Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോവിഡിനെ ഇനി മണത്തറിയാം ..കൊറോണ വൈറസിന്റെ സാന്നിധ്യം ശരീര ഗന്ധത്തില്‍ നിന്നും തിരിച്ചറിയുന്ന ഉപകരണം ബ്രിട്ടനിലെ ഗവേഷകര്‍ പരീക്ഷിച്ചു. കോവിഡ് അണുബാധക്ക് ഗന്ധമുണ്ടെന്നും വ്യക്തിയുടെ ശരീരത്തിലെ ദുര്‍ഗന്ധം സൃഷ്ടിക്കുന്ന മാറ്റങ്ങള്‍ സെന്‍സറുകള്‍ക്ക് കണ്ടെത്താനാകുമെന്നും ഗവേഷകര്‍ ...

15 JUNE 2021 11:54 AM IST
മലയാളി വാര്‍ത്ത

കോവിഡിന്റെ സാന്നിധ്യം 'മണത്തറിയുന്ന' ഇല്കട്രോണിക് ഉപകരണങ്ങള്‍ ഉടന്‍ ഉപയോഗത്തില്‍ വന്നേക്കാമെന്ന് റിപ്പോര്‍ട്ട്. കൊറോണ വൈറസിന്റെ സാന്നിധ്യം ശരീര ഗന്ധത്തില്‍ നിന്നും തിരിച്ചറിയുന്ന ഉപകരണം ബ്രിട്ടനിലെ ഗവേഷകര്‍ പരീക്ഷിച്ചു. മനുഷ്യ ശരീരഗന്ധത്തിന്റെ സഹായത്തോടെ തിരക്കേറിയ സ്ഥലത്ത് അണുബാധയുടെ സാന്നിധ്യം തിരിച്ചറിയാൻ ഈ ഇലക്ട്രോണിക്ക് ഉപകരണത്തിന് കഴിയും

 

കോവിഡ് അണുബാധക്ക് ഗന്ധമുണ്ടെന്നും വ്യക്തിയുടെ ശരീരത്തിലെ ദുര്‍ഗന്ധം സൃഷ്ടിക്കുന്ന മാറ്റങ്ങള്‍ സെന്‍സറുകള്‍ക്ക് കണ്ടെത്താനാകുമെന്നും ഗവേഷകര്‍ പറയുന്നു. ശരീരത്തിലെ ഗന്ധം സൃഷ്ടിക്കുന്ന അസ്ഥിര ജൈവ സംയുക്തങ്ങളിലെ (VOC) മാറ്റങ്ങൾ ഇലക്ട്രോണിക് സെൻസറുകൾക്ക് കണ്ടെത്താൻ കഴിയുന്നതാണെന്നും ഗവേഷർ പറയുന്നത്.

 

 

 

ഡർഹാം യൂണിവേഴ്സിറ്റി, എൽ‌എസ്‌എച്ച്‌ടി‌എമ്മിന്റെയും ബയോടെക് കമ്പനിയായ റോബോ സയന്റിഫിക് ലിമിറ്റഡിന്റെയും ഗവേഷകരുടെ നേതൃത്വത്തിലാണ് ഓർഗാനിക് സെമി-കണ്ടക്റ്റിങ് (ഒ‌എസ്‌സി) സെൻസറുകളുള്ള ഉപകരണങ്ങൾ പരീക്ഷിച്ചത്. ഇതൊരു കോവിഡ് -19 പരിശോധനാ ഉപകരണമായി ഉപയോഗിക്കാൻ കഴിയുമെന്നാണ് വിദഗ്ധരുടെ വാദം

 

 

തിരക്കേറിയ ഷോപ്പിംഗ് മാളുകളിലും ഓഫിസുകളിലും അതുപോലെയുള്ള മറ്റു സ്ഥലങ്ങളിലും കോവിഡ് -19 ബാധിച്ചവരെ കണ്ടെത്താൻ പുതിയ ഗാഡ്‌ജെറ്റുകൾക്ക് സാധിച്ചേക്കുമെന്നാണ് കരുതുന്നത് ... റൂമിന്റെ മുകൾ ഭാഗത്ത് ഈ ഉപകരണം ഘടിപ്പിച്ചാൽ അകത്ത് പ്രവേശിക്കുന്ന കോവിഡ് രോഗികളെ കണ്ടെത്തും. കേവലം പതിനഞ്ച് മിനിറ്റിൽ തന്നെ ഫലം ലഭിക്കുകയും ചെയ്യും. 90 മുതൽ 100 ശതമാനം കൃത്യതയോടെയാണ് കോവിഡ് അലാമിന്റെ പരിശോധനാ ഫലം ലഭിക്കുന്നതെന്നും ഗവേഷകർ പറഞ്ഞു.

