Widgets Magazine
04
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണം.. എഡിജിപി എസ് ശ്രീജിത്തിന് സ്ഥാനക്കയറ്റം നൽകി ഡിജിപിയാക്കിയ സംസ്ഥാന സർക്കാർ നടപടിയിൽ കടുത്ത വിമർശനം..


'2018-ലും 2019-ലും ദുരന്തമുണ്ടായപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി നിരാഹാരമായിരുന്നു ഇരുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു...' ചൊറിയാൻ വന്ന മാധ്യമങ്ങളുടെ വാ അടപ്പിച്ച് വി ഡി സതീശൻ..


കടൽ പ്രക്ഷുബ്ധം; കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് കർശന വിലക്ക്: ഓറഞ്ച് അലേർട് ഈ ജില്ലകളിൽ: കനത്ത ജാഗ്രത നിർദ്ദേശം...


ബിഹാർ, ഝാർഖണ്ഡ്, ബംഗാൾ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലും മേഘങ്ങൾ രൂപപ്പെട്ടിട്ടുണ്ട്.. ഇത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത നൽകുന്നതായി കാലാവസ്ഥാ വിദഗ്ധർ..

ഹൃദയാഘാതം : അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ 

02 JULY 2019 03:26 PM IST
മലയാളി വാര്‍ത്ത

ഹൃദ്രോഗങ്ങളിൽ ഏറ്റവും മാരകമാണ് ഹൃദായാഘാതമെന്ന ഹാർട്ട് ആറ്റാക്ക്. മെഡിക്കൽ ഭാഷയിൽ മയോകാർഡിയൽ ഇൻഫാർക്ഷൻ  എന്നു വിളിക്കും. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഹൃദ്രോഗികളുള്ള സംസ്ഥാനം കേരളമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇതിന് പ്രധാന കാരണം ഉയരുന്ന പ്രമേഹനിരക്ക്, കൂടുന്ന പുകയില-മദ്യപാനശീലങ്ങള്‍ തുടങ്ങിയവയാണ്.  30-40 വയസ്സിലേ ഹൃദയത്തിന് തകരാറുകള്‍ വരുന്നത് സാധാരണമായിരിക്കുന്നു.

മനുഷ്യശരീരത്തിലെ ഏറ്റവും കടുത്ത വേദനയാണ് ഹൃദയാഘാതത്തിലൂടെ ഉണ്ടാകുന്നത്. കാരണങ്ങൾ മനസിലാക്കിയാൽ നല്ലൊരു പരിധിവരെ ഇതൊഴിവാക്കാമെന്നതാണ് സത്യം. അറ്റാക്കോ, അതു വന്നിട്ടു നോക്കാം എന്ന നിസാരഭാവമാണ് പലപ്പോഴും. ഈ നിസ്സാരഭാവവും അജ്ഞതയും പിന്നീട്‌ ദുരന്തങ്ങൾക്ക് വഴിതെളിയിക്കുകയും ചെയ്യും. നമ്മുടെ പ്രിയപ്പെട്ടവരുടെ ജീവൻ രക്ഷിക്കാനായി ഈ കാര്യങ്ങൾ അറിയൂ. 

1 - എന്താണ് ഹൃദയാഘാതം ?
 
