വൈദ്യശാസ്ത്രത്തിലെ അപൂര്‍വാവസ്ഥയായ, ഇരട്ട ലിംഗവുമായി ഒരു അമേരിക്കന്‍ യുവാവ്!

അടുത്തിടെ പ്രസിദ്ധീകരിച്ച \'ഡബിള്‍ ഹെഡര്‍ \' എന്ന പേരിലുള്ള, ഒരു അമേരിക്കന്‍ യുവാവിന്റെ ആത്മകഥ എങ്ങും ചര്‍ച്ചചെയ്യപ്പെടുകയാണ്. 25കാരനായ ലേഖകന്‍ തന്റെ പേരു വെളിപ്പെടുത്തിയിട്ടില്ല എങ്കിലും അയാളുടെ പുസ്തകം ഇത്രയേറെ ജനശ്രദ്ധ നേടാനുള്ള കാരണം വൈദ്യശാസ്ത്രത്തിലെ അപൂര്‍വാവസ്ഥയായ ഒരു ശാരീരികപ്രത്യേകത അയാള്‍ക്ക് ഉള്ളതുകൊണ്ടാണ്.
അത്യപൂര്‍വ്വമായ ഡിഫാലിയ അഥവാ ഇരട്ട ലിംഗമുള്ളഅവസ്ഥയോടെയായിരുന്നു അയാള്‍ ജനിച്ചത്. ചെറുപ്രായത്തില്‍ തന്നെ ശസ്ത്രക്രിയയിലൂടെ ഇവ നീക്കം ചെയ്യാന്‍ സാധിക്കുമായിരുന്നെങ്കിലും ഇയാളുടെ മാതാപിതാക്കള്‍ അതിനു ശ്രമിച്ചില്ല. അവര്‍ അതു ചെയ്യാതിരുന്നതില്‍ ഇന്നു താന്‍ സന്തോഷിക്കുന്നു എന്നും യുവാവ് പറയുന്നു.
കഴിഞ്ഞ മാസം \'ഡബിള്‍ ഡിക്ക് ഡ്യൂഡ്\' എന്ന പേരിലുള്ള റെഡിറ്റ് പ്രൊഫൈലില്‍ തന്റെ രണ്ടു ലിംഗങ്ങളുടെ ഫോട്ടോയും ഇയാള്‍ പോസ്റ്റ് ചെയ്തിരുന്നു.ഇയാളുടെ രണ്ടു ലിംഗങ്ങളും സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നവയാണ്. ഡിഫാലിയ, പെനൈല്‍ ഡ്യൂപ്ലിക്കേഷന്‍ എന്നിങ്ങനെയെല്ലാം അറിയപ്പെടുന്ന ഈ അവസ്ഥ ലക്ഷത്തിലൊരാള്‍ക്കു മാത്രം ഉണ്ടാകുന്ന ശാരീരിക അവസ്ഥയാണ്.
അത്യപൂര്‍വ്വമായ ഡിഫാലിയ, ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് 1609ല്‍ ഇറ്റലിയിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha