Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...


നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം..കണ്‍മുന്നില്‍ വീടുകള്‍ താണുപോകവെ ജീവ രക്ഷാര്‍ത്ഥം നിലവിളിച്ചുകൊണ്ട് ഓടുന്ന കുടുംബങ്ങളുടെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു...


മാധ്യമപ്രവര്‍ത്തകര്‍ മൈക്കുമായി പ്രതികരണത്തിനായി ചുറ്റുംകൂടുന്ന രീതിക്ക് തടയിടാന്‍ ഒരുങ്ങി..കർശന നിയന്ത്രണം വരും.. വാര്‍ത്താസമ്മേളനം മനഃപൂർവം കുളമാക്കാൻ വരുന്നു..


വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്

സ്ത്രീകള്‍ക്ക് സെക്‌സ് ടോയ് സി.ഇ.എസില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിച്ചില്ല

06 FEBRUARY 2019 10:46 PM IST
മലയാളി വാര്‍ത്ത

അതിനൂതനമായ സാങ്കേതികവിദ്യാ ആശയങ്ങളുടെ പ്രദര്‍ശനം നടക്കുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയില്‍ വിവേചനമെന്ന് പരാതി. ഗൂഗിള്‍, സാംസങ്, ആപ്പിള്‍ പോലെ മുന്‍നിര കമ്പനികളെല്ലാം അണിനിരക്കുന്ന ഈ പ്രദര്‍ശനമേള ഈ വര്‍ഷം സെക്‌സ് ടോയികളുടെ പേരില്‍ പുതിയ വിവാദത്തില്‍ പെട്ടിരിക്കുകയാണ്. മേള ലിംഗപരമായ പക്ഷപാതിത്വം കാണിക്കുന്നുണ്ടെന്നാണ് ആരോപണം.

ലാസ് വെഗാസില്‍ നടക്കുന്ന മേളയില്‍ സ്ത്രീകളുടെ ലൈംഗികാസ്വാദനത്തിനായുള്ള ഓസി (Ose) എന്ന റോബോട്ടിക് ഡില്‍ഡോ ഉപകരണത്തിന് ലഭിച്ച പുരസ്‌കാരം പിന്‍വലിക്കുകയും മേളയില്‍ നിന്നും വിലക്കുകയും ചെയ്തതാണ് വിവാദങ്ങള്‍ക്കിടയാക്കിയത്.

ഒരു കൂട്ടം വനിതകളുടെ നേതൃത്വത്തിലുള്ള സെക്‌സ്‌ടോയ് കമ്പനിയായ ലോറ ഡികാര്‍ലോ എന്ന സ്ഥാപനമാണ് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. 

പുരുഷന്മാര്‍ക്കായുള്ള സെക്‌സ് ടോയികള്‍ക്ക് വര്‍ഷങ്ങളായി മേളയില്‍ തുറന്ന സ്വീകാര്യത നല്‍കുമ്പോള്‍ സ്ത്രീകള്‍ക്കായുള്ള ഉപകരണത്തിന് വിലക്കേര്‍പ്പെടുത്തിയ തീരുമാനം ലിംഗവിവേചനമാണെന്ന് ലാറ ഡികാര്‍ലോയുടെ സ്ഥാപകയും സിഇഓയുമായ ലോറ ഹാഡ്ഡോക്ക് പറഞ്ഞു. ഇത്രയും വലിയൊരു മേളയില്‍ സ്ത്രീകളുടെ ലൈംഗികത അതിശക്തമായി നിശബ്ദമാക്കപ്പെടുകയാണ് എന്നും അവര്‍ ആരോപിച്ചു.

സ്ത്രീകള്‍ക്കായുള്ള റോബോട്ടിക് മസാജര്‍ വിലക്കുകയും പുരുഷന്മാരുടെ സെക്‌സ് റോബോട്ടിന് അനുമതി നല്‍കുകയും ചെയ്യുന്ന നിങ്ങള്‍ക്ക് നിഷ്പക്ഷരാണെന്ന് ഭാവിക്കാനാവില്ലെന്നും മേളയുടെ സംഘാടകരായ കണ്‍സ്യൂമര്‍ ടെക്‌നോളജി അസോസിയേഷന് (സിടിഎ) നല്‍കിയ കത്തില്‍ അവര്‍ കുറ്റപ്പെടുത്തി.


റോബോട്ടിക്‌സ് ആന്റ് ഡ്രോണ്‍ വിഭാഗത്തിലാണ് റോബോട്ടിക്ക് ഡില്‍ഡോയ്ക്ക് പുരസ്‌കാര സമിതി പുരസ്‌കാരം പ്രഖ്യാപിച്ചത്. എന്നാല്‍ ഈ ഉപകരണത്തിന് പ്രസ്തുത വിഭാഗത്തില്‍ ഉള്‍പ്പെടുത്തി പുരസ്‌കാരം നല്‍കാനാവില്ലെന്നാണ് സിടിഎ അധികൃതരുടെ ഔദ്യോഗിക വിശദീകരണം. മേളയില്‍ നിന്നും ഒഴിവാക്കിയതിനും ഇതേ കാരണം തന്നെയാണ് സിടിഎ വക്താവായ സാറാ ബ്രൗണ്‍ ചൂണ്ടിക്കാട്ടിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വന്യമൃഗ ആക്രമണങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി ഷിബു ബേബി ജോൺ  (26 minutes ago)

കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...  (1 hour ago)

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ സെമിഫൈനലിൽ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും....  (1 hour ago)

സങ്കടക്കാഴ്ചയായി... ജോലി കഴിഞ്ഞ് തിരികെ മടങ്ങുന്നതിനിടെ കടന്നൽക്കുത്തേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (2 hours ago)

Nepal നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം;  (2 hours ago)

V D SATHEESHAN പത്രസമ്മേളനം കുളമാക്കുന്ന ചാനലുകൾ പുറത്ത്  (2 hours ago)

കേരളത്തിൽ നാളെ മുതൽ ഒക്ടോബർ മൂന്ന് വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുനടന്ന ഉപതിരഞ്ഞെടുപ്പിലെ ആദ്യഫല സൂചനകൾ പുറത്ത്... യുഡിഎഫ് മുന്നേറ്റം  (2 hours ago)

ഓഹരി വിപണി... തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത ഇടിവ്... സെന്‍സെക്‌സ് 500ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (3 hours ago)

സിവിൽ പൊലീസ് ഓഫീസർ നിയമന നടപടികളിൽ മാറ്റത്തിനൊരുങ്ങി സർക്കാർ..  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയിടിവ് തുടരുന്നു... പവന് 200 രൂപയുടെ കുറവ്  (3 hours ago)

പവർകട്ടിന് പിന്നാലെ... കേരളത്തിൽ വൈദ്യുത ചാർജ്ജ് വർദ്ധിപ്പിക്കാനൊരുങ്ങുന്നു  (4 hours ago)

വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (4 hours ago)

കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി ആധാർ അതോറിറ്റി സൗജന്യമാക്കി  (4 hours ago)

വിപിൻ ആറ്റ്ലിയുടെ സ്റ്റീവ് ആൻഡ് പോളി ആരംഭം കുറിച്ചു!!!  (4 hours ago)

Malayali Vartha Recommends