ഹൃദയപേശികള്‍ക്ക് രക്തം എത്തിച്ചുകൊടുക്കുന്ന കൊറോണറി ധമനികളില്‍ രക്തയോട്ടം തടസ്സപ്പെടുമ്പോഴാണ് ഹൃദയാഘാതം ഉണ്ടാകുന്നത് അഥവാ ഹാര്‍ട്ട്‌ അറ്റാക്ക് ഉണ്ടാവുന്നത് . കൊറോണറി രക്തക്കുഴലുകളില്‍ കൊഴുപ്പടിയുന്നതുമൂലമോ മറ്റു കാരണങ്ങളാലോ വ്യാസം കുറയുകയും രക്തയോട്ടം തടസ്സപ്പെടുകയും ചെയ്യുമ്പോള്‍ ഹൃദയപേശികള്‍ക്ക് രക്തം കിട്ടുന്ന അളവ് കുറയുകയും ഹൃദയാഘാതത്തിന്റെ ആദ്യ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടുതുടങ്ങുകയും ചെയ്യും. കൊഴുപ്പടിഞ്ഞു രക്തക്കുഴലുകളുടെ വ്യാസം വളരെ ചുരുങ്ങിക്കഴിഞ്ഞാല്‍ ഏതു നിമിഷവും പൂര്‍ണ്ണമായി അടഞ്ഞു രക്തയോട്ടം സ്തംഭിക്കാം. രക്തയോട്ടം സ്തംഭിക്കുമ്പോള്‍ രക്തം കട്ടപിടിക്കുന്നു. അങ്ങിനെ ഹൃദയപേശികള്‍ക്ക് രക്തം കിട്ടാതെ വരുമ്പോഴാണ് ഹൃദയാഘാതം ഉണ്ടാകുന്നത് അഥവാ ഹാര്‍ട്ട്‌ അറ്റാക്ക് ഉണ്ടാവുന്നത് .
 
രക്തക്കുഴലുകളിലെ ഈ തടസങ്ങൾ വർഷങ്ങൾ കൊണ്ടുണ്ടാകുന്നതാണ്.പ്രായം കൂടുന്നതനുസരിച്ചു സ്വാഭാവികമായും എല്ലാവരിലും ഈ കൊഴുപ്പടിയൽ സംഭവിക്കുന്നുണ്ട്.ചിലരിൽ പ്രതികൂലമായ കാരണങ്ങൾ മൂലം ഈ പ്രക്രിയ അതിവേഗത്തിലാകുകയും അത് ഹാർട്ടറ്റാക്കിന്‌ കാരണമാവുകയും ചെയ്യുന്നു.

2- ഹൃദയാഘാതവും ഹൃദയസ്തംഭനവും തമ്മിലുള്ള വ്യത്യാസമെന്താണ് ?
ഹൃദയരക്തധമനികളില്‍ ബ്ലോക്ക്‌ ഉണ്ടായി ഹൃദയപേശികള്‍ പ്രവര്‍ത്തനരഹിതമാകുന്ന അവസ്ഥയാണ് ഹൃദയാഘാതം. ഹൃദയാഘാതത്തിന്റെ ഫലമായി ചിലരില്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിലച്ചുപോകുന്നതിനാണ് ഹൃദയസ്തംഭനം എന്ന് പറയുന്നത്.
 
ഹൃദയാഘാതം വന്നവര്‍ക്ക് വേഗം വൈദ്യസഹായം കിട്ടിയാല്‍ ഹൃദയസ്തംഭനം വരാതെ അപകടത്തില്‍ നിന്ന് രക്ഷപ്പെടാം. ഹൃദയാഘാതമുണ്ടാകുന്നവരില്‍ 10 ശതമാനത്തോളം പേര്‍ക്കും ഹൃദയസ്തംഭനം വരാം. ഇത്തരക്കാരാണ് ആശുപത്രിയിലേക്കുള്ള വഴിയിലും ആശുപത്രിയിലെത്തിയ ഉടനെയും മരിച്ചുപോകുന്നത്.
 
3 - എന്താണ് അന്‍ജൈന ?
ഹൃദയപേശികള്‍ക്ക് ആവശ്യത്തിനു രക്തം ലഭിക്കാത്തതിന്റെ ഫലമായുണ്ടാകുന്ന നെഞ്ചുവേദനയാണ് അന്‍ജൈന. ഹൃദയധമാനികളിലുണ്ടാകുന്ന രോഗങ്ങളുടെ പ്രധാന ലക്ഷണമായി ഇതിനെ കണക്കാക്കാം . ആവശ്യത്തിനു രക്തം ലഭിക്കാതെ വരുമ്പോള്‍ ഹൃദയം വേദനയുടെ രൂപത്തില്‍ നമുക്ക് നൽകുന്ന സൂചനയാണ് അന്‍ജൈന എന്ന് പറയാം  . നമുക്ക് ശ്വാസം കിട്ടാതെ വരുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ട് തന്നെയാണ് ഹൃദയവും നേരിടുന്നത്
 
