Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി ശരത് ചന്ദ്രന് നിയമനം...


ശബരിമല നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ.. ഏകദേശം 10 സെക്കൻഡോളം അന്തരീക്ഷത്തിൽ..ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി..മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം..


നഗരസഭാ പരിധിക്കുള്ളിലെ അനധികൃത നിർമ്മാണങ്ങൾക്കെതിരെ കർശന നിയമനടപടികളുമായി തിരുവനന്തപുരം നഗരസഭ...മേയർ വി വി രാജേഷ് നേരിട്ടിറങ്ങി..ആര്യയുടെ കാലത്തെ നിർമ്മാണങ്ങൾ..


കടൽ ചൂടിന്റെ സംഭരണിയാകുമ്പോൾ, ആ ചൂട് വായുവിലൂടെ അന്തരീക്ഷത്തിലേക്ക് പ്രവഹിക്കും...ഈ ചൂട് വരും മാസങ്ങളിൽ പുറത്തുവരുന്നതോടെ ആഗോള കാലാവസ്ഥയിൽ വൻ മാറ്റങ്ങൾ..


കരുവാറ്റ കൊലപാതകം: ആരുമായും സമ്പർക്കമില്ലാതെ നിഗൂഢ ജീവിതം; ശിവൻകുട്ടിയുടെ കുടുംബ പശ്ചാത്തലത്തിൽ കടുത്ത ദുരൂഹത...

സൈലന്റ് അറ്റാക്ക് നേരത്തെ അറിയാം

01 SEPTEMBER 2017 10:42 AM IST
മലയാളി വാര്‍ത്ത

ആദ്യ കാലത്ത് മധ്യവയസ്‌കരായിരുന്നു പ്രധാന ഇരയെങ്കില്‍ ഇന്ന് കൗമാരക്കാര്‍ പോലും ഹൃദയാഘാതത്തിന് ഇരയായികൊണ്ടിരിക്കുന്നു. നിരവധി പഠനങ്ങളും നൂതന ചികിത്സാ രീതിയും ഇതുമായി ബന്ധപ്പെട്ട് നിലവിലുണ്ടെങ്കിലും ഹൃദ്രോഗികളുടെ എണ്ണം ദിവസേന വര്‍ധിച്ച് വരികയാണ്. ജീവിതശൈലിയിലെ മാറ്റവും മദ്യപാനവും പുകവലിയുമാണ് ഹൃദയാഘാതത്തിന്റെ പ്രധാന കാരണമായി ഡോക്ടര്‍മാര്‍ വിലയിരിത്തുന്നത്. നേരത്തെ തിരിച്ചറിഞ്ഞാല്‍ മരണത്തില്‍ നിന്ന് 90 ശതമാനം ആളുകളെയെങ്കിലും രക്ഷിക്കാന്‍ കഴിയുമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. എല്ലാ നെഞ്ച് വേദനയും ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളാണെന്ന് പറയാന്‍ കഴിയില്ല. പക്ഷെ നെഞ്ചിന്റെ മധ്യഭാഗത്ത് നിന്നുള്ള കഠിനമായ വേദന, നെഞ്ചിന് ശക്തമായ ഞെരുക്കം അനുഭവപ്പെടുക, നെഞ്ചില്‍ നിന്ന് തുടങ്ങുന്ന വേദന കയ്യിലേക്കും, കഴുത്തിലേക്കും, തലയിലേക്കും അനുഭവപ്പെടുക എന്നിവ ഹൃദയാഘാതത്തിന്റെ ലക്ഷണമാണ്.

പുരുഷന്‍മാരെ പോലെ സ്ത്രീകളും ഇന്ന് വലിയതോതില്‍ ഹൃദയാഘാതത്തിന് അടിമപ്പെടുന്നുണ്ട്. നെഞ്ച് വേദനയുണ്ടെങ്കില്‍ മാത്രമാണ് ഹൃദയാഘാതമുണ്ടാകൂവെന്ന ചിന്ത തെറ്റാണ്. കീഴ്ത്താടിയില്‍ നിന്നുള്ള വേദന, ശ്വാസമെടുക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടാവുക, തലവേദന എന്നിവ ഹൃദയാഘാതത്തിന് മുന്നെ അനുഭവപ്പെടാറുണ്ട്. ചിലയാളുകളില്‍ തുടര്‍ച്ചയായുള്ള പല്ല് വേദനയും ഹൃദയാഘാതത്തിന്റെ ലക്ഷണമായി കണ്ടെത്തിയിട്ടുണ്ട്. ചര്‍ദിയും വയറിനുള്ളിലെ സുഖമില്ലാത്ത അവസ്ഥയും പലരിലും സാധാരണയായി കാണാറുണ്ടെങ്കിലും ഇത് സ്ഥിരമായി അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് ഹൃദയാഘാതത്തിന്റെ ലക്ഷണമായി കാണണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ചില ആളുകളില്‍ ദഹന പ്രശ്‌നങ്ങളും ഹൃദയാഘാതത്തിന്റെ മുന്നോടിയായി കാണപ്പെടാറുണ്ട്. ഹൃദയാഘാതങ്ങളില്‍ കാല്‍ഭാഗവും സംഭവിക്കുന്നത് പ്രത്യേകിച്ച് ലക്ഷണങ്ങളൊന്നും കാണിക്കാതെയാണ്. ഇതിനെ സൈലന്റ് അറ്റാക്ക് എന്നാണ് വിളിക്കുന്നത്. പ്രമേഹരോഗികളിലും ഹൈപ്പര്‍ ടെന്‍ഷനുള്ളവരിലും മുതിര്‍ന്നവരിലും സ്ത്രീകളിലുമാണ് പ്രത്യേകിച്ചും വേദനയില്ലാത്ത ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകുന്നത്.

