Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ഇന്ത്യയിൽ ഇപ്പോൾ പടരുന്നത് കോവിഡിന്റെ പുതിയ വകഭേദം ആർക്ടറസ്, പനിയും ചുമയും ജലദോഷവമായി ആശുപത്രിയിലെത്തുന്നത് ധാരാളം പേർ, രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നു...

15 APRIL 2023 08:22 AM IST
മലയാളി വാര്‍ത്ത

രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നത് കണക്കിലെടുത്ത് ജനങ്ങൾ മാസ്‌ക് ധരിക്കണമെന്നും അനുബന്ധ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട് .  ആൾക്കൂട്ടമുള്ള സ്ഥലങ്ങളിലേക്ക് ഇറങ്ങുമ്പോൾ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്നും സാനിറ്റിസാർ പോലുള്ള മുന്കരുതലുകള് എടുക്കണം എന്നുമാണ് നിർദ്ദേശം

അതേസമയം ഇന്ത്യയിൽ ഇപ്പോൾ പ്രചരിക്കുന്ന കോവിഡ് വകഭേദത്തിന് കൂടിയ തിവ്രതയില്ലെന്ന് അധികൃതർ പറയുന്നുണ്ട്..പക്ഷെ തീവ്രത കുറവാണെങ്കിലും കോവിഡ്  രോഗം വീണ്ടും പിടിമുറുക്കുമെന്ന ഭിതിയിലാണ് വിവിധ സംസ്ഥാനങ്ങൾ.  വ്യാഴാഴ്ച രാജ്യത്ത് 10,158 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.  ഏകദേശം എട്ട് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന കേസുകളാണിത്. രോഗ വ്യാപനം കണക്കിലെടുത്ത് സംസ്ഥാനങ്ങൾ വീണ്ടും പ്രതിരോധ നടപടികൾ ശക്തമാക്കിയിട്ടുണ്ട്.

രാജ്യത്ത് വ്യാപിക്കുന്ന പുതിയ വകഭേദത്തിന് ഉയർന്ന ക്ലിനിക്കൽ തീവ്രതയില്ലെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.  ആർക്ടറസ് എന്ന പേരിലുള്ള കോവിഡ് വകഭേദമാണ് രാജ്യത്ത് സ്ഥിരീകരിച്ചിരിക്കുന്നത്. കൃത്യമായ എണ്ണം ലഭ്യമല്ലെങ്കിലും കോവിഡ് കേസുകളുടെ ഇപ്പോഴത്തെ വർധനക്ക് കാരണം ആർക്ടറസ് വകഭേദമാണെന്ന് വിദഗ്ധർ കരുതുന്നു.  കോവിഡിന്റെ മുൻ വകഭേദങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കൂടുതൽ വേഗത്തിൽ വ്യാപിക്കുന്ന വകഭേദമാണിത്. ആർക്ടറസ് പുതുതായി കണ്ടെത്തിയ  വകഭേദമല്ലെന്നും  XBB.1.16  വകഭേദത്തിനു നൽകിയ പേരാണെന്നും വിദഗ്ധർ പറയുന്നു.

പനിയും ചുമയും ജലദോഷവമായി ധാരാളം പേരാണ് ആശുപത്രിയിലെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം രോഗലക്ഷണങ്ങളുള്ളവർ വീടുകളിൽ ഏഴു ദിവസത്തേക്ക് കർശന നിരീക്ഷണത്തിൽ കഴിയണമെന്നും അദ്ദേഹം നിർദേശിച്ചു. വളരെ കുറച്ച് പേർക്ക് മാത്രമേ ആശുപത്രിയിൽ കിടത്തിയുള്ള ചികിത്സ വേണ്ടിവരുന്നുള്ളൂ. കാൻസർ തുടങ്ങിയ രോഗങ്ങൾ ബാധിച്ചവരാണ് ഇപ്പോൾ വ്യാപിക്കുന്ന കോവിഡ് വകഭേദത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടത്.

ലോകത്തിന്റെ പല ഭാഗങ്ങളിലും കേസുകൾ വർദ്ധിക്കുന്നതിനാൽ നിരീക്ഷിക്കണമെന്നാണ് ലോകാരോഗ്യ സംഘടന നിർദേശിച്ചിരിക്കുന്നത്. ലോകമെമ്പാടും ആശങ്ക സൃഷ്ടിച്ച കോവിഡ് വകഭേദമായിരുന്നു ഒമിക്‌റോൺ. ഇതിന്റെ 600ലധികം ഉപവിഭാഗങ്ങൾ ഇപ്പോഴുമുണ്ട്.   ആർക്ടറസ് വേരിയന്റിനെ നിലവിൽ ലോകാരോഗ്യ സംഘടന നിരീക്ഷിക്കുന്നുണ്ട്. ലബോറട്ടറി പഠനങ്ങളിൽ വർധിച്ച അണുബാധയും രോഗികളുടെ വർദ്ധനവുമാണ് കാണിക്കുന്ത്. വകഭേദം വേഗത്തിൽ വ്യാപിക്കുമെന്നാണ് ടോക്കിയോ സർവകലാശാല നടത്തിയ പഠനം വ്യക്തമാക്കുന്നത്.  