4 - അന്‍ജൈന എങ്ങനെയൊക്കെ അനുഭവപ്പെടാം ?
പലരിലും പലതരത്തിലാണ് ഇത് അനുഭവപ്പെടുക. നെഞ്ചില്‍ വലിയൊരു ഭാ  രം കയറ്റിവച്ചത് പോലെ തോന്നുക, നെഞ്ചിരിച്ചിൽ,നെഞ്ചു വലിഞ്ഞുമുറുകുന്നത് പോലെ തോന്നുക, നെഞ്ചില്‍ നിന്ന് വേദന തോളുകള്‍, കഴുത്ത്, കൈകള്‍, താടിയെല്ല്, പുറം തുടങ്ങിയ ശരീരഭാകങ്ങളിലേക്ക് പടരുക എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.
 
നെഞ്ചിലും കയ്യിലുമായ് വേദന വരുന്ന 70 % പേരിലും അതിനു കാരണം ഹൃദ്രോഗം ആയിരിക്കും. ചിലര്‍ക്ക് നെഞ്ചു വേദനക്ക് പകരം വയറ്റിലാണ് അസ്വസ്ഥത അനുഭവപ്പെടുക. ചിലപ്പോള്‍ ഓക്കാനം, ചര്‍ദി, ശ്വാസംമുട്ടല്‍, തല കറക്കം, വയറിളക്കം എന്നിവയും ഉണ്ടാകാറുണ്ട്
 
നെഞ്ചുവേദനയില്ലാതെയും ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകാം. ഇതിനെ സൈലന്റ് അറ്റാക്ക് എന്നാണ് വിളിക്കുന്നത്. പ്രമേഹരോഗികളിലും ഹൈപ്പര്‍ ടെന്‍ഷനുള്ളവരിലും മുതിര്‍ന്നവരിലും സ്ത്രീകളിലുമാണ് പ്രത്യേകിച്ചും വേദനയില്ലാത്ത ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകുന്നത്.
 
ഏകദേശം 35 ശതമാനത്തോളം പ്രമേഹരോഗികള്‍ക്കും ഹാര്‍ട്ട് അറ്റാക്കിനെ തുടര്‍ന്ന് നെഞ്ചുവേദന ഉണ്ടാകാറില്ല. സ്വയം നിയന്ത്രിത നാഡീവ്യൂഹത്തെ ബാധിക്കുന്ന ന്യൂറോപ്പതിയാണ് വേദനരഹിതമായ ഹൃദയാഘാതത്തിന് കാരണം. സൈലന്റ് അറ്റാക്ക് ഒരനുഗ്രഹമല്ല.
 
മറിച്ച് ഹാര്‍ട്ട് അറ്റാക്കുണ്ടായ വ്യക്തിക്ക് ഉടന്‍തന്നെ വൈദ്യസഹായം തേടാന്‍ തടസ്സമാവുകയാണ് ചെയ്യുന്നത്. പലപ്പോഴും ഹാര്‍ട്ട് അറ്റാക്കിനെത്തുടര്‍ന്നുണ്ടാകുന്ന ശ്വാസംമുട്ടലും നെഞ്ചിടിപ്പുമായിട്ടായിരിക്കും പലരും ആസ്പത്രിയിലെത്തുന്നത്.
  
അല്ലെങ്കില്‍ പിന്നീടേതെങ്കിലുമൊരവസരത്തില്‍ യാദൃച്ഛികമായി നടത്തുന്ന ഇ.സി.ജി. പരിശോധനയിലായിരിക്കും ഹാര്‍ട്ട് അറ്റാക്കുണ്ടായതായി വെളിപ്പെടുന്നത്.
 
ഹൃദയാഘാതത്തിന്റെ വേദനയും ഗ്യാസ് പ്രശ്‌നം മൂലമുള്ള വേദനയും തിരിച്ചറിയാന്‍ കഴിയാത്തതാണ് പലരുടെയും പ്രശ്‌നം. ചിലര്‍ക്ക് നെഞ്ചുവേദനയ്ക്ക് പകരം വയറ്റിലാണ് അസ്വസ്ഥത അനുഭവപ്പെടുക. ഗ്യാസ് എന്ന് തെറ്റിദ്ധരിക്കുന്നതിന് കാരണമിതാണ്.
 