ഏകദേശം 35 ശതമാനത്തോളം പ്രമേഹരോഗികള്‍ക്കും ഹാര്‍ട്ട് അറ്റാക്കിനെ തുടര്‍ന്ന് നെഞ്ചുവേദന ഉണ്ടാകാറില്ല. സ്വയം നിയന്ത്രിത നാഡീവ്യൂഹത്തെ ബാധിക്കുന്ന ന്യൂറോപ്പതിയാണ് വേദനരഹിതമായ ഹൃദയാഘാതത്തിന് കാരണം. സൈലന്റ് അറ്റാക്ക് ഒരനുഗ്രഹമല്ല. മറിച്ച് ഹാര്‍ട്ട് അറ്റാക്കുണ്ടായ വ്യക്തിക്ക് ഉടന്‍തന്നെ വൈദ്യസഹായം തേടാന്‍ തടസ്സമാവുകയാണ് ചെയ്യുന്നത്. പലപ്പോഴും ഹാര്‍ട്ട് അറ്റാക്കിനെത്തുടര്‍ന്നുണ്ടാകുന്ന ശ്വാസംമുട്ടലും നെഞ്ചിടിപ്പുമായിട്ടായിരിക്കും പലരും ആസ്പത്രിയിലെത്തുന്നത്. അല്ലെങ്കില്‍ പിന്നീടേതെങ്കിലുമൊരവസരത്തില്‍ യാദൃച്ഛികമായി നടത്തുന്ന ഇ.സി.ജി. പരിശോധനയിലായിരിക്കും ഹാര്‍ട്ട് അറ്റാക്കുണ്ടായതായി വെളിപ്പെടുന്നത്. ഹൃദയധമനികളിലെ തടസ്സം നീക്കി രക്തപ്രവാഹം സുഗമമാക്കാനുള്ള ചികിത്സാ മാര്‍ഗമാണ് ആന്‍ജിയോപ്ലാസ്റ്റി. രക്തധമനികളുടെ 70 ശതമാനത്തിലധികം തടസ്സമുണ്ടെന്ന് ആന്‍ജിയോഗ്രാഫി പരിശോധനയിലൂടെ കണ്ടെത്തുമ്പോഴാണ് ആന്‍ജിയോപ്ലാസ്റ്റി നിര്‍ദേശിക്കാറുള്ളത്.

എന്നാല്‍, വിവിധ ധമനികളില്‍ നിരവധി ബ്ലോക്കുകള്‍ ബൈപ്പാസ് ശസ്ത്രക്രിയതന്നെ വേണ്ടിവരും. സാധാരണ ഗതിയില്‍ ഒരു മണിക്കൂര്‍കൊണ്ട് പൂര്‍ത്തിയാകുന്ന ഒരു ചികിത്സാ രീതിയാണ് ആന്‍ജിയോപ്ലാസ്റ്റി. ആന്‍ജിയോഗ്രാഫി പരിശോധനയിലൂടെ ഹൃദയധമനികളിലെ തടസ്സം കൃത്യമായി കണ്ടെത്തിയതിനുശേഷമാണ് ആന്‍ജിയോപ്ലാസ്റ്റി ചെയ്യുന്നത്. കത്തീറ്റര്‍ ഉപയോഗിച്ച് തടസ്സമുള്ള ഭാഗത്തിലൂടെ ഒരു ഗൈഡ് വയര്‍ കടത്തിവിടുന്നു. ഈ ഗൈഡ് വയറിലൂടെ ഒരു നേര്‍ത്ത ബലൂണ്‍ കടത്തി, തടസ്സമുള്ള ഭാഗത്ത് കൃത്യമായി എത്തിയശേഷം ബലൂണ്‍ പതുക്കെ വീര്‍പ്പിക്കുന്നു. ബലൂണ്‍ വികസിച്ചുവരുമ്പോള്‍ ധമനിയുടെ ഉള്‍വ്യാസവും വര്‍ധിക്കുന്നു. ചുരുങ്ങിയ ധമനി വികസിച്ച് രക്തപ്രവാഹം പുനഃസ്ഥാപിച്ചശേഷം രക്തധമനികള്‍ വീണ്ടും അടഞ്ഞുപോകാതിരിക്കാനായി കൊറോണറി സ്‌റ്റെന്റുകള്‍ എന്ന ലോഹഘടകങ്ങളും സ്ഥാപിക്കാറുണ്ട്.