 

സ്രവ പരിശോധന ഇല്ലാതെ കോവിഡ് രോഗിയെ തിരിച്ചറിയാനാകുമെന്നാണ് ഈ രീതിയുടെ ഗുണം എന്നാണു ഗവേഷകര്‍ അവകാശപ്പെടുന്നത് . അതുകൊണ്ടു തന്നെ ഇത്തരം ഇല്കട്രോണിക് ഉപകരണങ്ങള്‍ ഉടന്‍ ഉപയോഗത്തില്‍ വന്നേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്

 

 


മാത്രമല്ല, ഭാവിയിൽ ഉണ്ടാകുന്ന രോഗങ്ങളിൽ നിന്ന് ആളുകളെ രക്ഷിക്കാനും അവയ്ക്ക് കഴിയും, ഏതാനും ആഴ്ചകൾക്കുള്ളിൽ മറ്റ് രോഗങ്ങൾ കണ്ടെത്തുന്നതിനും സെൻസറുകൾ വികസിപ്പിച്ചെടുക്കാനുള്ള നീക്കം തുടങ്ങിയിട്ടുണ്ട്. മനുഷ്യരിലെ എല്ലാ രോഗങ്ങൾക്കും അതുമായി ബന്ധപ്പെട്ട ഗന്ധം ഉണ്ടെന്നാണ് കണ്ടെത്തൽ. ഈ ഗന്ധം അടിസ്ഥാനമാക്കിയാണ് പരിശോധന നടക്കുന്നത്..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (55 minutes ago)

അബ്കാരി കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ വാദം പൊളിച്ച് ജിഎസ്ടി രേഖ  (1 hour ago)

സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  (1 hour ago)

എംഎംഎ താരം വരുണ്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി  (1 hour ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ട്വന്റി20യില്‍ ചരിത്രനേട്ടവുമായി സ്മൃതി മന്ദാന  (1 hour ago)

ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം  (1 hour ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (2 hours ago)

ദേശീയ പാതയില്‍ കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു ന്യൂറോ സര്‍ജന്‍ മരിച്ചു  (2 hours ago)

ബിഎംഡബ്ല്യു കാര്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

മൂന്ന് വര്‍ഷത്തിനകം പ്രതിദിനം ഒരു കോടി ലിറ്ററിലേക്ക് പാലുത്പാദനം വര്‍ധിപ്പിക്കുകയാണ് സ‍ർക്കാറിന്റെ ലക്ഷ്യം ; കാലിത്തീറ്റ വിലനിയന്ത്രണത്തിനുള്ള നടപടികള്‍ തുടരുന്നതിനൊപ്പം തീറ്റപ്പുല്‍ കൃഷിയെ കൂടുതല്‍ പ  (2 hours ago)

രാജ്യത്തുയർന്നുവന്ന വിദ്യാർത്ഥി മുന്നേറ്റങ്ങളിൽ അസ്വസ്ഥരായവരുടെ അജണ്ടയാണ് ഇത്തരം തീരുമാനങ്ങൾക്കു പിന്നിൽ; വിദ്യാർത്ഥി സംഘടനാ പ്രവർത്തനം നിരോധിക്കാനുള്ള കേരള സർവ്വകലാശാലയുടെ നീക്കം അങ്ങേയറ്റം അപലപനീയമെ  (2 hours ago)

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല; തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത  (2 hours ago)

അടുത്ത 3 മണിക്കൂറിൽ 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്; ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

വ്യാജ എ.പി.കെ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് ; ജാഗ്രത പാലിക്കാൻ പോലീസ് മുന്നറിയിപ്പ്  (2 hours ago)

കാലാവസ്ഥാ വ്യതിയാനം കേരളത്തെ കാര്യമായി ബാധിക്കുന്നു; രാത്രികാലങ്ങളില്‍ 20 ഡിഗ്രിക്കും പകല്‍സമയത്ത് 36 ഡിഗ്രിക്കും മുകളിലാണ് താപനില അനുഭവപ്പെടുന്നത്; ഇത് കാര്‍ഷിക മേഖലയെ സംബന്ധിച്ച് ആശങ്കാജനകമാണെന്ന് മ  (3 hours ago)

Malayali Vartha Recommends