വേദന തിരിച്ചറിയാന്‍ ഒരു എളുപ്പവഴിയുണ്ട്. വേദന വരുന്ന ആള്‍ക്ക് കിടക്കുമ്പോഴാണ് കൂടുതല്‍ ആശ്വാസം തോന്നുന്നത് എങ്കില്‍ അത് ഗ്യാസ്ട്രബിളിന്റെ ലക്ഷണമാണ്. ഇരിക്കുമ്പോഴാണ് വേദനക്ക് ആശ്വാസം തോന്നുന്നതെങ്കില്‍ അത് ഹൃദയാഘാതമാകാന്‍ ഇടയുണ്ട്.
 
അമ്പതു ശതമാനം രോഗികളിലും നെഞ്ചുവേദനയോടൊപ്പം ഓക്കാനവും ഛര്‍ദിയും ഉണ്ടാകാറുണ്ട്. നന്നായി വിയര്‍ക്കുക, നെഞ്ചിടിപ്പ് കൂടുക, ശ്വാസംമുട്ടല്‍, വയറിളക്കം, തളര്‍ച്ച, തലകറക്കം തുടങ്ങിയ ലക്ഷണങ്ങള്‍ ചിലര്‍ക്ക് ഉണ്ടാകാറുണ്ട്

  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉദയനിധിയുടെ വാക്കുകള്‍ തീര്‍ത്തും അറപ്പുളവാക്കുന്നതെന്നാണ് ടിവികെ  (2 hours ago)

നടന്‍ രവിമോഹന്റെ ഭാര്യ ആരതി 40 ലക്ഷം രൂപ ജീവനാംശം ആവശ്യപ്പെട്ടതില്‍ പ്രതികരണവുമായി അമ്മ സുജാത വിജയകുമാര്‍  (2 hours ago)

മുഖ്യമന്ത്രിയുടെ വാദം അടിസ്ഥാന രഹിതമാണെന്ന് ബിനോയ് വിശ്വം  (2 hours ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഒമ്പത് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി  (3 hours ago)

ശബരിമല നെയ്യ് വിവാദത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ മുരളീധരന്‍  (5 hours ago)

വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു  (5 hours ago)

വിസ്മയ മോഹന്‍ലാലിന്റെ 'തുടക്കം' സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍  (5 hours ago)

കാട്ടുതീയില്‍ പോര്‍ട്ടോ ജര്‍മെനോയിലും ആറ്റിക്കയിലും വന്‍ നാശനഷ്ടം  (5 hours ago)

സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് 4 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.  (6 hours ago)

ദേ ഷെയ്ഖ് മുഹമ്മദ് ഞെട്ടി ജനങ്ങൾ...!നാട്ടിലേക്ക് പണം അയക്കാൻ പറ്റിയ സമയം..! അവിഹിതം തൂക്കി ഭരണാധികാരി  (6 hours ago)

കോടതിയിൽ നടന്നത് ഇത് ED വാദിച്ച് കുടഞ്ഞു പ്രോസിക്യൂഷന്റെ മാരക ട്വിസ്റ്റ് പിന്നാലെ 9 എണ്ണത്തെയും ഇറക്കി  (6 hours ago)

ലാൻഡിങിനിടെ വിമാനത്തിന് തൊട്ടടുത്ത് ആ കാഴ്ച; ഡിസ്ക് രൂപത്തിൽ സംഭവിച്ചത്..! പിന്നാലെ പൈലറ്റിന്റെ നീക്കം  (6 hours ago)

സൂക്ഷിക്കണം സൈറൺ മുഴങ്ങി..!! 2 മണിക്കൂറിൽ കൊടും മഴ..! 5 ഇരട്ടി മഴ..!വെള്ളം ഇറങ്ങുന്നില്ല 5 ദിവസം കൂടി ശക്തമായ മഴ  (7 hours ago)

പതിനഞ്ചുകാരി സ്വന്തം വീട്ടില്‍ അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി  (7 hours ago)

കേരളത്തിലെ റെയില്‍ പദ്ധതികള്‍ ഉപേക്ഷിച്ചെന്ന് കേന്ദ്രം  (8 hours ago)

Malayali Vartha Recommends