കൂടുതല്‍ രക്തധമനികളില്‍ ബ്ലോക്ക് ഉള്ളപ്പോഴും 70 ശതമാനത്തിലേറെ ബ്ലോക്കുള്ളപ്പോഴും മാത്രമേ ബൈപ്പാസ് സര്‍ജറി നിര്‍ദേശിക്കാറുള്ളൂ. ഒരു ധമനിയില്‍ മാത്രമാണ് തടസ്സമുള്ളതെങ്കില്‍ ആന്‍ജിയോപ്ലാസ്റ്റിയാണ് പരിഗണിക്കാറുള്ളത്. ധമനികളുടെ വ്യാസം കുറയുമ്പോള്‍ രക്തപ്രവാഹത്തിനുണ്ടാകുന്ന തടസ്സം പരിഹരിക്കാനായി പുതിയൊരു രക്തക്കുഴല്‍ തുന്നിപ്പിടിപ്പിച്ചുകൊടുക്കുകയാണ് ബൈപ്പാസ് സര്‍ജറിയില്‍ ചെയ്യുന്നത്. ശരീരത്തില്‍നിന്നുതന്നെ എടുക്കുന്ന രക്തക്കുഴലുകളാണ് ശസ്ത്രക്രിയയ്ക്ക് ഗ്രാഫ്റ്റായി ഉപയോഗിക്കുന്നത്. ബ്ലോക്കിന്റെ അപ്പുറത്തും ഇപ്പുറത്തുമായി പുതിയ രക്തക്കുഴല്‍ തുന്നിപ്പിടിപ്പിക്കുന്നതോടെ രക്തം പുതിയ ബൈപ്പാസിലൂടെ സുഗമമായി ഒഴുകാന്‍ തുടങ്ങും.

 



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി ശരത് ചന്ദ്രന് നിയമനം...  (12 minutes ago)

കെ.സി.എൽ മൂന്നാം സീസണിൽ ആദ്യ ജയം തൃശൂർ ടൈറ്റാൻസിന്....  (24 minutes ago)

രാജ്യത്ത് പഞ്ചസാര വില കുതിച്ചുയരുന്നതിനിടെ വില നിയന്ത്രണത്തിന് അടിയന്തര നടപടിയുമായി കേന്ദ്രസർക്കാർ രം​ഗത്ത്...  (33 minutes ago)

വീണയ്‌ക്കെതിരായ ഇഡി അന്വേഷണം രാഷ്ട്രീയ പകപോക്കലെന്ന് ജോണ്‍ ബ്രിട്ടാസ് എം പി  (7 hours ago)

സൗദിയില്‍ കടല്‍കൊള്ളക്കാരുടെ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്‌നാട് സ്വദേശി മരിച്ചു  (8 hours ago)

ഓണാഘോഷത്തിനിടെ ജീവനക്കാരന്‍ കുഴഞ്ഞുവീണു മരിച്ചു  (8 hours ago)

പുതുപ്പള്ളിയില്‍ ഐപിഎല്‍ മത്സരങ്ങള്‍ മാത്രമല്ല, രാജ്യാന്തര മത്സരങ്ങളെ വരെ നടത്തുമെന്ന് ചാണ്ടി ഉമ്മന്‍  (8 hours ago)

വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് നടപടിയില്‍ ഉന്നതാധികാര സമിതിയെ പ്രഖ്യാപിച്ച് സുപ്രിംകോടതി  (8 hours ago)

ഓണക്കാലത്ത് കേരളത്തില്‍ പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ അനുവദിച്ചു  (9 hours ago)

കേരളം മുഴുവന്‍ എതിര്‍ക്കത്തക്ക രീതിയില്‍ ഞാന്‍ വളര്‍ന്നെന്ന് അഖില്‍ മാരാര്‍  (9 hours ago)

കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു  (9 hours ago)

കെപിസിസി അധ്യക്ഷനെ തീരുമാനിക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല  (9 hours ago)

മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി ശരത് ചന്ദ്രനെ നിയമിച്ചു  (9 hours ago)

നെഹ്രു ട്രോഫി വള്ളം കളി ; ഓഗസ്റ്റ് 22ന് ആലപ്പുഴയില്‍ ബുധനാഴ്ച പ്രാദേശിക അവധി  (9 hours ago)

ആഘോഷത്തിരക്കില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരായ ജാഗ്രത കൈവെടിയരുതെന്ന് ആരോഗ്യമന്ത്രി മന്ത്രി കെ.മുരളീധരന്‍  (10 hours ago)

Malayali Vartha Recommends