Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി പി എമ്മിൽ ഗൂഢനീക്കം..പിണറായി മത്സരിക്കാൻ അവസരം നൽകാതിരുന്ന മുൻമന്ത്രി എ.കെ. ബാലന്റെ നേതൃത്വത്തിൽ ഒരു വിഭാഗം സി പി എം നേതാക്കളാണ് പിണറായിക്കെതിരെ നീങ്ങുന്നത്..


ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീട്..അനധികൃതമായി നിർമിച്ചതെന്ന് എക്സൈസ് സംഘത്തിന്റെ കണ്ടെത്തൽ..കോടികളുടെ കൊട്ടാരം ഉടനെ പൊളിക്കും..മുതലാളിയുടെ കിടപ്പാടം നഷ്ടപ്പെടും..


ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല


ചന്ദ്രസഞ്ചാരത്താൽ മഹാഭാഗ്യം ഈ രാശിക്കാർക്ക്


സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം... മൂന്ന് ജില്ലകളിൽ മുന്നറിയിപ്പ്, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഏഴ് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്ക് സാധ്യതയെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം

കൂര്‍ക്കംവലി മറ്റു പല രോഗങ്ങളുടെയും ലക്ഷണമാണ്

01 AUGUST 2017 10:44 AM IST
മലയാളി വാര്‍ത്ത

നല്ല ഉറക്കം ആഗ്രഹിക്കാത്തവരായി ആരും തന്നെയില്ല. ഉറക്കം നമ്മുടെ ആരോഗ്യത്തിന് ഏറ്റവും പ്രധാനവുമാണ്. എന്നാല്‍ കൂര്‍ക്കം വലിച്ചുളള ഉറക്കം മറ്റുളളവരുടെ ഉറക്കം കിടത്തും എന്നു മാത്രമല്ല സ്വന്തം ഉറക്കം ഇല്ലാതാക്കുകയും ചെയ്യും. കൂര്‍ക്കം വലി മറ്റു പല രോഗങ്ങളുടേയും ലക്ഷണമാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അതുകൊണ്ട് കൂര്‍ക്കംവലിക്കാര്‍ ലക്ഷണങ്ങള്‍ നോക്കി എത്രയും വേഗം ചികിത്സ തേടണമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ഇത്തരക്കാരെ തേടിവരുന്ന അസുഖങ്ങള്‍ ഏതൊക്കെയെന്നു നോക്കാം.

ഒബ്‌സ്ട്രക്ടീവ് സ്‌ലീപ് അപ്‌നിയ : ഈ അസുഖം ഉളളവരിലും കൂര്‍ക്കംവലി കാണപ്പെടുന്നുണ്ട്. ഇത്തരക്കാര്‍ക്കു പകലുറക്കം കൂടുതലായിരിക്കും. ഹൃദ്രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യതയും കൂടുതലായിരിക്കും. ഉറങ്ങുമ്പോള്‍ വായുസഞ്ചാരമാര്‍ഗം നിരന്തരമായി സങ്കോചിക്കുന്നതാണ് സ്‌ലീപ് അപ്നിയയ്ക്കു കാരണമാകുന്നത്. ഈ തടസ്സം പൂര്‍ണമായോ ഭാഗികമായോ ആകാം. ഇടവിടാതെയുള്ള കൂര്‍ക്കംവലിയില്‍ വായുസഞ്ചാരം വളരെയധികം നിയന്ത്രിക്കപ്പെടുന്നു. വല്ലപ്പോഴും മാത്രമാണ്, അതായത് 15 ശതമാനത്തില്‍ താഴെയാണ് കൂര്‍ക്കംവലിയെങ്കില്‍ അപകടസാധ്യത കുറവായിരിക്കും. വീട്ടില്‍ കൂര്‍ക്കംവലിക്കുന്ന സമയം റിക്കോര്‍ഡ് ചെയ്ത് ശതമാനം കണ്ടെത്താം.

മെറ്റബോളിക് സിന്‍ഡ്രം : ഈ രോഗത്തിന്റെ ഗുരുതര ആരോഗ്യപ്രശ്‌നത്തിന്റെ ഫലമായും ഇതു കാണാം. ഉയര്‍ന്ന രക്തസമ്മര്‍ദം, ബ്ലഡ് ഷുഗര്‍, ശരിയായ നിലയിലല്ലാത്ത കൊളസ്‌ട്രോള്‍ ലെവല്‍, ഉദരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടുക എന്നിവയാണ് മെറ്റബോളിക് സിന്‍ഡ്രത്തില്‍ വരുന്നത്. ഇവ പ്രമേഹം, പക്ഷാഘാതം, ഹൃദ്രോഗങ്ങള്‍ എന്നിവയിലേക്കു വഴിതെളിക്കാം.

