധം പ്രയോഗിക്കുന്നത് അന്താരാഷ്ട്ര യുദ്ധനിയമങ്ങള്‍ക്കെതിരാണ്. 1925-ലെ ജനീവ പ്രോട്ടോക്കോള്‍, 1972 -ലെ ജൈവായുധ നിരോധന ഉടമ്പടി എന്നിവയാണ് ജൈവായുധത്തിനെതിരായ അന്ത്രാഷ്ട്ര ഉടമ്പടികള്‍. ഇപ്പോൾ പുറത്തുവന്ന റിപ്പോർട്ടുകൾ തെളിയിക്കപ്പെട്ടാൽ വൈറസ് അബദ്ധത്തിൽ ചോർന്നതാണെങ്കിലും അല്ലെങ്കിലും ലോകരാജ്യങ്ങൾ ചൈനയെ തീർക്കും എന്നതിൽ സംശയമില്ല
https://www.facebook.com/Malayalivartha