കണ്ണിന്റെ ആരോഗ്യത്തിനും കാഴ്ചശക്തിയ്ക്കും ഈന്തപ്പഴം അത്യുത്തമം

സമ്പൂര്‍ണ ആരോഗ്യത്തിനും പോഷണത്തിനും പോഷക സമ്പന്നമായ ഈന്തപ്പഴം ഉത്തമമാണ്. ഈന്തപ്പഴത്തിലെ ആന്റി ഓക്‌സിഡന്റുകള്‍ മാരക രോഗങ്ങളെ ചെറുക്കുന്നു. ഗ്ലൂക്കോസ്, സൂക്രോസ്, ഫ്രക്‌റ്റോസ് എന്നിവയ്ക്ക് പുറമേ കാല്‍സ്യം, ഫോസ്ഫറസ്, സള്‍ഫര്‍, മാംഗനീസ്, കോപ്പര്‍, മഗ്‌നീഷ്യം വിറ്റാമിന്‍ സി, ബി 1,ബി 2, ബി 3, ബി 5 എ1 എന്നീ ഘടകങ്ങളും ഈന്തപ്പഴത്തിലുണ്ട്. ക്ഷീണം അകറ്റാനും പേശികളുടെ ബലം വര്‍ദ്ധിപ്പിക്കാനും നാഡികളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ഈന്തപ്പഴം ഉത്തമമാണ്.
വിളര്‍ച്ച അകറ്റാനും രക്തത്തിലെ ഹീമോഗ്‌ളോബിന്റെ അളവ് മെച്ചപ്പെടുത്താനും ഈന്തപ്പഴം വളരെ നല്ലതാണ്.
പല്ലുകളുടെയും എല്ലുകളുടെയും ആരോഗ്യം മെച്ചപ്പെടുത്താന്‍ ദിവസവും ഈന്തപ്പഴം കഴിക്കാം. ഇതിലൂടെ കണ്ണിന്റെ ആരോഗ്യവും കാഴ്ചശക്തിയും മെച്ചപ്പെടും. ഈന്തപ്പഴം ഹൃദയാരോഗ്യത്തിനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും സഹായിക്കും. ഹൃദയാരോഗ്യം സംരക്ഷിക്കുന്ന കാര്യത്തിലും ഈന്തപ്പഴം തന്നെ മുന്നില്‍. ശരീരത്തില്‍ നിര്‍ജ്ജലീകരണം എന്ന അവസ്ഥയെ ഇല്ലാതാക്കുന്നതിനും ഈന്തപ്പഴം സഹായിക്കും. ഹൃദയാഘാതം എന്ന പ്രശ്‌നത്തിന്റെ തീവ്രത കുറച്ച് കൊണ്ട് വരാന്‍ സഹായിക്കുന്നു. ഇതിലുള്ള നാരുകള്‍ ആരോഗ്യത്തിന് വില്ലനാവുന്ന ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കും. ഈന്തപ്പഴം ശരീരത്തിലേയും രക്തത്തിലേയും വിഷാംശത്തെ പുറന്തള്ളാനും സഹായിക്കുന്നു.
രക്തസമ്മര്‍ദ്ദം കുറക്കുന്നതിനും ഈന്തപ്പഴത്തിന്റെ ഉപയോഗം സഹായിക്കുന്നു. രക്തസമ്മര്‍ദ്ദം കൃത്യമാക്കാന്‍ ഈന്തപ്പഴം എന്നും രാത്രി ഭക്ഷണത്തിനു ശേഷം കഴിച്ചിട്ട് കിടക്കുക. ഇത് രക്തസമ്മര്‍ദ്ദത്തേയും കുറക്കാന്‍ സഹായിക്കുന്നു.
പക്ഷാഘാത സാധ്യത വര്‍ദ്ധിപ്പിക്കുന്ന ജീവിതശൈലിയാണ് ഇന്ന് നമ്മുടേത്. ഭക്ഷണ ശീലവും സ്‌ട്രെസ്സും എല്ലാം കൊണ്ട് സാധ്യത വളരെ കൂടുതലാണ്. എന്നാല്‍ പക്ഷാഘാത സാധ്യത കുറയ്ക്കാന്‍ ഈന്തപ്പഴത്തിന്റെ ഉപയോഗം സഹായിക്കുന്നു. ദിവസവും കഴിക്കാന്‍ ശ്രദ്ധിക്കുക. ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും ഈന്തപ്പഴം വളരെ മുന്നിലാണ്. ദിവസവും കഴിച്ചാല്‍ പ്രായമായവര്‍ക്ക് പോലും ആരോഗ്യവും ഉന്‍മേഷവും വര്‍ദ്ധിക്കുന്നു. മാത്രമല്ല ഇത് ഓര്‍മ്മസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു.
"
https://www.facebook.com/Malayalivartha