പ്രമേഹം : കൂര്‍ക്കംവലിയും പ്രമേഹവും തമ്മില്‍ അഭേദ്യബന്ധമുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്, പ്രത്യേകിച്ച് സ്ത്രീകളില്‍. കൂടാതെ, നേരത്തേ ആര്‍ത്തവം നിലച്ച് പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രത്തിന്റെ ലക്ഷണമായും ഇതു കാണാറുണ്ട്.

ഹൃദ്രോഗങ്ങള്‍, ഹൈപ്പര്‍ടെന്‍ഷന്‍, ഡിസ്‌ലിപിഡീമിയ : ഉയര്‍ന്ന കൊളസ്‌ട്രോള്‍ നിയന്ത്രണവിധേയമല്ലാതാകുമ്പോള്‍ അത് ഡിസ്‌ലിപിഡീമിയയ്ക്കു കാരണമാകുന്നു. ഇതാകട്ടെ അതിരോസ്‌ക്ലിറോസിസ് (ഹൃദയത്തിലേക്കുള്ള രക്തധമനിക്കുള്ളില്‍ പ്ലേക്ക് അടിഞ്ഞുകൂടുന്ന അവസ്ഥ) സിറോസിസ്, ഹൃദ്രോഗങ്ങള്‍ എന്നിവയിലേക്കു നയിക്കുകയും ചെയ്യും. ഉയര്‍ന്ന രക്തസമ്മര്‍ദവും കൂര്‍ക്കംവലിയും തമ്മിലും ബന്ധമുണ്ട്. കൂര്‍ക്കംവലിയുടെ തോത് അനുസരിച്ച് ഹൈപ്പര്‍ടെന്‍ഷന്റെ വ്യാപ്തിയും വര്‍ധിക്കുന്നു. കൂര്‍ക്കംവലി, പ്രായം, ബോഡി മാസ് ഇന്‍ഡക്‌സ്, ആല്‍ക്കഹോള്‍ ഉപയോഗം എന്നിവ ഹൈപ്പര്‍ടെന്‍ഷനിലെ അപകടമേഖലകളാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.  (10 minutes ago)

Anto-Augustine ആന്റോ അഗസ്റ്റിന്റെ വീട് അനധികൃതമായി നിർമിച്ചത്;  (19 minutes ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​ത ക്രി​ക്ക​റ്റ്.... ഇ​ന്ത്യ​ക്ക് ഇന്ന് സെ​മി​ഫൈ​ന​ൽ പോ​രാ​ട്ടം  (2 hours ago)

മുഖ്യമന്ത്രി വിഡി സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തിൽ എടുത്ത സൈബർ കേസ്: അന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യഹർജിയിൽ പോലീസ് റിപ്പോർട്ട് 23 ന് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്   (2 hours ago)

ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല  (3 hours ago)

ശബരിമലയിൽ ഇന്നും അരവണയ്ക്ക് നിയന്ത്രണം. ഇന്നും ഒരാൾക്ക് ഒരു അരവണ മാത്രം.. പ്രസാദം കിട്ടാതെ നിരാശരായി ഒട്ടേറെ പേർ മലയിറങ്ങി, പ്രതിഷേധവുമായി ഭക്തർ  (3 hours ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (3 hours ago)

ചരിത്രപ്രസിദ്ധമായ ഓച്ചിറ 28-ാം ഓണാഘോഷത്തിന് മൂന്ന് താലൂക്കുകളിൽ അവധി അനുവദിച്ച് സംസ്ഥാന സർക്കാർ...  (4 hours ago)

18ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന 31 ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കിയില്ല കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം  (4 hours ago)

ശബരിമല തീർഥാടനകാലത്തെ റോഡ് ഗതാഗതം സുരക്ഷിതമാക്കാൻ 13.88 കോടി രൂപയുടെ പ്രത്യേക പദ്ധതികൾക്ക് കേരള റോഡ് സുരക്ഷ അതോറിറ്റി അംഗീകാരം...  (4 hours ago)

മുഖ്യമന്ത്രി വി.ഡി. സതീശൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി....  (4 hours ago)

തൊഴിൽ മുന്നേറ്റവും അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളും; ഈ ആഴ്ചയിലെ വാരഫലം!  (5 hours ago)

സൂര്യാനുഗ്രഹത്താൽ സാമ്പത്തിക നേട്ടവും പദവിയും ആർക്കൊക്കെ? സ  (5 hours ago)

  സബ്‌സിഡി നിരക്കിലുള്ള എൽ.പി.ജി സിലിണ്ടർ ലഭിക്കാൻ ഒക്‌ടോബർ ഒന്നുമുതൽ ആധാർ അടിസ്ഥാനമാക്കിയുള്ള ഇ-കെ.വൈ.സി (ബയോമെട്രിക് ലിങ്കിംഗ്) കർശനമാക്കി  (5 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം...  (6 hours ago)

Malayali Vartha Recommends