Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം..കണ്‍മുന്നില്‍ വീടുകള്‍ താണുപോകവെ ജീവ രക്ഷാര്‍ത്ഥം നിലവിളിച്ചുകൊണ്ട് ഓടുന്ന കുടുംബങ്ങളുടെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു...


മാധ്യമപ്രവര്‍ത്തകര്‍ മൈക്കുമായി പ്രതികരണത്തിനായി ചുറ്റുംകൂടുന്ന രീതിക്ക് തടയിടാന്‍ ഒരുങ്ങി..കർശന നിയന്ത്രണം വരും.. വാര്‍ത്താസമ്മേളനം മനഃപൂർവം കുളമാക്കാൻ വരുന്നു..


വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...

ഹോമിയോ ചികിത്സ ശാസ്ത്രീയമോ ?

25 JULY 2018 02:49 PM IST
മലയാളി വാര്‍ത്ത

ആരോഗ്യവാന്മാരിൽ കൃത്രിമമായി രോഗാവസ്‌ഥ സൃഷ്‌ടിക്കാൻ പര്യാപ്തമായ ഒരു മരുന്ന് രോഗിയായ ഒരാൾക്കു കൊടുത്ത് അസുഖം ഇല്ലാതാക്കുന്ന രീതിയാണ് ഹോമിയോപ്പതിയിൽ പ്രായോഗികമാക്കുന്നത്. സ്വാഭാവിക രോഗശമന സിദ്ധാന്തമാണ് ഇതിന് അടിസ്‌ഥാനം.


സദൃശമായവയെ സദൃശമായവയാൽ ചികിത്സിക്കുക എന്നതാണ് ഹോമിയോപ്പതി സിദ്ധാന്തം.ശാസ്ത്രീയ അടിത്തറയുളള ചികിത്സാക്രമം കാലമേറെയായി വിവിധതരത്തിലുളള രോഗാവസ്‌ഥകൾക്ക് ഫലസിദ്ധിയുളളതായി ബോധ്യപ്പെട്ടിട്ടുളളവയാണ് ഹോമിയോ മരുന്നുകൾ. ഇത്തരം മരുന്നുകളുടെ ഫലസിദ്ധിയെക്കുറിച്ചും ശാസ്ത്രീയ അടിത്തറയെക്കുറിച്ചും നിരവധി പഠനങ്ങൾ ലോകമെമ്പാടും നടന്നിട്ടുണ്ട്. കൂടാതെ മൃഗങ്ങളിലും സസ്യജാലങ്ങളിലും പ്രായോഗിക പഠനങ്ങളും നടത്തിയിട്ടുണ്ട്. അതിന്റെ അടിസ്‌ഥാനത്തിൽ നിരവധി തെളിവുകൾ ലഭ്യമായിട്ടുള്ളതാണ്. അതിൽ നിന്ന് ശാസ്ത്രീയ നിഗമനങ്ങളിലും എത്തിച്ചേർന്നിട്ടുണ്ട്. ഹോമിയോപ്പതിയുടെ ചികിത്സാക്രമത്തിനു ശക്‌തമായ ശാസ്ത്രീയ അടിത്തറയുണ്ടെന്നു ചുരുക്കം. നിരീക്ഷണ, പരീക്ഷണ, പ്രയോഗ അംശങ്ങളിൽ അധിഷ്ഠിതമാണ് ഹോമിയോപ്പതി.


ശരിയായ രീതിയിൽ തെരഞ്ഞെടുത്ത് ഉപയോഗിക്കുകയാണെങ്കിൽ ഹോമിയോപ്പതി മരുന്നുകളെല്ലാം തന്നെ രോഗം പൂർണമായും ശമിപ്പിക്കുന്നതിനു കഴിവുളളവയാണ്. ശാശ്വതമായ രോഗനിവാരണത്തിനു സ്വാഭാവികമായും സമയദൈർഘ്യം വേണ്ടിവരും.എല്ലാ രോഗികൾക്കും ഒരേ തരത്തിലുളള വെളള നിറമുളള ഗുളികകളാണ് നല്കുന്നത് എന്നതു തെറ്റിദ്ധാരണ മാത്രമാണ്. ഹോമിയോ ഗുളികകളും പൗഡർ രൂപത്തിലുളള മരുന്നുകളും വിവിധ കുപ്പികളിൽ അടക്കം ചെയ്തിട്ടുളളതു കാഴ്ചയിൽ ഒരേ പോലെ തോന്നിക്കുമെങ്കിലും ഓരോന്നും വ്യത്യസ്തങ്ങളായ മരുന്നുകളാണ്. നേർപ്പിച്ച അവസ്‌ഥയിലാണ് പ്രാഥമികമായി ഹോമിയോ ഔഷധങ്ങൾ തയാറാക്കുന്നത്. പാലിൽ അടങ്ങിയിട്ടുളള പഞ്ചസാരയുടെ അംശം പൊടിരൂപത്തിൽ വേർതിരിച്ചെടുത്തതിലും പഞ്ചസാര ഗുളികകളിലും ഹോമിയോ മരുന്നുകളുടെ ഏതാനും തുളളി ഒഴിച്ച് രോഗികൾക്കു കൊടുക്കുന്നു.

