പിതാവിന്റെ കൂർക്കം വലി സഹിക്കാനാകാതെ മകൻ പിതാവിനെ കൊന്നു; കൂർക്കത്തെ എങ്ങനെ ഒഴിവാക്കാം ? കൂർക്കം വലിക്കുന്നവർ ജാഗ്രത! കാര്യങ്ങൾ അറിഞ്ഞിരിക്കുക

കൂര്‍ക്കം വലി അതൊരു വലിയ പ്രശ്നം തന്നെയാണ്. അടുത്ത് കിടക്കുന്ന ആളുടെയോ അല്ലെങ്കില്‍ ഒരേ മുറി പങ്കിടുന്നവരുടെയോ കൂര്‍ക്കംവലി കാരണം നമ്മുടെ ഉറക്കം നഷ്ടപ്പെടുന്ന അവസ്ഥയിലൂടെ പലരും കടന്നു പോകാറുണ്ട്. മാത്രമല്ല ഈ കാര്യം തിരിച്ചും സംഭവിക്കാൻ സാധ്യത വളരെ കൂടുതലാണ്. കൂര്‍ക്കംവലിയുടെ പേരില്‍ വഴക്ക് കേള്‍ക്കുന്നവര്‍ നിരവധിയാണ്. എന്തിന് നിസ്സാസ്രം കൂർക്കത്തെ വലിയുടെ പേരിൽ തുടങ്ങിയ തർക്കം ജീവൻ അപഹരിക്കുന്നത് വരെ എത്തിയിരിക്കുന്നു ഉത്തര്‍പ്രദേശിൽ കൂർക്കം വലിയെ തുടർന്ന് മകനും പിതാവും തമ്മിലുള്ള തർക്കം കലാശിച്ചത് കൊലപാതകത്തിൽ. ഉത്തര്‍പ്രദേശിലെ പിലിബിത്ത് ജില്ലയിലാണ് ഈ ദാരുണ കൊലപാതകം അരങ്ങേറിയത് . പിതാവിന്റെ കൂര്‍ക്കം വലിയ ചൊല്ലി തര്‍ക്കം തുടങ്ങി അത് കൊലപതകത്തിൽ ചെന്ന് കലാശിക്കുകയിരുന്നു. പിലിബിത്തിലെ സൗദ ഗ്രാമത്തിലാണ് സംഭവം നടന്നത്.. അറുപത്തിയഞ്ചുകാരനായ രാംസ്വരൂപാണ് മകന്റെ തല്ലുകൊണ്ട് മരിച്ചത്. ഭാര്യയ്ക്കും ആണ്‍ മക്കളായ നവീന്‍, മുകേഷ് എന്നിവര്‍ക്കൊപ്പമായിരുന്നു രാംസ്വരൂപ് കഴിഞ്ഞിരുന്നത്. ഭാര്യയും ഇളയ മകന്‍ മുകേഷും ബന്ധുവീട്ടില്‍ പോയ സമയത്തായിരുന്നു സംഭവം നടക്കുന്നത്. ഇതിനു മുമ്ബും പിതാവുമായി മൂത്ത മകന്‍ നവീന്‍ തര്‍ക്കിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്.
അച്ഛന്‍ ഉറക്കത്തില്‍ കൂര്‍ക്കം വലിക്കുമായിരുന്നു . ഇതിനെ കുറിച്ചുള്ള സംസാരമാണ് രൂക്ഷമായ തര്‍ക്കത്തിലേക്കും കൊലപാതകത്തിലേക്കും എത്തിയത് വാക് തര്‍ക്കം അതിര് വിട്ടപ്പോൾ മകന്‍ വടിയെടുത്ത് അച്ഛനെ പൊതിരെ തല്ലുകയും ചെയ്തു . തല്ലുകൊണ്ട് അവശനായ പിതാവ് ബോധരഹിതനായി. പിന്നീട് ഇദ്ദേഹം മരിക്കുകയായിരുന്നു . സംഭവത്തില്‍ പൊലീസ് കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു . മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചിരിക്കുന്നു.