ഇന്ത്യയിൽ നിലവിൽ 44,998 സജീവ കോവിഡ് കേസുകളാണുള്ളത്. കർണാടക, മഹാരാഷ്ട്ര, പുതുച്ചേരി, ദൽഹി, തെലങ്കാന, ഗുജറാത്ത്, ഹിമാചൽ പ്രദേശ്, ഒഡീഷ എന്നിവിടങ്ങളിലെ 76 സാമ്പിളുകളിൽ കഴിഞ്ഞ മാസം ആർക്ടറസ് വകഭേദം കണ്ടെത്തി. XBB 1.16 വേരിയന്റ് ആദ്യമായി കണ്ടെത്തിയത് ജനുവരിയിലാണ്. രണ്ട് സാമ്പിളുകളിൽ മാത്രമായിരുന്നെങ്കിൽ  ഫെബ്രുവരിയിൽ ആകെ 59 സാമ്പിളുകളിൽ ഈ വകഭേദം കണ്ടെത്തി.

ദൽഹിയിൽ ബുധനാഴ്ച 1149 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ചൊവ്വാഴ്ച 980 കേസുകൾ മാത്രമായിരുന്നതിനാൽ രോഗം വളരെ വേഗം വ്യാപിക്കുകയാണെന്നാണ് ദൽഹി ആരോഗ്യ വകുപ്പിന്റെ കണക്ക് വ്യക്തമാക്കുന്നത്. തലസ്ഥാനത്ത് ഒരു മരണം റിപ്പോർട്ട് ചെയ്‌തെങ്കിലും പ്രാഥമിക കാരണം കോവിഡല്ല. ദൽഹിയിൽ പോസിറ്റീവിറ്റി നിരക്ക് 23.8 ശതമാനമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  അന്തരിച്ച പ്രമുഖ സംഗീതസംവിധായകൻ ദേവയ്ക്ക് അന്ത്യാഞ്ജലിയർപ്പിച്ച് തമിഴ് സിനിമാലോകം  (8 minutes ago)

അവർ യാത്രയായത് വീടെന്ന സ്വപ്നം ബാക്കിയാക്കി... വളാഞ്ചേരി വട്ടപ്പാറ വയഡക്ടിനു മുകളിൽ ലോറികൾക്കിടയിൽപ്പെട്ട് സ്കൂട്ടർ യാത്രികർക്ക് ദാരുണാന്ത്യം  (32 minutes ago)

നവരാത്രി ആഘോഷങ്ങൾക്കിടെ മധ്യപ്രദേശിലെ ഗ്വാളിയോറിൽ വൻ ദുരന്തം... ഭക്തർക്കിടയിലേക്ക് അമിതവേഗത്തിലെത്തിയ ട്രക്ക് പാഞ്ഞുകയറി 12 തീർഥാടകർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (46 minutes ago)

ഭ​ഗവാൻ അനു​ഗ്രഹിച്ച നിയോ​ഗം.... മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തേക്കുള്ള പുതിയ ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു... മാളികപ്പുറം മേൽശാന്തിയായി എ. ദാമോദരൻ നമ്പൂതിരി  (55 minutes ago)

ചെന്നൈയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ തുടരുന്നു....മേഘ വിസ്‌ഫോടനത്തിന് സമാനമായ മഴയാണ് ചെന്നൈയുടെ വടക്കന്‍ മേഖലകളില്‍ പെയ്തതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍, ഒക്ടോബര്‍ 23വരെ തമിഴ്‌നാട്ടില്‍ വ്യാപകമായ മ  (1 hour ago)

  ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വിജയത്തുടര്‍ച്ച ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു.... എതിരാളികള്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്  (1 hour ago)

തൊഴിൽവിജയവും പുത്തൻ അവസരങ്ങളും ഒത്തുചേരുന്ന ശുഭ വാരം  (1 hour ago)

 ക്ഷേമപെൻഷന് മാനദണ്ഡം പുതുക്കുന്നതിൽ പഠനം നടക്കുകയാണെന്നും വ്യവസ്ഥകളിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും തദ്ദേശവകുപ്പ് മന്ത്രി  (1 hour ago)

റൺവേയിൽ ലാൻഡ് ചെയ്യുന്നതിനിടെ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു... ഇടിയുടെ ആഘാതത്തിൽ വിമാനത്തിന്റെ നോസ് കോണിന് സാരമായ തകരാർ  (1 hour ago)

ടി20 പരമ്പര... ഇന്ത്യയും വെസ്റ്റ് ഇൻഡീസും സംയുക്ത ജേതാക്കൾ... അഞ്ചാം പോരാട്ടത്തിൽ മഴ വില്ലനായതോടെ മത്സരം ഉപേക്ഷിച്ചു  (2 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (2 hours ago)

സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം  (2 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്  (2 hours ago)

കൊൽക്കത്ത അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും....മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന  (2 hours ago)

യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...  (3 hours ago)

Malayali Vartha Recommends