ഹോമിയോമരുന്നുകളുടെ പ്രവർത്തനം മന്ദഗതിയിലാണോ?
പകർച്ചപ്പനി, ജലദോഷം തുടങ്ങിയ സാധാരണ രോഗങ്ങൾ കടുത്ത അവസ്ഥയിലാണെങ്കിൽ പോലും നേരിയ കാലയളവിനുളളിൽത്തന്നെ ചികിത്സിച്ചു ഭേദമാക്കാൻ കഴിയുന്നു. രോഗവിമുക്‌തിക്ക് കൃത്യമായ ഹോമിയോപ്പതി മരുന്നു തെരഞ്ഞെടുക്കണമെന്നതു മാത്രമാണ് ശ്രദ്ധിക്കേണ്ടത്.പഴകിയ രോഗങ്ങൾ പൂർണമായി ഭേദമാക്കുകയെന്നതിനു കാലതാമസം നേരിടുക സ്വാഭാവികമാണ്.
ഇതര വൈദ്യശാസ്ത്രശാഖകളിലുമെന്നതുപോലെ തീക്ഷ്ണരോഗങ്ങളായ സന്ധിവാതം, ആസ്ത്മ, വരട്ടുചൊറി, സോറിയാസിസ് തുടങ്ങിയവയ്ക്കു ദീർഘകാല ചികിത്സ അനിവാര്യമാണ്.


പ്രമേഹരോഗികൾക്കു ഹോമിയോ ഗുളികകൾ കഴിക്കാവുന്നതാണ്. ഔഷധം ചേർത്ത ഗ്ലോബ്യൂളുകളിൽ നിസാര തോതിലുളള പഞ്ചസാരയുടെ അംശം മാത്രമേ ഉണ്ടാവുകയുളളൂ. മൂർധന്യാവസ്‌ഥയിലുളള പ്രമേഹരോഗ ചികിത്സയ്ക്ക് ഹോമിയോ ഔഷധങ്ങൾ ശുദ്ധജലത്തിൽ ചേർത്തും കൊടുക്കാവുന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Nepal നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം;  (7 minutes ago)

V D SATHEESHAN പത്രസമ്മേളനം കുളമാക്കുന്ന ചാനലുകൾ പുറത്ത്  (11 minutes ago)

കേരളത്തിൽ നാളെ മുതൽ ഒക്ടോബർ മൂന്ന് വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (24 minutes ago)

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുനടന്ന ഉപതിരഞ്ഞെടുപ്പിലെ ആദ്യഫല സൂചനകൾ പുറത്ത്... യുഡിഎഫ് മുന്നേറ്റം  (33 minutes ago)

ഓഹരി വിപണി... തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത ഇടിവ്... സെന്‍സെക്‌സ് 500ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (1 hour ago)

സിവിൽ പൊലീസ് ഓഫീസർ നിയമന നടപടികളിൽ മാറ്റത്തിനൊരുങ്ങി സർക്കാർ..  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയിടിവ് തുടരുന്നു... പവന് 200 രൂപയുടെ കുറവ്  (1 hour ago)

പവർകട്ടിന് പിന്നാലെ... കേരളത്തിൽ വൈദ്യുത ചാർജ്ജ് വർദ്ധിപ്പിക്കാനൊരുങ്ങുന്നു  (1 hour ago)

വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (1 hour ago)

കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി ആധാർ അതോറിറ്റി സൗജന്യമാക്കി  (2 hours ago)

വിപിൻ ആറ്റ്ലിയുടെ സ്റ്റീവ് ആൻഡ് പോളി ആരംഭം കുറിച്ചു!!!  (2 hours ago)

മാസപ്പടി കേസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാത്ത സംസ്ഥാന സർക്കാർ നടപടി ചോദ്യം ചെയ്തുള്ള ഹർജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണനയിൽ‌  (2 hours ago)

ഏഷ്യൻ ഗെയിസിൽ ദേശീയ റെക്കോർഡോടെ 400 മീറ്റർ ഹർഡിൽസിൽ വിദ്യ രാംരാജിന് വെങ്കലം....  (2 hours ago)

കൊല്ലത്ത് വീടിനു പിന്നിൽ സ്വയം ചിതയൊരുക്കി ഗൃഹനാഥൻ ജീവനൊടുക്കി... സംഭവത്തിൽ കിളികൊല്ലൂർ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു  (3 hours ago)

മുഖ്യമന്ത്രിയുടെ വിശ്വരൂപം കണ്ട് മന്ത്രി ഞ്ഞെട്ടി .... കപ്പൽ മറിക്കാൻ ശ്രമമെന്ന് മുഖ്യമന്ത്രി.... വിവരം അറിയുമെന്നും സതീശൻ  (3 hours ago)

Malayali Vartha Recommends