. ' കൂർക്കം വലി ഒരു ആരോഗ്യപ്രശ്നമായി കാണേണ്ടതാണ്. എന്തുകൊണ്ടാണ് കൂര്‍ക്കംവലി ഉണ്ടാകുന്നത് എന്നറിയേണ്ടേ? ഉറങ്ങുമ്ബോള്‍ ശ്വസനക്രിയയില്‍ ഉണ്ടാകുന്ന തടസ്സം മൂലമാണ് ഈ കൂര്‍ക്കംവലി ഉണ്ടാകുന്നത്. ശ്വാസോച്ഛ്വാസം നടത്തുന്ന സമയത്ത് വായു കടന്നു പോകുന്ന വഴിയില്‍ ഏതെങ്കിലും ഭാഗത്ത് ചെറിയ തടസ്സം ഉണ്ടായാല്‍ പോലും കൂര്‍ക്കംവലിയ്ക്ക് കാരണമാകും. ഇത് ഇല്ലാതാകണമെങ്കില്‍ വായുവിന് തടസ്സങ്ങളില്ലാതെ ശ്വാസകോശത്തില്‍ പ്രവേശിക്കാന്‍ കഴിയണം.ശ്വാസം പുറത്തേയ്ക്ക് പോകുമ്ബോഴും തടസ്സങ്ങള്‍ പാടില്ല. മലര്‍ന്ന് കിടന്ന് ഉറങ്ങുന്നവരിലാണ് കൂര്‍ക്കംവലി കൂടുതലായി കാണപ്പെടുന്നത്. ഈ രീതിയില്‍ ഉറങ്ങുമ്ബോള്‍ നാവ് തൊണ്ടയിലേക്കിറങ്ങി ശ്വാസതടസ്സം ഉണ്ടാകുന്നു. കൂര്‍ക്കം വലിക്കുന്നവരുടെ തല ചെരിച്ച് വെച്ചാല്‍ മതി എന്നൊക്കെ പറയുന്നത് അതുകൊണ്ടാണ്. കൂര്‍ക്കം വലിയില്‍ പീപ്പിയില്‍ നിന്ന് പുറപ്പെടുന്ന ശബ്ദം മുതല്‍ പാറയില്‍ ചിരട്ടയിട്ട് ഉരസുന്ന ശബ്ദം വരെ പുറപ്പെടാറുണ്ട്. മൂക്കില്‍ ദശ വളരുന്നവര്‍, ശ്വാസനാളിയിലും അന്നനാളത്തിലും മുഴയുള്ളവര്‍, തൈറോയ്ഡ് പ്രശ്നമുള്ളവര്‍, അമിതവണ്ണമുള്ളവര്‍, മലബന്ധമുളളവര്‍, പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ ആരോഗ്യപ്രശ്നം ഉള്ളവര്‍, അമിതമായി ഭക്ഷണം കഴിച്ചവര്‍ എന്നിവര്‍ക്കൊക്കെ കൂര്‍ക്കംവലി സാധ്യത കൂടുതലാണ്. മൂക്കിലൂടെ ശ്വാസം എടുക്കുന്നതിനു പകരം ഉറക്കത്തില്‍ വായിലൂടെ ശ്വാസം എടുക്കുമ്ബോഴാണ് കൂര്‍ക്കംവലി ഉണ്ടാകുന്നത്. ഇത് പരിഹരിക്കാനായി ഉപയോഗിക്കുന്ന ഒന്നാണ് ബെല്‍റ്റ് പോലെയുള്ള ഒരു വസ്തുവാണ് ചിന്‍ സ്ട്രാപ്പ്. ഉറങ്ങുമ്ബോള്‍ ധരിക്കുകയേ വേണ്ടൂ! പാര്‍ശ്വഫലങ്ങളൊന്നും ഇല്ല .
കാരണമാണ് കൂര്‍ക്കംവലിയും തടിയും തമ്മില്‍ ബന്ധമുണ്ട് . ഇത്തരക്കാരില്‍ കൂര്‍ക്കംവലിയും കൂടുതലായിരിക്കും.അതുകൊണ്ട് തന്നെ വണ്ണം കുറച്ചാല്‍ ഒരു പരിധിവരെ കൂര്‍ക്കം വലിയ്ക്ക് പരിഹാരം കണ്ടെത്താം. വിട്ടുമാറാത്ത മൂക്കടപ്പും ജലദോഷവും കഫക്കെട്ടും ഉള്ളവരില്‍ കൂര്‍ക്കംവലിയും ഉണ്ടാകും. ഇതും ഒരു കാരണമാണ്. നന്നായി ആവി പിടിക്കുന്നത് ജലദോഷം, മൂക്കടപ്പ്, കഫക്കെട്ട് തുടങ്ങിയ അസ്വസ്ഥതകളെ ഇല്ലാതാക്കാന്‍ സഹായിക്കും.മദ്യപാനവും പുകവലിയും പതിവാക്കിയവരില്‍ കൂര്ക്കംവലിയ്ക്കുള്ള സാധ്യതയും കൂടുതലാണത്രേ. ഈ ശീലങ്ങള്‍ ഒഴിവാക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഉറങ്ങുന്നതിന് ഏകദേശം നാല് മണിക്കൂര്‍ മുമ്ബെങ്കിലും പുകവലിച്ച് അവസാനിപ്പിച്ച ശേഷം ഉറങ്ങാന്‍ പോകുന്നതാണ് നല്ലത്. മറ്റൊന്നാണ് മലര്‍ന്ന് കിടന്ന് ഉറങ്ങുന്ന ശീലമുള്ളവരില്‍ കൂര്‍ക്കംവലി കൂടുതലാണ്‌അതിനാല്‍ ഈ രീതിയില്‍ കിടക്കാതിരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുക.ഇതോടൊപ്പം എല്ലാ ദിവസവും പതിവായി വ്യായാമം ചെയ്യുന്നത് ഏറെ നല്ലതാണ്. ഇത്ത്രം കാര്യങ്ങൾ ശ്രദ്ധിച്ചാല്‍ കൂര്‍ക്കം വലി ഒഴിവാക്കാവുന്നതാണ്..
https://www.facebook.com/Malayalivartha

























